ദോഹ: ബോട്ടിലുകളിലടച്ച വെള്ളത്തേക്കാള്‍ ആരോഗ്യത്തിന് സുരക്ഷിതം ശുദ്ധീകരിച്ച 
പൈപ്പ് വെള്ളമെന്ന് പഠന റിപ്പോര്‍ട്ട്. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ബോട്ടിലുകളില്‍ 
അടച്ച മിനറല്‍ വാട്ടര്‍ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ 
ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുപ്പിവെള്ളം 
ഉപേക്ഷിച്ച് പൈപ്പ് വെള്ളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ 
പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം വേണമെന്ന് റിപ്പോര്‍ട്ട് 
നിര്‍ദേശിക്കുന്നു.

കുപ്പിവെള്ളത്തിന്റെ അപകടങ്ങളെക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാന്‍മാരല്ല. ഒരേ 
ബ്രാന്റിലുള്ള കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നതും ഹാനികരമാണ്. 62 ശതമാനം 
ക്ലോറൈഡ് അടങ്ങിയിട്ടുള്ള മിനറല്‍ വാട്ടറിന്റെ നിരന്തരമായ ഉപയോഗം മൂത്രത്തില്‍ 
കല്ലിന് കാരണമാകുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് മുന്നറിയിപ്പ് 
നല്‍കുന്നു. കുടിവെള്ളത്തില്‍ 80 ശതമാനം ബൈകാര്‍ബണേറ്റ് ആവശ്യമാണ്. എന്നാല്‍ 
മിനറല്‍ വാട്ടറില്‍ ഇത് 26 ശതമാനമേയുള്ളൂ. ഇത് പല്ലുകളുടെ ഇനാമല്‍ നഷ്ടപ്പെടാനും 
പല്ലുകള്‍ക്ക് എളുപ്പം കേടുവരാനും കാരണമാകും. പി.എച്ച് കണ്ടന്റ് എട്ട് ശതമാനം 
മാത്രം വേണ്ടിടത്ത് മിനറല്‍ വാട്ടറില്‍ ഇത് 57 ശതമാനമാണ്. പി.എച്ചിന്റെ ഉയര്‍ന്ന 
അളവ് ആമാശയത്തെയും ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും അതുവഴി അള്‍സര്‍ 
പിടിപെടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിനറല്‍ വാട്ടര്‍ 
സംഭരിക്കുന്നതിലെ പോരായ്മകളും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തില്‍ ക്ലോറിന്റെ അളവ് 10 മുതല്‍ 12 
ശതമാനം വരെയും സോഡിയം ഏഴ് മുതല്‍ 15 ശതമാനം വരെയും ബൈകാര്‍ബണേറ്റ് 70 മുതല്‍ 85 
ശതമാനം വരെയും കാല്‍സ്യം 20 ശതമാനവും പി.എച്ച് എട്ട് ശതമാനവുമാണ്.

ചെമ്പും ഇരുമ്പും ഉപയോഗിച്ച് നിര്‍മിക്കുന്ന കുഴലുകളും അതിനുള്ളിലെ ഇന്‍സുലേഷന്‍ 
പദാര്‍ഥങ്ങളും വെള്ളത്തെ നേരിയ തോതില്‍ മലിനമാക്കുന്നു എന്നതാണ് പൈപ്പ് 
വെള്ളത്തിന്റെ ഏകപ്രശ്‌നം. എന്നാല്‍, പി.വി.സി പൈപ്പുകള്‍ വഴി വിതരണം ചെയ്യുന്ന 
വെള്ളം പൂര്‍ണമായും ശുദ്ധമായിരിക്കും. ഖത്തര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്ക് 
സന്ദര്‍ശിച്ചും ജലശുദ്ധീകരണ പ്ലാന്റുകളിലെ വിദഗ്ധരുമായി അഭിമുഖം നടത്തിയും 
ചോദ്യാവലിയിലൂടെ വിവരങ്ങള്‍ ശേഖരിച്ചുമാണ് അമീന ബിന്‍ത് വഹാബ് ഇന്‍ഡിപെന്റന്റ് 
ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് 
തയാറാക്കിയത്.

 

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to newsline@googlegroups.com
To unsubscribe from this group, send email to
newsline+unsubscr...@googlegroups.com
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to