Assalamu Alaikum Wa rahmathullah, pH content range from 0 to 14. For water which is neutral the pH content in 7. If the liquid is acidic the pH value is less than 7 and if it is greater than 7 means the liquid is basic in nature.
So there is no pH in the range 57% . So please check the facts. പി.എച്ച് കണ്ടന്റ് എട്ട് ശതമാനം മാത്രം വേണ്ടിടത്ത് മിനറല്‍ വാട്ടറില്‍ ഇത് 57ശതമാനമാണ് AbuHamna 2011/7/11 Musthafa K.T <musthaf...@gmail.com> > ദോഹ: ബോട്ടിലുകളിലടച്ച വെള്ളത്തേക്കാള്‍ ആരോഗ്യത്തിന് സുരക്ഷിതം ശുദ്ധീകരിച്ച > പൈപ്പ് വെള്ളമെന്ന് പഠന റിപ്പോര്‍ട്ട്. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ > സ്കൂള്‍ വിദ്യാര്‍ഥികളുടെ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ബോട്ടിലുകളില്‍ > അടച്ച മിനറല്‍ വാട്ടര്‍ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ > ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ > കുപ്പിവെള്ളം ഉപേക്ഷിച്ച് പൈപ്പ് വെള്ളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ > പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം വേണമെന്ന് റിപ്പോര്‍ട്ട് > നിര്‍ദേശിക്കുന്നു.**** > > കുപ്പിവെള്ളത്തിന്റെ അപകടങ്ങളെക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാന്മാരല്ല. > ഒരേ ബ്രാന്റിലുള്ള കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നതും ഹാനികരമാണ്. > 62ശതമാനം ക്ലോറൈഡ് അടങ്ങിയിട്ടുള്ള മിനറല്‍ വാട്ടറിന്റെ > നിരന്തരമായ ഉപയോഗം മൂത്രത്തില്‍ കല്ലിന് കാരണമാകുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് > റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. കുടിവെള്ളത്തില്‍ 80 ശതമാനം > ബൈകാര്‍ബണേറ്റ് ആവശ്യമാണ്. എന്നാല്‍ മിനറല്‍ വാട്ടറില്‍ ഇത് 26ശതമാനമേയുള്ളൂ. > ഇത് പല്ലുകളുടെ ഇനാമല്‍ നഷ്ടപ്പെടാനും പല്ലുകള്‍ക്ക് > എളുപ്പം കേടുവരാനും കാരണമാകും. പി.എച്ച് കണ്ടന്റ് എട്ട് ശതമാനം മാത്രം > വേണ്ടിടത്ത് മിനറല്‍ വാട്ടറില്‍ ഇത് 57 ശതമാനമാണ്. പി.എച്ചിന്റെ ഉയര്‍ന്ന > അളവ് ആമാശയത്തെയും ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും അതുവഴി അള്‍സര്‍ > പിടിപെടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിനറല്‍ വാട്ടര്‍ > സംഭരിക്കുന്നതിലെ പോരായ്മകളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.**** > > ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തില്‍ ക്ലോറിന്റെ അളവ് 10 മുതല്‍ > 12 ശതമാനം വരെയും സോഡിയം ഏഴ് മുതല്‍ 15 ശതമാനം വരെയും ബൈകാര്‍ബണേറ്റ് 70മുതല്‍ > 85 ശതമാനം വരെയും കാല്‍സ്യം 20 ശതമാനവും പി.എച്ച് എട്ട് ശതമാനവുമാണ്.**** > > ചെമ്പും ഇരുമ്പും ഉപയോഗിച്ച് നിര്‍മിക്കുന്ന കുഴലുകളും അതിനുള്ളിലെ ഇന്സുലേഷന് > പദാര്‍ഥങ്ങളും വെള്ളത്തെ നേരിയ തോതില്‍ മലിനമാക്കുന്നു എന്നതാണ് പൈപ്പ് > വെള്ളത്തിന്റെ ഏകപ്രശ്നം. എന്നാല്‍, പി.വി.സി പൈപ്പുകള്‍ വഴി വിതരണം > ചെയ്യുന്ന വെള്ളം പൂര്‍ണമായും ശുദ്ധമായിരിക്കും. ഖത്തര്‍ സയന്‍സ് ആന്റ് > ടെക്നോളജി പാര്‍ക്ക് സന്ദര്‍ശിച്ചും ജലശുദ്ധീകരണ പ്ലാന്റുകളിലെ വിദഗ്ധരുമായി > അഭിമുഖം നടത്തിയും ചോദ്യാവലിയിലൂടെ വിവരങ്ങള്‍ ശേഖരിച്ചുമാണ് അമീന ബിന്ത് > വഹാബ് ഇന്‍ഡിപെന്റന്റ് ഗേള്‍സ് സെക്കന്‍ഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ > ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കിയത്.**** > > ** ** > > -- > You received this message because you are subscribed to the Google > Groups "newsline" group. > To post to this group, send email to newsline@googlegroups.com > To unsubscribe from this group, send email to > newsline+unsubscr...@googlegroups.com > For more options, visit this group at > http://groups.google.com/group/newsline?hl=en?hl=en > http://www.newstower.blogspot.com/ > -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to newsline@googlegroups.com To unsubscribe from this group, send email to newsline+unsubscr...@googlegroups.com For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/