it was not accidentely  as per today's news..

regards

pb

2011/7/12 KADER THEKRODATH <[email protected]>

>  *തീവണ്ടിയുടെ ടോയിലറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം*******
>
> പാലക്കാട്: തീവണ്ടിയുടെ ടോയ്‌ലറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം. പ്രസവിച്ച ഉടനെ
> റെയില്‍വേ ട്രാക്കില്‍ വീണ കുട്ടിയെ തീവണ്ടി കടന്നു പോയ ശേഷം റെയില്‍വേ
> സ്‌റ്റേഷനിലെ യാത്രികര്‍ അറിയിച്ചതനുസരിച്ച് റെയില്‍വേ പൊലീസ് എത്തി
> അമ്മത്തൊട്ടിലിലാക്കി. അവശനിലയില്‍ കുഞ്ഞിന്റെ അമ്മയെ തീവണ്ടിയില്‍ കണ്ടെത്തി.
> ക്ലോസറ്റില്‍ അറിയാതെ പ്രസവിക്കുകയായിരുന്നെന്നും കുഞ്ഞ് ട്രാക്കില്‍ വീണതിനാല്‍
> ഭയം മൂലമാണ് ആരോടും പറയാതിരുന്നതെന്നുമാണ് യുവതി പിന്നീട് റെയില്‍വേ പൊലീസിനോടു
> പറഞ്ഞത്. ****
>
> തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. 
> പാലക്കാട്-നിലമ്പൂര്‍
> പാസഞ്ചര്‍ കടന്നു പോയ നാലാംനമ്പര്‍ ട്രാക്കില്‍ ഒരു ചോരക്കുഞ്ഞ് കിടക്കുന്നത്
> പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരാണു കണ്ടത്. ഡപ്യൂട്ടി സ്‌റ്റേഷന്‍
> മാസ്റ്റര്‍ അറിയിച്ചതനുസരിച്ചു റെയില്‍വേ പൊലീസ് സ്ഥലത്തെത്തി.
> പരിക്കുകളൊന്നും കുട്ടിയുടെ ദേഹത്തുണ്ടായിരുന്നില്ല. കുട്ടിയെ ഉടന്‍ തന്നെ
> ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ നവജാതശിശുവാണെന്നും ഗര്‍ഭത്തില്‍ 
> ഉദ്ദേശം
> എട്ടുമാസത്തെ വളര്‍ച്ച മാത്രമേയുള്ളെന്നും സ്ഥിരീകരിച്ചു. ഈ സമയത്താണ് നിലമ്പൂര്‍
> പാസഞ്ചറില്‍ അവശനിലയിലായ യുവതിയെ സഹയാത്രികര്‍ ശ്രദ്ധിക്കുന്നത്.
>
> ഇവര്‍ അറിയിച്ചതനുസരിച്ച് റെയില്‍വേ പൊലീസെത്തി ഇവരെ ജില്ലാ ആശുപത്രിയിലേക്കു 
> കൊണ്ടു
> പോയി. തൃശൂര്‍ ചേലക്കര സ്വദേശിയാണെന്നു യുവതി പൊലീസിനോടു പറഞ്ഞു. 
> നിര്‍മാണത്തൊഴിലാളിയായ
> യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്നു പറയുന്നു. ****
> ഷൊര്‍ണൂരിലേക്കു പോകാനാണു യുവതി നിലമ്പൂര്‍ പാസഞ്ചറില്‍ കയറിയത്. ബാത്‌റൂമില്‍ 
> പോയപ്പോള്‍
> കുട്ടി അറിയാതെ താഴേക്കു പോയെന്നും ട്രെയിന്‍ നീങ്ങിയതിനാല്‍ ഭയം മൂലം ആരോടും
> പറഞ്ഞില്ലെന്നും യുവതി പറഞ്ഞു. യുവതിയെയും കുഞ്ഞിനെയും തുടര്‍ചികില്‍സകള്‍ക്കായി
> ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഡപ്യൂട്ടി സ്‌റ്റേഷന്‍
> മാസ്റ്ററുടെ പരാതിയെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ കുഞ്ഞിനെ
> ഉപേക്ഷിച്ചതിന് യുവതിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്
>
> --
> You received this message because you are subscribed to the Google
> Groups "newsline" group.
> To post to this group, send email to [email protected]
> To unsubscribe from this group, send email to
> [email protected]
> For more options, visit this group at
> http://groups.google.com/group/newsline?hl=en?hl=en
> http://www.newstower.blogspot.com/
>



-- 
 *ബഷീര്‍ വെള്ളറക്കാട്‌ /pb
*


------------------------------------------
    visit my blogs
------------------------------------------
*ബഷീറിയൻ നുറുങ്ങുകൾ* <http://vellarakad.blogspot.com/>
*മൊഴിമുത്തുകൾ* <http://mozhimutthukal.blogspot.com/>

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to