ചുവപ്പി’ല്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് സ്പോണ്‍സറെ മാറാന്‍ അനുമതിപത്രം വേണ്ട Published on Mon, 06/18/2012 - 12:07 ( 2 min 8 sec ago) കെ.കെ.എ അസീസ് <http://www.madhyamam.com/news/173734/120618> (+) <http://www.madhyamam.com/news/173734/120618> (-) Font Size ShareThis റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞ ചുവപ്പ് വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് ആദ്യസ്പോണ്‍സറുടെ അനുമതിപത്രം ആവശ്യമില്ളെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. അതേസമയം ഇഖാമ കാലാവധിയുള്ളതാണെങ്കില്‍ സ്പോണ്‍സറുടെ അനുമതിപത്രം വേണ്ടിവരും. തൊഴിലാളികളുടെ അന്വേഷണങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടിയിലാണ് മന്ത്രാലയത്തിന്‍െറ വിശദീകരണം. ‘പച്ച’യിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് ചുരുങ്ങിയത് രണ്ടു വര്‍ഷം സ്ഥാപനത്തില്‍ തൊഴിലെടുത്തിരിക്കണമെന്നും തൊഴില്‍മാറ്റ ചട്ടത്തില്‍ മന്ത്രാലയം നിബന്ധന വെച്ചു. പത്തില്‍താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിതാഖാത്ത് വ്യവസ്ഥ ബാധകമല്ളെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പ്രതിവാര അവധി അനുവദിക്കുന്നതില്‍ സ്വദേശി വിദേശി വിവേചനമില്ല. വാര്‍ഷിക അവധി ദിനങ്ങള്‍ ചുരുങ്ങിയത് 21 മുതല്‍ 30 ദിവസം വരെയാണ്. അതില്‍ കുറഞ്ഞ ദിനങ്ങള്‍ അവധി ദിനങ്ങളായി പരിഗണിക്കഗ്ഗെടുകയില്ളെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴില്‍വിസയുടെ കാലാവധി ഇഷ്യുചെയ്തതുമുതല്‍ രണ്ടു വര്‍ഷമാണ്. അത് കഴിഞ്ഞാല്‍ പകരം നല്‍കുകയോ പണം തിരിച്ചുകൊടുക്കുകയോ ഇല്ളെന്നും മന്ത്രാലയം വ്യക്തമാക്കി. നിതാഖാത്ത് പദ്ധതി പ്രാബല്യത്തില്‍ വന്ന ശേഷം കഴിഞ്ഞ പത്തു മാസത്തിനിടക്ക് രണ്ടര ലക്ഷത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചെന്നും മന്ത്രാലയം അവകാശപ്പെടുന്നു. Regards Musthafa K.T Peruvalloor -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
