സാമൂഹ്യപാഠഭേദം
  by അനോണി ആന്റണി
http://anonyantony.blogspot.com/2008/06/blog-post_28.html

മതം നേടിയ ജീവന്‍
സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കള്‍ ഹെഡ്മാസ്റ്ററെ 
വന്ദിച്ചു
"ഗുഡ്മോര്‍ണിങ്ങ്‌ ഫാദര്‍"
"പ്രെയിസ്‌ ദ ലോര്‍ഡ്‌. ഫീസുകളും ബില്‍ഡിങ്ങ്‌ ഫണ്ടിലേക്കുള്ള സംഭാവനയും 
അടച്ചല്ലോ?"

"അടച്ചു."
"ശരി, മോന്റെ പേരെന്താ? "
"ജീവന്‍"
"ഹിന്ദുവാണല്ലേ? സാരമില്ല, പണം തന്നല്ലോ. ജീവന്‍ നമ്പൂതിരി, ജീവന്‍ മേനോന്‍, 
ജീവന്‍ 
നായര്‍ എന്നെന്തെങ്കിലും...?"
" ഹിന്ദുവല്ല സര്‍, സോറി.. ഫാദര്‍"
"ക്രിസ്ത്യാനിയാണോ? എങ്കില്‍ അതു തിരിച്ചറിയുന്ന രീതിയിലുള്ള പേരിട്ടൂടേ ഹേ?"
"ക്രിസ്ത്യാനിയല്ല. എന്റെ പേര്‍ അന്‍വര്‍ റഷീദ്‌..."
"മുസ്ലീമാണെന്ന് ആദ്യമേ പറയാഞ്ഞതെന്തേ? തനിക്കു മകനു ഈ നശിച്ച പേരേ ഇടാന്‍ 
കിട്ടിയുള്ളോ?"
"ഭാര്യയുടെ പേര്‍ ലക്ഷ്മീദേവി എന്നാണ്‌."

"നിങ്ങള്‍ക്കു വിവരമില്ലേ ഹേ? മതം മാറി കല്യാണം കഴിക്കണമെങ്കില്‍ ആദ്യം ഒരാള്‍ 
മറ്റേയാളിന്റെ മതത്തിലേക്ക്‌ മാറണമെന്ന് അറിയില്ലേ?"
"അബദ്ധം പറ്റിപ്പോയി."
"സാരമില്ല, രണ്ടാളും ഈ ഞായറാഴ്ച്ച പള്ളിയിലേക്ക്‌ വരൂ, രണ്ടുപേരും കര്‍ത്താവിന്റെ 
മാര്‍ഗ്ഗം 
സ്വീകരിച്ച്‌ സ്വര്‍ഗ്ഗരാജ്യത്തിലേക്ക്‌ പോകാനുള്ള വഴി ഞാന്‍..."
"അതൊന്നും വേണ്ട ഫാദര്‍, ഞാന്‍ ഇസ്ലാമായിക്കോളാം" ലക്ഷ്മീദേവി പറഞ്ഞു. 
"ഒന്നുമില്ലെങ്കിലും 
ഇക്കാന്റെ നാട്ടിലെങ്കിലും
ഞങ്ങള്‍ക്ക്‌ അടിയും എറിയും കൊള്ളാതെ നടക്കാമല്ലോ."

"ശരി, എങ്കില്‍ അതു കഴിഞ്ഞ്‌ മകനെ ചേര്‍ക്കാം."

രണ്ടാഴ്ച്ച കഴിഞ്ഞ്‌ രക്ഷിതാക്കള്‍ വീണ്ടുമെത്തി.
"എന്താ മകന്റെ പേരിപ്പോള്‍?"
"റഫീക്ക്‌ റഷീദ്‌"
"കൊള്ളാം, നല്ല പേര്‍. ഇരിക്കൂ, കുട്ടിയെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യട്ടെ."

"ശ്രീനാരായണഗുരു ആരായിരുന്നു?"
"ഹിന്ദു." റഫീക്‌ പറഞ്ഞു.
""അബ്രഹാം ലിങ്കണ്‍?"
"ദൈവനിഷേധിയായ പാപി"
"ദൈവത്തെ നിഷേധിച്ചാല്‍ എന്തു സംഭവിക്കും?"
"നരകത്തി പോവ്വും" റഫീക്ക്‌ പറഞ്ഞു.
"ദൈവനിഷേധികളെ കണ്ടാല്‍ നമ്മള്‍ എന്തു ചെയ്യണം?"
"തല്ലിക്കൊല്ലണം ഫാദര്‍."
"അന്യമതസ്ഥരെ കണ്ടാലോ?"
"കഴിയുന്നത്ര വെറുക്കണം. പറ്റുമെങ്കില്‍ അടിക്കണം. ഇല്ലെങ്കില്‍ ദൈവം കോപിക്കും"
"വെരി ഗുഡ്‌. ഇത്ര നല്ലവനായ നിന്നെ എടുക്കാതെയിരിക്കാന്‍ ആര്‍ക്കു കഴിയും?"

ബാല്‍ താക്കറെ:
ബാല്‍ താക്കറേയുടെ പ്രസംഗത്തില്‍ നിന്നൊരു ഭാഗം-
" ഇസ്ലാമിക ഭീകരതയെ ഫലപ്രദമായി ചെറുക്കാന്‍ ഹിന്ദു ഭീകരതയ്ക്കു മാത്രമേ കഴിയൂ. 
ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഒരേയൊരു മാര്‍ഗ്ഗം ഹിന്ദു ചാവേര്‍ 
ആക്രമണകാരികള്‍ 
ഉണ്ടാവുക എന്നതു മാത്രമാണ്‌."

(പോസ്റ്റ്‌ ഏഴാംതരത്തിലെ സാമൂഹ്യപാഠപുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക്‌ വേണ്ടി 
മാത്രം. )

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to