വസ്തുതകള്‍ പറയുന്നത് കരണത്തടിയാകില്ല. അടിയാണ് എങ്കില്‍ തന്നെ അത് അര്‍ഹതപ്പെട്ടതുമാണ്. സിവികിന്റെ കാര്യത്തില്‍ പ്രത്യെകിച്ചും. സിവിക് പ്രതിനിധാനം ചെയ്യുന്ന കാരണവത്തം ഒരു രോഗമാണ്. പകരാനോ പടരാണോ പാടില്ലാത്ത ഒരു കെട്ട രോഗം. ആര്‍ത്തികള്‍ കൊണ്ടും അധമ വാസനകള്‍ കൊണ്ടും നിര്‍മ്മിതമായ ഒന്ന്. ഞാന്‍ സിവിക് എന്ന വ്യക്തിയെയല്ല അഭിസംബോധന ചെയ്യുന്നത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്ന് സമൂഹം വിശ്വസിക്കുന്ന മൂല്യങ്ങളെ അദ്ദേഹം ഉപയോഗിക്കുന്ന വിധങ്ങളെയും ആ മൂല്യങ്ങളുടെ യഥാര്‍ഥവും ഇരുണ്ടതുമായ വശങ്ങളെയുമാണ്. ഈ സാമൂഹിക രോഗത്തെയാണ് സാമൂഹിക മൂല്യമായും സംവാദ ക്ഷമതയായും കാണുന്നത് എങ്കില്‍ ആ വീക്ഷണവും രോഗബാധിതമാണ്. അതെ ഞാന്‍ പറഞ്ഞതിന് അര്‍ഥം ഉള്ളു. മൂല്യങ്ങളുടെ ഒന്നും പ്രതിനിധിയല്ലാത്ത സിവിക് എന്തു ചെയ്‌താല്‍ ആര്‍ക്കെന്തു? കള്ളത്തരങ്ങളും മൂല്യങ്ങളുടെ കുത്തകയും ഒന്നിച്ചു വേണം എന്ന് ശാഠ്യം പിടിക്കുമ്പോള്‍ ആണ് അടികള്‍ കൊടുക്കേണ്ടി വരുന്നത്.
On 5/19/09, k u z h u r Wi l s o n <[email protected]> wrote: > > അയ്യോ > കാര്‍ന്നോമ്മാരുടെ കരണക്കുറ്റിക്ക് അടിക്കുന്നത് മോശമല്ലേ. > > സിവിക് ചന്ദ്രന്റെ കവിതകള്‍ വായിക്കണം എന്നുണ്ട്. > തോറ്റവന്റെ ചരിത്രം അതില്‍ കൂടുതല്‍ ഉണ്ടാകുമല്ലോ ? > > ആന്റിനയില്‍ കാറ്റ് പിടിക്കുമ്പോള്‍... > പോലെ > > > കുഴൂര്‍ വിത്സണ്‍ > > p O e M s <http://www.vishakham.blogspot.com/> > > > > > --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
