Dear reni ..can you give this link by PDF format 2010/7/13 reny ayline <[email protected]>
> > > സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സ്വാമി അശിമാനന്ദ -സി.ബി.ഐ > Tuesday, July 13, 2010 madhyamam > മുംബൈ: മാലേഗാവ്, അജ്മീര്‍ ദര്‍ഗ, മക്കാ മസ്ജിദ് സ്‌ഫോടനങ്ങളുടെ > മുഖ്യസൂത്രധാരന്‍ ഗുജറാത്തിലെ ശബരിധാം ആശ്രമ മഠാധിപതി സ്വാമി അശിമാനന്ദയെന്ന് > സി.ബി.ഐയും. അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ > കണ്ടെത്തല്‍ മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെയുടെ > കണ്ടെത്തലിനു സമാനമാണ്. > > 2008ലെ മാലേഗാവ് കേസ് അന്വേഷണത്തിനിടെ സ്‌ഫോടനങ്ങളില്‍ സ്വാമി അശിമാനന്ദക്ക് > പങ്കുണ്ടെന്ന് കര്‍ക്കരെ കണ്ടെത്തിയതോടെ അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു. > അശിമാനന്ദയെ പിടികൂടാന്‍ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ സഹായം സി.ബി.ഐ > തേടിയിട്ടുണ്ട്. > > സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആളുകളെയും സ്‌ഫോടക വസ്തുക്കളും അശിമാനന്ദയാണ് > ഒരുക്കിയതെന്ന് സി.ബി.ഐയും സംശയിക്കുന്നു. 2006ല്‍ അശിമാനന്ദ നടത്തിയ ശബരി > കുംഭമേളക്കിടെ സ്‌ഫോടന ഗൂഢാലോചന നടന്നതായാണ് ഹേമന്ത് കര്‍ക്കരെയുടെ > നേതൃത്വത്തിലുള്ള എ.ടി.എസിന്റെ കണ്ടെത്തല്‍. കുംഭമേളയില്‍ ഗുജറാത്ത് > മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ > പങ്കെടുത്തതായും വെളിപ്പെട്ടിരുന്നു. മാലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ > സന്യാസിനി പ്രജ്ഞ സിങ് താക്കൂറും കുംഭമേളയിലുണ്ടായിരുന്നു. മാലേഗാവ് സ്‌ഫോടന > കേസ് അശിമാനന്ദയിലേക്ക് തിരിഞ്ഞപ്പോള്‍ അന്ന് ഗുജറാത്ത് സര്‍ക്കാര്‍ എ.ടി.എസിന് > എതിരായത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. > > അശിമാനന്ദയുടെ വിശ്വസ്തനും കുംഭമേളക്കെത്തിയ പ്രജ്ഞ സിങ്ങിന്റെ > സഹായിയുമായിരുന്ന സുനില്‍ ദാവ്‌ഡെയെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ > ഗുജറാത്ത് പൊലീസ് സമ്മതിച്ചിരുന്നില്ല. ഭീകരാക്രമണ പദ്ധതികളെ കുറിച്ച് > അശിമാനന്ദ പ്രജ്ഞ സിങ്ങുമായി ആശയവിനിമയം നടത്തിയത് സുനില്‍ ദാവ്‌ഡെയുടെ മൊബൈല്‍ > ഫോണ്‍ വഴിയായിരുന്നു. നരേന്ദ്ര മോഡിയുടെ സഹായത്തോടെ അശിമാനന്ദ നികോബാര്‍ > ദ്വീപിലേക്ക് കടന്നുവെന്നായിരുന്നു അന്ന് എ.ടി.എസിന് കിട്ടിയ വിവരം. സുനില്‍ > ദാവ്‌ഡെയെ കസ്റ്റഡിയിലെടുക്കാനുള്ള എ.ടി.എസിന്റെ ശ്രമത്തെ കൃത്യമായ > രേഖകളില്ലെന്ന് പറഞ്ഞ് ഗുജറാത്ത് പൊലീസ് അട്ടിമറിക്കുകയും ചെയ്തു. > > ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബലത്തില്‍ അന്നത്തെ ഗുജറാത്ത് ഐ.ജി ശിവാനന്ദ് > ഝായാണ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എ.ടി.എസിന് ചുകപ്പുകാര്‍ഡ് > കാട്ടിയത്. മാലേഗാവ് സ്‌ഫോടന കേസന്വേഷണം അശിമാനന്ദയില്‍ എത്തി > നില്‍ക്കുമ്പോഴാണ് മുംബൈ ഭീകരാക്രമണം നടന്നതും കര്‍ക്കരെ വധിക്കപ്പെടുന്നതും. > ഇതോടെ മാലേഗാവ് സ്‌ഫോടന കേസന്വേഷണം നിലച്ചമട്ടാണ്. > > > -- > You received this message because you are subscribed to the Google Groups > "Green Youth Movement" group. > To post to this group, send an email to [email protected]. > To unsubscribe from this group, send email to > [email protected]<greenyouth%[email protected]> > . > For more options, visit this group at > http://groups.google.com/group/greenyouth?hl=en-GB. > -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
