മുസ്‌ലിം പീഡനം: ഡി.ജി.പിക്ക്‌മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്‌
thejas 21 july 2010
കെ എ സലിം
ന്യൂഡല്‍ഹി: പ്രവാചകനെ നിന്ദിച്ചു ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍
ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ തെക്കന്‍ കേരളത്തിലെ
മുസ്‌ലിംവീടുകളില്‍ കയറി പോലിസ്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അതിക്രമങ്ങള്‍
കാട്ടുകയും ചെയ്യുന്നതിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തെക്കുറിച്ചു
രണ്‌ടാഴ്‌ചയ്‌ക്കകം റിപോര്‍ട്ട്‌ നല്‍കണമെന്നാവശ്യപ്പെട്ടു ദേശീയ മനുഷ്യാവകാശ
കമ്മീഷന്‍ കേരള ഡി.ജി.പിക്ക്‌ നോട്ടീസയച്ചു. തുടര്‍ച്ചയായ പരിശോധനകളിലൂടെയും
വീട്ടുപകരണങ്ങള്‍ പിടിച്ചെടുത്തും മുസ്‌ലിംകുടുംബങ്ങളെ പീഡിപ്പിക്കുന്നുവെന്നു
പരാതി ലഭിച്ചതിനെ തുടര്‍ന്നാണു നടപടി. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി എറണാകുളം
ജില്ലാ പ്രസിഡന്റ്‌ അഡ്വ. എന്‍ എം സിദ്ദീഖിന്റെ പരാതിയിലാണു കമ്മീഷന്‍
നോട്ടീസയച്ചിരിക്കുന്നത്‌.
കഴിഞ്ഞ 16നാണ്‌ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌. തൊടുപുഴ
ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ
സംഭവവുമായി ബന്ധപ്പെട്ടു തൊടുപുഴ, മൂവാറ്റുപുഴ, അടിമാലി, കോതമംഗലം, ആലുവ,
കുന്നത്തേരി, പെരുമ്പാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പോപുലര്‍ ഫ്രണ്‌ട്‌
പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ക്കയറി റെയ്‌ഡ്‌ നടത്തിയ പോലിസ്‌
ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും വനിതാ പോലിസിന്റെ സാന്നിധ്യമില്ലാതെ
സ്‌ത്രീകള്‍ മാത്രമുള്ള വീടുകളില്‍ക്കയറി പരിശോധന നടത്തുകയും സ്‌ത്രീകളോട്‌
അന്തസ്സില്ലാതെ പെരുമാറുന്നുവെന്നും കമ്മീഷനു നല്‍കിയ പരാതിയില്‍ എന്‍ എം
സിദ്ദീഖ്‌ ചൂണ്‌ടിക്കാട്ടിയിരുന്നു. അറസ്റ്റ്‌, റെയ്‌ഡ്‌, ചോദ്യംചെയ്യല്‍,
അന്വേഷണം തുടങ്ങിയ കാര്യങ്ങളില്‍ പോലിസ്‌ പാലിക്കേണ്‌ട നിയമങ്ങളുടെയും
മാര്‍ഗനിര്‍ദേശങ്ങളുടെയും ഉന്നത കോടതിവിധികളുടെയും ലംഘനമാണു നടക്കുന്നതെന്നാണ്‌
പരാതിയില്‍ ചൂണ്‌ടിക്കാട്ടിയിരിക്കുന്നത്‌.
നല്ലിക്കുഴി ഇരമല്ലൂര്‍ സ്വദേശി റഷീദിന്റെ വീട്ടില്‍ രാത്രിയെത്തിയ പോലിസ്‌സംഘം
റഷീദിന്റെ ഗര്‍ഭിണിയായ ഭാര്യയോട്‌ ഭീഷണിസ്വരത്തില്‍ സംസാരിക്കുകയും
അധിക്ഷേപിക്കുകയും ചെയ്‌തു.
റഷീദ്‌ പിന്നീട്‌ സി.ഐയെ വിളിച്ച്‌ താന്‍ സ്റ്റേഷനില്‍ വരാന്‍ തയ്യാറാണെന്നു
പറഞ്ഞതിനെ വധഭീഷണിയാക്കി ചിത്രീകരിച്ച്‌ കേസെടുത്തു.
കോതമംഗലം ഭാഗത്ത്‌ ഇരുപതോളം മുസ്‌ലിംവീടുകളില്‍ കയറി പാസ്‌പോര്‍ട്ടുകള്‍,
ഫോട്ടോകള്‍, ബാങ്ക്‌ പാസ്‌ബുക്കുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, റേഷന്‍
കാര്‍ഡുകള്‍ എന്നിവ പോലിസ്‌ എടുത്തുകൊണ്‌ടുപോയി. എന്തെങ്കിലും രശീതിയോ സ്വന്തം
ഐഡന്റിറ്റി വ്യക്തമാക്കലോ രാപകല്‍ഭേദമെന്യേ നടന്ന ഈ
സംഭവങ്ങളിലൊന്നുമുണ്‌ടായില്ല. ആലുവ ഭാഗത്തു കൊച്ചുകുട്ടികളും വൃദ്ധരും
മാത്രമുള്ള വീടുകളില്‍ പോലിസ്‌സംഘങ്ങള്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തി.
കുന്നത്തേരിയിലെ മന്‍സൂര്‍ എന്ന പൊതുപ്രവര്‍ത്തകന്റെ വീട്ടില്‍ മൂന്ന്‌ പോലിസ്‌
വാഹനങ്ങളില്‍ വന്നു ഭീകരാന്തരീക്ഷമുണ്‌ടാക്കി.
രണ്‌ടാഴ്‌ച മുമ്പ്‌ ശസ്‌ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന ഭാര്യയായിരുന്നു
വീട്ടിലുണ്‌ടായിരുന്നത്‌. ജൂലൈ അഞ്ചിന്‌ കോതമംഗലത്തു നടന്ന മുസ്‌ലിം ഐക്യവേദി
പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുകയും തുടര്‍ന്നും പരസ്യമായി പൊതുപ്രവര്‍ത്തനം
നടത്തുകയും ചെയ്യുന്ന മന്‍സൂറിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തി പല പ്രധാന
രേഖകളും കൊണ്‌ടുപോയി. രേഖകളുടെ ഉള്ളടക്കം വെളിപ്പെടുത്താതെ
രാജ്യദ്രോഹസ്വഭാവമുള്ളതെന്ന മട്ടില്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും
വ്യാജവാര്‍ത്ത നല്‍കി.
തോട്ടക്കാട്ടുകരയിലെ ഹുസൈന്‍, നൗഫല്‍, അന്‍വര്‍ എന്നിവരുടെ വീടുകളില്‍ ജൂലൈ
നാലു മുതല്‍ എല്ലാദിവസവും എത്തി ഭീഷണിപ്പെടുത്തിക്കൊണ്‌ടിരിക്കുന്നു.
കുഞ്ഞുണ്ണിക്കരയിലെ നൗഷാദിന്റെ വീട്ടിലെത്തിയ പോലിസ്‌ സംഘം നേരെ അടുക്കളയില്‍
കടന്ന്‌ നൗഷാദിന്റെ ഭാര്യ ഷെഫീനയെ ഭീഷണിപ്പെടുത്തി. ഇതു രണ്‌ടുപ്രാവശ്യം
സംഭവിച്ചു. രണ്‌ടുവട്ടവും വനിതാ പോലിസുണ്‌ടായിരുന്നില്ല. റേഷന്‍ കാര്‍ഡ്‌
കൊണ്‌ടുപോവുകയും ഭീകരാന്തരീക്ഷമുണ്‌ടാക്കുകയും ചെയ്‌തുവെന്നും സിദ്ദീഖ്‌
പരാതിയില്‍ ചൂണ്‌ടിക്കാട്ടുന്നു. പല റെയ്‌ഡുകള്‍ക്കു പിന്നാലെയും പോലിസ്‌
മാധ്യമങ്ങള്‍ക്കു വ്യാജവാര്‍ത്ത നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്‌ട്‌.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to