*രാജ്യദ്രോഹത്തിന് കേസെടുത്തത് വിപണിയില്‍ ലഭ്യമായ പുസ്‌തകം `കൈവശം വച്ചതിന്' *thejas 21 july 2010 കൊച്ചി: പ്രവാചകനിന്ദയടങ്ങിയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ ഡോ. റെനീഫ്, നൗഷാദ് എന്നിവര്‍ക്കെതിരേ രാജ്യദ്രോഹത്തിനു കേസെടുത്തെന്നു പറയുന്നതു വിപണിയില്‍ ലഭ്യമായ പുസ്‌തകം `കൈവശം വച്ചതിന്'. റെനീഫിന്റെ വീട്ടില്‍ നിന്നു ജിഹാദ് എന്ന പുസ്‌തകവും നൗഷാദിന്റെ വീട്ടില്‍ നിന്ന് ഇസ്‌്‌ലാമും ജനാധിപത്യവും എന്ന പുസ്‌തകവും കിട്ടിയെന്നാണു പോലിസ് പറയുന്നത്. രണ്‌ടു പുസ്‌തകങ്ങളും വര്‍ഷങ്ങളായി വിപണിയില്‍ ലഭ്യമാണ്. ജിഹാദ് ജമാഅത്തെ ഇസ്‌്‌ലാമി സ്ഥാപക നേതാവ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയതാണ്. അതിന്റെ മലയാളം പരിഭാഷ ഐ.പി.എച്ച് ആണു പ്രസിദ്ധീകരിച്ചത്. ഇസ്‌്‌ലാമും ജനാധിപത്യവും സര്‍ഫറാസ് നവാസ് തയ്യാറാക്കിയ പരിഭാഷയാണ്. ഇതു പ്രസിദ്ധീകരിച്ചതു സരണി പബ്ലിക്കേഷന്‍സ് ആണ്. രണ്‌ടു പുസ്‌തകങ്ങളും നിരോധിക്കപ്പെട്ടതല്ല. എന്നാല്‍ പുസ്‌തകത്തിന്റെ പ്രസാധകര്‍ ആരെന്നോ മറ്റു വിശദാംശങ്ങളോ വ്യക്തമാക്കാന്‍ പോലിസ് തയ്യാറാവുന്നില്ല. പോപുലര്‍ ഫ്രണ്‌ടിനെതിരായി നിരന്തരം തുടരുന്ന വ്യാജ ആരോപണങ്ങളുടെ ഭാഗമാണു പുതിയ പ്രചാരണവും എന്നാണു വ്യക്തമാവുന്നത്.
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
