*വി എസിന്റെ പ്രസ്‌താവന പദവിക്ക് നിരക്കാത്തത്: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ thejas 13 august 2010 * ന്യൂഡല്‍ഹി: കേരളത്തെ 20 വര്‍ഷംകൊണ്‌ടു മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്‌താവന പദവിക്കു നിരക്കാത്തതാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ഷാഫി ഖുറൈഷി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്നതിനു പകരം നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണെ്‌ടങ്കില്‍ നടപടിയെടുക്കുകയാണു വേണ്‌ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ചു പോപുലര്‍ ഫ്രണ്‌ടിന് പരാതിയുണെ്‌ടങ്കില്‍ കമ്മീഷനെ സമീപിക്കാവുന്നതാണ്. പരാതി ലഭിച്ചാല്‍ മുഖ്യമന്ത്രിയോടും സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടുമെന്നും ആവശ്യമെങ്കില്‍ കേരളത്തിലെത്തി തെളിവെടുപ്പു നടത്തുമെന്നും ഖുറൈഷി അറിയിച്ചു. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഓരോ പൗരനും ഭരണഘടന അനുവാദം നല്‍കുന്നു. ആളുകള്‍ മതംമാറുന്നത് അവരുടെ ഇഷ്ടാനുസാരമാണ്. കര്‍ണാടക സര്‍ക്കാര്‍ വേട്ടയാടുകയാണെന്നു പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനിക്ക് പരാതിയുണെ്‌ടങ്കില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുകയാണു വേണ്‌ടതെന്നും ഖുറൈഷി ചൂണ്‌ടിക്കാട്ടി. ക്രൈസ്‌തവസഭകള്‍ക്കെതിരേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഉചിതമല്ല. ഇടയലേഖനങ്ങള്‍ ഫത്‌വകളല്ല. ഇക്കാര്യത്തില്‍ സ്വമേധയാ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
