അതിന് ഇക്കാര്യങ്ങളുമായി വലിയ ബന്ധമില്ലാത്തവരാണ് ഇങ്ങനെയുള്ള പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.ഇവരൊക്കെ ഒരു 10 വര്‍ഷം പുറകെ ആണ്.ഒരു ഉദാഹരണം പറയാം..ഇടയ്ക്കിടെ പത്രങ്ങള്‍ വരെ ആഘോഷിക്കുന്ന ഒന്നാണ് ചില ആളുകള്‍ ചില സ്ഥലങ്ങളുടെ രേഖാചിത്രം വരയ്ക്കാന്‍ ശ്രമിച്ചു, അല്ലെങ്കില്‍ ഒരു സ്ഥലത്തിന്‍റെ രേഖാചിത്രം ഒരു വ്യക്തിയുടെ കയ്യില്‍ നിന്നും പിടികൂടി,അയാളെ ചോദ്യം ചെയ്യുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍..ഗൂഗിള്‍ മാപ്പില്‍ കൂടി ഇതൊക്കെ ഇതിനെക്കാളും കൃത്യതയോടുകൂടി ലഭിക്കും എന്ന് ഇവരെ ഇനി ആര് പറഞ്ഞ് മനസ്സിലാക്കും? പല സൈറ്റുകളിലും ഒരു അക്കൗണ്ട് പോലും തുടങ്ങാതെ തന്നെ 1 GB വരെയുള്ള ഫയലുകള്‍ ആര്‍ക്കും എങ്ങോട്ടും അയക്കാന്‍ പറ്റും എന്നകാര്യം ഇനി അറിയാനുള്ളത് പോലീസുകാരും പത്രങ്ങളും മാത്രമായിരിക്കും...എന്തിനധികം പറയുന്നു...തരക്കേടില്ലാത്ത ഒരു നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍, ഇത്തിരികുഞ്ഞനായ ഗൂഗിള്‍ ടോക്ക് വഴി ഒരു പരിധിയുമില്ലാതെ എത്ര ഫയലുകള്‍ വേണമെങ്കിലും എങ്ങോട്ടും അയയ്ക്കാം.Extension text (eg .exe, .mpeg) delete ചെയ്താണ് അയയ്ക്കുന്നതെങ്കില്‍ പിന്നെ അയയ്ക്കുന്ന സാധനം എന്താണെന്ന് വേറെ ഒരാളും അത്ര പെട്ടെന്ന് അറിയാനും പോകുന്നില്ല...മാത്രമല്ല ഗൂഗിള്‍ ടോക്ക് *encrypted format* ല്‍ ആണ് *DATA* കൈമാറ്റം ചെയ്യുന്നതെന്നാണ് അറിവ്...സര്‍ക്കാരിന്‍റെ സംവിധാനങ്ങള്‍ക്ക് പോലും അത് വേര്‍തിരിച്ചറിയാന്‍ പറ്റില്ല....ഇതൊക്കെയാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ, ഈ നിയമങ്ങളെയൊക്കെ എന്ത് വിളിക്കാന്‍?? കഷ്ടം.
-- "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To control your subscription visit http://groups.google.co.in/group/ilug-tvm/subscribe To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the google group page: http://groups.google.com/group/ilug-tvm?hl=en
