Dear Brother
Assalamualikkum Wa Rahmathulla

സഹോദരന്‍ അറ്റാച്ച് ചെയ്തു അയച്ച രണ്ടു പി ഡി എഫ് ഫയലുകളും വായിച്ചു. അതില്‍
ഒന്ന് പ്രബോധനത്തില്‍ വന്നതുമാണല്ലോ? പൊതുവേ ഇന്ന് പ്രബോധന രംഗത്ത്
നിലനില്‍ക്കുന്ന രീതികളോട് ഒരുപാടു വിയോചിപ്പുകള്‍ ഉള്ള ഒരാളാണ് ഞാന്‍.
എന്നാല്‍ ഒരു പ്രഭാതം വിടരുമ്പോള്‍ ഇതല്ലാം ഒറ്റയടിക്ക് മാറ്റിയെടുക്കാം എന്ന
വിശ്വാസവുമില്ല. ഈ കാര്യങ്ങള്‍ ബോധ്യമായ ആളുകളെങ്കിലും ഗുണകാംക്ഷ നിറഞ്ഞ സമീപനം
സ്വീകരിച്ചു മാതൃക കാണിച്ചാല്‍ ക്രമേണ മാറ്റങ്ങള്‍ ഉണ്ടാകും. പക്ഷെ ഇവിടെ
എന്ത് സംഭവിക്കുന്നു എന്നത് തിരിച്ചറിയണം. വിമര്‍ശിക്കുന്നവര്‍ പോലും ഇതില്‍
നിന്നും മുക്തമാകുന്നില്ല. ഏത് സംഘടനകള്‍ എടുത്തു നോക്കിയാലും സ്ഥിതി മറിച്ചല്ല.
വിമര്‍ശന ബുദ്ധിയോടെ പ്രബോധനം വരികള്‍ നിരത്തിയപ്പോള്‍ ഒരു വായനക്കാരന്‍ എന്ന
നിലയില്‍ എനിക്ക് തോനിയത്,
 നമസ്കരിക്കാന്‍ കൈ കെട്ടിയാല്‍ മിണ്ടാന്‍ പാടില്ലല്ലോ? പക്ഷെ കുട്ടികള്‍
നമസ്കാരത്തില്‍  പരസ്പരം വിളിച്ചുപറയും മിണ്ടരുത് മിണ്ടരുത് എന്ന്.
ഏകദേശം അതുപോലെ ആയോ എന്നൊരു സംശയം ഇല്ലാതില്ല.
ആത്മാര്‍ത്ഥമായ വിമര്‍ശനം ആയിരുന്നെകില്‍ വരികള്‍ക്ക് ഇടയിലൂടെയുള്ള
പ്രയോകങ്ങള്‍ ഒഴിവാക്കുമായിരുന്നു.
മറ്റൊരുകാര്യം തരംതാഴ്ത്തി സംസാരിക്കുന്നതിലും പരിഹാസത്തിലും ജമാഅത്തെ
ഇസ്ലാമിയും പ്രബോധനവും ഒട്ടും പിന്നിലല്ല. പ്രത്യേകിച്ച് ഈ അടുത്തകാലത്തായി.
പക്ഷെ ഇന്ന് മൊത്തത്തില്‍ കണ്ടുവരുന്ന ഒരു രീതി വിമര്‍ശിക്കുന്നവര്‍
വിമര്ഷിച്ചുകൊണ്ടേ
ഇരിക്കുന്നു.  അവര്‍ സ്വന്തം തെറ്റുകളെയും, കൂടെയുള്ളവരുടെ തെറ്റുകളെയും
 കണ്ടില്ലന്നു നടിക്കുന്നു. എന്നാല്‍  മറ്റുള്ളവരുടെ ചെറിയ തെറ്റുകളെ
വലുതാക്കി കാണിക്കാന്‍ അങ്ങേ അറ്റം പരിശ്രമിക്കുകയും അതാണ് തന്റെ ദൌത്യം എന്ന്
തെറ്റിദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ഈ അവസ്ഥ നില
നില്‍ക്കുന്ന കാലത്തോളം ഇതിനൊന്നും ഒരു
മാറ്റവും ഉണ്ടാകില്ല. ഇതാണ് നിത്യവും നാം
കണ്ടുകൊണ്ടിരിക്കുന്നത്. ഓരോര്‍ത്തരും അവരവരുടെ ഭാഗങ്ങളെ
ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.
ഈ ഒരു പ്രവണത സമൂഹത്തില്‍ അധികരിച്ച് വരുമ്പോള്‍
യഥാര്‍ത്ഥ സത്യത്തിന്റെ സന്ദേശം പൊതുജനങ്ങള്‍ക്കു ലഭിക്കാതെ പോകുന്നു. ഈ
ദാരുണമായ അവസ്ഥക്ക് മാറ്റം വരണം.
അതിന്നു വേണ്ടുന്ന പരിശ്രമം എല്ലാരുടെ ഭാഗത്തുനിന്നും ഉണ്ടാകട്ടെ എന്ന്
ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
പ്രതീക്ഷയോടെ


2010/5/6 yousuf pulappatta <[email protected]>

>  --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]




-- 
Jafar Sadik
Mob: 050 5865563

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to