ഇതു "ലവ് ജിഹാദിനു" ശേഷം  പുതിയ "ലവ് കര്‍ സേവ" 

 


========================================================




 



 

യുവതിയും അയല്‍ക്കാരനും ലോഡ്ജില്‍ മരിച്ചനിലയില്‍ 

Posted on: 27 Jun 2010

                                                                                
                    Mathrubhumi

നാദാപുരം: മൂന്നു മക്കളുടെ മാതാവായ യുവതിയും അയല്‍വാസിയായ യുവാവും ലോഡ്ജില്‍ 
മരിച്ചനിലയില്‍ കണ്ടെത്തി. ചേലക്കാട് പറമ്പത്ത് നസീമ (35), നരിക്കാട്ടേരി 
തയ്യുള്ളതില്‍ രാജേഷ് (27) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ള 
ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടത്.

ശനിയാഴ്ച രാവിലെ ഒമ്പതായിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ 
പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നസീമ വിഷം കഴിച്ചാണ് മരിച്ചത്. രാജേഷിന്റെ 
മൃതദേഹം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടത്. മുറിയില്‍ ഒരു ബക്കറ്റ് നിറയെ 
രക്തം കലര്‍ന്ന വെള്ളവും കണ്ടെത്തി. നസീമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതിനുശേഷം 
യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയെന്നും അതിനുശേഷം 
തൂങ്ങിമരിച്ചെന്നുമാണ് പോലീസ് നിഗമനം.

മൂന്നുവര്‍ഷം മുമ്പ് നസീമയുടെ മക്കള്‍ക്ക് വീട്ടില്‍ ട്യൂഷനെടുക്കാന്‍ രാജേഷ് 
പോയിരുന്നു. മുറിയില്‍നിന്നു കണ്ടെത്തിയ കത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ഇരുവരും 
തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഭര്‍ത്താവിനു സംശയമുണ്ടായിരുന്നതായും മക്കള്‍ക്ക് 
സ്‌നേഹക്കുറവുള്ളതായും കത്തില്‍ പറയുന്നു.

ബന്ധം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാല് ദിവസം മുമ്പ് ഭര്‍ത്താവ് 
ഗള്‍ഫില്‍നിന്ന് നാട്ടിലെത്തി. അതിനിടെ വെള്ളിയാഴ്ച നസീമയെ കാണാതായി. വൈകിട്ട് 
ആറരയോടെയാണ് മെഡിക്കല്‍ കോളജിനടുത്ത് ഇരുവരും മുറിയെടുത്തത്. ഹര്‍ത്താല്‍ കാരണം 
കോഴിക്കോട്ടുനിന്ന് വാഹനം ലഭിക്കാന്‍ പ്രയാസമാണെന്നാണ് ലോഡ്ജുകാരോട് പറഞ്ഞത്.

നടുപ്പൊയില്‍ പാറക്കല്‍ മൊയ്തുവിന്റെയും ആയിശുവിന്റെയും മകളാണ് നസീമ. ഭര്‍ത്താവ് 
സമദ്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ കോഴിക്കോട് ജില്ലാ ഓഫീസിലെ ജീവനക്കാരനാണ് 
രാജേഷ്. തയ്യുള്ളതില്‍ കണാരന്റെയും മാതുവിന്റെയും മകനാണ്.









 




Chin music and high voltage T20 action on MSN Sports Sign up now.
                                          
_________________________________________________________________
Bollywood, beauties and the latest flicks on MSN entertainment
http://entertainment.in.msn.com/

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to