1. KANARAN has left a new comment on your post "വിദൂരസ്വപ്നങ്ങള്‍, സമാന്തര വഴികള്‍":

a diffrent picture. GOOD WORK



Posted by KANARAN to OUT OF FOCUS at February 5, 2010 12:16 PM

2. yasark (http://yasark.wordpress.com/) has left a new comment on your post "കൊതുകിനെ പരിഹസിക്കണ്ട":

ഏതായാലും 'അകിട് തന്നെ കൌതുകം' എന്ന് പറഞ്ഞില്ലല്ലോ... നന്നായി

സസ്നേഹം
ഒരു വഴിപോക്കന്‍



Posted by yasark to തുറന്നിട്ട വലിപ്പുകൾ at February 5, 2010 1:10 PM

3. mirchy.sandwich has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഈ പര്‍ദ്ദയും, ബഹുഭാര്യത്വവും കെട്ടലും ചൊല്ലലും തമ്മില്‍ എന്താ ബന്ധം എന്ന് മനസ്സിലായില്ല


ചിന്തകന്‍ എന്ന പേരല്ലാതെ ചിന്ത തീരെ ഇല്ല എന്ന് സാരം. പര്‍ദയെ ന്യായീകരിക്കുകയും മുസ്ലീം സ്ത്രീയാണെങ്കില്‍ പര്‍ദ ധരിച്ചേ മതിയാകൂ എന്നു വാദിക്കുകയും ചെയ്യുന്ന, ആ സമുദായത്തിലെ ഒരു വിഭാഗം, എന്റെ ധാരണയില്‍ ഒരു ന്യൂനപക്ഷം ആണുങ്ങള്‍ , (യഥാര്‍ഥത്തില്‍ ആണും പെണ്ണും കെട്ടവര്‍ )തന്നെയാണ് ബഹുഭാര്യാത്വത്തിനും മൊഴിചൊല്ല്ലിനും ആധികാരികതയുണ്ടെന്നു വാദിക്കുന്നത്. മറ്റ് സമുദായങ്ങളെല്ലാം മുമ്പിലേക്കു നടക്കുമ്പോള്‍ അനാചാരങ്ങളെ ഇങ്ങനെ വാരിപ്പുണരണോ ചിന്തകാ... കാ..കാ...



Posted by mirchy.sandwich to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

4. bijue kottila has left a new comment on your post "പച്ച പ്രതീക്ഷ":

കൊള്ളാം



Posted by bijue kottila to ചിത്രണം at February 5, 2010 12:52 PM

5. Dinkan-ഡിങ്കന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

കോടതിയുടെ വിശദീകരണം നന്നായി...
വിശദമായ പോസ്റ്റിന്‌ നന്ദി...

പണ്ടൊരു പര്‍ദ്ദാ പോസ്റ്റ് ഇവിടെ ഇട്ടിരുന്നു. നിലപാടുകള്‍ അതു തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു. ശരീയത്ത് നിയമങ്ങള്‍ പാലിക്കുന്ന മിഡില്‍ ഈസ്റ്റില്‍ പോലും ഇത്രയ്ക്ക് നിര്‍ബന്ധം ഇല്ല എന്ന് തോന്നുന്നു. ബനാനാ റിപ്പബ്ലിക്കില്‍ എന്തും ചോദ്യം ചെയ്യാമല്ലോ? (ചെയ്യണം, പക്ഷേ അതിന് മിനിമം ലോജിക്കെങ്കിലും വേണം)



Posted by Dinkan-ഡിങ്കന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

6. മാരീചന്‍‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ചിന്തകന്‍,
അജ്‍മല്‍ ഖാന്റെ ഹര്‍ജിയിലെ ഒരു വാചകം ഇതാണ്.. It is contended that wearing of purdah by Muslim women is one of the principles laid down in Holy Koran and it has to be strictly followed by Muslim women.

purdah എന്ന വാക്കിന്റെ ശരിയായ ഉച്ചാരണം നിഖാബ് എന്നാണോ... വ്യക്തമാക്കിയാല്‍ ഉപകാരം.

പര്‍ദയ്ക്ക് അനുകൂലമായും പ്രതികൂലമായും നിലപാടുകള്‍ സ്വീകരിക്കുന്നത് പുരുഷന്മാരാണ് എന്ന താങ്കളുടെ നിരീക്ഷണം ശരിയാണ്. പര്‍ദയ്ക്ക് അനുകൂലമായി സംസാരിക്കുന്ന നിലപാടുകള്‍ ഒരു മതത്തിന്റെ പൗരോഹിത്യാധികാരത്തെ ഉറപ്പിക്കാനാവുമ്പോള്‍ മറുപക്ഷം അതിനെ ചെറുക്കുകയാണ് ചെയ്യുന്നത്.

അടിച്ചമര്‍ത്തലും ചെറുത്തുനില്‍പ്പും തമ്മിലുളള വ്യത്യാസം താങ്കള്‍ക്ക് മനസിലാകുമെന്ന് കരുതട്ടെ.

പര്‍ദ ധരിക്കാനുളള സ്ത്രീയുടെ സമ്മതം എതിര്‍പ്പോ പിന്തുണയോ ക്ഷണിച്ചു വരുത്തേണ്ട കാര്യമില്ല. അതവരുടെ സ്വാതന്ത്ര്യമാണെന്നും മതവിശ്വാസമാണെന്നും, ഒരാളിന് അയാളുടെ വിശ്വാസം വെച്ചുപുലര്‍ത്താനുളളള സ്വാതന്ത്ര്യവും കൂടി ചേര്‍ന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നും വിശ്വസിക്കുന്നവര്‍ പര്‍ദയണിയാനുളള മുസ്ലിം സ്ത്രീയുടെ അവകാശത്തെ എതിര്‍ക്കാനോ പരിഹസിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല.

പക്ഷേ, മുകളില്‍ ഉദ്ധരിച്ച അജ്‍മല്‍ ഖാന്റെ വാദം ഒന്നു കൂടി വായിച്ചാല്‍ അതിലടങ്ങിയ അടിച്ചേല്‍പ്പിക്കലിന്റെ, ഫാസിസത്തിന്റെ, പൗരോഹിത്യ കാര്‍ക്കശ്യത്തിന്റെ സ്വരം താങ്കള്‍ക്ക് തിരിച്ചറിയാനാവും.

wearing of purdahby Muslim women is one of the principles laid down in Holy Koran and it has to be strictly followed by Muslim women. കര്‍ക്കശമായി മുസ്ലിം സ്ത്രീകള്‍ പാലിക്കേണ്ട ആചാരമാണ് പര്‍ദാധാരണം എന്നാണ് അജ്‍മല്‍ പറയുന്നത്.

പുരുഷപൗരോഹിത്യത്തിന്റെ നിഷ്ഠുരമായ അധികാരം കോടതിയുടെ ചെലവില്‍ സ്ഥാപിച്ചെടുക്കാനുളള അജ്‍മല്‍ ഖാനെപ്പോലുളളവരുടെ ശ്രമത്തെ ഉത്തരവാദിത്തപ്പെട്ട മുസ്ലിം സംഘടനകളൊന്നും പ്രതിരോധിച്ചു കണ്ടില്ല.

2006ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ഈ കേസ് പരിഗണിച്ചപ്പോഴോ, പിന്നീട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോഴോ കേസില്‍ കക്ഷി ചേര്‍ന്ന്, ഈ വാദം ഇസ്ലാമികമല്ല എന്ന് കോടതിയില്‍ പറയാന്‍ ഉത്തരവാദിത്തമുളള ഒരു മുസ്ലിം സംഘടനയും മുന്നോട്ടു വന്നില്ല എന്നതില്‍ നിന്ന് നാം എന്താണ് മനസിലാക്കേണ്ടത്?



Posted by മാരീചന്‍‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

7. Captain Haddock നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം മാത്തപ്പന്‍ ചേട്ടനെ നിങള്‍ പീഡനം ചേട്ടന്‍ ആക്കാന്‍ നോക്കി അല്ലെ..... ;)



Captain Haddock , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 5 2:40 pm ന് പോസ്റ്റ് ചെയ്തത്

8. നന്ദകുമാര്‍ നിങ്ങളുടെ പോസ്റ്റ് "അങ്ങകലെ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്.


(അടിഭാഗം കുറച്ചു ക്രോപ്പ് ചെയ്തു കളഞ്ഞാലും കൂടുതല്‍ നന്നാവുമായിരുന്നെന്നു തോന്നുന്നു)



നന്ദകുമാര്‍ , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 5 12:34 am ന് പോസ്റ്റ് ചെയ്തത്

9. Jishnu vediyoor namboodirippad has left a new comment on your post "രവിയുടെ തുടര്‍ച്ചകള്‍.!":

കൊള്ളാമല്ലോ ജിഗീഷ്‌ ചേട്ടാ! ഇങ്ങള് ഒരു പുലി തന്നെ! ഓള്‍ ദി ബെസ്റ്റ്‌! കീപ്‌ ഇറ്റ്‌ അപ്പ്‌!!! പൊക്കി പിടിച്ചു സൂക്ഷിക്ക്!!!



Posted by Jishnu vediyoor namboodirippad to jigishspace at February 5, 2010 1:45 AM

10. yasark (http://yasark.wordpress.com/) has left a new comment on your post "കാർഷികമേള - 2010":

ആഹാ എനിക്കിഷ്ടായി ഒരു നാടന്‍ ചന്തയില്‍ പോയ ഫീലിംഗ് കിട്ടി.
പിന്നെ ചേട്ടാ ഒരു സംശയം, ഈ മുളയരി മുളയരി എന്ന് പറഞ്ഞാല്‍ എന്താ സാദനം
മുളക്കാത്ത നെല്ലില്‍ നിന്നും കിട്ടുന്ന വല്ലതുമാണോ? അതോ ഇതിനു മുളകുമായി വല്ല ബന്തവുമുണ്ടോ?
സസ്നേഹം
ഒരു വഴിപോക്കന്‍



Posted by yasark to കല്യാണസൌഗന്ധികം at February 5, 2010 2:36 PM

11. asmo has left a new comment on your post "നവംബറിലെ നഷ്ടം":

nalla oormakalkku nandhi.



Posted by asmo to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at February 5, 2010 10:24 AM

12. rezk...aissam has left a new comment on your post "ചിന്നക്കുട്ടുറുവൻ [In crayon]":

nice blog i not understand language but it's ok
i hope you visit my blog
www.myself-sam1.blogspot.com



Posted by rezk...aissam to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 5 February 2010 10:07

13. Anonymous has left a new comment on your post "Selected candidates for Painting Competition":

[B]NZBsRus.com[/B]
Forget Idle Downloads Using NZB Files You Can Quickly Find High Quality Movies, Console Games, Music, Software & Download Them @ Maxed Out Rates

[URL=""



Posted by Anonymous to GREENS at February 5, 2010 12:35 AM

14. 彼氏募集 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

今まで趣味とか仕事に夢中になってて気付いたら一人ぼっちで彼氏いなーい(_´Д`)恋愛からしばらく離れてたから…時々さびしくなっちゃったりするんだよね( p_q)同じくさびしーって人いる?けっこう甘えたりするところがあるから大人の人が好きだよ☆だから、年下はゴメンネ(。-人-。) メアドつけておくから気に入ってくれたらメールしてね!待ってまーす [email protected]



Posted by 彼氏募集 to ദൃഷ്ടിദോഷം at Friday, February 05, 2010

15. പട്ടേപ്പാടം റാംജി has left a new comment on your post "പൂക്കാലം വന്നൂ, പൂക്കാലം .......":

ശരിക്കും പൂക്കാലം കാണാനായി.



Posted by പട്ടേപ്പാടം റാംജി to എഴുത്തോല at February 5, 2010 3:12 PM

16. നീര്‍വിളാകന്‍ has left a new comment on your post "“കരട്.!“":

കഥ പതിവു പോലെ വളരെ നന്നായിരിക്കുന്നു വായിച്ചതിന് നന്ദി മാത്രം പോരാ...ഉടനെ അടുത്ത കഥയും ഇടണം!!!



Posted by നീര്‍വിളാകന്‍ to എന്റെ തെമ്മാടിത്തരങ്ങൾ at February 5, 2010 3:16 PM

17. bijue kottila has left a new comment on your post "മയക്കം":

കറുപ്പിനും വെളുപ്പിനും ഒരേ അഴകുണ്ടാവുന്നത് കുഞ്ഞൂങ്ങളേ കാണുംബോളാണ്.



Posted by bijue kottila to പൈങ്ങോടന്‍സ് പടംസ് at February 5, 2010 9:49 AM

18. നീര്‍വിളാകന്‍ has left a new comment on your post "“കരട്.!“":

കഥ പതിവു പോലെ വളരെ നന്നായിരിക്കുന്നു വായിച്ചതിന് നന്ദി മാത്രം പോരാ...ഉടനെ അടുത്ത കഥയും ഇടണം!!!



Posted by നീര്‍വിളാകന്‍ to എന്റെ തെമ്മാടിത്തരങ്ങൾ at February 5, 2010 3:22 PM

19. bijue kottila has left a new comment on your post "പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേയ്ക്ക്":

അരളീ ചെടിയുടെ ഇലതന്നടിയില്.....പണ്ടൂ സ്കൂളിൽ പഠിച്ച ഒരു കവിതയാണ്ണ് ഓർമ്മവരുന്നത്.
ആശംസകള്



Posted by bijue kottila to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 February 2010 3:18 PM

20. bijue kottila നിങ്ങളുടെ പോസ്റ്റ് "അങ്ങകലെ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പടം



bijue kottila , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 5 1:50 am ന് പോസ്റ്റ് ചെയ്തത്

21. പള്ളിക്കുളം.. has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

ഇസ്ലാമിൽ ഇസ്ലാമികമായതെല്ലാം ശരിയാണ്ടോ..
“നിങ്ങളിൽ പണ്ഡിതന്മാരുടെ വ്യത്യസ്താഭിപ്രായങ്ങൾ നിങ്ങൾക്ക് അനുഗ്രഹമാണ്” എന്നാണ് നബി (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞിട്ടുള്ളത്. വിവിധ ചിന്താധാരകളെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഇസം തന്നെയാണ് അത്. അതുകൊണ്ടാണ് ജോക്കർ പറഞ്ഞത് ‘പല വിഷയങ്ങളിലും അഭിപ്രായങ്ങൾ ഏകീകരിച്ചിട്ടില്ല‘ എന്ന്. നബി വചനങ്ങൾ എല്ലാം തന്നെ കണിശമായ നിർദ്ദേശങ്ങളാണ് എന്ന് നിങ്ങളെപ്പോലെ തെറ്റിദ്ധരിച്ച നിരവധി പണ്ഡിതന്മാരുണ്ട്. ചരിത്രത്തിൽ ഇന്നുവരെ മുസ്ലീംങ്ങൾ ആരും പാടാതിരുന്നിട്ടില്ല. എന്നുമാത്രമല്ല സംഗീതത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുമുണ്ട്.. കേട്ടിട്ടില്ലേ നമ്മുടെ മോഹൻലാൽ പറയുന്ന ‘ഉസ്താദ് മുഹമ്മദ് അലി കോയ അബ്ദുർറഹ്മാർ കുട്യാമു ഖാൻ “!!
ഖുർആൻ പാരായണം പോലും സംഗീതാത്മകമാണ് .. അരേ.. വാഹ്!!
ഇങ്ങനെ ഞാൻ പറയുന്ന അഭിപ്രായങ്ങളെ നിഷേധിക്കുന്നവരും ഉണ്ട്.. അപ്പോൾ ഇതിൽ ‘മറ്റേ ടീമാണ്’ യഥാർഥ ഇസ്ലാമിസ്റ്റുകൾ എന്ന നിഗമനത്തിൽ താങ്കളെ എത്തിച്ച ചേതോവികാരം എന്താവാം. നിങ്ങൾക്ക് പോസ്റ്റാക്കാൻ പറ്റിയവർ മറ്റവരാണ് എന്നതുകൊണ്ടാണോ? അതോ മറ്റൊരു ജബ്ബാർ ആകാനുള്ള ശ്രമമാണോ? എങ്കിൽ സുസ്വാഗതം. ഇവിടെ മുസ്ലിം പോസ്റ്റുകൾ നിലനിൽക്കുന്നതു തന്നെ നിങ്ങളെയൊക്കെപ്പോലെയുള്ള ആൾക്കാർ ഉള്ളതുകൊണ്ടാണ്.
ബൈ ദ ബൈ.. മിസ്റ്റർ പെരേര... നിങ്ങൾ ഒരു കംമ്യൂണിസ്റ്റുകാരനാണെന്നൊക്കെ അഭിമാനം കൊള്ളുന്നത് എവിടെയോ വായിച്ചതായി ഓർക്കുന്നു.
മാവോയിസ്റ്റാണോ?
നക്സലാണോ?
അതോ നമ്മുടെ അച്യുവിസ്റ്റാണോ.. പിണറായിസ്റ്റാണോ?
അതോ കറകളഞ്ഞ റഷ്യൻ കംമ്യൂണിസ്റ്റാണോ?
ഇതൊക്കെ എന്താണിഷ്ടാ.. ഒരേ ഇസമാണോ അതോ..



Posted by പള്ളിക്കുളം.. to വിചാരം at February 5, 2010 2:25 AM

22. manoj pm has left a new comment on your post "മാധവന്‍കുട്ടിയെആര്‍ക്കാണ് പേടി?":

മാധ്യമ രംഗത്ത് നില്‍ക്കുന്ന ഒരാളെന്ന നിലയില്‍, ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നിശ്ചയമായും മനസ്സിലുയരുന്ന ചോദ്യം 'മാധവന്‍ കുട്ടി ദേശാഭിമാനിയിലെത്തുന്നതിനെ ആരാണ് ഭയപ്പെടുന്നത്' എന്നതാണ്.



Posted by manoj pm to P M MANOJ | പി എം മനോജ് at February 5, 2010 3:41 PM

23. അയ്യോവേദന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ചിന്തകന്‍ said...
ഈ പര്‍ദ്ദയും, ബഹുഭാര്യത്വവും കെട്ടലും ചൊല്ലലും തമ്മില്‍ എന്താ ബന്ധം എന്ന് മനസ്സിലായില്ല

ചിന്തകനോട് ഒരു പ്രാവശ്യം പറഞ്ഞാല്‍ മതി. അപ്പൊത്തന്നെ കാര്യം മനസ്സിലാക്കും. mirchy.sandwich പറഞ്ഞു, ചിന്തകന് പിടിയും അലകും കിട്ടുകേം ചെയ്തു.

മക്കളുടെ ബാപ്പയാവാന്‍ പോട്ടം പിടിക്കുമ്പം ബീവി പര്‍ദ്ദയിടണമെന്ന്‍ ഹദീസിലുണ്ട്.



Posted by അയ്യോവേദന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

24. Vempally|വെമ്പള്ളി has left a new comment on your post "ഡാര്‍വിന്റെ പൂര്‍വികര്‍":

നല്ല പോസ്റ്റ്, സിബൂ അറിയാവുന്ന കാര്യങ്ങള്‍ പോസ്റ്റാക്കുന്നതിന് ന്യൂസ് വാല്യൂ ഉണ്ടൊ എന്നു നോക്കേണ്ട ആവശ്യമുണ്ടൊ?



Posted by Vempally|വെമ്പള്ളി to കുറിഞ്ഞി ഓണ്‍ലൈന്‍ at 3:01 PM

25. Anonymous has left a new comment on your post "ആയുര്‍വേദ തത്വങ്ങള്‍ : പണിക്കര്‍ സാറിന്റെ ലേഖനം ആസ...":

[B]NZBsRus.com[/B]
Skip Laggin Downloads Using NZB Downloads You Can Rapidly Search Movies, PC Games, MP3s, Software and Download Them at Fast Speeds

[URL=""



Posted by Anonymous to ആയുര്‍വേദ ചര്‍ച്ചാബ്ലോഗ് at February 5, 2010 2:20 AM

26. ഗുലുമാല്‍ ബ്ലോഗര്‍|Gulumal Blogger has left a new comment on your post "ഹെല്‍ത്ത്‌ പുരാണം":

തമാശകള്‍ കൊണ്ട്‌ നിറഞ്ഞ ഒരു ബ്ലോഗ്‌. അതാണു PAZHAMBURANAMS അഥവാ PAZHAMPURANAMS.

PAZHAMPURANAMS എന്നല്ലെ മാഷെ ശരിക്കും. ഇത്‌ എന്തെ PAZHAMBURANAMS എന്നായി?

മാഷെ, മാഷിന്റെ പുരാണംസ്‌ എല്ലാം ഒന്നിനൊന്ന് മെച്ചം. പിന്നെ ഞാന്‍ കഴിച്ച വണ്ണം വെയ്ക്കാനുള്ള മരുന്നിന്റെ കണക്ക്‌ നോക്കിയാല്‍ ഇത്‌ ഒക്കെ എത്രയോ നിസ്സാരം.

1. ഇന്ദുകാന്തം നെയ്യ്‌.

2. ച്യവനപ്രാശം.

3. ആട്ടിന്‍പാല്‍, കോലരക്ക്‌ ഇവ ഇട്ട്‌ ഒരു പിടി.

4. കരിങ്കുരങ്ങ്‌ രസായനം.

5. ഉടുമ്പിനെ കൊന്ന് സ്പെഷ്യല്‍ ലേഹ്യം.. [ഭവന നിര്‍മ്മിതി]

6. ഒടുക്കം നമ്മുടെ സ്വന്തം മുസല്ലി പവറും. വീട്ടുകാരറിയാതെ ആണു ഞാനീ പവര്‍ തിന്നത്‌. പോക്കറ്റ്‌ ചുവടെ കീറി. ഇപ്പോള്‍ എല്ലാം നിര്‍ത്തി.

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിച്ച്‌ തൃപ്തിയടയുന്നു.

തമാശകള്‍ കൊണ്ട്‌ നിറഞ്ഞ ഈ ബ്ലോഗ്‌ എന്തു കൊണ്ട്‌ ഒരു പുസ്തകമാക്കുന്നില്ല്ല?

ഇനിയും അടിച്ച്‌ പൊളിച്ച്‌ എഴുതുക.

ഗുലുമാല്‍ ബ്ലോഗര്‍.



Posted by ഗുലുമാല്‍ ബ്ലോഗര്‍|Gulumal Blogger to പഴമ്പുരാണംസ് © Pazhamburanams at 5 February 2010 13:49

27. K.P.SUKUMARAN has left a new comment on your post "കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും":

മനനം‌മനോമനന്‍ ഒന്നാന്തരം വിശ്വാസി തന്നെ. ഇങ്ങനെയാണ് കമ്മ്യൂണിസ്റ്റ് മത വിശ്വാസികള്‍ പ്രതികരിക്കേണ്ടത്. കമ്മ്യുണിസ്റ്റ് അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് എന്ന മട്ടിലേ എല്ലാം കാണാവൂ. അത് കൊണ്ടാണല്ലൊ അബ്ദുല്ലക്കുട്ടിയും കെ.എസ്.മനോജും ശിവരാമനുമെല്ലാം താമസം വിനാ കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നത്. ഇക്കണക്കിന് പോയാല്‍ കേരളത്തിലെ കമ്മ്യുണിസ്റ്റ് മത വിശ്വാസികളില്‍ ക്രിമനലുകളും സഹകരണ-റിയല്‍ എസ്റ്റേറ്റ് മാഫിയകളും മാത്രമേ ബാക്കിയുണ്ടാവൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് പുറത്താക്കപ്പെട്ടാലും(രാജി വെക്കാന്‍ ആ പാര്‍ട്ടിയില്‍ വകുപ്പില്ലല്ലൊ)കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ജീവനോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ചത് അബ്ദുല്ലക്കുട്ടിയാണല്ലൊ. കമ്മ്യൂണിസ്റ്റ് മതത്തിലെ നല്ല വിശ്വാസികള്‍ എല്ലാം ഈ ബ്ലോഗ് വായിക്കാതെ തന്നെ കോണ്‍ഗ്രസ്സുകാര്‍ ആയിക്കൊള്ളും.

പ്രിയ ചിന്തകന്‍, വ്യത്യസ്തമായ ആശയങ്ങളില്‍ നിലയുറപ്പിച്ചെങ്കിലും സഹജീവി എന്ന നിലയില്‍ പരസ്പരം മനസ്സിലാക്കാനും സംവദിക്കാനും നമുക്ക് കഴിയുന്നു എന്നത് ആശ്വാസം നല്‍കുന്നു. ഞാന്‍ ജീവിതത്തില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ സൌഹൃദവും സ്നേഹവും അനുഭവിച്ചിട്ടുള്ളത് എന്റെ മുസ്ലീം സുഹൃത്തുക്കളില്‍ നിന്നാണ്. ആ നന്മ അവര്‍ക്ക് പകര്‍ന്നു നല്‍കിയത് എന്ത് തന്നെയായാലും ഇസ്ലാം മതവിശ്വാസം തന്നെയായിരിക്കുമല്ലൊ. അനുപമവും അതുല്യവുമാണ് മുസ്ലീം കുടുംബങ്ങളിലെ ആതിഥേയ മര്യാദകള്‍. ഒരിക്കല്‍ കോഴിക്കോട് പട്ടണത്തിലെ കോഴിക്കോടന്‍ വീട് എന്ന പഴയ തറവാട്ടില്‍ നിന്ന് എനിക്ക് ഉച്ചഭക്ഷണം കഴിക്കേണ്ടി വന്നു. അവിസ്മരണീയമാണ് ഒന്നിച്ചുള്ള ആ ഭക്ഷ്യാനുഭവം. ഒരുപാട് നന്മകള്‍ ഇസ്ലാം മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. വിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍ക്ക് ഈ നന്മ തിരിച്ചറിയാ‍ന്‍ കഴിയില്ല.



Posted by K.P.SUKUMARAN to കമന്റ് ബോക്സ് at February 5, 2010 3:00 PM

28. mirchy.sandwich has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഏറെക്കാലത്തിനു ശേഷം മാരീചരുടെ ഒരു നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍ .



Posted by mirchy.sandwich to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 05, 2010

29. ശ്രീ has left a new comment on your post "കേരളഭൂമി":

മനോഹരമായ വരികള്‍, ഗീതേച്ചീ



Posted by ശ്രീ to ഗീതാഗീതികള്‍ at February 5, 2010 1:29 AM

30. suraj::സൂരജ് has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

കാല്‍‌വിന്‍,

ഒന്നുരണ്ട് കാര്യങ്ങള്‍ കൂടി ചേര്‍ക്കട്ടെ:

ജ്യോതിഷം അതിന്റെ അടിസ്ഥാനമാക്കി വച്ചിരിക്കുന്ന പ്രാചീന ജ്യോതിശ്ശാസ്ത്രവും ഇന്നത്തെ ജ്യോതിശ്ശാസ്ത്രത്തിന്റെ വികസിത രൂപമായ ആസ്ട്രോണമിയും കോസ്മോളജിയും തമ്മില്‍ കടലും ചിരട്ടയിലെ വെള്ളവും പോലെ അന്തരമുണ്ട്.

ജ്യോതിഷം “സയന്റിഫിക്” ആണെന്ന് വാദിക്കാന്‍ നടക്കുന്ന ഉഡായിപ്പുരാജമാര്‍ തങ്ങളുടെ ന്യായീകരണങ്ങളുടെയെല്ലാം അടിസ്ഥാനമാക്കി വച്ചിരിക്കുന്നത് തന്നെ ഈ “പ്രാചീന ജ്യോതിശാസ്ത്രം = ഇന്നത്തെ ആസ്ട്രോണമി” എന്ന സൌകര്യപ്രദമായ സമീകരണത്തിലാണ്.

സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രക്കൂട്ടങ്ങളടക്കം എല്ലാം ഭൂമിക്ക് ചുറ്റും തിരിയുകയാണ് എന്ന പൊട്ടത്തെറ്റായ അടിസ്ഥാന കണ്‍സെപ്റ്റിലാണ് സകലമാന ജ്യോതിഷ ഗണിതത്തിന്റെയും അവയുടെ വ്യാഖ്യാനങ്ങളുടെയും ആണിക്കല്ലൊരിക്കുന്നത്. താരഗ്രഹങ്ങളെയോ സൂര്യ ചന്ദ്രന്മാരെയോ നക്ഷത്രങ്ങളെയോ ഗോളങ്ങളായി പരിഗണിക്കാതിരുന്നതിലൂടെ ഒത്തിരി അബദ്ധ കണ്‍സെപ്റ്റുകള്‍ പ്രാചീന വാനനിരീക്ഷകര്‍ ജ്യോതിഷത്തില്‍ പണിതു കയറ്റിയിട്ടുണ്ട്. നക്ഷത്ര സമൂഹങ്ങള്‍ (കോണ്‍സ്റ്റലേയ്ഷനുകള്‍) അഥവാ രാശികള്‍ എന്ന് വര്‍ഗ്ഗീകരിച്ചുവച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ സത്യത്തില്‍ തമ്മില്‍ തമ്മില്‍ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ കിലോമീറ്ററുകള്‍ ദൂരെയാണ് എന്ന വിവരവും, സൂര്യ ചന്ദ്രന്മാരും താരഗ്രഹങ്ങളും ഈ നക്ഷത്ര രാശികളുടെ സമീപത്ത് പോയിട്ട് അതിലെ ഒരു നക്ഷത്രത്തിന്റെ പോലും ഏഴയലോക്കത്തുകൂടെ പോകുന്നതല്ല എന്നും ഒന്നും പൂര്‍വികര്‍ക്ക് അറിയുമായിരുന്നില്ല; ഇതുമൂലമുള്ള അബദ്ധങ്ങളും ജ്യോതിഷം ബേയ്സ് ചെയ്തിരിക്കുന്ന പ്രാചീന വാനനിരീക്ഷണങ്ങളില്‍ ധാരാളം. സൂര്യഗ്രഹണത്തെ സംബന്ധിച്ച അബദ്ധധാരാണകള്‍,ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ സംബന്ധിച്ച ജ്യോതിഷ കണ്‍സെപ്റ്റുകള്, താരഗ്രഹങ്ങള്‍ ഒരേ സ്ഥലത്തു രണ്ട് സമയങ്ങളില്‍ വരുമ്പോഴുള്ള ബല-ബലക്ഷയങ്ങള്‍, ഗ്രഹ മൌഢ്യം എന്ന കണ്‍സെപ്റ്റ്, ഗ്രഹങ്ങളുടെ “ദോലന” ചലനം എന്ന കണ്‍സെപ്റ്റ്, റിട്ട്രോഗ്രേയ്ഡ് മോഷന്‍ എന്ന കണ്‍സെപ്റ്റ് എന്നിങ്ങനെ ഇന്നത്തെ ആസ്ട്രോണമിക്കല്‍ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ അസംബന്ധങ്ങളെന്ന് കണ്ടെത്തിയ നൂറുകണക്കിന് കണ്‍സെപ്റ്റുകളെ അങ്ങനേ തന്നെ ചുമന്ന് നടക്കുന്ന ഒരു വിജ്ഞാനരൂപമാണ് ജ്യോതിഷം.

ജ്യോതിഷം എന്ന പരിപാടി ഫലപ്രവചനങ്ങള്‍ക്കല്ല,കൃഷി, ശുഭകാര്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള കാലാവസ്ഥ ഊഹിക്കാനും, മനുഷ്യന്റെയും കെട്ടിടങ്ങളുടെയും സംഭവങ്ങളുടെയും പില്‍ക്കാല കാലഗണനയ്ക്കും മാത്രമാണ് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പ്രാചീന വാനനിരീക്ഷണങ്ങളിലെ തെറ്റുകള്‍ അനുവര്‍ത്തിച്ച് ഗണനരീതികള്‍ വികസിപ്പിച്ചതു മൂലം ജ്യോതിഷ രീതികളിലെ കാലഗണന പലനൂറ്റാണ്ടുകളിലായി പല ആവര്‍ത്തി പരിഷ്കരിക്കേണ്ടിവന്നിട്ടുണ്ട്.

ഗ്രഹങ്ങളുടെ “സ്വഭാവങ്ങളെ” സംബന്ധിച്ച ബാബിലോനിയനും ഗ്രീക്കുമായ ആശയങ്ങളാണ് ബൃഹദ് ജാതകം പോലുള്ള കൃതികളില്‍ അങ്ങനെതന്നെ സ്വീകരിച്ച് ഇന്ത്യനൈസ് ചെയ്തിരിക്കുന്നത് എന്ന് കമ്പാരറ്റീവ് ആന്ത്രപ്പോളജിക്കല്‍ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഈ ഗ്രഹ“സ്വഭാവ”ങ്ങളിലാണ് പില്‍ക്കാലത്ത് ഗ്രഹനിലവച്ചുള്ള പ്രവചന ഉഡായിപ്പ് ബേയ്സ് ചെയ്തിരിക്കുന്നതും.മുകളില്‍ പാര്‍ത്ഥന്‍ ജീ പറയുമ്പോലെ ആ ഗ്രഹങ്ങളുടെ സ്ഥാനത്ത് കല്ലെടുത്ത് വച്ചെന്ന് വച്ച് ആ ബേസിക് കണ്‍സെപ്റ്റ് മാറുകയൊന്നുമില്ല.



Posted by suraj::സൂരജ് to Singularity at 5 February 2010 3:28 AM

Reply via email to