1. കെ.പി.സുകുമാരന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ഹിന്ദുക്കളും ഇങ്ങനെയൊരു തീരുമാനമെടുത്താലോ ?

എന്താ ബീയെമ്മേ ഇത്. മുസ്ലീങ്ങള്‍ക്ക് എല്ലാം കൂടി ഒരു സംഘടന മതി എന്നല്ലല്ലൊ ചിന്തകന്‍ പറഞ്ഞത്. ജമാ‌അത്തേ ഇസ്ലാമിക്ക് എല്ലാറ്റിനും കൂടി ഒന്ന് തന്നെ ധാരാളം എന്നല്ലേ :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at September 4, 2010 5:17 PM

2. ea jabbar has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ജബ്ബാര്‍ മാഷ്‌ വത്തികാനില്‍ പള്ളി പണിഞ്ഞു കൊടുത്ത ക്രിസ്ത്യന്‍ സഹിഷ്ണുതയും, ഹറമില്‍ ചര്‍ച്ച, -ആരും ആവശ്യപ്പെട്ടിട്ടില്ലങ്കില്‍ കൂടി- പണിത് കൊടുക്കാത്ത മുസ്ലിം അസഹിഷ്ണുതയെകുറിച്ചും പറഞ്ഞപ്പോള്‍,
....
ആ മുസ്ലിം പള്ളി ഉദ്ഘാടനത്തിന് ആശംസ അര്‍പ്പിക്കാന്‍ വന്നവരുടെ നെഞ്ചിലെ അടയാളം കരി തേച്ചു മറയ്ക്കുന്നവരുടെ അസഹിഷ്ണുതയാണു പറഞ്ഞത്. ചര്‍ച്ചു പണിയാത്തവരുടെ അസഹിഷ്ണുതയല്ല. പകരം അങ്ങനെ ചെയ്യുകയായിരുന്നു വേണ്ടത് എന്നാണു പറഞ്ഞത്.



Posted by ea jabbar to സംവാദം at September 4, 2010 2:31 AM

3. CKLatheef has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

>>> അതായത് ഒരു മതത്തിന്‍റെ പേരിലുള്ള പ്രസ്ഥാനം വര്ഗിയ വിത്ത് വിതയ്ക്കുന്നത് ഏറെയും മറ്റു മതസ്ഥരില്‍ ആണ് എന്ന് ചുരുക്കം. <<<

സുഹൃത്തേ ജമാഅത്തിനെ അറിയുന്ന അതിന്റെ പ്രവര്‍ത്തകരെ അറിയുന്ന ഒരാളില്‍ പോലും അതിനോട് വൈരത്തില്‍ വര്‍ത്തിക്കാന്‍ സാധ്യമല്ല. താങ്കള്‍ക്കറിയുമോ ഇയ്യിടെ നടന്ന സഫാ നഗര്‍ വനിതാ സമ്മേളനം. പതിനായിരക്കണക്കിന് മുസ്ലിംകളല്ലാത്ത സ്ത്രീകളാണ് അതില്‍ പങ്കെടുത്തത്. ഞങ്ങള്‍ ചെന്ന് വിളിച്ചപ്പോള്‍ സ്വന്തം ഭാര്യമാരെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദൂരമായ യാത്രക്കും പ്രയാസങ്ങള്‍ക്കും വിട്ടുതന്നുവെങ്കില്‍ അവര്‍ ഞങ്ങളോട് പുലര്‍ത്തുന്ന മമതയുടെ ആഴം താങ്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ്.

അതുകൊണ്ട് അടിസ്ഥാനരഹിതമായ ആശങ്കകളെ പരിഗണിക്കാന്‍ നിന്നാല്‍ പിന്നെ അതിന്റെ നന്മക്ക് വേണ്ടിയുള്ള പണി നടക്കില്ല. അതുകൊണ്ട് നന്മയോട് സ്‌നേഹമുണ്ടെങ്കില്‍ കുറെകൂടി വസ്തുനിഷ്ഠമായി സംസാരിക്കുക. ഞങ്ങളില്‍നിന്ന് കേള്‍ക്കാന്‍ അവര്‍ക്ക് അവസരം നല്‍കുക. തീര്‍ചയായും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത് നന്മയാണ്. തിരിച്ചു കിട്ടിയിട്ടുള്ളത് അളവറ്റ സ്‌നേഹമാണ്.



Posted by CKLatheef to ശിഥില ചിന്തകള്‍ at September 4, 2010 4:27 PM

4. കെ.പി.സുകുമാരന്‍ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ഇന്ത്യ എന്ന മത നിരപേക്ഷ രാജ്യം അങ്ങനെതന്നെ നില്‍ക്കുമോ ഇല്ലയോ എന്നത് ഒരു സാങ്കല്പികചോദ്യമല്ലേ? അതിനെങ്ങനെ മറുപടി പറയാന്‍ കഴിയും. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ 48 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു. എന്നിട്ടും മാവോയിസ്റ്റുകള്‍ ഇവിടെ തൊഴിലാളിവര്‍ഗ്ഗാധിപത്യം സ്ഥാപിച്ച് നമ്മുടെ മതേതരത്വവും ജനാധിപത്യവും ഇല്ലാ‍യ്മ ചെയ്ത് അവരുടെ സ്വേച്ഛാധിപത്യം നടപ്പാക്കുമോ എന്നാരും ചോദിക്കുന്നില്ലല്ലൊ. എന്താ ചോദിക്കാത്തേ, നമ്മുട ജനാധിപത്യ-മതേതര സംവിധാനത്തില്‍ അത്രയും വിശ്വാസം നമുക്കുണ്ട്. നാളെ ബി.ജെ.പി.യോ അവരുടെ പോഷകസംഘടനകളോ ഇവിടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും കണക്കിലെടുക്കുമോ? ഇല്ല. എന്താ കാരണം? നമ്മുടെ രാഷ്ട്രത്തിന്റെ ബഹുസ്വരതയില്‍ അധിഷ്ഠിതമായ സംവിധാനത്തില്‍ നമുക്കുള്ള അചഞ്ചലമായ വിശ്വാസം. വിശ്വാസം, അതല്ലേ എല്ലാം :)



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at September 4, 2010 5:36 PM

5. കാവിലന്‍ has left a new comment on your post "അനന്തരം":

ഗള്‍ഫിലെ ഇന്നത്തെ അവസ്ഥ കൊച്ചു കഥയിലൂടെ നന്നായി വരച്ചു വച്ചു.
അഭിനന്ദനങ്ങള്‍



Posted by കാവിലന്‍ to മഴക്കൂട at September 4, 2010 3:21 PM

6. Aakash :: ആകാശ് has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201007101184110134


പ്രവാചകന്‍ ഒരു സന്തുലിത മനുഷ്യനും മാര്‍ഗദര്‍ശിയുമായിരുന്നു. എല്ലാം വിട്ടുവീഴ്ച ചെയ്യുന്ന ഒരാളായിരുന്നു എന്ന മട്ടില്‍ അവതരിപ്പിക്കാന്‍ ചൂണ്ടിക്കാണിച്ച നാല് ഉദാഹരണങ്ങള്‍ക്കും ഒരു മറുവശമുണ്ട്. 1. പ്രവാചകന്റെ കഴുത്തില്‍ കുടല്‍മാല കൊണ്ടിട്ട സംഭവം - കഴുത്തില്‍ കുടല്‍മാല കൊണ്ടിട്ടവനോട് പ്രവാചകന്‍ പുഞ്ചിരിച്ചു എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്. അത് ശരിയല്ല. പ്രവാചകന്‍ നമസ്്കാരത്തിലായിരിക്കേയാണ് അബൂജഹലിന്റെ ആഹ്വാനപ്രകാരം ഉഖ്്ബത്ബ്‌നു അബൂ മുഹീത് കുടല്‍മാല കൊണ്ടുവന്ന് പ്രവാചകന്റെ കഴുത്തിലിട്ടത്. പ്രവാചകന് സുജൂദില്‍ നിന്നെഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ചില സ്വഹാബിമാരൊക്കെ ഇത് കണ്ടെങ്കിലും അബുജഹലിനോടുള്ള പേടി കാരണം അവര്‍ അനങ്ങിയില്ല. അവസാനം ഫാത്വിമ(റ) വന്നാണ് കുടല്‍മാല എടുത്ത് മാറ്റിയത്. അത് കഴിഞ്ഞ് പ്രവാചകന്‍ ഇപ്രകാരം പ്രാര്‍ഥിച്ചു- ഈ ഖുറൈശി പ്രമാണികളെ നീ വേണ്ടതു ചെയ്യ്(അല്ലാതെ അദ്ദേഹം പുഞ്ചിരിക്കുകയായിരുന്നില്ല). പിന്നീട് ഈ അബൂ മുഹീതിനെ ബദ്്‌റില്‍ പ്രത്യേകം തിരഞ്ഞ് പിടിച്ച് വെട്ടിക്കൊല്ലുകയും ചെയ്തു.(നൂറുല്‍ യഖീനില്‍ ഇതിന്റെ വിശദാംശങ്ങളുണ്ട്). 2. താഇഫില്‍ മാപ്പ് നല്‍കി- മക്കാ വിജയത്തിന് ശേഷം ഇതേ ത്വാഇഫില്‍ ചെന്ന് പ്രവാചകന്‍ യുദ്ധം ചെയ്തതായി ചരിത്രത്തില്‍ കാണുന്നു. പൊതുവേ സസ്യങ്ങളും മറ്റും നശിപ്പിക്കരുതെന്ന് ഉപദേശിക്കാറുള്ള പ്രവാചകന്‍ ഈ യുദ്ധത്തില്‍ മുന്തിരിത്തോട്ടങ്ങളും മറ്റും നശിപ്പിച്ചതായും ചരിത്രത്തിലുണ്ട്. ത്വഇഫിന്റെ ഒരു ഭാഗം മാത്രം ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്നതിന്റെ ന്യായമെന്താണ്. 3. ജൂതപ്പെണ്‍കൊടി തലയില്‍ ചപ്പുചവറിട്ട സംഭവം -ആധികാരികമായ ഒരു ഗ്രന്ഥത്തിലും ഇങ്ങനെയൊരു സംഭവം കാണാനില്ല(ഉണ്ടെങ്കില്‍ ആരെങ്കിലും സൂചിപ്പിച്ചാല്‍ പരിശോധിക്കാം). ഇത് വ്യാജ ഹദീസാണെന്നാണ് പ്രമുഖ പണ്ഡിതരുടെ അഭിപ്രായം. ഈ ഹദീസ് വ്യാജമാണെന്ന് പ്രബോധനത്തില്‍ ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. മാത്രമല്ല സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുമ്പോഴും ഇത് തെറ്റവാനാണ് സാധ്യത്. കാരണം കുറേ ദിവസം പ്രവാചകന്റെ തലയില്‍ പെണ്‍കുട്ടി ചപ്പുചവറിട്ടു എന്നാണ് ഇതു സംബന്ധിച്ച് വന്ന 'ഹദീസില്‍' കാണുന്നത്. ഒരോ ദിവസവും തലയില്‍ ചപ്പുചവറേറ്റു വാങ്ങാനായി പ്രവാചകന്‍ അതേ വഴിയിലൂടെ സഞ്ചരിച്ചു, ചപ്പുചവറിടുന്നത് കണ്ട് പ്രവാചകന്റെ കൂടെയുള്ളവര്‍ ഒന്നും മിണ്ടാതെ പോയി(പ്രവാചകന്റെ കൂടെ അനുചരന്‍മാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരുന്നു) എന്നതൊക്കെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ?



Posted by Aakash :: ആകാശ് to സംവാദം at September 4, 2010 2:22 AM

7. യരല‌വ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

മാനവികതയോളം വലുതല്ല ഒരു മതവും.

മതങ്ങള്‍ മണ്ണടിയട്ടെ , മനുഷ്യര്‍ ഒന്നാവട്ടെ.



Posted by യരല‌വ to ശിഥില ചിന്തകള്‍ at September 4, 2010 3:01 PM

8. Noushad Vadakkel has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

സഹോദരന്‍ നൌഷാദിന്നു,
ലത്തീഫ് സൂചിപ്പിച്ചത് പോലെ നിങ്ങള്‍ രണ്ടായി നില്‍ക്കുന്ന ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ അനുഭാവി ആണെങ്കില്‍ , ആ പരിസരം വൃത്തിയാക്കിയിട്ട് ഇവിടെ വരുന്നതല്ലേ നല്ലത്. പരിപാവനമായ പരിശുദ്ധ റമദാനില്‍ പോലും പള്ളിക്കകം പോലും ചോര ചിന്തുന്ന അവസ്ഥ, പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ ... ഗൂഗിളില്‍ ചെറിയ ചീത്ത കീ വേര്‍ഡ്സ് കള്‍ അടിച് തിരഞ്ഞാല്‍ ആദ്യം പൊങ്ങി വരിക ഇവയാണ്.

വാല്‍ക്കഷ്ണം: ഒരു ജി. സി.സി രാഷ്ട്ര ത്തില്‍ ഒരു പ്രശനം, തറാവിഹ് , 22 വേണോ 8 വേണോ ...അവസാനം പള്ളി പൂട്ടിയിടാനയിരുന്നു തീരുമാനം ... വെറും ശാഖാ പരമായ പ്രശ്നത്തില്‍, വിശ്വാസികള്‍ തമ്മിലുള്ള ശത്രുത ...അത് ഹറാമാണ്‌ ...തറവീഹോ, സുന്നത്തും ..!

ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ എനിക്ക് യോഗ്യതയില്ല എന്ന് പറയുവാന്‍ കണ്ടെത്തിയ കാരണങ്ങള്‍ ജോറായി . ഇത് ജമാഅത്തെ ഇസ്ലാമി മത വിഷയങ്ങളില്‍ പണ്ടേ എടുക്കാറുള്ള നപുംസക നിലപാടുകളുടെ തുടര്‍ച്ച മാത്രം . അങ്ങനെയേ കാണുന്നുള്ളൂ..(അത് വേറെ വേദിയില്‍ ചര്‍ച്ച ചെയ്യാം . വള്ളിക്കുന്ന് ബ്ലോഗില്‍ ഇത് മുന്‍പ് ചര്ച്ചയായതാണ് ജമാഅത്തെ ഇസ്ലാമിയെ ആര്‍ക്കും വേണ്ടേ എന്ന തലക്കെട്ടുള്ള പോസ്റ്റില്‍ . മറുപടി അവിടെ തപ്പിയാല്‍ കിട്ടും . ഇവിടെ വിഷയവുമായി ബന്ധപ്പെട്ടത് പറ, ഓപ്പണ്‍ അല്ലാത്ത ചിന്തകാ )



Posted by Noushad Vadakkel to ശിഥില ചിന്തകള്‍ at September 4, 2010 5:34 PM

9. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)":

George Eliot ന്റെ Mill On the Floss(ഫ്ലോസ് നദീതീരത്തെ മില്ല്) വായിച്ചിട്ടുണ്ടോ ഇല്ലെങ്കില്‍ ഉടനെ വായിക്കണം..ഞാന്‍ ഇന്നു വരെ വായിച്ചിട്ടുള്ളതില്‍ ഏറ്റവും ഇഷ്ടമായ ഒരു പുസ്തകമാണു അത്..

ഈ കുറിപ്പിനു നന്ദി



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ഗയാത്തിയില്‍നിന്നും at September 4, 2010 3:06 AM

10. haina has left a new comment on your post "daydreamer*":

ഉക്രൻ



Posted by haina to fade in at 4 September 2010 14:10

11. ഗീത has left a new comment on your post "പാവം പാവം പൊലീസുകാരൻ..":

അയ്യോ, ചിരിച്ചു പോയി.
സമര്‍പ്പണം സങ്കടപ്പെടുത്തുകയും ചെയ്തു.
നൂറു പോസ്റ്റുകള്‍ തികച്ചതിന് അഭിനന്ദനങ്ങള്‍.
പാസ്പോര്‍ട്ടെടുത്ത് മോന്റെ അടുത്ത് പോകയാണോ?



Posted by ഗീത to എഴുത്തോല at September 4, 2010 4:17 PM

12. CKLatheef has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ആത്മാവുള്ള മനുഷ്യനെ മതത്തില്‍നിന്ന് മാറ്റാനാവില്ല. മതവിശ്വാസം മനുഷ്യന്റെ കൂടപ്പിറപ്പ്. അതുകൊണ്ട് മതസൗഹാര്‍ദ്ദം പുലരട്ടെ. മനുഷ്യകുലം മുന്നോട്ട് ഗമിക്കട്ടെ. 'എല്ലാം ആദമിന്റെ മക്കള്‍ ആദമാകട്ടെ മണ്ണില്‍നിന്നും.' (നബിവചനം)

മതങ്ങള്‍ മണ്ണടിയും എന്നത് ഒരു സ്വപ്‌നം മാത്രം. 70 വര്‍ഷം കിരാതമായ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം മതങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് സോവിയറ്റ് യൂണിയന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. എന്നിട്ടല്ലേ ആയിരം മതങ്ങളും അവയുടെ ഉപവിഭാഗങ്ങളും അധിവസിക്കുന്ന മതേതര ഇന്ത്യയില്‍ മതങ്ങള്‍ മണ്ണടിയുന്നത് സ്വപ്‌നം കാണുന്നത്. ഒരുമനുഷ്യന്റെ ഏറ്റവും വലിയ സ്വാധീന വലയമായ ഭാര്യ കുട്ടികള്‍ ഇവിലേക്ക് പോലും പകരാന്‍ കഴിയാത്ത, ഉട്ടോപ്യന്‍ മുദ്രാവാക്യവും മുഴക്കി നിഷേധാത്മക ചിന്തകള്‍ പ്രസരിക്കുന്നതിന് പകരം മതവിശ്വാസികളെ അവരുടെ മതത്തോടൊപ്പം സ്‌നേഹിക്കാനും സഹകരിക്കാനും കഴിയാത്ത അത്യപൂര്‍വ ജന്മങ്ങളെ അവഗണിച്ച് തന്നെയാണ് ലോകം മുന്നോട്ട് പോകുന്നത്. ബൂലോകത്ത് അവര്‍ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചിട്ട് വഴി പ്രയാസപ്പെടുത്തുന്നു എന്ന് മാത്രം. പക്ഷെ ഈ ശ്രമം തിരിച്ചറിയുന്നവരുടെ സംഖ്യ ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ് എന്ന് ആശ്വാസത്തിന് വകനല്‍ക്കുന്നു.



Posted by CKLatheef to ശിഥില ചിന്തകള്‍ at September 4, 2010 3:34 PM

13. യൂസുഫ്പ has left a new comment on your post "മള്‍ട്ടിപ്പിള്‍ URLs ഇന്‍ ടു വണ്‍":

നന്ദിയുണ്ട് സുകുമാര്‍ജി ഈ വിവരം കൈമാറിയതിന് .



Posted by യൂസുഫ്പ to ശിഥില ചിന്തകള്‍ at September 4, 2010 3:29 PM

14. appachanozhakkal has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

"മൂന്നു നാല് പെണ്‍പിറന്നോര്‍ക്ക്, സ്വസ്ഥമായിട്ടിരുന്നു പരദൂഷണം പറയാനുള്ള സ്വാതന്ത്ര്യം പോലും കൊടുക്കില്ല അല്ലെ? ദുഷ്ട്ടന്‍, കുലദ്രോഹി!"
വഴക്കോടാ, ഇത് ഞാന്‍ പറഞ്ഞതല്ല. പരദൂഷണ വിചാരം മനസ്സില്‍പ്പോലും വരാത്ത ചില തരുണീമണികള്‍, തന്റെ ബ്ലോഗിന് കമന്റടിച്ചതാണ്, എന്ന് സങ്കല്പം.
എന്തായാലും സംഗതി എനിക്കങ്ങട്ട് പെരുത്തിഷ്ട്ടായി.



Posted by appachanozhakkal to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 4, 2010 2:43 PM

15. ഉരിയാടപയ്യന്‍ has left a new comment on your post "പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍":

മ്യാവൂ:മാനേജ്‌മെന്റ് ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വീസില്‍ നിും ഇപ്പോള്‍ നീക്കം ചെയ്തത്.
ചിത്രകാരന്‍ ഉപ്പിനോളം വരുമോ ഉപ്പിലിട്ടത് !!!



Posted by ഉരിയാടപയ്യന്‍ to chithrakaran:ചിത്രകാരന്‍ at September 4, 2010 5:39 PM

16. OpenThoughts has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

@ബി. എം
മറുപടി വ്യക്തമായില്ല ...
പക്ഷെ ഇന്ത്യയുടെ ഭാവിയുടെ പ്രശനവും ഒരാളുടെ വിശ്വാസത്തിന്റെ പ്രശ്നവും...രണ്ടും വളരെ പ്രാധന്യമാര്‍ഹിക്കുന്നതെന്നത് നിസ്തര്‍ക്കം ...

സസ്നേഹം,
ഓപണ്‍ തോട്സ്



Posted by OpenThoughts to ശിഥില ചിന്തകള്‍ at September 4, 2010 5:28 PM

17. Shajahan Pattambi നിങ്ങളുടെ പോസ്റ്റ് "അലിമണിക്ഫാന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

I am a fan of 'Fan'
Shajahan Pattambi
([email protected])



Shajahan Pattambi , ഹരിതചിന്ത ലേക്ക് 2010, സെപ്റ്റംബര്‍ 4 6:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

18. alhamdulilla has left a new comment on your post "നഷ്ടപ്പെടാം , പക്ഷെ പ്രണയിക്കാതിരിക്കരുത്............":

kollam sahodara... thaankaludey yella postukalum yenikke valarey ishattamaayi.. you are the great one



Posted by alhamdulilla to ജീവനം at September 2, 2010 11:41 PM

19. CKLatheef has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

നൗഷാദിന്റെ ആരോപണങ്ങള്‍ക്ക് ഇവിടെ മറുപടിയില്ല. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ച വാലാകുന്ന വിഭാഗത്തില്‍ പെട്ടവരാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് സംഘടന. ഇപ്പോള്‍ രണ്ടായിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വലിയ മാറ്റം ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആ വിഭാഗത്തിലെ മഹാഭൂരിപക്ഷത്തെ സംബന്ധിച്ച് ലീഗിന്റെ നിലപാടുകള്‍ എന്താകട്ടെ അതിന് പിന്തുണ നല്‍കുക എന്നതാണ് അവരുടെ രാഷ്ട്രീയ സമീപനം. അതില്‍ മോശമല്ലാത്ത ഒരു വിഭാഗം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നു. ഇതര യാഥാസ്ഥികരില്‍നിന്ന് അവര്‍ക്കുള്ള വ്യത്യാസം രണ്ടാണ്. ഒന്ന് ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെ 'ഇല്ലാതെ ഞങ്ങളെന്നാണ് അത് നിഷേധിച്ചത്. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് ഞങ്ങള്‍ ശക്തിയായി വാദിക്കുന്നു' എന്നെല്ലാം പറയും. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച ചെയ്യാമോ?. അതോ മറച്ചു വെക്കണോ?. എപ്പോഴാണ് അവ പ്രസക്തമായി മാറുക?. ഈ ചോദ്യങ്ങള്‍ക്കൊക്കെ ഓരോ പ്രവര്‍ത്തകരും അവര്‍ക്ക് തോന്നിയത് പറയും. കാരണം രാഷ്ട്രീയം എന്നത് ഒരു ദുന്‍യാ (ഇഹലോക)കാര്യമാണെന്നും ഒരു മതസംഘടന അത് ചര്‍ചചെയ്യേണ്ടതില്ലെന്നുമാണ് സംഘടനാ തലത്തില്‍ അവരുടെ തീരുമാനം എന്ന് പ്രസിദ്ധീകരണങ്ങളിലൂടെ അറിയാന്‍ കഴിയും.

രണ്ടാമത്തെ പ്രത്യേകത സ്വന്തമായി ഒരു രാഷ്ട്രീയ നിലപാട് ഇല്ലെങ്കിലും ജമാഅത്ത് എടുത്ത ഒരു തീരുമാനത്തെയും അവര്‍ വിമര്‍ശിക്കാതെ വിടുകയില്ല. അതിനാല്‍ അത്തരം ചര്‍ച നടക്കുന്നിടത്ത് 1952 ലെ പ്രബോധനത്തിലെ ഒരു ഉദ്ധരണി ക്വാട്ട് ചെയ്യുക... തുടങ്ങിയ അഭ്യാസങ്ങളിലൂടെ ജമാഅത്ത് തീരുമാനമെന്ത് ഞങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടല്ലെ കാഴ്ചപ്പാട് എന്ന നിലക്ക് കിടന്ന് ബഹളം വെക്കും. അതുകൊണ്ട് അവരുടെ സംഘടന വ്യക്തമായ ഒരു മറുപടി ഈ വിഷയത്തില്‍ നല്‍കുന്നത് വരെ അവര്‍ ഈ ചര്‍ചയില്‍ പ്രസക്തരേ അല്ല. സ്വന്തം ജീവിതം ജമാഅത്തിനെ വിമര്‍ശിക്കാന്‍ ചിലവഴിച്ചവര്‍ക്ക് അതിന്റെ നൂറിലൊരംശം സമയമെടുത്ത് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാല്‍ ജമാഅത്ത്കാര്‍ക്ക് തന്നെ ഒരു താരതമ്യം നടത്തി ഏറ്റവും നല്ലത് തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ എന്ത് ചെയ്യാം ഇക്കാര്യത്തില്‍ യുക്തിവാദികളുടെ പോലെ നിഷേധാത്മക സമീപനമല്ലാതെ പകരം നിര്‍ദ്ദേശിക്കാന്‍ അവര്‍ക്ക് കയ്യില്‍ യാതൊന്നുമില്ല.

എന്തുകൊണ്ട് ഇവിടെ നൗഷാദിനെ പരിഗണിക്കുന്നില്ല എന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്കുള്ള മറുപടി ഇതാണ്.



Posted by CKLatheef to ശിഥില ചിന്തകള്‍ at September 4, 2010 2:54 PM

20. അന്വേഷി has left a new comment on your post "അമേരിക്ക ഇറാഖില്‍നിന്ന് ഒളിച്ചോടുമ്പോള്‍":

ഇല്ലാത്ത ആയുധത്തിന്റെ പേരും പറഞ്ഞു ഇറാഖില്‍ കയറിവന്ന ബുഷും കൂട്ടരും സദ്ദാമിനെയും ലക്ഷക്കണക്കിന്‌ ജനങ്ങളെയും കൂട്ടകൊല നടത്തി അവശേഷിക്കുന്ന ജനങ്ങളെ തമ്മിലടിപ്പിക്കയും ചെയ്തു
ഇറാഖിന്റെ സമ്പാദ്യവും കൊള്ളയടിച്ചാണ് ലോക പൊലീസായ അമേരിക്ക ഇറങ്ങിപോയത്. ഇവരുടെ അക്രമങ്ങള്‍ക്ക് എതിര് പറയാന്‍ ഇന്ത്യ അടക്കം ഒരു രാജ്യത്തിന്നും ധൈര്യവുമില്ല



Posted by അന്വേഷി to വര്‍ക്കേഴ്സ് ഫോറം at September 4, 2010 4:50 PM

21. グリー has left a new comment on your post "സൃഷ്ടിപുരാണം":

楽しめる恋愛をグリーから始めませんか?平成生まれの女の子と知り合うチャンス!理想のパートナー探しの手助け、合コンパーティー等も随時開催しています



Posted by グリー to കുറുമാന്റെ കഥകള്‍ at 4/9/10 3:18 PM

22. Jishnu has left a new comment on your post "വിഷാദം -കൊലയാളി രോഗം":

സര്പഗന്ധി അടങ്ങിയ മരുന്നുകള്‍ പല ആയുര്‍വേദ ഡോക്ടര്‍ മാരും വിവേചനമില്ലാതെ ഉപയോഗിക്കുന്നുണ്ട്.... ഹൈപ്പര്‍ ടെന്ഷന് ആയുര്വേടത്തില്‍ തല്‍ക്കാലം മരുന്നില്ല എന്ന സത്യത്തെ മൂടി വെക്കാന്‍ ശ്രമിക്കുകയാണ് അവര്‍ ചെയ്യുനത്.



Posted by Jishnu to at September 4, 2010 2:47 PM

23. കാവിലന്‍ has left a new comment on your post "അനന്തരം":

ഗള്‍ഫിലെ ഇന്നത്തെ അവസ്ഥ കൊച്ചു കഥയിലൂടെ നന്നായി വരച്ചു വച്ചു.
അഭിനന്ദനങ്ങള്‍



Posted by കാവിലന്‍ to മഴക്കൂട at September 4, 2010 3:21 PM

Reply via email to