1. ജനശക്തി has left a new comment on your post "ആശങ്കയുണര്‍ത്തുന്ന മൌനം, നിഷ്ക്രിയത്വം":

രണ്ടാംതലമുറ സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും ആശങ്കയുണര്‍ത്തുന്നതാണെന്ന് സുപ്രീംകോടതി. സ്പെക്ട്രം അഴിമതിക്കേസില്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി കാലതാമസം വരുത്തിയതിന് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at November 18, 2010 7:35 AM

2. ജനശക്തി has left a new comment on your post "അഴിമതിയില്‍ മുങ്ങിയ യു പി എ ഭരണം":

മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര യു പി എ സര്‍ക്കാര്‍ വളരെ വേഗത്തില്‍ രണ്ട് ഭാരതത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിരലിലെണ്ണാവുന്ന കോടീശ്വരന്‍മാരുടെ ഭാരതവും ജനസംഖ്യയുടെ എഴുപത് ശതമാനത്തിലേറെ വരുന്ന പട്ടിണി പാവങ്ങളുടെ ഭാരതവും. ഈ സാഹചര്യം രാജ്യത്തെ ഒരു പൊട്ടിത്തെറിയിലേക്ക് കൊണ്ടെത്തിക്കാനുള്ള സാധ്യത കഴിഞ്ഞ തവണ ഇതേ പംക്തിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതുപോലെ തന്നെയോ ഇതിനേക്കാള്‍ ഗൗരവമുള്ളതോ ആണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ചെന്നുവീണിരിക്കുന്ന അഴിമതിയുടെ ചെളിക്കുണ്ട്.



Posted by ജനശക്തി to ജാഗ്രത at November 18, 2010 8:06 AM

3. ഞാന്‍ : Njan നിങ്ങളുടെ പോസ്റ്റ് ""മു" ഇല്ലാത്ത പട്ടാളക്കാരന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുമ്പ് പോസ്റ്റ്‌ ചെയ്തതായിരുന്നുവോ? വായിച്ച ഓര്മ. ആശംസകള്‍!!



ഞാന്‍ : Njan , പട്ടാളകഥകള്‍ ലേക്ക് 2010, നവംബര്‍ 18 7:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. Abdul Jishad has left a new comment on your post "വായ് വിട്ട വാക്കുകളും ചില പ്രവൃത്തികളും...! / Va...":

ഹും..പുലിയാണല്ലേ ?



Posted by Abdul Jishad to BILATTHIPATTANAM at 17 November 2010 20:37

5. സാബിബാവ has left a new comment on your post "എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍":

ആശംസകള്‍...
എന്റെ വകയും ചാണ്ടി പറഞ്ഞപോലെ ചെയ്തോളു അതില്‍ എന്റെ ഒപ്പ്



Posted by സാബിബാവ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 18, 2010 8:52 AM

6. പാഞ്ചാലി :: Panchali has left a new comment on your post "ഇലപൊഴിയും കാലം..!":

“.....................
......................
ഒരു കൊച്ചുകാറ്റെങ്ങാൻ വന്നുപോയാൽ
തുരുതുരെ നിറ(പൂ)മഴയായി പിന്നെ!”



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 17, 2010 4:56 PM

7. ജനശക്തി has left a new comment on your post "പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍":

ടെലികോം മന്ത്രി രാജയുടെ രാജികൊണ്ട് തീരുന്നതല്ല ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ ഹിമാലയന്‍ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്ന് ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോഴിതാ, സംശയത്തിന്റെയും തെളിവുകളുടെയും കുന്തമുന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുനേരെ തിരിഞ്ഞിരിക്കുന്നു. ആരെങ്കിലും ആരോപണമുന്നയിച്ചതല്ല-രാജ്യത്തിന്റെ പരമോന്നത നീതിപീഠംതന്നെ പ്രധാനമന്ത്രിയെ തൊട്ട് പറഞ്ഞിരിക്കുന്നു. രണ്ടാം തലമുറ സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും ആശങ്കയുണര്‍ത്തുന്നതാണെന്ന്. കോടതി മിതമായ വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂ. പക്ഷേ, അതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഇത്ര വലിയ ഒരഴിമതി ഉണ്ടായിട്ടില്ല. ഒരന്വേഷണവും ഇല്ലാതെതന്നെ ആര്‍ക്കും കണ്ടുപിടിക്കാനാവുന്ന തട്ടിപ്പുകളാണ് നടന്നത്. അങ്ങനെയുള്ള അഴിമതിക്കേസില്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിന് മറുപടി നല്‍കാതെ പ്രധാനമന്ത്രി വച്ചുതാമസിപ്പിച്ചതാണ് സുപ്രീംകോടതിയുടെ വിമര്‍ശത്തിനും ആശങ്കയ്ക്കും കാരണമായത്.



Posted by ജനശക്തി to ജാഗ്രത at November 18, 2010 7:29 AM

8. ഞാന്‍ : Njan has left a new comment on your post "ഒരു ശബരിമല യാത്ര":

നന്നായി. ആശംസകള്‍!!



Posted by ഞാന്‍ : Njan to നീര്‍‌മിഴിപ്പൂക്കള്‍‌ at November 18, 2010 7:11 AM

9. നിസ്സഹായന്‍ has left a new comment on your post "നിരീശ്വരവാദം അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക്...":

"എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍ (uncaused cause): കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. എല്ലാത്തിന്റെയും കാരണം ആരാണോ അവനാണ് ദൈവം. ഈ വാദവും പശ്ചാത്ഗമനമാണ്. എന്തെന്നാല്‍ നിയമം ദൈവത്തിന് ബാധകമല്ല. ദൈവത്തിന് പ്രത്യേക കാരണവും ആവശ്യമില്ല."

കാര്യങ്ങള്‍ക്കെല്ലാം കാരണമുണ്ടായിരിക്കണം എന്ന യുക്തി ജീവിതത്തിന്റെ സമസ്തരംഗത്തും വിശ്വാസികളും അവിശ്വാസികളും ഒരുപോലെ പ്രയോഗിക്കുന്നു. എന്നാല്‍ വിശ്വാസികള്‍ അത് ദൈവത്തിന്റെ വിഷയത്തില്‍ മാത്രം പ്രയോഗിക്കുവാന്‍ തയ്യാറല്ല. മനുഷ്യനുള്‍പ്പെടുന്ന ചരാചരങ്ങങ്ങളെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവം തന്നെയാണെല്ലോ അവരുടെ അഭിപ്രായത്തില്‍, മറ്റുജീവികളെക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ഈ യുക്തിബോധം മനുഷ്യനു നല്‍കിയത്. മനുഷ്യന്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഈ യുക്തിബോധമുപയോഗിച്ച് അപഗ്രഥിച്ച് മുന്നേറാനായിരിക്കുമല്ലോ ഇത്തരം ഒരു സവിശേഷത ദൈവമുണ്ടെങ്കില്‍ അദ്ദേഹം അവനു നല്‍കിയത്. മനുഷ്യന്‍ അവന്റെ യുക്തിബോധം ബോധപൂര്‍വമല്ല, മറിച്ച് നൈസര്‍ഗികവും സ്വാഭാവികവും അനിച്ഛാപരവുമായാണ് ജീവിതത്തില്‍ പ്രയോഗിക്കുന്നത്. അതേ യുക്തിബോധം അവന് പ്രത്യക്ഷീഭവിക്കാത്തതും അവനില്‍ നിന്നും മറഞ്ഞു നില്‍ക്കുന്നതുമായ ദൈവത്തെ അന്വേഷിക്കുമ്പോള്‍ അവന്റെ നേര്‍ക്കും പ്രയോഗിക്കുന്നതില്‍ എന്താണ് യുക്തിഭംഗം ? ദൈവത്തിന്റെ കാര്യത്തില്‍ മാത്രം യുക്തിബോധത്തെ മാറ്റിവെച്ച് തെളിവുകളില്ലാത്ത ഊഹാപോഹാധിഷ്ടിതമായ വിശ്വാസത്തെ കൂട്ടുപിടിക്കണമെന്ന ന്യായം ഉന്നയിക്കുന്ന വിശ്വാസികള്‍ മനുഷ്യന് യുക്തിബോധം അരുളിയ അവരുടെ ദൈവത്തെ കളിയാക്കുകയല്ലേ ? അങ്ങനെ വിശ്വാസത്തെ ആശ്രയിക്കുമ്പോള്‍ മനുഷ്യന്‍ എത്തിപ്പെടുന്ന ഊരാക്കുടുക്കില്‍ നിന്നും ദൈവം മനുഷ്യനെ ഒരിക്കലും രക്ഷിക്കുന്നുമില്ല. ഊരാക്കുടുക്കെന്തന്നല്ലേ ?! വിശ്വാസം ഉപയോഗിച്ചു മനുഷ്യര്‍ ദൈവത്തെ കണ്ടുപിടിച്ചപ്പോള്‍ അവര്‍ക്കു കിട്ടിയത് പരസ്പരം വൈരുധ്യപ്പെടുന്ന അനേകതരം ദൈവങ്ങളെയും ദൈവധര്‍മങ്ങളെയും ദൈവശാസ്ത്രങ്ങളെയുമാണ്, അങ്ങനെ അനേകം മതങ്ങളെയും!!(ഇതിന്റ പേരില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അവസാനമില്ലാത്ത വിഭജനങ്ങളും ചോരപ്പുഴകളും ദൈവം കണ്ടില്ലെന്നു നടിക്കുകയാണോ ? തന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം ശത്രുതപ്പെടുന്നതു കാണുമ്പോഴെങ്കിലും അദ്ദേഹത്തിന് ഒന്ന് പ്രത്യക്ഷപ്പെട്ട് മനുഷ്യകുലത്തിന്റെ കണ്‍ഫ്യൂഷന്‍ മാറ്റിക്കൂടെ ?). ഇതില്‍ ഏതു മതത്തില്‍ വരുന്ന ദൈവത്തെയാണ് ശ്രീ ഹുസൈന്‍റെ അഭിപ്രായത്തില്‍ അംഗീകരിക്കേണ്ടത് ? ജൂതന്റെയോ കൃസ്ത്യാനിയുടെയോ മുസ്ലീമിന്റെയോ ഹിന്ദുവിന്റെയോ ഷിന്റോയുടേയോ കണ്‍ഫ്യുഷസിന്റെയോ, .....? അതോ ഈ മതങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന വൈരുധ്യമുള്ള വ്യക്തിഗത ദൈവങ്ങളെ നിരാകരിച്ചു കൊണ്ട് മതാതീതമായ ദൈവമെന്ന ഒരു ശക്തിയ്ക്കു വേണ്ടിയാണോ ഹുസൈന്റെ വാദം ?
ഡോക്കിന്‍സ് മതാധിഷ്ഠിത ദൈവസങ്കല്പങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്ന് രവിചന്ദ്രന്റെ കൃതി വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. വ്യക്തിഗതദൈവങ്ങളുള്ള മതങ്ങള്‍ വിശാലമായ മതാതീത ദൈവസങ്കല്പത്തെപ്പോലും അംഗീകരിക്കുന്നില്ല. ഡോക്കിന്‍സ് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഏഴു വിഭജനങ്ങള്‍ ഉണ്ടാക്കി അതില്‍ ആറാമത്തെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് സ്വയം അടയാളപ്പെടുത്തുന്നത്. ആറാമത്തെ ഗണത്തെ അദ്ദേഹം വിവരിക്കുന്നത് നോക്കൂ :- "(6)(ദൈവമുണ്ടായിരിക്കാന്‍ )വളരെ കുറച്ച് സാധ്യതമാത്രം. സാധ്യത പൂജ്യത്തോടടുത്ത്. പക്ഷെ പൂര്‍ണമായും പൂജ്യമല്ല. പരിപൂര്‍ണ നിരീശ്വരവാദത്തോട് വളരെയടുത്ത്. എനിക്ക് പൂര്‍ണമായും ഉറപ്പില്ല എങ്കിലും ദൈവം ഉണ്ടാകാനുള്ള സാധ്യത തീരെയില്ല. ദൈവമില്ല എന്ന വ്യക്തമായ അനുമാനത്തില്‍ ജീവിക്കുന്നു എന്ന നിലപാട്.(Page 68)" .
(Continue)



Posted by നിസ്സഹായന്‍ to ഡോക്കിന്‍സ് നിരൂപണം at November 18, 2010 9:04 AM

10. പ്രേമന്‍ മാഷ്‌ has left a new comment on your post "ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ???":

വായിച്ചു. നന്നായി എഴുതി. അഭിനന്ദനങ്ങള്‍



Posted by പ്രേമന്‍ മാഷ്‌ to മിനിലോകം at November 18, 2010 6:54 AM

11. Febin Joy has left a new comment on your post "എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍":

കലിയുഗവരദന്‍ പണ്ടേ വായിച്ചതാ.. എന്നാലും പുസ്ടകം ഒരു കോപ്പി വേണം.. എറണാകുളത് എവിടെ കിട്ടും അരുണ്‍?



Posted by Febin Joy to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 18, 2010 6:47 AM

12. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അറിവോടെ അഴിമതി":

രണ്ടാം തലമുറ സ്‌പെക്‌ട്രം അഴിമതിയില്‍ വൈകിയാണെങ്കിലും വാര്‍ത്താവിനിമയ മന്ത്രി എ രാജയ്‌ക്ക് ആ സ്ഥാനം ഒഴിയേണ്ടി വന്നിരിക്കുന്നു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ടനുസരിച്ച് കേന്ദ്ര ഖജനാവിന് 1,76,379 കോടി രൂപ നഷ്‌ടമുണ്ടാക്കിയ ഇടപാടാണ് നടത്തിയത്. എന്നിട്ടും ഈ മന്ത്രിയെ പുറത്താക്കാന്‍ രണ്ടു വര്‍ഷം വൈകിയെന്നത് യുപിഎ സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്‌ചതന്നെയാണ്.

മന്ത്രിയെ പുറത്താക്കുക വഴി പൊതുജീവിതത്തിലെ ശുദ്ധി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്നാണ് കോണ്‍‌ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. അഴിമതിയുമായി നാഭീനാളബന്ധമുള്ള പാര്‍ടിയാണ് കോണ്‍‌ഗ്രസ്. ഇന്ത്യയെ പിടിച്ചുലച്ച ബൊഫോഴ്‌സ് തോക്കിടപാടിന്റെ സൂത്രധാരന്‍ കോണ്‍‌ഗ്രസ് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയായിരുന്നു. 1984 ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിക്ക് അധികാരം നഷ്‌ടപ്പെട്ടത് ഈ അഴിമതിക്കേസില്‍ പെട്ടതിനെത്തുടര്‍ന്നായിരുന്നു. എന്നാല്‍, ആ തിരിച്ചടിയില്‍നിന്ന് ഒരു പാഠവും കോണ്‍‌ഗ്രസ് പഠിച്ചില്ലെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 18, 2010 7:27 AM

13. മുരളിക... has left a new comment on your post "ഒരു ശബരിമല യാത്ര":

സ്വാമി ശരണം .........



Posted by മുരളിക... to നീര്‍‌മിഴിപ്പൂക്കള്‍‌ at November 18, 2010 6:45 AM

14. ഞാന്‍ : Njan has left a new comment on your post "വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം - ഭാഗം രണ്ട്.":

VOC പാര്‍ക്ക് ആണത്, തമിഴില്‍ വാ ഓ ചിദംബരനാര്‍ പാര്‍ക്ക്. ഒരു സ്വാതന്ത്ര്യ സമര സേനാനി ആണ്. പലപ്പോഴും പോയിട്ടുണ്ട് പഠിക്കുന്ന കാലത്ത്.
http://en.wikipedia.org/wiki/V._O._Chidambaram_Pillai



Posted by ഞാന്‍ : Njan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 18, 2010 7:19:00 AM

15. ശ്രീ has left a new comment on your post "മാറാപ്പ്":

നല്ല ലേഖനം, ചേച്ചീ



Posted by ശ്രീ to മിഴി വിളക്ക്.. at Wednesday, November 17, 2010

16. jayanEvoor has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

നിശാസുരഭി
പേരൊന്നുകൂടി ആകർഷകമാക്കണം എന്ന് എനിക്കും ഉണ്ടായിരുന്നു. പക്ഷേ നടന്നില്ല. ചില സമയങ്ങളിൽ നല്ല പേരുകൾ ഒത്തുകിട്ടും; ചിലപ്പോൾ ചിന്തിച്ചു വട്ടാകും!അപ്പോൾ മനസ്സിൽ തോന്നിയ ഒരെണ്ണം ഫിറ്റ് ചെയ്യും. ഇത് അങ്ങനെ സംഭവിച്ചതാണ്.

ണേശു ഫ്രം ഇരിങ്ങാലക്കുട
അസംഭാവ്യമായ പലതും സംഭവിക്കുന്നു പലരുടെയും ജീവിതത്തിൽ.ട്രൂത്ത് ഈസ് സ്ട്രെയ്ഞ്ചർ ദാൻ ഫിക്ഷൻ!

സാബി ബാവ
അതു ശരി.വയലിറമ്പും ചുണ്ടൻ വള്ളവുമൊക്കെ ഇപ്പോഴും ഉണ്ട് നാട്ടിൽ.

കണ്ണൂരാൻ
സന്തോഷം.
ആരോഗ്യശ്രീമാൻ ആയി എന്നു കരുതുന്നു!

ഫൈസു മദീന
തിരിച്ചും - ഈദ് മുബാറക്ക്!

സ്വപ്നസഖി
വൈകിയായാലും എത്തിയില്ലേ... നന്ദി!
ഇനി സമയം പോലെ എന്റെ ബ്ലോഗിലൂടെ ഒന്ന് സഞ്ചരിക്കൂ....

രമേശ് അരൂർ
അതെ.
ഒന്നല്ല.
ഒരായിരം വാൻഗോഗുമാർ!

അജിത്ത്
വളരെ സന്തോഷം!
സമയക്കുറവാണ് വില്ലൻ.
അടുത്ത പോസ്റ്റ് ഉടനേ ഇടണം.



Posted by jayanEvoor to എന്റെ കഥകള്‍ at November 17, 2010 8:00 PM

17. raiku has left a new comment on your post "അഹങ്കാരത്തിലൂടെ അക്രമത്തിലേക്കോ?":

after arresting ur own people , what you want to say now?
dont spread false News..
be gentle ..



Posted by raiku to ജനശക്തി ന്യൂസ്‌ at 5:23 AM, November 18, 2010

18. ഞാന്‍ : Njan has left a new comment on your post "ടേണിംഗ് പൊയിന്റ്":

ഇന്നലെ വന്നു നോക്കിയപ്പോള്‍ കൂടി പുതിയ പോസ്റ്റ്‌ ഇല്ലായിരുന്നല്ലോ? നന്നായി. വീണ്ടും ബൂലോകത്ത് സജീവമായത്തില്‍ സന്തോഷം!!ആശംസകള്‍!!



Posted by ഞാന്‍ : Njan to ::ബ്രിജ്‌ വിഹാരം:: at 18 November 2010 06:50

19. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വിമര്‍ശനം":

indiaheritage said...

ജാതകപരിശോധനക്ക്‌ ആധാരമായ ഹോരാശാസ്ത്രത്തില്‍ പ്രധാനമായ ഒന്നാണ്‌ വരാഹമിഹിരാചാര്യണ്റ്റേത്‌. അതിണ്റ്റെ ശ്രീ കൈക്കുളങ്ങര രാമവാര്യരുടെ വ്യഖ്യാനമുള്ള പുസ്തകം നോക്കുക.
ആ പുസ്തകത്തില്‍ പറയുന്നുണ്ട്‌ മനപ്പൊരുത്തമാണ്‌ പ്രധാനം, അതുണ്ടെങ്കില്‍ വേറേ ഒന്നും നോക്കേണ്ട കാര്യമില്ല എന്ന്.

ഈരേഴുപതിന്നാലു ലോകങ്ങളുടേയും രക്ഷകനായ ഭഗവാനേ യേശുദാസടുത്തു ചെന്നുപദ്രവിക്കാതെ രക്ഷിക്കുന്നതും, സന്താനഗോപാലയന്ത്രം ധരിച്ച്‌ പുത്രഭാഗ്യം ഉണ്ടാക്കുന്നതും എല്ലാം കേള്‍ക്കുമ്പോള്‍

പണ്ടു സഞ്ജയന്‍ പറഞ്ഞത്‌ ഓര്‍മ്മ വരുന്നു. " സുഹൃത്തെ മന്ദബുദ്ധികളായ ആളുകള്‍ ഉള്ളിടത്തോലം കാലം ഭൂമിയില്‍ മനസ്സാക്ഷിയില്ലാത്തവര്‍ക്ക്‌ ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല "
"



അദ്ദേഹം കൈക്കുളങ്ങരയുടെ തെറ്റുകള്‍ വരെ കണ്ടു പിടിച്ച മഹാനാണ്‌.


രണ്ടും വായിച്ചാല്‍ നല്ല രസം ആയിരിക്കും.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Thursday, November 18, 2010 6:45:00 AM

20. ഞാന്‍ : Njan has left a new comment on your post "വിനാശകാലേ ഒപ്പൊസിറ്റ് വിസ്‌ഡം - ഭാഗം രണ്ട്.":

അദ്ധേഹത്തെ പറ്റി വിക്കിയില്‍ വായിക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും.



Posted by ഞാന്‍ : Njan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 18, 2010 7:25:00 AM

21. G.manu has left a new comment on your post "ജയൻ എലിയാസ് ജയരാജൻ":

:) Kumara another good one

കുളത്തിലെ പായലെടുത്ത് വാഴക്കുലക്ക് പൊതിഞ്ഞത് പോലെയുള്ള മുടി

ingane oru upama kaalidasan polum paranjittilla :D



Posted by G.manu to കുമാര സംഭവങ്ങള്‍ at November 18, 2010 6:50 AM

22. നിസ്സഹായന്‍ has left a new comment on your post "നിരീശ്വരവാദം അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക്...":

മതാധിഷ്ഠിത ദൈവങ്ങളെ വെല്ലുവിളിക്കുന്ന ഡോക്കിന്‍സ്, മതാതീതമായ ഇടുങ്ങിയതല്ലാത്ത ഒരു ദൈവത്തിന്റെ നേരിയ സാധ്യതയെ നിരാകരിക്കുന്നില്ലല്ലോ ! ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു കൊണ്ടാണ് ശ്രീ ഹുസൈന്റെ ഖണ്ഡനം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ വാദിക്കുന്നത് മതാതീതമായ ഒരു ദൈവത്തിനു വേണ്ടിയാണെന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യും. അതിനാല്‍ ദൈവസംബന്ധമായ ഹുസൈന്റെ നിലപാട് വ്യക്തമാക്കേണ്ടത് ചര്‍ച്ച ആരോഗ്യകരമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് അത്യന്താപേക്ഷിതമാണ്. അതിനാല്‍ അതുകൂടി വെളിപ്പെടുത്തുന്നതോടൊപ്പം ഞാന്‍ ഇവിടെ പറഞ്ഞ അഭിപ്രായത്തിനും മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു. ഇക്കാരണത്താല്‍ ഹുസൈന്റെ വിശ്വാസധാര അന്വേഷിച്ച സുശീല്‍കുമാറിന്റെ ചോദ്യം അപ്രസക്തമാകുന്നില്ല.

രവിചന്ദ്രന്റെ കൃതിയെ വിശകലനം ചെയ്ത് ഒരു അഭിപ്രായം പോലും സ്വയം വെളിപ്പെടുത്താത്ത സത്യാന്വേഷി ഒരു തരം 'ഹുസൈന്‍വിശ്വാസി ' മാത്രമായി പോകുന്നതും വികാരവിവശനാകുന്നതും അപഹാസ്യമാകുന്നുണ്ട്.

അതുപോലെ ഹുസൈനെ മുജാഹിത് ബുദ്ധിജീവിയെന്ന് അവഹേളിക്കാന്‍ സുശീല്‍കുമാര്‍ ശ്രമിക്കുന്നതും വാദങ്ങള്‍ക്കുള്ള മറുപടിയാകില്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ ഒരു സംവാദം മുന്നോട്ടു കൊണ്ടുപോകാന്‍ അത് ഉപകരിക്കില്ല.



Posted by നിസ്സഹായന്‍ to ഡോക്കിന്‍സ് നിരൂപണം at November 18, 2010 9:08 AM

23. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 69":

ശ്ശോ...ജന്‍സണ്‍ന്റെ ദുരന്തം ഒരിക്കലും പ്രതീക്ഷിക്കാത്തതായി..ഇനിയെത്രെ പേര്‍!!
അങ്ങനെ ഡെഡ് എന്‍ഡും പോയി...ഇനിയെങ്ങനെ..

(ഒരാഴ്ച ഇനി തള്ളിനീക്കണോല്ലോ ദൈവമേ..)



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at November 18, 2010 7:15 AM

24. jain has left a new comment on your post "ത്രീ ജീനിയസ്സ് സഹോദരങ്ങള്‍":

ithu kollamallo
kathirikan njanum koodam



Posted by jain to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at November 18, 2010 8:09 AM

25. ഞാന്‍ : Njan has left a new comment on your post "നിങ്ങളുടെ ഫ്രിഡ്ജ് സുരക്ഷിതമാണോ?":

വായിച്ചു കഴിഞ്ഞിട്ട് ഞാന്‍ പറയാന്‍ വന്നത് അനില്‍ പറഞ്ഞു. ഒന്ന് മനസ്സിലാക്കു, microorganisms ഫ്രിഡ്ജില്‍ വയ്ക്കുന്നതിനു മുന്‍പും പിന്‍പും ഭക്ഷണത്തില്‍ ഉണ്ട്. അവയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു എന്നെ ഉള്ളു. അത് കൊണ്ട് തന്നെയാണ് പുറത്തു വെച്ച പാല് പുളിക്കുന്നതും, ഫ്രിഡ്ജില്‍ വെച്ച പാല്‍ പുളിക്കാത്തതും. അണുക്കളെ സൂക്ഷിക്കുന്ന കാര്യം പറഞ്ഞല്ലോ, അത് ഫ്രിഡ്ജില്‍ വെക്കുന്ന പോലെ അല്ല, മൈനസ് ഇരുപതു അല്ലെങ്കില്‍ മൈനസ് എഴുപതു അതുമല്ലെങ്കില്‍ liquid nitrogen - ആണ്. അതും അനില്‍ പറഞ്ഞ പോലെ വേറെ കെമിക്കല്‍ ചേര്‍ത്തും. അതെന്തിനാനെന്ന്നു വെച്ചാല്‍, അണുക്കള്‍ ചാവരുത്, എന്നാല്‍ വളരാനും പാടില്ല എന്നതിന് വേണ്ടിയാണ്. കൂടുതല്‍ വിവരങ്ങള്‍ ഒന്ന് സേര്‍ച്ച്‌ ചെയ്തു നോക്കിയാല്‍ നന്നായിരിക്കും.



Posted by ഞാന്‍ : Njan to അക്ഷരക്കഷായം at 17 November 2010 8:40 PM

26. K.Sachithanandan has left a new comment on your post ""യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്...":

Interesting versions and comments. One crucial question seems to have been
missed in the discussions: What was the original linguistic register like?In
any translation this matters a lot. As far as I gather- having read other
English versions and other poems by the poet and having now consulted
Spanish scholars- Castillo uses the standard Spanish, but avoiding a 'high'
register. (closer to Guillen's or Parra's idiom than Neruda's)I am not
sure a translation in slang/ community language can claim to be faithful to
the original though I certainly find these attempts worthy of attention as
interesting experiments. If we use slang, we will need several versions:
into provincial dialects, community languages etc. So I can consider the
new versions only as the translations of a translation in what is generally
recognised as 'standard language', -even while I admit that the very term
is questionable. . .



Posted by K.Sachithanandan to മലയാള വാക്ക്‌ at November 17, 2010 7:01 PM

27. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഞാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ???":

ടീച്ചര്‍ അടിച്ചു പൊളിച്ചല്ലോ?ടീച്ചര്‍ സന്തൂര്‍ സോപ്പാണോ ഉപയോഗിക്കുന്നത്? ആ പരസ്യത്തിലെ “മമ്മീ” എന്ന വിളി ഓര്‍മ്മ വന്നു. ആസ്പത്രി ജീവിതവും മറ്റും ഇങ്ങനെ സരസമായി വിവരിക്കാന്‍ മിനിക്ക് മാത്രമേ കഴിയൂ.അതു തന്നെയാണ് ടീച്ചറുടെ/മിനിയുടെ/ കുട്ടിയുടെ (ഇഷ്ടമില്ലാത്തത് വെട്ടുക) ജീവിത വിജയ രഹസ്യം!.ഏതായാലും100% വാങ്ങാന്‍ പറ്റിയില്ലെങ്കിലും ഉയര്‍ന്ന ലെവലില്‍ സ്കൂളിനെ എത്തിക്കാന്‍ കഴിഞ്ഞല്ലോ, അഭിനന്ദനങ്ങള്‍!



Posted by Mohamedkutty മുഹമ്മദുകുട്ടി to മിനിലോകം at November 18, 2010 7:03 AM

28. Pramod.KM has left a new comment on your post ""യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്...":

“If we use slang, we will need several versions:
into provincial dialects, community languages etc.”
അതെ, നമുക്ക് ആവശ്യമുണ്ട്. അതിനിപ്പോള്‍ എന്താണ്, ആര്‍ക്കാണ് പ്രശ്നം?



Posted by Pramod.KM to മലയാള വാക്ക്‌ at November 17, 2010 7:32 PM

29. നിസ്സഹായന്‍ has left a new comment on your post "നിരീശ്വരവാദം അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക്...":

മതാധിഷ്ഠിത ദൈവങ്ങളെയാണ് വെല്ലുവിളിക്കുന്ന ഡോക്കിന്‍സ്, മതാതീതമായ ഇടുങ്ങിയതല്ലാത്ത ഒരു ദൈവത്തിന്റെ നേരിയ സാധ്യതയെ നിരാകരിക്കുന്നില്ലല്ലോ ! ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു കൊണ്ടാണ് ശ്രീ ഹുസൈന്റെ ഖണ്ഡനം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ വാദിക്കുന്നത് മതാതീതമായ ഒരു ദൈവത്തിനു വേണ്ടിയാണെന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യും. അതിനാല്‍ ദൈവസംബന്ധമായ ഹുസൈന്റെ നിലപാട് വ്യക്തമാക്കേണ്ടത് ചര്‍ച്ച ആരോഗ്യകരമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് അത്യന്താപേക്ഷിതമാണ്. അതിനാല്‍ അതുകൂടി വെളിപ്പെടുത്തുന്നതോടൊപ്പം ഞാന്‍ ഇവിടെ പറഞ്ഞ അഭിപ്രായത്തിനും മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു. ഇക്കാരണത്താല്‍ ഹുസൈന്റെ വിശ്വാസധാര അന്വേഷിച്ച സുശീല്‍കുമാറിന്റെ ചോദ്യം അപ്രസക്തമാകുന്നില്ല.

രവിചന്ദ്രന്റെ കൃതിയെ വിശകലനം ചെയ്ത് ഒരു അഭിപ്രായം പോലും സ്വയം വെളിപ്പെടുത്താത്ത സത്യാന്വേഷി ഒരു തരം 'ഹുസൈന്‍വിശ്വാസി ' മാത്രമായി പോകുന്നതും വികാരവിവശനാകുന്നതും അപഹാസ്യമാകുന്നുണ്ട്.

അതുപോലെ ഹുസൈനെ മുജാഹിത് ബുദ്ധിജീവിയെന്ന് അവഹേളിക്കാന്‍ സുശീല്‍കുമാര്‍ ശ്രമിക്കുന്നതും വാദങ്ങള്‍ക്കുള്ള മറുപടിയാകില്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ ഒരു സംവാദം മുന്നോട്ടു കൊണ്ടുപോകാന്‍ അത് ഉപകരിക്കില്ല.



Posted by നിസ്സഹായന്‍ to ഡോക്കിന്‍സ് നിരൂപണം at November 18, 2010 9:06 AM

30. .....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. has left a new comment on your post "എന്‍റമ്മോ, എന്തൊരു ടെന്‍ഷന്‍":

ആശംസകള്‍



Posted by .....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 18, 2010 8:06 AM

Reply via email to