1. ജനശക്തി has left a new comment on your post "2ജി സ്‌പെക്ട്രം : ജെ പി സി ഇല്ല; അവിശ്വാസത്തിന് വെ...":

ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് തുടര്‍ച്ചയായ പത്താം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചിട്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് സര്‍ക്കാര്‍ ധാര്‍ഷ്ട്യ പ്രകടനം നടത്തി. ജെ പി സി അന്വേഷണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, പ്രധാനമന്ത്രിക്കും ചില മന്ത്രിമാര്‍ക്കുമെതിരെ ആരോപണമുന്നയിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at November 26, 2010 7:28 AM

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "തിരിച്ചടി":

അനില്‍ :)
മനു ജീ
ഹ ഹ ഹ അതു കണ്ടു പിടീഹ്ചു അല്ലേ?
എന്റെ ഒരു ചേട്ടന്‍ യൂണിവേഴ്സിറ്റി ബാക്സറ്റ്‌ ബാള്‍ കളിക്കാരനായിരുന്നു. ഒരു ദിയസം രാത്രി ബാള്‍ ചാടീ പിടിച്ചിട്ടു കരഞ്ഞ കരച്ചില്‍ ഓര്‍ത്തുപോയി വിരലുകളെല്ലാം നീരുവന്ന് ഒരാഴ്ച്ച കട്ടപ്പൊക



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 7:41 PM

3. ജനശക്തി has left a new comment on your post "രാജയെ സി ബി ഐ ചോദ്യം ചെയ്യാത്തത് എന്തെന്ന് സുപ്രിം...":

2 ജി സ്‌പെക്ട്രം അഴിമതിയില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയെയും ടെലികോം സെക്രട്ടറിയെയും സി ബി ഐ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു.

ചീഫ് വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന എ രാജയെയും ടെലികോം സെക്രട്ടറിയെയും ചോദ്യം ചെയ്യാത്ത സി ബി ഐ നടപടിയെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.



Posted by ജനശക്തി to ജാഗ്രത at November 26, 2010 7:23 AM

4. യൂസുഫ്പ has left a new comment on your post "മൌനത്തിനപ്പുറത്തേയ്ക്ക് @ പ്രകാശന ചടങ്ങുകൾ..":

എടാ ദുഷ്ടാ..പ്രവീണേ നീ എന്നെ കടലാസിന്റെ ആളാക്കി അല്ലേ..?.



Posted by യൂസുഫ്പ to കല്ല്യാണസൗഗന്ധികം at November 26, 2010 9:47 AM

5. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ബൃഹദാരണ്യകം":

ബൃഹദാരണ്യകത്തില്‍ "അശ്വം" എന്താണെന്നും അശ്വമേധം എന്താണെന്നും ദാ ഇവിടെ നോക്കുക



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Friday, November 26, 2010 9:06:00 AM

6. സന്തോഷ്‌ has left a new comment on your post "തുണീഷ്യയിലെ ചന്ദ്രക്കല":

ഖുര്‍ആനില്‍ നിന്നുള്ള ചില സൂക്തങ്ങളെക്കുറിച്ച് വിശദീകരണങ്ങള്‍ ചോദിച്ചിട്ടും കൃത്യമായ ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങള്‍
കുരിശ് സംഭവം: ഒരു കെട്ടുകഥ എന്ന ഈ ലേഖനത്തില്‍ ഉണ്ട്. സാധിക്കുമെങ്കില്‍ അവയുടെ ഉത്തരങ്ങള്‍ അവിടെ നല്‍കിയാല്‍ നന്നായിരുന്നു.



Posted by സന്തോഷ്‌ to മുസ്ലിം കൃസ്ത്യന്‍ സം‌വാദം at November 25, 2010 8:36 PM

7. വിക്രമന്‍ has left a new comment on your post "സ്പെക്ട്രം എന്നാല്‍ എന്ത് ?":

ഈ ഇടെ എന്നോറ്റും ഒരു സുഹ്രുത്ത് ഈ ചോദ്യം ചോദിച്ചിരുന്നു. എനിക്ക് അറിയാവുന്ന വിധം ഞാൻ പറഞ്ഞ് കൊടുത്തു. ഇനി ഈ ലിങ്ക് സുഹ്രുത്തുമായി പങ്കിടാമല്ലൊ. നന്ദി സുകുമാരൻ.
വിക്രമൻ



Posted by വിക്രമന്‍ to ശിഥില ചിന്തകള്‍ at November 26, 2010 9:15 AM

8. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "സ്പെക്ട്രം എന്നാല്‍ എന്ത് ?":

@ Nodichil ,

1000 മെഗാ ഹെര്‍ട്ട്സ് = 1 ഗിഗാ ഹെര്‍ട്ട്സ് എന്ന് വേണ്ടിടത്ത് ടെറഹെര്‍ട്ട്സ് എന്ന് എഴുതിയത് നോട്ടപ്പിശക് ആയിരുന്നു. ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഗൃഹപാഠം ചെയ്യണം. അത് ചെയ്യാത്തതിന്റെ തെറ്റ് നൊടിച്ചിലിന്റെ കമന്റില്‍ ഉണ്ട്. റേഡിയോ സ്റ്റേഷനുകളെ കുറിച്ച് വിസ്താരഭയത്താല്‍ കൂടുതല്‍ എഴുതാതിരുന്നതാണ്. AM എന്നാല്‍ ആ സങ്കേതത്തില്‍ ആം‌പ്ലിറ്റ്യൂഡ് മോഡ്യുലേഷന്‍ ആണ് നടക്കുന്നത്. അതായത് തരംഗത്തിന്റെ ഉയരം മോഡ്യുലേറ്റ് ചെയ്യപ്പെടുന്നു. എഫ് എമ്മില്‍ ഫ്രീക്വന്‍സിയും. ലളിതമായ ഇക്കാര്യം നൊടിച്ചിലും വ്യക്തമാക്കിയില്ല.


കരണ്ട് എന്നത് ഇലക്ട്രോണുകളുടെ ഒരേ ദിശയിലുള്ള ചലനം കൊണ്ട് തന്നെയാണ്‌ ഉണ്ടാകുന്നത് എന്ന നൊടിച്ചിലിന്റെ വാദം വായനക്കാരെ തെറ്റിദ്ധരിപ്പിക്കും. അത് ഡയരക്റ്റ് കരണ്ട് (DC) ആണ്. ആരംഭകാലത്ത് ഡി സി ആയിരുന്നു വൈദ്യുതബോര്‍ഡ് സപ്ലൈ ചെയ്തിരുന്നത്. ഇന്ന് ആള്‍ട്ടര്‍നേറ്റിങ്ങ് കരണ്ട് (AC) ആണ് സപ്ലൈ ചെയ്യുന്നത്. ഡി സി എവിടെയുമില്ല. ഏ.സി.യില്‍ വൈദ്യുതതരംഗം സെക്കന്റില്‍ 50 എന്ന നിരക്കില്‍ ആന്ദോളനം ചെയ്യപ്പെടുകയാണ്. തരംഗമാണ് സഞ്ചരിക്കുന്നത്. ഇലക്ട്രോണുകള്‍ ഈ സഞ്ചാരം തുടങ്ങിവെച്ച് അങ്ങോട്ടും ഇങ്ങോട്ടും വൈബ്രേറ്റ് ചെയ്യുന്നേയുള്ളൂ ഏ.സി.യില്‍ . തരംഗങ്ങള്‍ ഏതായാലും അതില്‍ ഊര്‍ജ്ജം ഉള്ളടക്കിയിരിക്കുന്നു. ആ ഊര്‍ജ്ജമാണ് പ്രവര്‍ത്തി ചെയ്യുന്നത്. വൈദ്യുത തരംഗോര്‍ജ്ജമാണ് നമ്മുടെ വീടുകളിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ ചില ഉപകരണങ്ങള്‍ ഡി സി യിലേ പ്രവര്‍ത്തിക്കൂ. അത്തരം ഉപകരണങ്ങളില്‍ ആള്‍ട്ടര്‍നേറ്റിങ്ങ് കരണ്ട് ഡി സി ആക്കി മാറ്റുന്ന അഡാപ്റ്റര്‍ ഉണ്ടാകും.

സി.ഏ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വഴിയെ പറയാം :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 26, 2010 8:32 AM

9. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "സ്പെക്ട്രം എന്നാല്‍ എന്ത് ?":

@ ബ്ലോഗുണ്ണി , വായനയ്ക്ക് നന്ദി. എളുപ്പത്തില്‍ കോപ്പി ചെയ്ത് എന്റെ ലേഖനങ്ങള്‍ ചിലര്‍ സ്വന്തം ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചിലര്‍ അനുവാദം ചോദിച്ചാല്‍ ഞാന്‍ അത് നല്‍കാറുണ്ട്. കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് ആര് പകര്‍ത്തിയാലും സന്തോഷമേയുള്ളൂ. ആളുകള്‍ വായിക്കുകയല്ലേ വേണ്ടത്. ചുളുവില്‍ മോഷ്ടിക്കുന്നത് തടയാനാണ് റൈറ്റ് ക്ലിക്ക് ഡിസേബിള്‍ ചെയ്തിട്ടുള്ളത്.

@ ജനാര്‍ദ്ധനന്‍ മാഷ്, നല്ല വാക്കുകള്‍ക്ക് നന്ദി. നെറ്റില്‍ നിന്ന് അവധി എടുത്ത് ഒരു മാസത്തേക്ക് ബാംഗ്ലൂരില്‍ കഴിയുകയാണ് ഇപ്പോള്‍ . മുന്‍പ് നാലഞ്ച് വര്‍ഷമായി ബാംഗ്ലൂരില്‍ തന്നെയായിരുന്നെങ്കിലും ഇപ്പോള്‍ നാട്ടില്‍ മകളുടെ കൂടെയാണ് താമസം. നിലമ്പൂരാന്റെ കമന്റാണ് ഇങ്ങനെയൊരു പോസ്റ്റ് എഴുതാന്‍ കാരണം. അല്ലായിരുന്നെങ്കില്‍ നാട്ടില്‍ വരുന്നത് വരെ ബ്ലോഗില്‍ ഇടപെടില്ലായിരുന്നു.

@ അങ്കിള്‍ , ബസ്സ് ശ്രദ്ധിക്കുന്നുണ്ട്. അവിടെ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുന്നത് ഫോളോ ചെയ്യാന്‍ നേരിയ പ്രയാസമുണ്ട്. മറ്റൊന്ന് , രാജയുടെ ഭാഗത്ത് ചില ശരികളുണ്ട്, അത് കണ്ടെത്തുക എന്നതും എന്റെ ലക്ഷ്യമാണ്. സര്‍ക്കാരിന്റെ അത് കേന്ദ്രമായാലും സംസ്ഥാനമായാലും എല്ലാ ഇടപാടുകളിലും അഴിമതി നടക്കുന്നുണ്ട് എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. അത്കൊണ്ട് രാജയുടെ കാര്യത്തിലും സ്വാഭാവിക അഴിമതിയുണ്ടാവും. രാജയുടെ മുന്‍‌ഗാമികള്‍ ആയ പ്രമോദ് മഹാജന്‍ തൊട്ട് ദയാനിധി മാരന്‍ വരെയുള്ളവര്‍ നടത്തിയ മട്ടിലുള്ള അഴിമതിയാണ് രാജയും നടത്തിയിരിക്കുക. അത്തരം അഴിമതികള്‍ ആരായാലും നടത്തിയിരിക്കും. ഈ വക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഈ പോസ്റ്റ്. താങ്കളുടെ ബസ്സില്‍ അതിനുള്ള സാ‍ധ്യത കാണാത്തത് കൂടി ഈ പോസ്റ്റിന്റെ നിമിത്തങ്ങളില്‍ ഒന്നാണ് :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 26, 2010 7:38 AM

10. ea jabbar has left a new comment on your post "യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി ...":

ദൈവം ഉണ്ട് എന്നതിനു “മൂര്‍ത്ത”മായ തെളിവു നല്‍കാനാവില്ല എന്നും ലോജികല്‍ അനാലിസിസിലൂടെ തെളിയിക്കാമെന്നുമാണു ഹുസൈന്‍ പറയുന്നത്.
ദൈവം ഇല്ല എന്നും ഇതേ പോലെ ലോജിക്കലായി തെളിയിച്ചു കയ്യില്‍ തരാം. സമയവും തര്‍ക്കിക്കാന്‍ കഴിവും ഉള്ളവരുണ്ടെങ്കില്‍ പോരട്ടെ !!!



Posted by ea jabbar to ഡോക്കിന്‍സ് നിരൂപണം at November 26, 2010 8:31 AM

11. G.manu has left a new comment on your post "തിരിച്ചടി":

:D
kaalu chuvaril kondu ulukkiyillallo alle :D



Posted by G.manu to എന്റെ ബൂലോഗം at 7:05 PM

12. ramanika നിങ്ങളുടെ പോസ്റ്റ് "പാതിയിലും പൂര്‍ണത;ഇതിഹാസമായി ഇസൈ മന്നന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് വായിച്ചപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി കിട്ടിയപ്പോലെ
ഗ്രേറ്റ്‌ മാന്‍ ....



ramanika , മരുഭൂമികളിലൂടെ ..... ലേക്ക് Thursday, 25 November, 2010 ന് പോസ്റ്റ് ചെയ്തത്

13. jk has left a new comment on your post "ദേശാഭിമാനികളെ ചവിട്ടരുത്":

it is nice...excuse me ,not to hurt anybody's feelings ,people who will not foot on the PAPER ,will not move thier feet from OPP People's chest .Just fun.



Posted by jk to മിനിനര്‍മ്മം at November 26, 2010 2:23 AM

14. Anonymous has left a new comment on your post "മലയാളസിനിമകളുടെ ഒറിജിനലുകള്‍...":

ellarum nirthiyo????
waiting for more 'inspiration' news.........
manoj madumpara



Posted by Anonymous to വര@തല=തലവര at November 25, 2010 11:12 PM

15. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "സ്പെക്ട്രം എന്നാല്‍ എന്ത് ?":

@ Chethukaran Vasu , കുറച്ചു കാര്യങ്ങള്‍ കൂടി ലളിതമായി ഉദാഹരണസഹിതം വിവരിച്ചിരുന്നുവെങ്കില്‍ ഈ പോസ്റ്റ് സമ്പന്നമായേനേ എന്ന് ആഗ്രഹിച്ചുപോകുന്നു :) വായനയ്ക്ക് നന്ദി, സ്നേഹം.

@ കാക്കര, എവിടെ നോക്കിയാലും അഴിമതി തന്നെ. അത് പെരുകി വരുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നു. എന്നാല്‍ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ആര്‍ജ്ജവം ആരും കാണിക്കുന്നില്ല. അഴിമതി ചെയ്യുന്നവര്‍ തന്നെയാ‍ണ് ഉളുപ്പില്ലാതെ അഴിമതിക്കെതിരെ ബഹളം വെക്കുന്നത് എന്നതാണ് വിരോധാഭാ‍സം. ഒരു പാര്‍ട്ടിയിലെ ഉന്നതനേതാവ് അഴിമതി ചെയ്താല്‍ അത് പാര്‍ട്ടിക്ക് മൊത്തം ബാധകം തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇവിടെ എല്ലാ പാര്‍ട്ടികളും അഴിമതിയില്‍ കുളിച്ച് നില്‍ക്കുകയാണ്. അത് കാക്കര പറഞ്ഞ പോലെ വാര്‍ഡ് തലം തൊട്ട് തുടങ്ങുന്നുമുണ്ട്.

ഷഹറാസ് , റ്റോംസ് , മുരളിമുകുന്ദന്‍ ഭായ് , നിലമ്പൂരാന്‍ എന്നിവര്‍ക്ക് നന്ദി.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 26, 2010 7:53 AM

16. Subair has left a new comment on your post "യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി ...":

ജബ്ബാര്‍ മാഷ്‌, യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗമാണ് താങ്കള്‍ എന്ന് വായിച്ചതായാണ് ഓര്‍മ.

പക്ഷെ, ഡോകിന്സിന്റെ പുസ്തകത്തെ നിരൂപണം നടത്തുന്ന ഒരു ലേഖനത്തെ ഖണ്ഡിക്കാന്‍ താങ്കലുന്നയിക്കുന്ന വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.

വേണ്ടുവോളം സമയവും, അല്പം തര്‍ക്കിക്കാനുള്ള കഴിവുമുള്ള ആര്‍ക്കും, പൊളിച്ചു കയ്യില്‍ തരാവുന്ന ടൈപ്പാണ് താങ്കളുടെ സംസ്ഥാന നിലവാരമുള്ള ചോദ്യങ്ങള്‍(പ്രത്യേകിച്ച് വിവരം ഒന്നും വേണമെന്നില്ല എന്നര്‍ത്ഥം).

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, അതിനെക്കുറിച്ച് ഒരു സാമന്യ ധാരണ യുക്തിവാദികള്‍ക്ക് ഉണ്ടാകും എന്ന് ഹുസൈന്‍ ധരിച്ചത് അദ്ദേഹത്തിന്റെ തെറ്റ്. ദൈവത്തിന് തെളിവായി നൂറ്റാണ്ടുകളായി ഉന്നയിക്കുന്ന പ്രാപഞ്ചിക വാദത്തെ പറ്റിയുള്ള ചര്‍ച്ചക്കിടയില്‍, "ഓ വെയിറ്റ് എ മിനിറ്റ്, ദൈവം എന്നു പറഞ്ഞാല്‍ എന്തായിരുന്നു?", എന്ന് ചോദിക്കുന്നതാണ് കേരള യുക്തിവാദം.

ജബ്ബാര്‍ മാഷ്‌, പണ്ട് ബ്ലാക്ക്‌ ബോര്‍ഡില്‍ ഒരാളെ വരച്ചു ഇത് ദൈവമാണ് എന്ന് പറഞ്ഞതിനു ശേഷം, ദൈവത്തിന് മുഖമില്‍ പറഞ്ഞു മുഖവും, കയ്യും കാലു മില്ല എന്ന് പറഞ്ഞു അതും അവസാനം ശരീരം ഇല്ല എന്ന് പറഞ്ഞു അതും മായിച്ച ശേഷം, ദൈവം തെന്നെയില്ല എന്ന് തെളിയിക്കുന്ന യുക്തിവാദികളെ ക്കുറിച്ച് കേട്ടിട്ടുണ്ട്. മാഷ്‌ ഇപ്പോഴും ആ യുഗത്തിലാണെണ് തോന്നുന്നു.



Posted by Subair to ഡോക്കിന്‍സ് നിരൂപണം at November 26, 2010 7:32 AM

17. കാഴ്ചകൾ has left a new comment on your post "പൂക്കൾ ബാക്കി വച്ചത്.......":

മനോഹരം!



Posted by കാഴ്ചകൾ to ചിത്രകം at November 26, 2010 7:43 AM

18. ജനശക്തി has left a new comment on your post "കോമണ്‍വെല്‍ത്ത് അഴിമതി: കല്‍മാഡിയെ ഒഴിവാക്കി സി ബി...":

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ക്യൂന്‍സ് ബാറ്റണ്‍ റിലേയിലെ അഴിമതിയില്‍നിന്നും സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ ഒഴിവാക്കിക്കൊണ്ട് സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ക്യൂന്‍സ് ബാറ്റണ്‍ റിലേയുടെ ഡല്‍ഹി പാദത്തില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് കല്‍മാഡിയുടെ അടുത്ത അനുയായികളായ മൂന്ന് ഉദ്യോഗസ്ഥരെ മാത്രമാണ് സി ബി ഐ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ മുര്‍ന്ന നേതാക്കളില്‍ ഒരാളായ കല്‍മാഡിയെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നതാണ്.



Posted by ജനശക്തി to ജാഗ്രത at November 26, 2010 7:25 AM

19. mini//മിനി has left a new comment on your post "ട്രാക്ക് ചെയ്ഞ്ച്":

Sapna Anu B.George-,
എന്റെ സ്വപ്നാ, ആ കവിതകൾ മതിയല്ലൊ. അഭിപ്രായം എഴുതിയതിന് നന്ദി.
ഇ.എ.സജിം തട്ടത്തുമല-,
moideen angadimugar-,
റാണിപ്രിയ-,
Echmukutty-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at November 26, 2010 7:28 AM

20. ea jabbar has left a new comment on your post "യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി ...":

ഇനി ഏതാനും നഴ്സറി ചോദ്യങ്ങളും അതിനുള്ള ലോകോത്തര മറുപടിയും കാണുക :
നഴ്സറി : ദൈവം ഉണ്ട് എന്നതിനുള്ള തെളിവെന്ത്?
ലോകോത്തരന്‍ : തെളിവാവശ്യമില്ലാത്തതെന്തോ അതാണു ദൈവം !
നഴ്സറി: ദൈവത്തിന് ആരംഭമില്ല എന്നതിനു തെളിവെന്ത്?
ലോകോത്തരന്‍ : ആരംഭമില്ലാത്തതെന്തോ അതാണു ദൈവം !



Posted by ea jabbar to ഡോക്കിന്‍സ് നിരൂപണം at November 26, 2010 6:57 AM

21. mini//മിനി has left a new comment on your post "ഇതെന്തപ്പാ കഥ ?":

പൊതുജനം കഴുതകൾ കരയട്ടെ,



Posted by mini//മിനി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, November 26, 2010 6:49:00 AM

22. ea jabbar has left a new comment on your post "യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി ...":

ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല.
--------
ഈ വാചകത്തില്‍ തന്നെയുണ്ട് സുശീല്‍കുമാരിന്റെ മറുപടി. “ഒരു കാര്യം” ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍.... ഏതാ ഹുസൈനേ ആ “ഒരു കാര്യം”? ദൈവം ?
അപ്പോള്‍ ദൈവം ഉണ്ടായിട്ടല്ലേ അതില്ലാതാകുന്നത്? ദൈവം എന്ന ഒരു വാക്കോ അങ്ങനെയൊരു സങ്കല്‍പ്പമോ ഇല്ലെന്നിരിക്കട്ടെ . ഉദാഹരണം : ദ്ഗ്ജ്ജെഅസ്വ്ബ് ഇല്ല എന്നതിനു ഹുസൈന്റെ പക്കല്‍ തെളിവുണ്ടോ? . തെളിവന്യേഷിക്കണമെങ്കില്‍ അത് [ദ്ഗ്ജ്ജെഅസ്വ്ബ് ] ആദ്യം “ഉണ്ടാകണ്ടേ” ? ആരാ ഇവിടെ നഴ്സറി? ആരാ ലോകോത്തരന്‍ ?



Posted by ea jabbar to ഡോക്കിന്‍സ് നിരൂപണം at November 26, 2010 6:56 AM

23. G.manu has left a new comment on your post "ഒരു നൊമ്പരം പോലെ.":

touching story



Posted by G.manu to ഋതു - കഥയുടെ വസന്തം at November 26, 2010 10:05 AM

24. AKASHMARATHAKAM has left a new comment on your post "Maple fenced dream!!":

everything was alright for me till i walked past that tomb stone...
THAT I LIKED MOST..
AS A READER "Maple fenced dream!!" SIIKES OUR MIND FOR SOMETIME.
As a brother jooodi...vattayo??
Liked this dream..congrats and write more



Posted by AKASHMARATHAKAM to INTIMATE STRANGER at November 26, 2010 7:34 AM

25. അങ്കിള്‍ has left a new comment on your post "സ്പെക്ട്രം എന്നാല്‍ എന്ത് ?":

സി.ഏ.ജി യുടെ കണക്കുകള്‍ സാങ്കല്പികം എന്നെഴുതിയതിനോട് യോജിക്കാന്‍ കഴിയുന്നില്ല മാഷേ.
ഞാന്‍ ഒരു പ്രവാസിയാണ്. എനിക്ക് ഏറ്റവും കുറഞ്ഞത്‌ സെന്റിന് അഞ്ചു ലെക്ഷം രൂപ വച്ച് കിട്ടുന്ന പത്തു സെന്റു ഭുമി ഉണ്ട്. ഞാന്‍ അത് വിശ്വസ്തനായ ഒരാളെ വില്കാന്‍ ഏല്‍പിക്കുന്നു. അയാള്‍ അതിനെ സെന്റിന് പതിനായിരം രൂപ വച്ച് വില്കുന്നു. എനിക്കുണ്ടായ നഷ്ടം സാങ്കല്പികം ആണോ?

അത് തന്നെയാണ് ഇവിടെയും നടന്നത്. 2001 ല് ലേലം വിളിച്ചു കിട്ടിയ അതേ തുകക്ക് 2008 ല്‍ സ്പെക്ട്രം വിട്ടു. 1,76,000 കോടി രൂപ കിട്ടുമായിരുന്ന നാടിന്റെ പ്രകൃതി വിഭവത്തെ വെറും 12,386 കോടിക്ക് ഡി.എം.കെ. മന്ത്രി എ.രാജ മുന്‍കൈ എടുത്ത് വിറ്റ് തുലച്ചു. അത് നാടിന്റെ നഷ്ടം അല്ലെ?



Posted by അങ്കിള്‍ to ശിഥില ചിന്തകള്‍ at November 26, 2010 8:41 AM

26. കാഴ്ചകൾ has left a new comment on your post "Safe Landing":

very safe landing!



Posted by കാഴ്ചകൾ to മിനി ചിത്രശാല 'photos' at November 26, 2010 7:54 AM

27. ea jabbar has left a new comment on your post "യുക്തിവാദമോ യുക്തി'വാത'മോ? സുശീല്‍കുമാറിനു മറുപടി ...":

ലോകോത്തരന്‍ : ദൈവം ഇല്ല എന്നതിനെന്താണു തെളിവ് ?
നഴ്സറി : ഇല്ലാത്തതെന്തോ അതാണു ദൈവം !
[ഉണ്മ പോലും ആവശ്യമില്ലാത്ത വിധം പരിപൂര്‍ണത കൈവരിച്ചതെന്തോ അതാണു ദൈവം ]
ലോകോത്തരന്‍ : ദൈവത്തിന് ആരംഭമുണ്ടോ ? തെളിവ്?
നഴ്സറി: പ്രപഞ്ചകാരണമാണു ദൈവം. പ്രപഞ്ചത്തിന് ആരംഭമുണ്ട്. അതിനാല്‍ പ്രപഞ്ചകാരണത്തിനും ആരംഭമുണ്ട്. പ്രപഞ്ചമുണ്ടാകുന്നതോടെ മാത്രമേ [അതിനു തൊട്ടു മുമ്പു] ദൈവം നിലനില്‍ക്കേണ്ട ആവശ്യമുള്ളു. അതിനും മുമ്പ് ദൈവം നിലനില്‍ക്കുന്നത് അനാവശ്യവും പാഴ്വേലയും ആയതിനാല്‍ ദൈവം വേണ്ട. പ്രപഞ്ചമുണ്ടാകുന്നതിനു മുമ്പ് അനാവശ്യമായി ശൂന്യതയില്‍ അനന്തകാലം ഗതികിട്ടാതലയുന്ന ഒരു ദൈവം ദൈവമല്ല ! അതിനാല്‍ ദൈവത്തിനും ആരംഭമുണ്ട്. പ്രപഞ്ചവും ദൈവവും ഒപ്പം ആരംഭിച്ചു എന്നതാണു ശരി.
ലോകോത്തരന്‍ : അതിനെന്താണു തെളിവ് ?
നഴ്സറി‍ : പ്രപഞ്ചത്തിനു കാരണവും പ്രപഞ്ചത്തിനു മുമ്പ് അനാവശ്യനുമാണു ദൈവം ! അതു തന്നെ തെളിവ് .



Posted by ea jabbar to ഡോക്കിന്‍സ് നിരൂപണം at November 26, 2010 6:59 AM

28. mini//മിനി has left a new comment on your post "402. പത്താംക്ലാസിലെ കുട്ടികളുടെ മാര്‍ക്ക് വിലയ...":

ഇങ്ങനെ എല്ലാവരും ചെയ്യുന്നത് വളരെ നന്നായിരിക്കും. അധ്യയന വർഷത്തിന്റെ ആദ്യം തന്നെ പഠിപ്പിക്കേണ്ട ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളൂടെയും പേര് കമ്പ്യൂട്ടറിൽ എക്സൽ വർക്ക് ഷീറ്റിൽ എന്റർ ചെയ്യും. പിന്നെ മാർക്ക് ചേർത്താൽ ഗ്രെയ്ഡ് അടക്കം വിവരങ്ങൾ പെട്ടെന്ന് വരുന്ന ഓപ്ഷൻ ക്രീയേറ്റ് ചെയ്ത് വർഷങ്ങളായി ഉപയോഗിച്ചിരുന്നു.



Posted by mini//മിനി to Physics Vidyalayam at 7:05 AM, November 26, 2010

29. ജനശക്തി has left a new comment on your post "അഴിമതിയ്ക്ക് കുടപിടിക്കുന്ന ബി ജെ പി":

കര്‍ണാടക രാഷ്ട്രീയം അഴിമതിയാല്‍ മലീമസമായിരിക്കുന്ന സാഹചര്യമാണ് ഏറെ നാളായി നിലനില്‍ക്കുന്നത്. അഴിമതി വിമുക്ത ഭരണം വാഗ്ദാനം ചെയ്തുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി ജെ പി ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദളിന്റെയും അഴിമതി ഭരണത്തിലും കാലുമാറ്റത്തിലും മനംമടുത്ത കര്‍ണാടക ജനത ഒരു ബദലിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തെ തിരഞ്ഞെടുത്തത്.



Posted by ജനശക്തി to ജാഗ്രത at November 26, 2010 7:21 AM

30. ഒരു നുറുങ്ങ് has left a new comment on your post "untitled":

“കന്നിയിലോ,തുലാത്തിലോ...?”

കന്നിമാസം തിരിച്ചറിയാന്‍ പട്ടികള്‍ക്ക് കലണ്ടര്‍ മറിച്ചു നോക്കേണ്ടതില്ലാ.പക്ഷേ ഇപ്പോള്‍ കാലവും,കോലവുമൊക്കെ മാറിമറിയുന്നു.മവുകള്‍ പൂക്കുന്നത് പോലും കാലം തെറ്റിയാണല്ലോ..!

എന്തായാലും പട്ടി(ഫോട്ടൊ)പിടുത്തത്തിന്‍ ഹരീഷേട്ടന്‍ ഒരവാര്‍ഡ് നല്‍കാതിരിക്കുന്നതെങ്ങിനെ...?



Posted by ഒരു നുറുങ്ങ് to ഗുൽമോഹർ at November 26, 2010 8:58 AM

31. പാഞ്ചാലി :: Panchali has left a new comment on your post "Happy Thanksgiving..!":

ഹാപ്പി താങ്ക്സ് ഗിവിങ്ങ് റ്റൊ ഓൾ ബ്ലോഗ്ഗേഴ്സ് & ബസ്സേഴ്സ്!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at November 25, 2010 7:02 PM

32. Shameer T K has left a new comment on your post "ഒരു ശബരിമല യാത്ര":

നന്നായിട്ടുണ്ട് ശ്രീ. വായിക്കാൻ നല്ല സുഖമുള്ള അവതരണം.



Posted by Shameer T K to നീര്‍‌മിഴിപ്പൂക്കള്‍‌ at November 26, 2010 9:24 AM

Reply via email to