1. ജനശക്തി has left a new comment on your post "വിധി നിര്‍ണയിക്കുമ്പോള്‍: രണ്ട് മുന്നണികള്‍, രണ്ട്...":

രണ്ട് സര്‍ക്കാരുകളുടേയും രണ്ട് മുന്നണികളുടേയും നയ സമീപനങ്ങളെ കുറിച്ചുള്ള താരതമ്യ പഠനമായിരിക്കും ജനങ്ങള്‍ നടത്തുക. 2001 മുതല്‍ 2006 വരെയുള്ള യു ഡി എഫ് ഭരണത്തില്‍ കേരളം അക്ഷരാര്‍ഥത്തില്‍ ശവപറമ്പായി മാറുകയായിരുന്നു.



Posted by ജനശക്തി to ജാഗ്രത at March 28, 2011 10:15 PM

2. ശ്രീ നിങ്ങളുടെ പോസ്റ്റ് "വട്ടങ്ങളും ചതുരങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു കണക്കിന് വൃത്തങ്ങള്‍ തന്നെയാണ് ഭേദം.



ശ്രീ , എന്റെ ലോകം ലേക്ക് 2011, മാര്‍ച്ച് 28 10:51 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. ജനശക്തി has left a new comment on your post "Left Parties memorandum to EC":

A Left parties delegation consisting of Nilotpal Basu (Central Secretariat member, CPI-M), D. Raja (MP & National Secretary, CPI), S. P. Tiwari (Central Committee member, AIFB), Dharmendra Verma (Central Committee member, AIFB) and Abani Roy (MP & Secretary, RSP) met the Election Commission of India on March 28, 2011 and submitted the following memorandum.



Posted by ജനശക്തി to ജാഗ്രത at March 28, 2011 11:41 PM

4. - സോണി - has left a new comment on your post "ഇരവഴി":

അവിടെ എത്തിച്ചേര്‍ന്നാല്‍.... പ്രണയം പൂക്കുമോ?



Posted by - സോണി - to ! Murivukal മുറിവുകള്‍ ! at 22:52

5. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

കുഞ്ഞു വാവക്ക് ആശംസകൾ... കഴിഞ്ഞ വർഷം ‘ഓർമ്മയിലേക്കൊരു മാർച്ച്’എന്ന പോസ്റ്റ് വായിച്ചതും ഓർക്കുന്നു.



Posted by ആര്‍ദ്ര ആസാദ് / Ardra Azad to നീര്‍‌മിഴിപ്പൂക്കള്‍‌ at March 29, 2011 1:49 AM

6. ശ്രീ has left a new comment on your post "ചെളിയില്‍ ഒരു കളിക്കളം !!!":

:)



Posted by ശ്രീ to വെള്ളരിക്കാപ്പട്ടണം at March 28, 2011 10:19 PM

7. Rare Rose നിങ്ങളുടെ പോസ്റ്റ് "ഒറ്റപ്പെടുന്ന ദൈവങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരം..!!
ഇതേത് അമ്പലമാണ്?



Rare Rose , വാലായ്മ........... ലേക്ക് 28.3.11 ന് പോസ്റ്റ് ചെയ്തത്

8. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിവാദി മേല്‍കുപ്പായത്തിനടിയില്‍ കൊടുംഭീകരതയുടെ കൊന്തയും കുരിശുമായി പമ്മിപ്പമ്മി നടന്നാല്‍ നിന്നെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്ന് കരുതിയോ കാളിദാസ മത്തായീ.....!!!!!????????



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 29 1:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പക്ഷെ നീ എപ്പോഴും യുക്തിവാദിയുടെ ആട്ടിന്‍(???)തോലിട്ട് കേരളത്തിലെ മന്ദബുദ്ധികളായ യുക്തിവാദികളെയും നിരീശ്വരവാദികളെയും നിരന്തരം കബളിപ്പിച്ചുകൊണ്ട് ഉള്ളിലുള്ള ഭീകരത വിദഗ്ധമായി മറച്ചുപിടിച്ചിരിക്കുകയായിരുന്നു ഇതുവരെ.



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 29 1:42 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. ജനശക്തി has left a new comment on your post "കള്ളപ്പണം: നടപടിയില്ലാത്തത് എന്തുകൊണ്ട്- സുപ്രീം ക...":

കള്ളപ്പണക്കാര്‍ക്കെതിരെ കാര്യക്ഷമമായ നടപടിയെടുക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. വിദേശബാങ്കുകളില്‍ പണം നിക്ഷേപിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ആ നിലയ്ക്കുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പുണെയിലെ വ്യവസായി ഹസന്‍ അലിയെ കുറിച്ച് മാത്രമാണ് അന്വേഷണം നടക്കുന്നത്. മറ്റ് കള്ളപ്പണക്കാരുടെ പേരുപോലും സര്‍ക്കാര്‍ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡിയും എസ് എസ് നിജ്ജറും അടങ്ങുന്ന ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് ചോദിച്ചു. വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നിയമമന്ത്രി രാം ജത്മലാനി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദംകേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.



Posted by ജനശക്തി to ജാഗ്രത at March 29, 2011 1:52 AM

11. comiccola / കോമിക്കോള has left a new comment on your post "തോര്‍ത്ത്‌":

നന്നായി.
ആശംസകള്‍



Posted by comiccola / കോമിക്കോള to ചന്ദ്രകാന്തം at March 28, 2011 10:08 PM

12. ജനശക്തി has left a new comment on your post "ഗെയിംസ് വില്ലേജ് നിര്‍മാണത്തില്‍ മാത്രം 300 കോടി à´¨...":

കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ കായികതാരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസിക്കുന്നതിന് യമുനാതീരത്ത് സ്ഥാപിച്ച ഗെയിംസ് വില്ലേജിന്റെ നിര്‍മാണത്തില്‍ മാത്രം 300 കോടിയുടെ നഷ്ടം ഉണ്ടായതായി പ്രധാനമന്ത്രി നിയോഗിച്ച ഷുങ്ളു സമിതി കണ്ടെത്തി. വില്ലേജിന്റെ നിര്‍മാണം ഏറ്റെടുത്ത വന്‍കിട റിയല്‍ എസ്റേറ്റ് ഗ്രൂപ്പായ എമ്മാര്‍ എംജിഎഫ് 134 കോടി മുതല്‍ 220 കോടിയുടെ വരെ ലാഭം കൊയ്തിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടു വ്യക്തമാക്കി. നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്റുമാരായി നിയോഗിച്ച പ്രൈസ്വാട്ടര്‍ ഹൌസ്കൂപ്പേഴ്സിന്റെ പ്രവര്‍ത്തനത്തെയും റിപ്പോര്‍ട്ടില്‍ ചോദ്യംചെയ്യുന്നു.



Posted by ജനശക്തി to ജാഗ്രത at March 28, 2011 11:48 PM

13. sh@do/F/luv has left a new comment on your post "ചാര്‍വാകം - പൌരാണിക ഹേതുവാദം (ഒന്ന്)":

പാര്‍ത്ഥന്‍ സൂചിപ്പിച്ചതു മാതിരി,
ഞാന്‍ എന്നാല്‍ കേവലം ശരീരമാണെങ്കില്‍, അപ്രകാരം പഠിപ്പിക്കുന്ന പദാര്‍ത്ഥവാദത്തിന്റെ മാനദണ്ഡങ്ങളും അപ്പോള്‍ പ്രസക്തമായിത്തീരുന്നു. അങ്ങനെ വരുമ്പോള്‍ എന്റെ കൈ പോകുമ്പോള്‍ ഞാന്‍ എന്നതിന്റെ പൂര്‍ണ്ണതയെയും അതു ബാധിക്കുന്നു. ഇത്ര ശതമാനം മാത്രം ഞാന്‍ എന്നായിത്തീരുകയും.

ഛാന്ദോഗ്യുപനിഷത്തിലൊരു കഥയുണ്ടല്ലോ.
ഞാന്‍ എന്നതിന്റെ പൊരുളു തേടി കൂട്ടുകാരായ ഇന്ദ്രനും വിരോചനനും പ്രജാപതിയെ സമീപിച്ചു. തെളിഞ്ഞ വെള്ളത്തില്‍ നോക്കാന്‍ പ്രജാപതി കല്പിച്ചതനുസരിച്ച് രണ്ടു പേരും നോക്കിയപ്പോള്‍ ആടയാഭരണങ്ങളോടും വേഷവിധാനങ്ങളോടും കൂടിയ തങ്ങളുടെ (പാദാര്‍ത്ഥിക)ശരീരത്തെ ദര്‍ശിച്ചു. പൂര്‍ണ്ണമായ ജ്ഞാനം താന്‍ നേടിക്കഴിഞ്ഞെന്നു ചിന്തിച്ച വിരോചനന്‍ തിരിച്ചു ചെന്ന് തന്റെ സമൂഹത്തോട് ഈ ശരീരം തന്നെയാണു ഞാന്‍, അതു മാത്രമാണു സത്യം, ഇതിനെത്തന്നെയാണ് ഉപാസിക്കേണ്ടത് എന്നു പറഞ്ഞു. അവര്‍ അസുരന്മാര്‍. ആസുരദര്‍ശനങ്ങള്‍ ഈ കാഴ്ചപ്പാടില്‍ നിന്നാണുണ്ടാകുന്നതെന്നാണ് വേദപാഠം. അര്‍ഹതയുള്ളതിന്റെ അതിജീവനത്തെക്കുറിച്ച ദര്‍ശനം, ഭൌതിക താല്പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഏറ്റുമുട്ടലുകള്‍, അധിനിവേശം എന്നിവയെല്ലാം അതിന്റെ സൃഷ്ടിയാണെന്ന് വിചാരിക്കാം.

മറുഭാഗത്ത്, ഇന്ദ്രന്‍ ചിന്തിച്ചത് ഈ ശരീരം തന്നെയാണ് ആത്യന്തികമായി ഞാന്‍ എങ്കില്‍ എനിക്ക് മുടന്തു വരുമ്പോള്‍, എന്റെ കാലൊടിയുമ്പോള്‍, എന്നെ ജരാനരകള്‍ ബാധിക്കുമ്പോള്‍ മഹത്തരമായ ഒന്ന് എന്ന് കരുതപ്പെടുന്ന ഞാന്‍ അപ്രകാരം വികൃതമോ വികലമോ അപൂര്‍ണ്ണമോ ആയിത്തീരുമല്ലോ എന്നായിരുന്നു. അതു കൊണ്ടു തന്നെ ഇന്ദ്രന്‍ സ്വത്വാന്വേഷണം നിര്‍ത്തിയില്ല. തുടര്‍ന്നു. ആത്മജ്ഞാനം സിദ്ധിക്കും വരെ. അദ്ദേഹത്തിന്റെ അനുചരന്മാര്‍ ദേവന്മാര്‍ എന്ന് വേദം പറൌമ്പോള്‍ മനുഷ്യനെക്കുറിച്ച സമഗ്രവും ദിവ്യവുമായ ദര്‍ശനത്തെയും നാമറിയുന്നു.



Posted by sh@do/F/luv to നാവ് at March 29, 2011 12:36 AM

14. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "ചില തൃശ്ശൂർ കാഴ്ചകൾ":

എഴുത്തുകാരി ചെല്ലുന്നിടത്തെ വിശേഷങ്ങളാണ് ഞങ്ങൾക്കറിയേണ്ടത്. ചെന്നൈ ഡയറിക്കായ് കാത്തിരിക്കുന്നു.



Posted by ആര്‍ദ്ര ആസാദ് / Ardra Azad to എഴുത്തോല at March 29, 2011 1:57 AM

15. Monalisa has left a new comment on your post "കേരളത്തിലെ നായ്‌ കുറുക്കന്മാര്‍":

:)

ചിത്രകാരന് അഭിനന്തനങ്ങള്‍ , സ്വാഗതവും



Posted by Monalisa to chithrakaran:ചിത്രകാരന്‍ at March 28, 2011 10:19 PM

16. പാടം has left a new comment on your post "റെയ്ഹാനക്കു നടക്കുവാൻ കൂട്ടായി ഇനി പോലീസും........":

dear manoj
1. ഏതു സംഘടനയാണ്, ഏതു വ്യക്തികളാണ് അത്തരമൊരു തീരുമാനമെടുത്തത്?
2. ഇസ്്‌ലാം താങ്കളുടെ തന്നെ വിലയിരുത്തലില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ വകവച്ചു നല്‍കാത്ത ഒരു സാമൂഹിക-രാഷ്ട്രീയ ക്രമമാണല്ലോ? എന്നാല്‍, വലിയ വായില്‍ ലിബറലിസം വിളിച്ചു പറയുന്നവര്‍ എങ്ങനെയാണ് ഇങ്ങനെയൊരു നിലപാടെടുക്കുക. അങ്ങനെയെങ്കില്‍ ഇസ്്‌ലാമും ഇവരും തമ്മില്‍ താങ്കളുടെ അഭിപ്രായത്തില്‍ എവിടെയാണ് വ്യത്യാസപ്പെടുന്നത്?
3. പുരുഷനെ ഇക്കിളിപ്പെടുത്താത്ത വസ്ത്രങ്ങള്‍ ഏതു ധരിക്കുന്നതിനും(തിരിച്ചും) ഇസ്്‌ലാം എതിരല്ല. ജീന്‍സും ടോപ്പും അത്തരത്തില്‍ പെടുമോ എന്നു ഈ മാനദണ്ഡമനുസരിച്ചു അതതു സമൂഹങ്ങളിലെ നിയമ വിദഗ്ദര്‍ തീരുമാനിക്കേണ്ടതാണ്. അതേസമയം, ഏതെങ്കിലും മത സമൂഹങ്ങളുടെ ആചാരങ്ങളുമായോ സാംസ്‌കാരിക പൈതൃകവുമായോ ബന്ധപ്പെട്ട ഒരു ചിഹ്നത്തെയും ഇസ്്‌ലാമിക വ്യവസ്ഥ വിലക്കില്ല.
ഞാന്‍ നേരത്തെ സൂചിപ്പിച്ചു, ഇസ്്‌ലാമിക നിയമങ്ങളുടെ അന്തസ്സത്ത മനസ്സിലാവണമെങ്കില്‍ അതു വിഭാവനം ചെയ്യുന്ന സാമൂഹിക ക്രമം എന്തെന്നു മനസ്സിലാവണം. റെയ്ഹാനയില്‍ നിന്നോ, അവരെ ആരോ ഭീഷണിപ്പെടുത്തി എന്നു പറഞ്ഞുകൊണ്ടുള്ള ബാലിശമായ ചര്‍ച്ചകളില്‍ നിന്നോ തുടങ്ങേണ്ട ഒന്നല്ല അത്. റെയ്ഹാന ഉടുക്കാതെ നടന്നാലും കേരളത്തിലെ മുസ്്‌ലിംകള്‍ക്കു എന്തു നഷ്ടപ്പെടാനാണ്. അവരെ അങ്ങനെയാണ് മനോജിനു കാണേണ്ടതെങ്കില്‍ തീര്‍ച്ചയായും അവരോടു അങ്ങനെ ആവശ്യപ്പെടാവുന്നതാണ്. കേരളത്തിലെ ഒരു മുസ്്‌ലിമും അതിനു എതിരു നില്‍ക്കില്ല. അവള്‍ക്കു ബാപ്പയോ ഉമ്മയോ മറ്റു ബന്ധപ്പെട്ടവരോ ഉണ്ടെങ്കില്‍ അവര്‍ എങ്ങനെ പ്രതികരിക്കും എന്നു ഞങ്ങള്‍ക്കറിയില്ല. മനോജിന്റെ പെങ്ങളെയോ അമ്മയെയോ അങ്ങനെ കാണണമെന്നു ഞാന്‍ ആഗ്രഹിച്ചാല്‍ മനോജ് എങ്ങനെ പ്രതികരിക്കും എന്നും എനിക്കറിയില്ല.



Posted by പാടം to pulari at March 28, 2011 8:29 PM

17. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദശലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യമക്കളെ അതിനീചമായി കൂട്ടക്കശാപ്പു നടത്തി അവരുടെ കബന്ധങ്ങള്‍ കണ്ട് അട്ടഹസിച്ചും അലറിയും സ്വന്തം രക്തദാഹം തീര്‍ത്ത ചരിത്രം കണ്ട ഏറ്റവും നികൃഷ്ടനായ കൃസ്ത്യന്‍ (നാസി) ഭീകരന്‍ ഹിറ്റ്‌ലറെന്ന കൊലയാളിക്ക് വേണ്ടി നീ കത്തിക്കുന്ന മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തില്‍ നിന്റെ കൊടുംഭീകരമുഖം ബൂലോകത്തുള്ളവര്‍ക്ക് മുഴവന്‍ കാണാന്‍ കഴിയുന്നുണ്ട് കാളിദാസ മത്തായീ!!



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 29 1:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

18. ചെറുവാടി has left a new comment on your post "സാര്‍ത്ഥകമായ നാല്‍പ്പത്തി ഒന്നാം ജന്മ ദിനം.":

ആശംസകള്‍



Posted by ചെറുവാടി to അഞ്ചല്‍. at Monday, March 28, 2011 9:04:00 PM

19. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ചിന്തകൾ കൊണ്ട് സാംസ്‌കാരിക വിപ്ലവം തിർക്കണം: സിറാജ...":

ചിന്തകൾ കൊണ്ട് സാംസ്‌കാരിക വിപ്ലവം തിർക്കണമെന്ന് സിറാജ് ഇരിട്ടി



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at March 28, 2011 9:51 PM

20. PayPal gambling has left a new comment on your post "കരകുര":

The authoritative answer, curiously...



Posted by PayPal gambling to നിഷേധി at March 28, 2011 10:53 PM

21. comiccola / കോമിക്കോള has left a new comment on your post "ഇരവഴി":

ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..

നന്നായി....



Posted by comiccola / കോമിക്കോള to ! Murivukal മുറിവുകള്‍ ! at 23:41

22. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഇന്റര്‍നാഷണല്‍ മലയാളി ഡോട് കോം ഉദ്ഘാടനം ചെയ്തു.":

ഇന്റര്‍നാഷണല്‍ മലയാളി ഡോട് കോം ഉദ്ഘാടനം ചെയ്തു



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at March 28, 2011 9:51 PM

23. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജന്മം നല്‍കിയ (ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത)തന്തയെക്കാളും കൂടുതലായി ഹിറ്റ്‌ലറെന്ന ഭീകരനെ സ്‌നേഹിക്കുന്ന ജന്തുവിന്റെ പേര് കാളിദാസന്‍ എന്നാണെന്ന് ബൂലോഗത്തെ തലക്ക് വെളിവുള്ള എല്ലാവര്‍ക്കുമറിയാം മത്തായീ!



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 29 1:39 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. paarppidam has left a new comment on your post "അസുരന്മാരായ അറബികള്‍ മലപ്പുറം എന്ന ഭീകരജില്ല":

മാധ്യമ പ്രവര്‍ത്തകനായ ഷാജഹാന്‍ എന്ന “മുസ്ലീമിനെ” കണ്ണൂരില്‍ ആക്രമിച്ചതും..“ഇതു കണ്ണൂരാണെന്ന് ..... “ഓര്‍മ്മപ്പെടുത്തിയതും” “സാംസ്കാരിക” കേരളത്തിലാണ്.
വ്യക്തിയെന്ന നിലയില്‍ അയാളെ തൊഴില്‍ ചെയ്യുന്നതില്‍ തടസ്സപ്പെടുത്തുകയും അതോടൊപ്പം ഒരു മാധ്യമപ്രവര്‍ത്തകന്‍ ( എന്തിലും ന്യൂനപക്ഷ പീഠനം എന്ന് വ്യഖ്യാനിക്കുവാന്‍ താല്പര്യം പ്രകടിപ്പിക്കണവര്‍ക്ക് വേണമെങ്കില്‍ മുസ്ലീം മാധ്യമപ്രവര്‍ത്തകന്‍ എന്നും ചുരുക്കാം) എന്ന നിലയില്‍ അയാള്‍ നല്‍കുന്ന വാര്‍ത്ത അറിയുവാന്‍ ഉള്ള പൊതു സമൂഹത്തിന്റെ അവകാശത്തെ തടയുകയും കൂടെയല്ലേ ചെയ്തത്?

ഷാജഹാനെയും, ഷാഹിനയേയും ഒക്കെ കേവലം ഒരു മതത്തിന്റെ പ്രധിനിധാനമായി കാണുവാന്‍ ഒരിക്കലും എനിക്ക് താല്പര്യം ഇല്ല.



Posted by paarppidam to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at March 28, 2011 12:35 PM

25. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "വസന്തം മടങ്ങവേ ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്



ചെറുവാടി , വർണ്ണചെപ്പ് ലേക്ക് 2011, മാര്‍ച്ച് 28 10:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. Lipi Ranju has left a new comment on your post "കാത്തിരുന്ന ഒരു മാര്‍ച്ച്":

ചെറിയച്ഛന്‍റെ സന്തോഷത്തില്‍
ഞാനും പങ്കുചേരുന്നു.....
ഞങ്ങള്‍ക്കൊരു മോളുണ്ടായപ്പോള്‍ അവളുടെ ചെറിയച്ഛനും ഇതുപോലെ
അവള്‍ അങ്ങോട്ടു ചെല്ലുന്ന ദിവസവും നോക്കി
ഇരുന്നിരുന്നു. ശ്രീയുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതോര്‍ത്തു.
ഇനിയെങ്കിലും മാര്‍ച്ച്‌ മാസം വരാന്‍ നിങ്ങള്‍ എല്ലാവരും കാത്തിരിക്കുമല്ലോ... കുട്ടികുറുമ്പന്‍റെ പിറന്നാളിനുവേണ്ടി.



Posted by Lipi Ranju to നീര്‍‌മിഴിപ്പൂക്കള്‍‌ at March 29, 2011 1:59 AM

27. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നീയാരെയാണ് ബൂലോകത്തിരുന്ന് പറ്റിക്കുവാന്‍ ശ്രമിക്കുന്നത് ??? വിശ്വാസികളെയോ, യുക്തിവാതികളെയോ???



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 29 1:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. prakash നിങ്ങളുടെ പോസ്റ്റ് "എന്‍.എം.ഹുസൈന്റെ കുയുക്തികള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പരിണാമവാദത്തിന്റെ അശാസ്ത്രീയതയുടെ കാര്യത്തിലോ സ്വന്തം തന്തയാരെന്ന കാര്യത്തിലോ ഇനിയും അവസാനതീര്‍പ്പിലെത്തിയിട്ടില്ലാത്ത കാളിദാസ മത്തായിക്ക് ഭീകരസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് ആര്‍ക്കാണറിയാത്തത് മത്തായീ?



prakash , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 29 1:40 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. പാഞ്ചാലി :: Panchali has left a new comment on your post "White-throated Sparrow (Zonotrichia albicollis)":

വെള്ളക്കഴുത്തുള്ള കുരുവി..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at March 28, 2011 12:13 PM

30. ബ്രായോണ്‍ has left a new comment on your post "അമിട്ട് ബ്രദേഴ്സ് - തിരക്കഥ":

വക്കീല്‍ ആളൊരു കീല്‍ ആണ് :D ഗോള്ളാം :)



Posted by ബ്രായോണ്‍ to രഞ്ജിതം at March 28, 2011 1:36 PM

31. പൈങ്ങോടന്‍ has left a new comment on your post "സൂപ്പര്‍ മൂണ്‍ Super Moon":

മദ്ധ്യഭാഗത്തും, ഇടത് വശത്തുമായി വരുന്ന രീതിയിലും കമ്പോസ് ചെയ്തു എടുത്തിരുന്നു. പക്ഷെ ഈ കമ്പോഷനാണ് കൂടുതല്‍ നന്നായത് എന്ന് തോന്നി.



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at March 28, 2011 5:14 PM

32. sh@do/F/luv has left a new comment on your post "ചാര്‍വാകം - പൌരാണിക ഹേതുവാദം (ഒന്ന്)":

അബ്ദുല്‍ കബീര്‍..
ലോകായത ദര്‍ശനത്തിന്റെ പഴക്കം കൃത്യമായി കണക്കാക്കിയിട്ടുണ്ടോന്നറിഞ്ഞു കൂടാ. പല അനുമാനങ്ങളുമുണ്ട്. ബി.സി.ഇ ആറാം നൂറ്റാണ്ടിലാണെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്.



Posted by sh@do/F/luv to നാവ് at March 29, 2011 12:13 AM

33. സിദ്ധീക്ക.. has left a new comment on your post "ഒരു ഓൺലൈൻ പ്രണയം":

കൊള്ളാം അഞ്ചു .



Posted by സിദ്ധീക്ക.. to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at March 28, 2011 1:14 PM

34. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഡോക്‌ടേഴ്‌സ് പോളിക്ലിനിക് ഉദ്ഘാടനം ചെയ്തു":

ഡോക്‌ടേഴ്‌സ് പോളിക്ലിനിക് ഉദ്ഘാടനം ചെയ്തു



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at March 28, 2011 9:50 PM

35. ജനശക്തി has left a new comment on your post "പറന്നുവരുന്ന വോട്ട്":

പ്രകടനപത്രികയൊക്കെ തട്ടിക്കൂട്ടിയെടുത്തപ്പോള്‍ തന്നെ ടൈം ഒരു പാട് പോയി. ഇനി എല്ലാ മണ്ഡലത്തിലും എത്തണമെങ്കില്‍ വായുവേഗേന പറക്കേണ്ടി വരും. അല്ലെങ്കിലും, വായുഗുളികയുടെ ആവശ്യക്കാരനു ഔചിത്യബോധം ആ‍വശ്യമില്ലല്ലോ.



Posted by ജനശക്തി to P M MANOJ | പി എം മനോജ് at March 28, 2011 10:58 PM

36. moideen angadimugar has left a new comment on your post "ഇരവഴി":

വഴി തിരഞ്ഞ്
പകച്ചു നില്‍ക്കരുത്
കൂട്ട് തേടി തിരിഞ്ഞു നോക്കരുത്



Posted by moideen angadimugar to ! Murivukal മുറിവുകള്‍ ! at 00:11

37. ishaqh ഇസ്‌ഹാക് has left a new comment on your post "അവസാന കഷ്ണം / last piece":

ആപീസ്..:):)



Posted by ishaqh ഇസ്‌ഹാക് to ജെനിതകവിശേഷങ്ങള്‍... at March 28, 2011 11:35 AM

38. sh@do/F/luv has left a new comment on your post "ചാര്‍വാകം - പൌരാണിക ഹേതുവാദം (ഒന്ന്)":

സാബു..
തടി കത്തുമ്പോള്‍ അഗ്നിയുടെ ചൂട് തന്നെയാണ് നമ്മളനുഭവിക്കുന്നത്. എന്നാല്‍ അങ്ങനെ ബഹിര്‍ഗമിച്ചിട്ടുള്ള താപോര്‍ജ്ജം തടിയില്‍ത്തന്നെയാകുന്നു നില കൊണ്ടിട്ടുള്ളത്. ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് (ഞാന്‍ ലോകായതികനല്ലെന്നു മനസ്സിലാക്കുമല്ലോ) ശരീരവും ആത്മാവും ഉണ്ട് എന്നും ശരീരം കൂടാതെ ആത്മാവിനോ ആത്മാവിനെക്കൂടാതെ ശരീരത്തിനോ അസ്തിത്വമില്ലെന്നുമാകുന്നു. ഞാന്‍ ലോകത്തിന്റെ, പ്രകൃതിയുടെ, മനുഷ്യന്റെ ഭൌതികവും അഭൌതികവുമായ തലങ്ങളെ അംഗീകരിക്കുന്നു.



Posted by sh@do/F/luv to നാവ് at March 29, 2011 12:19 AM

39. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "ചുവപ്പിന്റെ സാദ്ധ്യതകള്‍":

ആദ്യയിട്ടാണ്. മുന്നെ വരണ്ടതായിരുന്നു. മനോഹരമായ ഗദ്യം. ചിലയിടത്തൊക്കെ ഒരു ബഷീറിയൻ ടച്ചും (ചുവപ്പിനെകുറിച്ച് പറഞ്ഞപ്പോൾ).



Posted by ആര്‍ദ്ര ആസാദ് / Ardra Azad to അയനം at March 29, 2011 2:10 AM

40. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ലോജിക് ഫ്രഷ് മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി":

ലോജിക് ഫ്രഷ് മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at March 28, 2011 9:50 PM

41. വാത്സ്യായനന്‍ has left a new comment on your post "ഒരു മോഷണക്കഥ":

അടിപൊളി. തണ്ണിമത്തന്‍ മാത്രം കക്കുന്ന കള്ളന്‍ ആരാവും എന്ന് പോലും ആലോചിക്കാത്ത ആ ചേച്ചിക്ക് നമോവാകം!



Posted by വാത്സ്യായനന്‍ to ആമ്പല്‍പൊയ്ക at 29 March 2011 00:56

42. echeck casinos has left a new comment on your post "“അശകൊശലേ പെണ്ണുണ്ടോ...?”":

It is not necessary to try all successively



Posted by echeck casinos to മുല്ലപ്പൂ at 11:17 PM

43. ജനശക്തി has left a new comment on your post "പാര്‍ലമെന്റില്‍ ആന്റണി ഒളിച്ചുകളിച്ചു":

തലസ്ഥാന നഗരിയിലെ തന്ത്രപ്രധാനസ്ഥലത്ത് പ്രതിരോധവകുപ്പിന്റെ ഭൂമിയും കെട്ടിടവും സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമാണോയെന്ന് ഒരുവര്‍ഷത്തിനിടെ മൂന്നുതവണ പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നിട്ടും വ്യക്തമായ മറുപടിനല്‍കാതെ എ കെ ആന്റണി ഒളിച്ചുകളിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിന് (ഐഡിഎസ്എ) പ്രതിരോധവകുപ്പ് കൈമാറിയ 0.55 ഏക്കര്‍ സ്ഥലവും കെട്ടിടവും റസിഡന്‍സി ഹോട്ടല്‍ഗ്രൂപ്പിന് മറിച്ചുനല്‍കിയതില്‍ വലിയ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് സിഎജി കണ്ടെത്തിയിരുന്നു.



Posted by ജനശക്തി to ജാഗ്രത at March 29, 2011 2:01 AM

Reply via email to