1. ComputerMInt has left a new comment on your post "ഫോട്ടോഷോപ്പ് ബേസിക് വീഡിയോ 6":

വളരെ നല്ല പോസ്റ്റുകള്‍ .അനിമാറേന്‍ ചെയുന്നതിന്റെ ഒരു വീഡിയോ വേണം .എനിക്ക് അഡോബെ പ്രേമിഅര്‍ ഇഷ്ടമാണ് .അതിന്റെ ഒരു പഠന വീഡിയോ ഉള്പെടുതാമോ ?



Posted by ComputerMInt to ഫോട്ടോഷോപ്പ് പഠിക്കാം at June 17, 2011 5:53 AM

2. അലി has left a new comment on your post "അഡോബി ഇല്ലസ്‌ട്രേറ്റര്‍ പഠനപരമ്പര-2":

തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു...



Posted by അലി to tmziyad.com at June 17, 2011 3:01 AM

3. ശ്രീനാഥന്‍ has left a new comment on your post "പുതുമുഖം":

മനോഹരം



Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at June 17, 2011 4:01 AM

4. ishaqh ഇസ്‌ഹാക് has left a new comment on your post "അഡോബി ഇല്ലസ്‌ട്രേറ്റര്‍ പഠനപരമ്പര-2":

അതെ,വളരെഉപകാരപ്രദമായ സംരഭത്തന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു,പാഠങ്ങൾക്കായി കാത്തിരിക്കുന്നു,
ആശംസകൾ.



Posted by ishaqh ഇസ്‌ഹാക് to tmziyad.com at June 17, 2011 2:46 AM

5. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivaran...":

പ്രിയപ്പെട്ട സാദിക്യ് ഭായ്,നന്ദി. പ്രഥമാഭിപ്രായംവന്ന് പറഞ്ഞതിനും,ഈ സംരംഭത്തിന് നന്മകൾ നേർന്നതിനും ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയ റാസ്ബെറി ബുക്ക്സ്,ഈ സന്ദർശനത്തിന് നന്ദി.

പ്രിയപ്പെട്ട അജിത് ഭായ്,നന്ദി.
നമ്മുടെയൊക്കെ കണ്ണുകളുടെ ഒരു കാര്യമേ..ഈ വായനശാലക്ക് ആശംസകൾ മാത്ര പോരാ കേട്ടൊ ഭായ്, നല്ലവായാനാനുഭവങ്ങൾ ഫോറ്വേർഡ് ചെയ്ത് അനുഗ്രഹിക്കുകയും വേണംട്ടാ‍ാ.

പ്രിയമുള്ള ചാണ്ടിച്ചൻ,നന്ദി.എന്ത് ചെയ്യാം നമ്മുടെയൊക്കെ ജീവിതമെല്ലാം വെടി പൊട്ടിച്ചുപൊട്ടിച്ച് ആകെ കട്ടപ്പൊകയായി തീരും അല്ലേ ഭായ്.

പ്രിയമുള്ള മനോരാജ്,നന്ദി.നിങ്ങളൂടെയൊക്കെ എല്ലാസപ്പോർട്ടുകളും എപ്പോഴുമെപ്പോഴും പ്രതീക്ഷിക്കുന്നു കേട്ടൊ ഭായ്.

പ്രിയപ്പെട്ട സിജോജോർജ്,നന്ദി. ആശംസകൾ മാത്രം പോരാ ഒപ്പം പ്രവർത്തിക്കാനും മുന്നിട്ടിറങ്ങുമല്ലോ അല്ലേ സിജോ.

പ്രിയമുള്ള വിനുവേട്ടാ,നന്ദി. ഇതെല്ലാം ഞാൻ കടം കൊണ്ട അരീവുകളാണ്,ഒരു കടം വീട്ടലായി ആയത് പങ്കുവെക്കുന്നു എന്നുമാത്രം ഭായ്.

പ്രിയപ്പെട്ട ഹാഷിക്ക്,ഈ ആശംസക്കൊത്തിരി നന്ദി. പിന്നെ ഈ കിത്താബുകൊണ്ട് ചിലഭാഗങ്ങൾ മറച്ചുപിടിക്കാനും സാദ്ധിക്കുമെന്ന് നേരനുഭവങ്ങൾ സാക്ഷി കേട്ടൊ ഭായ്.



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ബിലാത്തിപട്ടണം BILATTHIPATTANAM at 16 June 2011 15:31

6. ശ്രീനാഥന്‍ has left a new comment on your post "പരസ്പരസൌഹൃദമില്ലാത്ത നിറങ്ങൾ..":

അല്ലല്ലോ, ഈ ഇഴയടുപ്പമില്ലെങ്കിൽ ഭൂമിയിൽ ഒന്നും സൃഷ്ടിക്കപ്പെടുകയില്ലായിരുന്നു!



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at June 17, 2011 5:34 AM

7. ശ്രീനാഥന്‍ has left a new comment on your post "എരുക്ക്...Calotropis":

കുട്ടിക്കാലത്ത് ഞങ്ങളിതിന്റെ പൂക്കളെ സായിപ്പും മദാമ്മേം ന്ന് പറയാറുണ്ടായിരുന്നു. കാലിന്റെ അടിയിൽ നിലത്തു കുത്തുമ്പോഴൊക്കെ വേദനയുണ്ടെങ്കിൽ എരുക്കിലയിൽ എന്തെങ്കിലും തൈലം പുരട്ടി തീയിൽ ഒന്നു വാട്ടി ഒരു പാറക്കല്ലിനു മുകളിൽ വെച്ച് കാലടി അമർത്തി ചവിട്ടിയാൽ കുറച്ചു ദിവസം കൊണ്ട് മാറും. അസഹ്യവും വിട്ടുമാറില്ലെന്നു കരുതിയതുമായ വേദന മാറിയ ഒരു അനുഭവസ്ഥനാണ് ഞാൻ.



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at June 17, 2011 5:29 AM

8. Anonymous has left a new comment on your post "ഒരേ പുസ്തകം":

മിടുക്കി...മൊത്തം കേട്ടിരുന്നല്ലോ...!
ചില സല്യക്കാരന്‍ ഞരമ്പ്‌ രോഗികള്‍ക്ക് താങ്കളുടെ നമ്പര്‍ ഒന്ന് കൊടുത്തേക്കു...
ഇത് കേട്ട് ആസ്വദിക്കാന്‍ ഇഷ്ട്ടമില്ലാത്ത കൊച്ചുങ്ങള്‍ രക്ഷപെട്ടോട്ടെ!



Posted by Anonymous to VINAYAYUTE LOKAM ... വിനയയുടെ ലോകം at June 16, 2011 4:05 PM

9. faisalbabu has left a new comment on your post "ബാല്യകാല സഖി":

വേഗം വിട്ടോ മോനേ ക്ലാര അവിടെ കാണും പക്ഷേ കഞ്ഞി കാണില്ല .....



Posted by faisalbabu to ,വാഴക്കോടന്‍ കവിതകള്‍ at June 16, 2011 4:20 PM

10. Anonymous has left a new comment on your post "വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivaran...":

Very very informative Muralee
and
the Bilathi Malayaali's
VAYANASALA is fantastic One..
any way I'll be keep in touch with it..
Congds..
By
K.P.RAGULAL



Posted by Anonymous to ബിലാത്തിപട്ടണം BILATTHIPATTANAM at 16 June 2011 14:47

11. AFRICAN MALLU has left a new comment on your post "വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivaran...":

"എഴുത്തിന്റെ കൃമി കടിയേക്കാൾ വായനയുടെ ദഹനക്കേടുള്ളതുകൊണ്ട്"
അത് തന്നെ ഇവിടെയും " സെയിം പിഞ്ച് " .നല്ല വിജ്ഞാന പ്രദമായ പോസ്റ്റ്‌ ..



Posted by AFRICAN MALLU to ബിലാത്തിപട്ടണം BILATTHIPATTANAM at 16 June 2011 15:25

12. ശ്രീനാഥന്‍ has left a new comment on your post "വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivaran...":

വായനയെന്ന ആഹ്ലാദത്തെക്കുറിച്ചെഴുതിയ നല്ല ഒരു ലേഖനം. ആമസോൺ കിന്റ്ലേയുടെ കാര്യത്തിൽ ഞാൻ അസൂയാലുവായിപ്പോയി. വിക്കി ഗ്രന്ഥശാല ഞാൻ ശ്രദ്ധിച്ചിരുന്നില്ല.പരിചയപ്പെടുത്തിയതിനു നന്ദി.



Posted by ശ്രീനാഥന്‍ to ബിലാത്തിപട്ടണം BILATTHIPATTANAM at 16 June 2011 17:13

13. nayms has left a new comment on your post "ഫേസ്‌ബുക്ക് ഹാക്കിംഗ് സൂക്ഷിക്കുക":

വളരെ നന്നായിട്ടുണ്ട്..



Posted by nayms to ജിഹ്വ at 12:43 AM, June 17, 2011

14. ജനശബ്ദം has left a new comment on your post "1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാര്‍ രൂപം à´¨...":

1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാര്‍ രൂപം നല്‍കിയ മലപ്പുറം ജില്ലക്കിന്ന് 42 -൦ം പിറന്നാള്‍...
മലപ്പുറം : ആഘോഷപ്പൊലിമകളില്ലാതെ ജില്ലക്ക് വ്യാഴാഴ്ച 42 വയസ്സ് തികയും. വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളൊന്നും അധികൃതര്‍ ആസൂത്രണം ചെയ്തിട്ടില്ല. 1969 ജൂണ്‍ 16-ാം തീയതി ഇ എം എസ് സര്‍ക്കാരാണ് മലപ്പുറം ജില്ലക്ക് രൂപം നല്‍കിയത്. നാല് പതിറ്റാണ്ടിനിടെ ഒട്ടേറെ മുന്നോട്ട് കുതിക്കാനായി. എങ്കിലും അര്‍ഹമായ വികസനം ജില്ലയിലെത്തിയില്ലെന്ന പരാതിയുമുണ്ട്. രാഷ്ട്രീയ മേധാവിത്തം നേടിയ മുസ്ലിംലീഗ് ജില്ലയെ മറന്നപ്പോള്‍ അരിഞ്ഞുവീഴ്ത്തപ്പെട്ടത് വികസന സ്വപ്നങ്ങളുടെ ചിറകുകളായിരുന്നു. ഇടതുപക്ഷം അധികാരത്തിലിരുന്ന നാളുകളിലാണ് ഇന്ന് ജില്ലയില്‍ കാണുന്ന പ്രധാനനേട്ടങ്ങള്‍ കൈവരിച്ചത്. കോഴിക്കോട് ജില്ലയുടെയും പാലക്കാട് ജില്ലയുടെയും അവികസിത പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. ജില്ലാ രൂപീകരണത്തിന്റെ ഘട്ടത്തില്‍ത്തന്നെ ഹിന്ദുത്വ തീവ്രവാദികള്‍ ഇത്തരത്തിലൊരു ജില്ല അനാവശ്യമെന്നാരോപിച്ച് രംഗത്തുവന്നു. മലപ്പുറം ജില്ലാ വിരുദ്ധ സമിതിയുണ്ടാക്കി കോണ്‍ഗ്രസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിസഭാംഗമായ ആര്യാടന്‍ മുഹമ്മദടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇതിന്റെ മുന്‍നിരയില്‍ . ഇ എം എസ് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായാണ് അവര്‍ ജില്ലാ രുപീകരണത്തെ കണ്ടത്. മലപ്പുറം - പെരിന്തല്‍മണ്ണ റോഡില്‍ എംഎസ്പി ക്യാമ്പിനോട് ചേര്‍ന്നുള്ള ഒരു ചെറിയ കെട്ടിടത്തിലായിരുന്നു ജില്ലയുടെ ഭരണ സിരാകേന്ദ്രം പ്രവര്‍ത്തിച്ചത്. ജില്ല പിറന്നെന്ന് വിളിച്ചോതി കലക്ടറേറ്റില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നപ്പോള്‍ ഹിന്ദുത്വവാദികളും അവര്‍ക്കരുനിന്ന കോണ്‍ഗ്രസ് നേതൃത്വവും ജില്ലാ രൂപീകരണത്തിനെതിരെ റോഡുപരോധിക്കുന്ന തിരക്കിലായിരുന്നു. പാകിസ്ഥാന്റെ കേരളീയ രൂപമുണ്ടാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നാരോപിച്ച് സമരമാമാങ്കം നടത്തിയവരോട് ഐക്യപ്പെടുകയായിരുന്നു മുസ്ലിംലീഗ് എന്നത് ചരിത്രത്താളുകളില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ സാധിക്കാത്ത സത്യമാണ്. വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം എന്നീ രംഗങ്ങളിലാണ് ജില്ല ഏറെ പിന്നോക്കം പോയത്. ഈ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ക്രിയാത്മകമായ ശ്രമം നടന്നത് ഇടതുപക്ഷം അധികാരത്തില്‍വന്ന ഘട്ടത്തില്‍ മാത്രമാണ്. അതിന്റെ ഫലമായാണ് കോഴിക്കോട് സര്‍വകലാശാലയും കരിപ്പൂര്‍ വിമാനത്താവളവും അലിഗഡ് യൂണിവേഴ്സിറ്റി സെന്ററുമെല്ലാം ജില്ലക്ക് സ്വന്തമാക്കാനായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത വികസനമാണ് ജില്ലയില്‍ നടന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവുമധികം നേട്ടമുണ്ടായത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സര്‍ക്കാര്‍ സ്കൂളുകളില്‍പോലും വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍കൊണ്ടാണ്. ചമ്രവട്ടം പദ്ധതിയും പൊന്നാനി മല്‍സ്യബന്ധന തുറമുഖവും എടുത്തുപറയേണ്ടതാണ്. എന്നാല്‍ മലപ്പുറം കരസ്ഥമാക്കിയ നേട്ടങ്ങളെയാകെ പുതിയ സര്‍ക്കാര്‍ തകിടം മറിക്കുമോയെന്ന ആശങ്കയാണ് ജില്ലയുടെ പുരോഗതി ആശിക്കുന്നവര്‍ പങ്കുവയ്ക്കുന്നത്. അധികാരമേറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ മേഖലയെയാകെ തകര്‍ക്കുന്ന നയം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു.



Posted by ജനശബ്ദം to ജനശബ്ദം at June 16, 2011 4:07 AM

15. moideen angadimugar has left a new comment on your post "എം എഫ് ഹുസൈന്‍- ഓര്‍മച്ചിത്രം.":

നന്ദി, ഗൌരവമുള്ള വായനയ്ക്ക് അവസരമൊരുക്കിയതിന്.



Posted by moideen angadimugar to ! »¦mukthaRionism¦മുഖ്താറിയനിസം¦« at June 16, 2011 11:01 AM

16. sUnIL has left a new comment on your post "dusk":

thank you very much for the visits and comments!



Posted by sUnIL to fade in at 16 June 2011 15:00

17. Jeevan has left a new comment on your post "മറക്കാതിരിക്കാന്‍":

ഇവിടെ ജനശക്തി എന്നാ സി.പി.എം ബ്ലോഗ്ഗര്‍ വരെ തെരഞ്ഞെടുപ്പിനെക്കുരിച്ചാണ് പറയുന്നത്..എന്നാണു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പില്‍ അധിഷ്ടിതമായ പാര്‍ട്ടി ആയത്.."ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കു ചേരുന്നത് അതിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കിതരാനാണ്" എന്ന് പറഞ്ഞ ഇ.എം.എസ്സിന്റെ പിന്മുരക്കാരുടെ അവസ്ഥ ശോചനീയം !:(



Posted by Jeevan to അചിന്ത്യം at Thursday, June 16, 2011

18. yousufpa has left a new comment on your post "പറയൂ.. ഞാന്‍ പടമാകുമോ??":

നൗഷദേ .. ഹരീഷ് ഒരു ഒന്നൊന്നര സൈസാ..ആഞ്ഞു പിടിച്ചാലൊന്നും കയ്യിൽ കിട്ടത്തില്ല.ha ..ha..ha.



Posted by yousufpa to കല്ല്യാണസൗഗന്ധികം at June 16, 2011 7:13 PM

19. sherriff kottarakara has left a new comment on your post "ഒന്നു കൂടി മീറ്റാന്‍ താല്പര്യമുണ്ടോ..??!!":

പിന്നേയ്..എനിക്കെന്താ മീറ്റിയാല്..കാല്‍ അല്‍പ്പം എടംകേടിലാണെങ്കിലും അല്‍പ്പം ഗാര്‍ഹിക ക്ലേശമുണ്ടെങ്കിലും എറുണാകുളവും തൊടുപുഴയും വരാന്‍ ഞാന്‍ റെഡി.



Posted by sherriff kottarakara to കല്ല്യാണസൗഗന്ധികം at June 16, 2011 11:39 PM

20. ബിന്ദു കെ പി has left a new comment on your post "കൊണ്ടാട്ടംമുളക്":

മിനിടീച്ചറേ, വീട്ടിൽ ഉണ്ടായ മുളകും ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല.എരിവിന്റെ പ്രശ്നം മാത്രമേയുള്ളൂ. എരിവ് ഇഷ്ടമാണെങ്കിൽ ഓക്കെ. കാന്താരി മുളകുകൊണ്ടൊക്കെ എന്റെ അമ്മ ചിലപ്പോൾ ഉണ്ടാക്കാറുണ്ട്.



Posted by ബിന്ദു കെ പി to അടുക്കളത്തളം at June 16, 2011 1:04 PM

21. കുസുമം ആര്‍ പുന്നപ്ര has left a new comment on your post "നവയുഗം ":

കാലിക പ്രസക്തം. പുതുമ പോയിട്ടില്ല



Posted by കുസുമം ആര്‍ പുന്നപ്ര to തണല്‍ at 16/6/11 10:27 AM

22. നിശാസുരഭി has left a new comment on your post "പിറക്കാതെ...":

നന്നായിട്ടുണ്ട് :)

റ്റാറ്റ ഒരു കല്ലുകടിയാണ്..
പകരം വാക്ക് കണ്ടെത്താം.

ആശംസകള്‍



Posted by നിശാസുരഭി to മരുപ്പൂക്കള്‍ at June 16, 2011 10:53 AM

Reply via email to