1. ഫസലുൽ Fotoshopi has left a new comment on your post "ശുന്യതയില്‍ നിന്ന് ആപ്പിള്‍":

ഹലോ ജാബിൽ മലബാരി. http://fotoshopi.blogspot.com/2011/06/blog-post_14.html
ഈ പോസ്റ്റ് നോക്കു. പെൻ ടൂൾ പിടിതരും.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at July 9, 2011 2:14 AM

2. കുട്ടന്‍ has left a new comment on your post "ക്ഷുരകന്മാരും ഈഴവരാണ് !!!":

ചിത്രകാരന്‍ അതി സമര്‍ഥമായി ക്ഷുരകന്‍ അല്ല ഈഴവന്‍ എന്ന് അബൂബക്കറിനു പറഞ്ഞു കൊടുത്തു തന്റെ ജാതീയത തെളിയിച്ചിരിക്കുന്നു , അഭിവാദനങ്ങള്‍ ഈഴവ ചിത്രകാരന് ....



Posted by കുട്ടന്‍ to comment jar: കമന്റു ഭരണി at July 9, 2011 12:58 AM

3. kaattu kurinji has left a new comment on your post "ഉത്തിഷ്ഠതാ.. ജാഗ്രതാ..":

thank u all...bharathinu innu sanyasam enthennu polum ariyilla!



Posted by kaattu kurinji to കാട്ടുകുറിഞ്ഞി... at July 8, 2011 9:48 PM

4. ജാബിര്‍ മലബാരി has left a new comment on your post "ശുന്യതയില്‍ നിന്ന് ആപ്പിള്‍":

ഈ പേൻ ടൂൾ എങ്ങനെ ഉപയോഗിക്കുക.....

ആദ്യമായി ഞാൻ ഇവിടെ വരുന്നത്......
വളരെ സന്തോഷം..

ആപ്പിളിന്റെ ഞെട്ടു ഉണ്ടാകുന്നതിൽ കുടുങ്ങിയിരിക്കുകയാണ്



അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടേ



Posted by ജാബിര്‍ മലബാരി to ഫോട്ടോഷോപ്പ് പഠിക്കാം at July 9, 2011 12:49 AM

5. ജനശക്തി has left a new comment on your post "അടിച്ചൊതുക്കാമെന്ന് കരുതുന്നവര്‍ ചരിത്രമറിയാത്തവര്...":

പശ്ചിമബംഗാളിലെ ഇടതുപക്ഷപ്രസ്ഥാനത്തെ അക്രമത്തിലൂടെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബംഗാളിന്റെ ചരിത്രം അറിയാവുന്നവര്‍ അതിനു മുതിരില്ല. ഒട്ടനവധി പോരാട്ടങ്ങളിലൂടെയാണ് അവിടെ ഇടതുപ്രസ്ഥാനം ശക്തപ്പെട്ടത്. ബംഗാളിലെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യവ്യാപകമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ നടക്കുന്ന അക്രമത്തിനെതിരെ മാവ്ലങ്കര്‍ ഓഡിറ്റോറിയത്തില്‍ ഇടതുപാര്‍ടികള്‍ സംഘടിപ്പിച്ച ജനാധിപത്യാവകാശ സംരക്ഷണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.



Posted by ജനശക്തി to ജാഗ്രത at July 8, 2011 10:54 PM

6. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "തിരുത്തല്‍ ചെപ്പടിവിദ്യ":

കേരളവികസനത്തിന്റെ ദിശാബോധംതന്നെ തിരുത്തിയ ബജറ്റാണ് തന്റേത് എന്നാണ് കെ എം മാണിയുടെ അവകാശവാദം. കണക്കില്‍ തിരിമറി കാണിച്ചും എല്‍ഡിഎഫ് ബജറ്റിലെ ക്ഷേമപദ്ധതികള്‍ സമ്പൂര്‍ണമായി ഒഴിവാക്കിയുമാണ് മാണി തന്റെ തിരുത്തല്‍ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ സമ്പൂര്‍ണമായി ഒഴിവാക്കിയും നിര്‍മാണപദ്ധതികള്‍ വെട്ടിച്ചുരുക്കിയുമാണ് മാണിയുടെ തിരുത്തല്‍ വിദ്യ. കമ്മി കുറയ്ക്കാന്‍ കണക്കില്‍ നടത്തിയ തിരിമറി വേറെ. റവന്യൂ കമ്മി 6019 കോടി രൂപയില്‍നിന്ന് 5533 കോടി രൂപയായി കുറച്ച ചെപ്പടിവിദ്യ ആര്‍ക്കും മനസ്സിലാകില്ല എന്നാണ് മാണി കരുതുന്നത്. ഇപ്പോള്‍ മാണിക്കുവേണ്ടി കണക്കു തയ്യാറാക്കിയ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍തന്നെയാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ അവതരിപ്പിച്ച ബജറ്റിലെയും കണക്ക് തയ്യാറാക്കിയത്. അന്ന് അവര്‍ പ്രതീക്ഷിച്ച കേന്ദ്രസഹായം 9374 കോടി രൂപയായിരുന്നു. അഞ്ചു മാസത്തിനുശേഷം ഇപ്പോഴത് 10,255 കോടി രൂപയായി ഉയരുന്ന മാന്ത്രികവിദ്യയിലാണ് കമ്മി കുറഞ്ഞത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 9, 2011 12:29 AM

7. ജനശക്തി has left a new comment on your post "അസന്തുലിത ബജറ്റിനെതിരെ കോണ്‍ഗ്രസ്‌ എം എല്‍ എമാര്‍ ...":

ബജറ്റില്‍ പ്രാദേശിക സന്തുലാതവസ്ഥ പാലിക്കാന്‍ കഴിഞ്ഞില്ലെന്ന കോണ്‍ഗ്രസ്‌ എം എല്‍ എമാരുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ ധനമന്ത്രി കെ എം മാണി. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന മീറ്റ്‌ ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

അടിസ്‌ഥാന സൗകര്യ വികസനത്തിനാണു ബജറ്റില്‍ താന്‍ ഊന്നല്‍ നല്‍കിയത്‌. 14 ജില്ലകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട റോഡുകള്‍ക്കായി 200 കോടിരൂപയാണ്‌ അനുവദിച്ചത്‌. ഈ റോഡുകള്‍ ഏതൊക്കെയെന്ന്‌ നിര്‍ദ്ദേശിക്കേണ്ടത്‌ എം എല്‍ എമാരാണ്‌.

തീരദേശങ്ങളുടെ വികസനത്തിനായാണ്‌ തീരദേശ അതോരിറ്റി കൊണ്ടു വന്നത്‌. മറ്റു പല പദ്ധതികളും തീരദേശ മേഖലയ്‌ക്കു പ്രഖ്യാപിച്ചിട്ടുണ്ട്‌. കോട്ടയം, പാല എന്നീവാക്കുകള്‍ ബജറ്റില്‍ കേട്ടതുകൊണ്ട്‌ എന്തുകുഴപ്പമാണ്‌ ഉള്ളതെന്നും ധനമന്ത്രി ചോദിച്ചു. മുന്‍ മന്ത്രി തോമസ്‌ ഐസക്കിന്റെ അഞ്ചു ബജറ്റുകളിലും കോട്ടയം, പാല എന്നീ വാക്കുകള്‍ കേട്ടിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടകരമായ ദിശയില്‍ നിന്നും നല്ല ദിശയിലേക്ക്‌ സംസ്ഥാനത്തെ മാറ്റുന്ന ബജറ്റാണ്‌ താന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്‌. ധവളപത്രം ഈ നിയമസഭാസമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. കഴിഞ്ഞ സര്‍ക്കാര്‍ പണം വയ്‌ക്കാതെ വെറുതെ ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നടപ്പാക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളെന്നും ധനമന്ത്രി അവകാശപ്പെട്ടു



Posted by ജനശക്തി to ജാഗ്രത at July 8, 2011 11:53 PM

8. Snehithan has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

à´¹ à´¹
നവാസിന്റെ തിരുമുടിയാട്ടം കൊള്ളാം. നമ്മുടെ ദീനിനെയും റസൂലിനെയും മറന്നു വെറും ഒരു കാന്തപുരം ഭക്തന്‍ ആയാല്‍ ഇങ്ങനെ കിടന്നു ഉരുളേണ്ട ഗതികേട് വരും



Posted by Snehithan to കരിനാക്ക് at July 8, 2011 8:34 PM

9. ജാനകി has left a new comment on your post "ഡ്രാഗണ്‍ പുഷ്പ വസന്തം":

ഡ്രാഗൺ പുഷ്പ വസന്തം..
നല്ല കൌതുകം തോന്നി.....

പിന്നെ..ആ കണ്ണും പല്ലും.......
ഏയ് അതങ്ങ് വിശ്വസിക്കാൻ വയ്യ..പറ്റിക്കല്ലേ



Posted by ജാനകി to ഞാന്‍ പുണ്യവാളന്‍ at July 8, 2011 10:47 PM

10. പള്ളിക്കരയില്‍ has left a new comment on your post " മോഹഭംഗം":

കഥയിൽ കാര്യം കലർത്തിയ കഥ. നന്നായി.



Posted by പള്ളിക്കരയില്‍ to തണല്‍ at 8/7/11 9:48 PM

11. ചെറിയവന്‍ has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

മോനേ നവാസേ..
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്‌.സ്നേഹം കൊണ്ട് പറയുന്നതാ.
തലയില്‍ ഒരു കുടം തണുത്ത വെള്ളം ഒഴിച്ച് തലയൊന്നു തണുപ്പിച്ച ശേഷം ഇതുവരെ നിങ്ങള്‍ നടത്തിയ പ്രസ്ഥാവനകളൊക്കെ ഒന്ന് വായിച്ചു നോക്ക്..
:))))



Posted by ചെറിയവന്‍ to കരിനാക്ക് at July 8, 2011 10:31 PM

12. നീര്‍വിളാകന്‍ has left a new comment on your post "ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍":

നിസ്സഹായന്‍ ... ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ പിന്നാമ്പുറം ഇതാണ്....ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ സ്വത്തെല്ലാം കൂടി ഹിന്ടുക്കലുറെതാനെന്നോ മാറോ പ്രഖ്യാപിച്ച് ഹിന്ദു ഇനി ഇവിടെ സ്വത്തുകാരായി പോകുമോ എന്ന ഒരു കൂട്ടരുടെ പേടി.... മറുവശത്ത് ക്ഷേത്രമല്ലേ അവിടെ കുഴിച്ചിട്ടിരുന്ന സ്വത്ത് മുഴുവന്‍ ഞങ്ങള്‍ക്കുല്ലതാണ് അതില്‍ അന്യ മതസ്ഥര്‍ക്ക് അഭിപ്രായം പറയാന്‍ എന്ത് അവകാശം എന്ന ഹാലിളക്കം.... ഈ അവസ്ഥകള്‍ രണ്ടും സ്ഥാപിച്ചെടുക്കാന്‍ ഒരു കൂട്ടര്‍ പാവം രാജകുടുബാങ്ങങ്ങളെ കരിവാരി തേക്കുന്നു.... മറു കൂട്ടര്‍ അതിനെ എതിര്‍ക്കാന്‍ നില്‍ക്കുന്നു.... എന്റെ അഭിപ്രായം ഇതാണ്... ഇവിടം ഹിന്ദു രാജ്യം ആയിരുന്നു എന്നും.. ഹിന്ദുവില്‍ നിന്ന് വേര്‍തിരിഞ്ഞു വന്നതാണ് ഭാരതത്തിലെ ഇതര മതസ്ഥരെന്നും മുട്ടിനു മുട്ടിനു പ്രസംഗിക്കുന്നവര്‍ നൂടാന്റുകള്‍ പഴക്കമുള്ള ഈ വസ്തുക്കള്‍ ഓരോ കേരളീയന്റെയും ആണെന്ന് അംഗീകരിക്കണം.... അത് ഞങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് സ്ഥാപിച്ചെടുക്കാന്‍ പെടാപ്പാട് പെടുന്ന പ്രിയ സഹോദരങ്ങള്‍ അതിനു ഉപോല്ഭാലകമായി കട്ടതാണ്, കൊല്ലയടിച്ഛതാണ് എന്നൊക്കെ പറഞ്ഞ് സംഗതിയുടെ ഗൌരവം കളയാതെ ഇത് കേരളത്തിന്റെ സ്വത്താണെന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കണം....



Posted by നീര്‍വിളാകന്‍ to അഭിപ്രായങ്ങള്‍ at Fri Jul 08, 10:33:00 AM PDT

13. junaith has left a new comment on your post "മിഷന്‍ ബംഗളുരു":

മാഷേ .....നന്ദന്റെ ഫ്ലാറ്റില്‍ കഴിഞ്ഞ വര്‍ഷം കൂടിയത് ഓര്‍ക്കുന്നു...സാമ്പാറും,ചോറും ,മുട്ട ചിക്കിയതും ചിരിയും കേട്ടിപ്പിടിക്കളും സ്നേഹവും നന്മയും ഒക്കെയായ് ഒരു രാത്രി...മറക്കില്ല..ചിയേര്‍സ് നന്ദന്‍സ് & മനു മാഷ്‌



Posted by junaith to ::ബ്രിജ്‌ വിഹാരം:: at 9 July 2011 00:37

14. anupama has left a new comment on your post "പഞ്ചവന്‍കാടും സൂപ്രണ്ടും":

പ്രിയപ്പെട്ട വിനുവേട്ടന്‍,
എന്താണ് പുതുതായി ഒന്നും എഴുതാത്തത്?ഇന്ന അവധിയാണല്ലോ...
ചില നേരങ്ങളില്‍ തൊട്ടതെല്ലാം പ്രശ്നമാണ്,ചിലര്‍ക്ക്! തങ്കപ്പന്റെ ദയനീയാവസ്ഥ വളരെ ഹൃദ്യമായി തന്നെ എഴുതി!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു



Posted by anupama to തൃശൂര്‍ വിശേഷങ്ങള്‍ at Friday, July 08, 2011 9:09:00 PM

15. പള്ളിക്കരയിൽ has left a new comment on your post "കന്യക..":

പെയ്തു തീരാത്ത, പെയ്താലും പെയ്താലും തീരാത്ത ഈ പ്രണയം കൊള്ളാം.



Posted by പള്ളിക്കരയിൽ to വർഷമേഘങ്ങൾ at July 9, 2011 12:12 AM

16. http://venattarachan.blogspot.com has left a new comment on your post "കവിയുടെ കവിത":

കവിതയുടെ ഭുമിശാസ്ത്രം കൊല്ലാം.



Posted by http://venattarachan.blogspot.com to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 8, 2011 10:38 AM

17. Muhammad Nawaz has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

@ കാന്തപുരം കോയ

മര്‍ക്കസ്‌ പണയത്തെ കുറിച്ച്‌ വാചാലനാകുന്ന ഹസ്സന്‍ വഹാബിയ്ക്ക്‌ പ്രമാണം കേരള ശബ്ദം. ബാങ്കിന്‍റെ പേരിലെ ഒരു ലെറ്റര്‍ ഹെഡും കൈയ്യില്‍ പിടിച്ച്‌ കുറെ കുപ്രചരണങ്ങള്‍ അഴിച്ച്‌ വിട്ടാല്‍ മര്‍ക്കസ്‌ പൂട്ടിപ്പോകുമെന്നാണ്‌ ഇവരൊക്കെ വ്യാമോഹിക്കുന്നത്‌.

നബി (സ) തങ്ങള്‍ ഈന്തപ്പന നാരില്‍ കിടന്ന പോലെ, യാത്രയ്ക്ക്‌ ഒട്ടകത്തിനെ ഉപയോഗിച്ച പോലെ നിങ്ങളും അപ്രകാരം അനുധാവനം ചെയ്യുക എന്ന് നമ്മോട്‌ പറഞ്ഞിട്ടില്ലാത്തതിനാല്‍ അത്തരം ചിന്താഗതികള്‍ക്ക്‌ ഒരു അടിസ്ഥാനവുമില്ല കോയാ.....

ലോകത്ത്‌ മുഴുവനും മുസ്ളിം സ്ത്രീകള്‍ പള്ളിയില്‍ വരേണ്ടതില്ലെന്ന് ഏകകണ്ഠമായി പണ്ഡിതന്‍മാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. കേരളത്തിലെ ഏതാനും ചില ഈ മുജാഹിദ്‌ ജമാഅത്ത്‌ ലോബികള്‍ ഒഴിച്ച്‌ ലോകത്ത്‌ എവിടെയും ഇവരുടേതായ ഈ വാദം ഇല്ല എന്നതാണ്‌ സത്യം. ഇതാണ്‌ കാന്തപുരം പറഞ്ഞത്‌.

ഇതിലെവിടെയാണ്‌ അദ്ദേഹം “ലോകത്ത് ഒരു പള്ളിയിലും പെണ്ണുങ്ങള് പോവാറില്ലെന്നു” വ്യാഖ്യാനിക്കാവുന്ന തരത്തില്‍ പച്ചക്കള്ളം പറഞ്ഞത്‌ എന്ന് കൂടി പറ കോയാ.....

ആദര്‍ശ വിരോധം കൊണ്ട്‌ ഒരു പണ്ഡിതനെതിരെ ഉളുപ്പില്ലാത്ത കളവുകള് പറയുന്ന കോപ്പിലെ കോയാന്‍മാരെ ഓര്ത്തു ലജ്ജിക്കുകയല്ലാതെ എന്ത് ചെയ്യാന്!



Posted by Muhammad Nawaz to കരിനാക്ക് at July 8, 2011 11:36 PM

18. G.manu has left a new comment on your post "മിഷന്‍ ബംഗളുരു":

ആമസോണ്‍ കാട്ടില്‍നിന്ന് ഇറക്കുമതി ചെയ്ത ആദിമമനുഷ്യരേപ്പോലെ വേഷമിട്ട ആണും പെണ്ണും.. വള്ളിക്കൊട്ട കമിഴ്ത്തിയമാതിരി മുടിയുള്ള ഒരു മച്ചാന്‍ ടേബിളിനു മുകളില്‍ കുത്തിയിരിക്കുന്നു.. അകം മുഴുവന്‍ കാണാന്‍ പാകത്തില്‍ സീത്രൂ ഡ്രസ് ഇട്ട ഒരു സീറോ സൈസ് പെണ്‍കിടാവ് സിഗരട്ടു വലിച്ചുകൊണ്ട് എന്റെ അടുത്തുവന്നു.. എന്റെ ‘ഫോര്‍മല്‍‘ ഡ്രസുകണ്ട് ‘ഇതേതു അപരിഷ്‌കൃതന്‍’ എന്ന രീതിയില്‍ തുറിച്ചുനോക്കി

‘മിഷൻ ബംഗളുരു’ ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ്



Posted by G.manu to ::ബ്രിജ്‌ വിഹാരം:: at 8 July 2011 23:47

19. മുകിൽ has left a new comment on your post " മോഹഭംഗം":

ഒരു കുഞ്ഞൻ കഥയാണല്ലേ. ഇത്തരം മോഹഭംഗങ്ങൾക്കു പ്രവാസിയാവുകയൊന്നും വേണ്ട. ഇതൊക്കെ നമ്മുടെ നാട്ടിൽത്തന്നെ ഫ്രീയല്ലേ.



Posted by മുകിൽ to തണല്‍ at 8/7/11 8:15 PM

20. ഷാ has left a new comment on your post "മിച്ചം തന്നെ, അതായത് കമ്മി":

മാണി സാറിന്റെ മിച്ച ബഡ്ജറ്റിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പിടികിട്ടിയത്..!



Posted by ഷാ to P M MANOJ | പി എം മനോജ് at July 9, 2011 12:19 AM

21. kochumol kottarakkara നിങ്ങളുടെ പോസ്റ്റ് "ഭാവങ്ങള്‍ പലത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Safaude photos style aayittund......



kochumol kottarakkara , sheriffkottarakara ലേക്ക് 2011, ജൂലൈ 8 9:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

22. സിദ്ധീക്ക.. has left a new comment on your post "സൌദിയിൽ കിടന്ന പാമ്പ്":

ബല്ലാത്തോരു പഹയന്‍ തന്നെ ഡൂഡുമോന്‍..
ഇന്ന് അടവെച്ചു വിരിയിചെടുക്കുകയല്ലേ ഇത്തരം
ഡൂഡുമോന്‍മാരെ.



Posted by സിദ്ധീക്ക.. to കുമാര സംഭവങ്ങള്‍ at July 9, 2011 1:51 AM

23. ജനശക്തി has left a new comment on your post "7000 കര്‍ഷകരെക്കൂടി ഭൂമിയില്‍നിന്ന് ആട്ടിയിറക്കി":

7000 കര്‍ഷകര്‍ക്കു കൂടി പശ്ചിമബംഗാളില്‍ ഭൂമി നഷ്ടമായി. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഹഡോയ ബ്ലോക്കിലുള്ള ഗോപാല്‍പുര്‍ ഒന്ന്, രണ്ട് പഞ്ചായത്തുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് മുന്‍ജന്മിമാര്‍ക്ക് നല്‍കിയത്.



Posted by ജനശക്തി to ജാഗ്രത at July 8, 2011 10:44 PM

24. Ranjith Chemmad / ചെമ്മാടന്‍ has left a new comment on your post ""ഈയെഴുത്തിലെ കവിതകൾ"":

ഞായറാഴ്ച (9/7/11) നു നടക്കുന്ന കൊച്ചിൽ മീറ്റിൽ "ഈയെഴുത്ത് മാഗസിൻ ലഭ്യമാകുന്നതാണ്‌, അതിനു ശേഷമുള്ള തൊടുപുഴ, കണ്ണൂർ മീറ്റിലും ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം



Posted by Ranjith Chemmad / ചെമ്മാടന്‍ to മണല്‍ക്കിനാവ്‌ at July 8, 2011 11:24 AM

25. ajith has left a new comment on your post "‘ കുചക്ഷീരബലം ’":

വി.എ, എന്തായാലും ബ്രിട്ടനിലെ പുതിയ ഐഡിയ കൊള്ളാം. പക്ഷെ കേരളത്തില്‍, അല്ലെങ്കില്‍ വേണ്ട ഇന്‍ഡ്യയില്‍ സ്കോപ്പില്ല. കാരണം അതിലും മായം ചേര്‍ക്കും

(പിന്നെ രണ്ട് മാസം മുമ്പ് നാമൂസിന്റെ പോസ്റ്റില്‍ ഇതുപോലെ ഒരു വിഷയത്തെപ്പറ്റി എഴുതിയപ്പോള്‍ അങ്ങിനെ കുഞ്ഞുങ്ങള്‍ക്ക് സ്തന്യം കൊടുക്കാത്ത സ്ത്രീകള്‍ വളരെ അപൂര്‍വം എന്നാണ് പൊതു അഭിപ്രായം ഉരുത്തിരിഞ്ഞത്.)



Posted by ajith to വി.എ || VA at July 8, 2011 1:12 PM

26. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "ഉത്തരമില്ലാത്ത ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചോദ്യോത്തരങ്ങളിലൂടെ ഉത്തരോത്തരം വളരുക.



പള്ളിക്കരയില്‍ , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, ജൂലൈ 9 12:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. നീര്‍വിളാകന്‍ has left a new comment on your post "ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍":

പിന്നെ സ്വത്ത് വകകള്‍ ഇഷ്ടദാനം കൊടുത്തത് തന്നെയാണ് നിസ്സഹായന്‍.... ഇന്നും അത അവര്‍ക്ക് കൈവശം വെക്കാമായിരുന്നു എന്നത് സ്പഷ്ടമാണ്.... അത് കൊട്ടാരം വക സ്വത്ത് വകകള്‍ ആയിരുന്നു.... ഇന്നിരിക്കുന്ന എയര്പോര്ടും ബസ്‌ സ്ടാന്റും, റെയില്‍വേ സ്റെഷനും. സെക്രട്ടരിയെടു എല്ലാം അവരുടെ സ്വകാര്യ സ്വത്ത് തന്നെ ആയിരുന്നു... അടിച്ചാക്ഷേപിക്കുംപോള്‍ രണ്ടു നല്ല വാക്ക് അവരുടെ ആ മഹത്വത്തെ കുറിച്ചു കൂടി പറയാന്‍ മറക്കരുത്.... വിമര്‍ശനം ആവാം, പക്ഷെ അതിനും ഒരു സ്വാഭാവികത വേണം....



Posted by നീര്‍വിളാകന്‍ to അഭിപ്രായങ്ങള്‍ at Fri Jul 08, 10:37:00 AM PDT

28. ജനശക്തി has left a new comment on your post "രണ്ടു നാള്‍ , രണ്ടു രാജി":

വന്‍ അഴിമതികളില്‍ കുടുങ്ങി മന്ത്രിമാര്‍ തുടര്‍ച്ചയായി രാജിവയ്ക്കുമ്പോള്‍ മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനാകാത്ത "അപൂര്‍വ നേട്ടങ്ങളിലേക്കാണ്" രണ്ടാം യുപിഎ സര്‍ക്കാര്‍ മുന്നേറുന്നത്. എണ്ണ-വാതക പര്യവേക്ഷണ കരാറുകളുടെ കാര്യത്തില്‍ റിലയന്‍സിനെ വഴിവിട്ടു സഹായിച്ചതിന് കോര്‍പറേറ്റ് കാര്യമന്ത്രി മുരളി ദേവ്റ രാജി സമര്‍പ്പിച്ചതിനു പിന്നാലെ സ്പെക്ട്രം അഴിമതിയില്‍പ്പെട്ട് ടെക്സ്റ്റൈല്‍സ് മന്ത്രി ദയാനിധി മാരനും പുറത്തായി. ടെലികോം മന്ത്രി എ രാജയും വിദേശസഹമന്ത്രി ശശി തരൂരും നേരത്തെ തന്നെ അഴിമതിമുദ്ര ചാര്‍ത്തപ്പെട്ട് പുറത്തായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍വെട്ടിപ്പു നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ സുരേഷ് കല്‍മാഡിയാണ് നിയമക്കുരുക്കില്‍പ്പെട്ട് സ്ഥാനമാനം ഉപേക്ഷിക്കേണ്ടി വന്ന മറ്റൊരു പ്രമുഖന്‍ . സ്പെക്ട്രം അഴിമതിയില്‍ പങ്കാളിത്തം ആരോപിക്കപ്പെടുന്ന ആഭ്യന്തരമന്ത്രി ചിദംബരം അടക്കമുള്ളവര്‍ ഊഴംകാത്തുനില്‍ക്കുന്നു. ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പ്, ഖനനകരാര്‍ അഴിമതി, സ്വകാര്യ കമ്പനികള്‍ക്ക് വാതകപര്യവേക്ഷണ കരാറുകള്‍ വഴിവിട്ടു നല്‍കിയതിലെ വെട്ടിപ്പ് തുടങ്ങി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതികളുടെ പട്ടിക ഏറെ നീണ്ടതാണ്.



Posted by ജനശക്തി to ജാഗ്രത at July 8, 2011 10:47 PM

29. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivaran...":

പ്രിയപ്പെട്ട ബെഞ്ചാലി,നന്ദി.ഈ പുനർവായനയിൽ വീണ്ടും വീണ്ടും രസം കണ്ടെത്തിയതിൽ വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ബാലു,നന്ദി.എപ്പോഴും നല്ല കാമ്പും,കഴമ്പുമുള്ള വായനകൾ നമുക്ക് കിട്ടാറില്ലാല്ലോ അല്ലേ ഗെഡീ.

പ്രിയപ്പെട്ട അബ്ദുൾഖാദർ സാബ്,നന്ദി.വെറും കൈയ്യുമായി വന്നിട്ട് നിറമനസ്സുമായി പോകുന്ന ഇത്തരം കാഴ്ച്ചകൾ കാണുമ്പോഴുള്ള സന്തോഷം ഞാനെങ്ങിനെയാണ് പറഞ്ഞറിയിക്കുക എന്റെ ഭായ്.

പ്രിയമുള്ള വി.എ, നന്ദി.ഈ പ്രമാണങ്ങൾ തപ്പിയെടുത്ത് ഉപകാരപ്രദമായി വിനിയോഗിച്ചതിലും,സർവ്വത്മനായുള്ള ആ പിന്തുണകൾക്കും ഒത്തിരിയൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ധനലക്ഷ്മി,നന്ദി.വായാനാ വിളകൾ തന്നെയാണല്ലോ ഏറ്റവും നല്ല വിള..അല്ലെ.ഞങ്ങളുടെ ഇത്തരം എല്ലാപ്രവർത്തനങ്ങൾക്കും നിങ്ങളുടെയെല്ലാം പിന്തുണകൾ പ്രതീക്ഷിക്കുന്നൂ കേട്ടൊ.

പ്രിയപ്പെട്ട പള്ളിക്കരയിൽ,നന്ദി. ഇനിയുള്ള ഭാവിയിൽ ഗ്രന്ഥശാലകളും നമ്മുടെ കൂടെ കൊണ്ടു നടക്കാം കേട്ടൊ ഭായ്.

പ്രിയമുള്ള ജീവി കരിവെള്ളൂർ,നന്ദി.പല ഉപയോഗങ്ങളുള്ള ഇത്തരം ഡിജിറ്റൽ പുസ്തകങ്ങൾ നമ്മുടെ വിപണിയും കീഴടക്കും കേട്ടൊ ഗോവിന്ദരാജ്.

പ്രിയപ്പെട്ട കൊച്ചുരവി,നന്ദി.ഈ പുത്തൻ അറിവുകൾ പങ്കിട്ടെടുത്തതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.



Posted by മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. to ബിലാത്തിപട്ടണം BILATTHIPATTANAM at 8 July 2011 11:49

30. വിനുവേട്ടന്‍ has left a new comment on your post "അനന്തമീ യാത്ര അനന്തപുരി യാത്ര - ഭാഗം രണ്ട്":

പോങ്ങു ഇനി കോവളത്തേക്കെങ്ങാനും ആയിരിക്കുമോ കാലത്തേ തന്നെ വച്ചു പിടിച്ചത്‌...? എന്തായാലും അടുത്തയാഴ്ച വരെ കാത്തിരിക്കാം...



Posted by വിനുവേട്ടന്‍ to നന്ദപര്‍വ്വം at July 9, 2011 12:14 AM

31. Arun.B നിങ്ങളുടെ പോസ്റ്റ് "നൃഗന്റെ കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നൃഗകഥ ഇന്നു വായിക്കുമ്പോള്‍ ശരിക്കും ദുഃഖം തോന്നുന്നു. അങ്ങനെ എഴുതിത്തുടങ്ങിയതാണ്. എന്തും ദാനമായി വാങ്ങാന്‍ ആര്‍ത്തിയോടെ കാത്തുനില്‍ക്കുകയും തൊട്ടടുത്ത നിമിഷം അവ സ്വകാര്യസ്വത്താണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മതസമൂഹങ്ങളെ , അഭിനവബ്രാഹ്മണരെപ്പറ്റി ഓര്‍ത്തപ്പോള്‍ വിഷയം അല്‍പം വഴിതെറ്റിയോ എന്നും സംശയം



Arun.B , ഇടവഴി ലേക്ക് Friday, July 08, 2011 10:41:00 PM ന് പോസ്റ്റ് ചെയ്തത്

32. റിനി ശബരി has left a new comment on your post "ഉത്തിഷ്ഠതാ.. ജാഗ്രതാ..":

ഹാറ്റ്സ് ഒഫ് യൂ .. റെജീ ..
യുവത്വം തിളക്കുന്നുന്റ് ആ ഞരമ്പുകളില്‍ ..
ഈ വിവരണം അഭിനന്ദനമര്ഹിക്കുന്നു ..
ഇന്നതിന്‍ പ്രസക്തീ വളരെ കൂടിയിരിക്കുന്നു ..



Posted by റിനി ശബരി to കാട്ടുകുറിഞ്ഞി... at July 8, 2011 9:34 PM

33. Pathfinder (A.B.K. Mandayi) has left a new comment on your post "ഉത്തിഷ്ഠതാ.. ജാഗ്രതാ..":

സ്വാമി വിവേകാനന്ദൻ നൽകിയ സന്ദേശം ഉൾക്കൊള്ളാൻ കഴിയാതെ പോയതാണു നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടേയും യുവതലമുറയുടേയും ശാപം. വിവേകാനന്ദ വിവരണങ്ങൾ വീണ്ടും സ്മ്രിതി പദത്തിലുണർത്തിയ കാട്ടുകുറിഞ്ഞിക്ക് അഭിനന്ദനങ്ങൾ.



Posted by Pathfinder (A.B.K. Mandayi) to കാട്ടുകുറിഞ്ഞി... at July 8, 2011 9:57 PM

34. pravaahiny has left a new comment on your post "റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച":

god bless you



Posted by pravaahiny to കാലിഡോസ്കോപ്പ് at 8 July 2011 10:40

35. നിസ്സഹായന്‍ has left a new comment on your post "ചന്തിത്തഴമ്പിലൊട്ടിയ സ്വര്‍ണനാണ്യങ്ങള്‍":

@ നീര്‍വിളാകന്‍,

കൊട്ടാരം വക സ്വത്ത് വകകള്‍ ആയിരുന്നു എന്നു പറഞ്ഞാല്‍ രാജകുടുംബാംഗങ്ങളുടെ വ്യക്തിപരമായ സ്വത്ത് എന്നു മനസ്സിലാക്കുന്നു. രാജാവിന്റെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ സ്വത്ത് എന്നാല്‍ അവര്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയതൊന്നുമല്ലല്ലോ ? രാജവാഴ്ചടോടനുബന്ധിച്ച് വന്നു ചേരുന്ന ഈ സ്വകാര്യസ്വത്തുക്കള്‍ ഒരു പരിധിയിലധികമൊന്നും കൈയ്യില്‍ വെയ്ക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. അതൊക്കെ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് പിടിച്ചെടുക്കുവാന്‍ സാധിക്കും. എന്നാല്‍ അതിനുള്ള അവസ്ഥ സൃഷ്ടിക്കാതെ സ്വമേധയാ രാജ്യത്തിനായി വിട്ടുകൊടുത്തത് അവര്‍ക്കും നന്നായി. അതിന് അഭിനന്ദിക്കാം. എന്നാല്‍ അത് വലിയ മഹത്വമായി വാഴ്ത്താന്‍ മാത്രമൊന്നുമില്ല.



Posted by നിസ്സഹായന്‍ to അഭിപ്രായങ്ങള്‍ at Fri Jul 08, 11:06:00 AM PDT

Reply via email to