1. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "മദനിയെ തൂക്കിക്കൊല്ലുക !!!":

മീഡിയ ബാഹുല്യമുള്ള ഒരു സ്റ്റേറ്റിൽ മദനി എങ്ങനെ കള്ളക്കേസിൽ കുടുക്കപ്പെട്ടു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. അതും കോയമ്പത്തൂർ‌ കേസിൽ നിരപരാധി ആയി വന്ന് മാധ്യമങ്ങളുടെ പ്രിയങ്കരനായ മദനി. പിന്നെ എങ്ങനെ ഇയാൾ‌ പ്രഥമ ദൃഷ്ടിയാൽ തന്നെ കള്ളക്കേസ് എന്ന് തോന്നുന്ന ഒരു കേസിൽ ജയിലിൽ ആയി. ഇനി അങ്ങോട്ട് ഏതൊക്കെ സ്പോടന കേസിൽല്പ്രതിയാകാൻ പോകുന്നു

ഇതിന്റെ മൂലകാരണം അൻവേഷിച്ച് ചെന്നാൽ അത് ലോകസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയനുമായി ഉണ്ടാക്കിയ സഖ്യമാണ് എന്ന് തെളിയും. അന്നാണ് മദനിയുടെ നേരേ വീണ്ടും മാധ്യമ ആക്രമണമുണ്ടായത്. അതുവരെ മദനിക്ക് അനുകൂലമായി വാർത്ത എഴുതിയവരൊക്കെ ഒറ്റ ദിവസം മലക്കം മറിഞ്ഞു. പിന്നെ പഴയ ക്രൈം വാരിക എടുത്ത് കഥകളും തെളിവികളും നിരത്തുകയയൈരുന്നു.

അതോടെ മദനിയോട് ഉണ്ടായിരുന്ന സിമ്പതി കേരളത്തിൽ നിന്ന് പോയിക്കിട്ടി. പിന്നെ ഒരു കേസ് വരേണ്ട താമന്മെ ഉണ്ടായിരുൻനുള്ളൂ . എങ്ങനെ എങ്കിലും ഈ ഭീകരനെ ഇവിടെ നിന്ന് ഒഴിവാക്കിയാൽ മതി എന്നായി. അപ്പോഴാണ് ബാഗ്ലൂർ കേസ് വന്നത്. മദനിയെ പിടിച്ച് കൊടുത്തതോടെ എല്ലാവരും ഹാപ്പി

ഇന്ന് മദനിക്ക് വേണ്ടി മുക്കറ ഇടുന്ന എല്ലാം സാംസ്ക്കാരിക നേതക്കളും മദനിയെ പിടിച്ച് കൊണ്ട് പോയപ്പോൾ‌ മൗനം പാലിച്ചു. ഇപ്പോൾ‌ വീണ്ടും അവർ സജീവമാകുന്നു. മദനി ജയിലിൽ നിന്ന് ഇറങ്ങിയതോടെ പി.ഡിപിക്ക് പണി ഒന്നു ഇല്ലാതായി. ഇപ്പോൾ‌ അവരും ഹാപ്പി. മദനി മോചനം എന്ന സ്ഥിരം അജണ്ട തന്നെ അവർക്ക് കിട്ടി.പണപ്പിരിവും ഉശാറായി നടക്കും



Posted by കിരണ്‍ തോമസ് തോമ്പില്‍ to കാലിഡോസ്കോപ്പ് at 23 July 2011 21:11

2. vrajesh has left a new comment on your post "ആരാണ് പ്രതി?":

എന്റെ ഒരു സുഹൃത്തിന് ഇത് പറ്റിയത് ബ്ലോഗ് തുടങ്ങിയ ദിവസം തന്നെ..ഒരു മൂന്ന് പേജൊക്കെ എഴുതിപ്പിടിപ്പിച്ച ശേഷം.ഇതൊഴിവാക്കാന്‍ ഞാന്‍ ചെയ്യുന്നത് ഓരോ പാരഗ്രാഫ് എഴുതി സേവ് ചെയ്യുകയാണ്.



Posted by vrajesh to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, July 24, 2011 9:37:00 AM

3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഭ്രാന്ത്":

ഇത്‌ ഇഷ്ടപ്പെട്ടു

ഭൈമി പക്ഷെ വഴക്കിടും - ഇതെല്ലാം കൂടി ഇങ്ങനെ കൂട്ടി വച്ചിരിക്കുന്നതെന്തിനാന്നും ചോദിച്ച്‌

അപ്പൊ നമ്മുടെ പ്രാന്ത്‌ മാറില്ലായിരിക്കും അല്ലെ?
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 23, 2011 8:14 PM

4. mini//മിനി has left a new comment on your post "ഭ്രാന്ത്":

നല്ല കവിത



Posted by mini//മിനി to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 23, 2011 7:25 PM

5. അനില്‍@ബ്ലോഗ് // anil has left a new comment on your post "കാ....ക്ക":

:)



Posted by അനില്‍@ബ്ലോഗ് // anil to വിചിത്രചിത്രം/vichithrachithram at 24 July 2011 08:59

6. priya biju has left a new comment on your post "അന്നുമൊരു തിങ്കളാഴ്ചയായിരുന്നു....":

kollaaam, kollamkaaran kolamaakkunna lakahanamundu.



Posted by priya biju to വാസുവിന്‍റെ വിലാപങ്ങള്‍ at July 24, 2011 3:22 AM

7. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "യു à´¡à´¿ എഫിന്റേത് ഭൂപരിഷ്‌ക്കരണം അട്ടിമറിക്കാനുള്ള ഗ...":

യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വ്യാപകമായ പ്രതിഷേധത്തിനും ജനരോഷത്തിനും ഇടവരുത്തി. പുതിയതായി അധികാരമേറ്റ ഒരു സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിനെതിരെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ, പ്രസംഗം തീരുന്നതിന് മുമ്പ് പ്രതിഷേധവുമായി രംഗത്ത് വന്നത് കേരള നിയമസഭയുടെ ആദ്യ അനുഭവമാണെന്നാണ് പത്രമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 24, 2011 9:42 AM

8. അനില്‍@ബ്ലോഗ് // anil has left a new comment on your post "ഭ്രാന്ത്":

നല്ല കവിത.



Posted by അനില്‍@ബ്ലോഗ് // anil to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 23, 2011 8:33 PM

9. ശ്രീജിത് കൊണ്ടോട്ടി. നിങ്ങളുടെ പോസ്റ്റ് "ബൂലോക പ്രസാധകരും ബൂലോക പുസ്തകങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബൂലോകത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളെകുറിച്ചും,പ്രസാധകരെ കുറിച്ച് കൂടുതല്‍ അറിയാനായി. ഈ ഉദ്യമത്തിന് നന്ദി..



ശ്രീജിത് കൊണ്ടോട്ടി. , തേജസ്‌ ലേക്ക് 2011, ജൂലൈ 24 9:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. Vp Ahmed has left a new comment on your post "കറുത്ത പുഴ..":

ആത്മവിശ്വാസം എന്നും ഉണ്ടായിരിക്കട്ടെ.



Posted by Vp Ahmed to ജീവിതത്തില്‍ നിന്ന് at 5:55 AM

11. Shameer T K has left a new comment on your post "കൊല്ലനും കാലനും...":

:)



Posted by Shameer T K to തണല്‍ at 24/7/11 12:10 AM

12. ശ്രീനാഥന്‍ has left a new comment on your post "ഒരു പുക കൂടിയെടുത്തിട്ട് പിരിയാം നമുക്കോമനേ":

വ്യത്യസ്തതയുള്ള ലതീഷിന്റെ കവിതകൾ മുടങ്ങാതെ വരട്ടെ!



Posted by ശ്രീനാഥന്‍ to ജലത്തെക്കാള്‍ സാധ്യത കൂ‍ടിയ ഓര്‍മകള്‍ at July 23, 2011 6:48 PM

13. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ധനുമാസ പുലരിമഞ്ഞില്‍":

നന്ദി നിശാസുരഭി ജി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at July 23, 2011 9:24 PM

14. ചേലക്കരക്കാരന്‍ has left a new comment on your post "അമ്മ തല്ലുന്നത്":

ചെമ്മനം ചാക്കോടെ വരികള്‍ ഓറ്‍മയില്‍ ഏത്തുന്നു



Posted by ചേലക്കരക്കാരന്‍ to ആര്‍ബിയുടെ തൂലിക at July 23, 2011 1:57 PM

15. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ബൂലോക പ്രസാധകരും ബൂലോക പുസ്തകങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നാം തരം ലേഖനം. ബ്ലോഗിലെ (പുസ്തകമായ) സർഗ്ഗസൃഷ്ടികളുടെ ചരിത്രകാരനായി തന്നെ വാഴിക്കപ്പെടാനുള്ള നിരീക്ഷണവും പഠനവും. അഭിനന്ദനങ്ങൾ മനോരാജ്, ക്ലേശകരമായ ഈ ദൌത്യം ഏറ്റെടുത്തതിന്.



ശ്രീനാഥന്‍ , തേജസ്‌ ലേക്ക് 2011, ജൂലൈ 24 7:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

16. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "രാമനും ജീവനും":

കര്‍ത്താജി
നന്ദി ഒന്നു കൂടി ശ്രദ്ധിച്ചു വായിക്കട്ടെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to രാമകഥാ തത്ത്വം at July 24, 2011 7:34 AM

17. അനില്‍@ബ്ലോഗ് // anil has left a new comment on your post "വേണം വേശ്യാലയങ്ങള്‍, ഹോട്ടലുകളെപ്പോലെ !":

അതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകുമോ ചിത്രകാരാ?
ജനം അവിടേയും പോകും, തരം കിട്ടിയാൽ അടുത്ത ചെറ്റ പൊക്കാനും പോകും. ഭോഗിക്കാൻ അവസരം കിട്ടാത്തവനാണു ഈ പീഢനങ്ങൾക്ക് പോകുന്നതെന്ന് കരുതുന്നവൻ മണ്ടനാണ്. കട്ടും പിടിച്ചു പറിച്ചും തിന്നുന്നത് ചിലർക്ക് ഒരു രസമാണ്.



Posted by അനില്‍@ബ്ലോഗ് // anil to comment jar: കമന്റു ഭരണി at July 24, 2011 9:13 AM

18. Anonymous has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

സകരിയാ

ഞാന്‍ ആ തിരുകേശത്തെ ആദരിക്കുന്നവരില്‍ തന്നെ.. അല്‍ഹംദുലില്ലാഹ്


നിങ്ങള്‍ ഖലീല്‍ തങ്ങള്‍ കേശം വിറ്റു എന്ന് പറഞ് ഒരു വീഡിയോ ക്ലിപ് കൊണ്ടു വന്നു . അത് ശുദ്ധ തട്ടിപ്പാണേന്ന് കാണുന്നവര്‍ക്ക് മനസിലാവും. തിരുകേശത്തിനല്ല അവിടെ പൈസ സംഭവന പിരിക്കുന്നത്. അത് പോലെ അമ്പലക്കടവനും കാസിമിയും ആരോപിക്കുന്നത് പൊലെ കാന്തപുരമോ മറ്റ് സുന്നീ പണ്‍ഡിതരോ തിരുകേശം വിറ്റത് തെളിയിക്കാന്‍ ഒരു ഉമ്മ പെറ്റ മുജ-ജമ-ചേളാരിക്കും ഇന്ന് വരെ കഴിന്ന്ജിട്ടില്ല.. ഇനി ഖിയാമം നാള്‌ വരെ കഴിയുകയുമില്ല. എന്നാല്‍ കാസിമി 50,000 രൂപയ്ക്ക് സനദുണ്ടേന്ന് പറഞ് വെള്ളം വില്‍ക്കുന്നത് പകല്പോലെ ഞാന്‍ തന്ന് ലിങ്കില്‍ കാണാം.

ഞാന്‍ അനോണിയാണോ അല്ലയോ എന്നതല്ല. പറയുന്നത് ശരിയോ തെറ്റോ എന്ന് നോക്കുക

ഞാന്‍ 10000 കുതിര ശക്തിയോടെ വെല്ലു വിളിക്കുന്നു. സകരിയയെയും കരിനാക്കന്‍ ബ്ലോഗറെയും ലോകത്തുള്ള സകല കാന്തപുരം വിരോധികളെയും നിങ്ങള്‍ക്ക് കഴിയുമോ കാന്തപുരമോ മറ്റ് സുന്നീ പണ്‍ഡിതരോ തിരുകേശം വിറ്റത് തെളിയിക്കാന്‍ ?



Posted by Anonymous to കരിനാക്ക് at July 24, 2011 7:21 AM

19. Anonymous has left a new comment on your post "മദനിയെ തൂക്കിക്കൊല്ലുക !!!":

അപ്പോ അ.മദനി, നസീര്‍ ഇവര്‍ക്കൊഴിച്ച് ഇവിടെ ജീവിക്കുന്ന ഒരുത്തനും നട്ടെല്ലും ചങ്കുറപ്പും ഇല്ല എന്നറിങ്ങതില്‍ സന്തോഷമായി. അകത്താകാതെ ജീവിക്കുന്ന ഹംസ സാഹിബ്ബിനും നട്ടെല്ല് കാണാന്‍ വഴിയില്ല... നട്ടെല്ലും ചങ്കുറപ്പും ഇല്ലത്തവനെന്ന്തു പട്ടി പിടുത്തം അല്ലേ... ഇനിയൊരു മലബാര്‍ ലഹള ഇവിടെ നടക്കില്ല മോനെ...



Posted by Anonymous to കാലിഡോസ്കോപ്പ് at 23 July 2011 21:22

20. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ധനുമാസ പുലരിമഞ്ഞില്‍":

ശ്രദ്ധേയന്‍ ജി

ഞാന്‍ പാടുമ്പോള്‍ എനിക്ക്‌ മനസ്സില്‍ ഉള്ള ഈണം ശബ്ദത്തില്‍ വരുത്താന്‍ കഴിഞ്ഞില്ല അതുകൊണ്ടാണ്‌ അതിന്റെ ഉപകരണ സംഗീതം കൂടി കൊടുത്തത്‌. ആരെങ്കിലും നല്ല പാട്ടുകാര്‍ പാടിയാല്‍ --

എന്റെ ആശ ആകാശം വരെ പോകുന്നു
നന്ദി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at July 23, 2011 9:24 PM

21. Zakariya Kasim has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

ബഹുമാന്യ കേശപ്രിയ അനോണീ ...(ഈ കേശത്തെ എതിര്‍ക്കുന്ന അനോനികളും ഉള്ളത് കൊണ്ട് ഇങ്ങനെ വിളിക്കാതെ നിര്‍വ്വാഹമില്ല...) ബ ബ എന്ന് താങ്കള്‍ ആരോപിക്കുന്ന എന്റെ കമന്റുകള്‍ ഞാന്‍ ഇവിടെ പോസ്റ്റുന്നത് താങ്കളെ പോലെ ഒളിഞ്ഞിരുന്നല്ല..ആദ്യം ഉള്ള അഭിപ്രായം ആണുങ്ങളെ പോലെ പറയാന്‍ ധൈര്യം കാണിക്ക് ഭായ്...താങ്കള്‍ ഇങ്ങനെ പോസ്റ്റുന്നത് റേഡിയോ പോലെ ONE WAY ആയി സംസാരിക്കാന്‍ അല്ലെ ? ചോദ്യങ്ങള്‍ വരില്ലല്ലോ...ആണുങ്ങളെ പോലെ ഇവിടെ ഒരു സംവാദത്തിനു തയ്യാറാണെങ്കില്‍ (ചോദിക്കുന്നതിനു മാത്രം ഉത്തരം .. നവാസ്- മാട്ടൂസ് ലൈന്‍ മടുത്തു.) ഞാന്‍ ഇതാ വെല്ലു വിളിക്കുന്നു...അഡ്രസ്‌ ഉള്ള വെല്ലുവിളി..നൌഷാദ്-വഹാബു-പേരോട് ന്റെ ഭാഷയില്‍ പറഞ്ഞാല്‍ 1000 Horse powerode...

പിന്നെ കാസിമി വിറ്റത് ഞാന്‍ ന്യായീകരിക്കും എന്നോര്താവും അത് വെച്ച് ഒരു circus കളിച്ചത്..ആര് വിറ്റാലും അത് എതിര്‍ക്കപ്പെടെണ്ടത് തന്നെയാ സുഹ്ര്ത്തെ ... കാസിമി ആയാലും ഹുസൈന്‍ സലഫി ആയാലും ആരിഫലി ആയാലും സാക്ഷാല്‍ കാന്തപുരമായാലും...



Posted by Zakariya Kasim to കരിനാക്ക് at July 24, 2011 12:36 AM

22. അപ്പു has left a new comment on your post "ഗ്രൂപ്പ് ബ്ലോഗുകള്‍":

പ്രസന്നച്ചേച്ചീ, ഒരു ഗ്രൂപ്പിൽ പല അഡ്‌മിൻ / ഓതേഴ്സ് ഉള്ളവർ ചേർന്ന ഒരു ഗ്രൂപ്പാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഗ്രൂപ്പ് ബ്ലോഗ് ആണ് നല്ലത്. അങ്ങനെ ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങി അതിന്റെ പേരിൽ ഒരു ഫെയ്സ്ബുക്ക് പേജ് (ഫെയ്സ്ബുക്ക് അക്കൗണ്ടല്ല, പേജ്) തുടങ്ങി അതിലേക്ക് ഈ ബ്ലോഗ് ലിങ്ക് ചെയ്യുക കൂടി ചെയ്താൽ കൂടുതൽ ആളുകളിലേക്ക് അത് എത്തിക്കാം



Posted by അപ്പു to ആദ്യാക്ഷരി at 24 July 2011 07:12

23. ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ആരാണ് പ്രതി?":

ആളെ പറ്റിക്ക്യാ ല്ലേ.....എഡിറ്റ് ചെയ്ത് ചേർക്ക് മാഷെ..



Posted by ponmalakkaran | പൊന്മളക്കാരന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, July 24, 2011 10:03:00 AM

24. Pied Piper has left a new comment on your post "മാൻ‌ഗ്രോവ്സ് തീം പാർക്ക്, കണ്ണൂർ...Mangroves":

കണ്ടല്‍ കാടുകളുടെ പ്രത്യേകമായ ആവാസവ്യവസ്ഥ സഞ്ചാരപഥങ്ങളില്‍
അലോസരപെടും എന്നത് സത്യം തന്നെ ..

പക്ഷെ കാടും അരുവിയും ചതുപ്പും എക്കോസിസ്റ്റവുമല്ലാം
അറിയാതെ വളരുന്ന മനുഷ്യരുടെ ശതമാനം ഏറി വരുന്നു ..

കേരളം മുഴുവനും കണ്ടല്‍കാടുകളൊക്കെ കണ്ടല്‍ പാര്‍ക്കുകളാക്കണം എന്ന
അഭിപ്രായം എനിക്കില്ല ..
പക്ഷെ ഒരു കുഞു കണ്ടല്‍ കാടിനെ പരമാവധി അലോസരപെടുത്താതെ
ചേറില്‍ ചവിട്ടാനും മഴനനയാനും മടിയുള്ള പുതിയ തലമുറക്ക് കാണാനും
അനുഭവിക്കാനും ഒരു ഐക്കണ്‍ പാര്‍ക്ക് ആക്കി മാറ്റിയതില്‍ എന്താണ് ഇത്ര തെറ്റ് ??

കണ്ടലുകളെ കുറിച്ച് ഒരു കുറഞ്ഞ അവബോധം സ്ര്ഷ്ടിക്കാനെങ്കിലും അത് ഉപകരിക്കും
എന്നു ഞാന്‍ കരുതുന്നു ...

പാര്‍ക്കിനെ കോമ്പന്‍സേറ്റ് ചെയ്യാന്‍ കണ്ണൂരില്‍ എത്ര ഏക്കറില്‍ പുതുതായി
കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിക്കാന്‍ ഇടതുപക്ഷ സഖാക്കള്‍ക്ക് കഴിയും എന്നാതിലാണ് മിടുക്ക് ..

മറുപടികള്‍ ഹരിത തീരങ്ങള്‍ നിര്‍മിച്ചുകൊണ്ടാകട്ടെ .

പാര്‍ക്കിനെ പരിചയപെടുത്തിയതിനു നന്ദി ..



Posted by Pied Piper to മിനി ചിത്രശാല 'photos' at July 23, 2011 7:33 PM

25. nalan::നളന്‍ has left a new comment on your post "മദനിയെ തൂക്കിക്കൊല്ലുക !!!":

കാവ്യനീതിക്ക് മഅദിനിയേക്കാള്‍ അര്‍ഹരായിട്ടുള്ളവര്‍ ആര്‍ഷഭാരത പ്രസംഗങ്ങളുമായിട്ട് വെളിയില്‍ വിലസുന്നുണ്ട്..... അപ്പോ അദ്വാനിയേ എപ്പോഴാ തൂക്കിക്കൊല്ലുന്നത് ?



Posted by nalan::നളന്‍ to കാലിഡോസ്കോപ്പ് at 23 July 2011 21:29

26. ശ്രീനാഥന്‍ has left a new comment on your post "മരപ്പെയ്ത്ത്":

മരുഭൂമിക്കെതിരെ പ്രതിരോധം തീർക്കുന്ന വൃദ്ധമരങ്ങൾ-ഋതുഭേദസങ്കടങ്ങളില്‍ ആഴ്ന്നു പോകാതെ. ,മനോഹരമായി സാഹിബ്- മനസ്സിന്റെ കടിഞ്ഞാൺ പോവാതിരിക്കട്ടെ.



Posted by ശ്രീനാഥന്‍ to നിഴൽ വരകൾ at 7/24/2011

27. ശ്രീനാഥന്‍ has left a new comment on your post "ഫണൽ":

യൂഫോബിയ സൌന്ദര്യഫണൽ തന്നെ.



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at July 24, 2011 7:02 AM

28. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "'തേര്‍ഡ് മാന്‍' ഫാക്ടര്‍ (വിശ്വാസത്തിന്റെ ശാസ്ത്രം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു തരം സ്ട്രോമാന്‍ ആര്‍ഗ്യുമെന്റായിപ്പോയല്ലോ പലയിടത്തും. ഇല്ലാത്ത ഒരു എതിരാളിയെ സങ്കല്‍പിച്ച് അയാള്‍ക്കില്ലാത്ത കുറേ സ്വഭാവവിശേഷവും അയാളുടേതല്ലാത്ത വാദങ്ങളും ഒക്കെ കെട്ടിവെച്ച് അതിനെയിരുന്നെതിര്‍ത്തങ്ങ് തകര്‍ക്കുവാണല്ലോ :)

ബ്രൈറ്റിനു ഉടന്‍ തന്നെ ഒരു മൂന്നാമന്‍ അനുഭവമൊക്കെയുണ്ടാവാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചേക്കാം :)

അതിനെക്കൂടെ ഡിനൈ ചെയ്ത ശേഷവും എയ്‌‌ഥീയസ്റ്റ് ആവാന്‍ സാധിക്കുന്നുവെങ്കിലേ ബ്രൈറ്റ് തന്നെ പറഞ്ഞ പോലെ അതില്‍ കാര്യമുള്ളൂ.

എന്ന് കരുതി ബാക്കിയുള്ളവര്‍ എല്ലാം അങ്ങനെയാണെന്നൊന്നും ധരിച്ചേക്കല്ലും



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2011, ജൂലൈ 24 3:47 രാവിലെ ന് പോസ്റ്റ് ചെയ്തത്

29. ജോ l JOE has left a new comment on your post "കൊച്ചിൻ ബ്ലോഗേഴ്സ് മീറ്റ് - വീഡിയോ - ഒന്നാം ഭാഗം.":

കണ്ടു കണ്ടു ..........:)



Posted by ജോ l JOE to കാര്‍ന്നോര്‍സ് കോര്‍ണര്‍ at July 23, 2011 5:46 PM

30. ഇലഞ്ഞിപൂക്കള്‍ has left a new comment on your post "കടവ്":

നല്ല കഥ.. യാതാര്‍ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന വായന സമ്മാനിച്ചു..



Posted by ഇലഞ്ഞിപൂക്കള്‍ to സത്രം at Sunday, 24 July 2011 01:47:00 GMT+04:00

31. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സംഗീതപാഠം ഏഴ്‌":

ശ്രദ്ധേയന്‍ എഴുതിയ ഒരു ഗസല്‍ ഈണം ചെയ്ത്‌ ദാ ഇവിടെ ഇട്ടിട്ടുണ്ട്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to സംഗീതം at July 23, 2011 9:20 PM

32. അപ്പു has left a new comment on your post "കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം.":

ശാന്തിതീരം ചോദിച്ച രണ്ടു ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ഈ ബ്ലോഗിലെ അതാതു ചാപ്റ്ററുകളിൽ ഉണ്ട്. വലതുവശത്തെ സൈഡ് ബാർ വായിച്ചു നോക്കൂ. അതിന്റെ ഉത്തരങ്ങൾ കമന്റായി എഴുതുക എന്നത് പ്രായോഗികമല്ല.



Posted by അപ്പു to ആദ്യാക്ഷരി at 24 July 2011 07:18

33. shameer kuttoth has left a new comment on your post "കണ്ടറിയാത്തവര്‍ പിന്നെ,.....":

i need PDF file

[email protected]



Posted by shameer kuttoth to നിലാവ്‌ at 24 July 2011 06:38

34. hamza has left a new comment on your post "മദനിയെ തൂക്കിക്കൊല്ലുക !!!":

ANOMANEYS എന്നാ പേരില്‍ മ അടനിയെ മോശമാക്കാന്‍ ഏതോ ഒരു തീവ്ര വാദിയുടെ ജല്പനങ്ങള്‍ വായിച്ചു ഒരു പാടു മടനിമാര്‍ ജീവിക്കുന്നെന്നും ഇവനെ എന്താ പിടിക്കത്തെതെന്നും ചോതിക്കുന്നു ..ഇവനെ പോലുള്ള മദനി മാര്‍ (നട്ടെല്ലും ചങ്കുറപ്പും)ഇല്ലാത്തവന്‍ മാരെ പിടിക്കാന്‍ ഏതുപട്ടി വരും ? പട്ടി പിടുത്തം ഞാന്‍ പണ്ടെ നിര്‍ത്തിയത് കൊണ്ടു ഈ പട്ടിയെ ഞാന്‍ പിടിക്കില്ല ,,,,,,,,,,,,,,,,,,,?



Posted by hamza to കാലിഡോസ്കോപ്പ് at 23 July 2011 15:12

35. oru manushyan has left a new comment on your post "ശബ്ദം -NIHL":

നന്ദി

ഇങ്ങനൊരു ബ്ലോഗ്‌ തുടങ്ങിയിട്ടിട്ട്‌ അതിന്റെ യൂസര്‍ നെയിം പോലും മറന്നിരിക്കുകയായിരുന്നു. ഇപ്പൊ തപ്പിയെടുത്തു



Posted by oru manushyan to ചില കാര്യങ്ങള്‍ at July 23, 2011 8:19 PM

36. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സംഗീതപാഠം ഏഴ്‌":

എച്മൂ പഠിക്കാന്‍ തുടങ്ങിയോ?
ഞായറാഴ്ചയല്ലെ ഇന്നെങ്കിലും തുടങ്ങിക്കൊ

വി എ മാഷ്‌ തല കൂടി ആയിരിക്കും മുടി തികയാതെ വരുന്നത്‌ ഹ ഹ ഹ :)

ഭായി ജീ ആരെങ്കിലും ഇതുപയോഗിച്ചു പഠിക്കുന്നു എങ്കില്‍ എന്റെ സന്തോഷം എത്രയായിരിക്കും നന്ദി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to സംഗീതം at July 23, 2011 9:20 PM

37. അപ്പു has left a new comment on your post "കീമാജിക് - ഓഫ്‌ലൈൻ ടൈപ്പിംഗ് ടൂൾ":

കൊട്ടോട്ടിക്കാരാ, വിന്റോസ് 7 ഉം മലയാളവും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. അത് വിന്റോസിന്റെ പ്രശ്നമാണ്. ഏതായാലും കീമാജിക്കിന്റെ പ്രവർത്തകരെ ഈ വിവരം അറിയിക്കാം. അവർ പറയുന്നതെന്തെന്നു നോക്കാം.



Posted by അപ്പു to ആദ്യാക്ഷരി at 24 July 2011 07:14

Reply via email to