1. KP has left a new comment on your post "പുരോഗമന പരിണാമ രസായനം":

"അദ്ധ്യാപകന്റെ തല വെട്ടിയെടുത്ത രക്തം" പുലരി സ്വയം സംഘടിപ്പിക്കുമ്മൊ അതോ സ്വന്തം മതതീവ്രവാദികൾ ക്കു ക്വട്ടേഷൻ കൊടുക്കുമോ?

തന്റെയൊക്കെ മനസ്സിൽ എന്തു മാത്രം വിഷം ഉണ്ടെങ്കിൽ ആണ്‌ ഇതു പോലെയൊക്കെ എഴുതിപിടിപ്പിക്കുക. കഷ്ടം തന്നെ!!



Posted by KP to pulari at July 28, 2011 2:19 AM

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കിങ്ങിണിക്കുട്ടിയുടെ കാത്തിരിപ്പ്‌ എന്ന കവിത":

ഹാവു ഒരു ഫോളോവറെ കിട്ടി അനാമികെ സന്തോഷം വലതു കാല്‍ വച്ചാണല്ലൊ കയറിയത്‌ അല്ലെ ?

എന്നാ കവിത എഴുതാന്‍ തുടങ്ങുന്നത്‌?
ബ്ലോഗിലൊന്നും കണ്ടില്ലല്ലൊ
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at July 27, 2011 5:12 PM

3. Anonymous has left a new comment on your post "KEY WORDS RELATED TO MY BLOG":

We Get Homes With No Equity,We Purchase Any Homes,We take Above Payments.For total information and residence options
please
http://www.sold2.us and get supply
or call us 410-978-7981,please refer to friends who will need aid.Many thanks and Very good Luck!

Awareness Landlords and Rehabbers:
If you are a severe investor buying at least 1 household per quarter for rental or rehab,
then you are in the right location proper now.
http://www.renewreality.com.

Operator Funding May possibly Be The Hidden Solution Discover How To Private A Home Without Dealing With A Bank!
Find out The Surprising Reality About Renting & Why It Could Be Placing You Back again Financially… Achieve
Insider Secrets and techniques on How Proprietor Funding Truly Works.
http://www.reimatcher.com/Baltimore/Reality_properties/sp1

Need New Start? We can enable.Painting corporation can paint your house inside preferred time frame,
in colors of your option with ideal savings for paints,with acceptable by purchaser excellent.
Honest rates,references,license,bond,insuranse.For pics of your performs please check out
http://renewhouse4u.com.



Posted by Anonymous to അനാമിക at July 28, 2011 5:32 AM

4. navasshamsudeen has left a new comment on your post "അക്ഷരങ്ങൾ":

പാത്തും പെന്‍ റ്റൂളും ഒക്കെയായി കുടുങ്ങിയിരിക്കുവാ കോയാ.. ....



Posted by navasshamsudeen to ഫോട്ടോഷോപ്പ് പഠിക്കാം at July 28, 2011 3:12 AM

5. മേല്‍പ്പത്തൂരാന്‍ has left a new comment on your post "ഋതുമാപിനി":

വായിച്ചിരുന്നു...പ്രശംസിക്കണമെന്നുണ്ടായിരുന്നു പക്ഷേ..എവിടാണെന്നറിഞ്ഞിട്ടുവേണ്ടെ..!!



Posted by മേല്‍പ്പത്തൂരാന്‍ to ഋതുഭേദങ്ങള്‍ at 2:35 AM

6. Sandeep.A.K has left a new comment on your post "മണികര്‍ണിക":

മണികാര്‍ണികയുടെ പ്രണയഭാവം ഹൃദ്യം.. ഇതുവരെ കേട്ടറിവുള്ള വാരണാസി ജന്മപാപങ്ങള്‍ കഴുകി കളയാന്‍ ആത്മീയമായ ഒരിടം എന്ന നിലയ്ക്കായിരുന്നുവെങ്കില്‍ അതിനിവിടെ ഇതാ ഒരു പ്രണയമുഖം കൈവന്നിരിക്കുന്നു.. ഇഷ്ടമായി ഈ വരികള്‍..



Posted by Sandeep.A.K to വരമൊഴി at July 28, 2011 12:20 AM

7. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "സുന്ദരിയാണോ ഞാന്‍":

ആ പോസു കണ്ടിട്ടു സുന്ദരനാണെന്ന തോന്നുന്നത്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ..Smoking Snaps.. at 28 July 2011 06:07

8. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

താങ്കളുടെ പ്രധാനപെട്ട ചോദ്യമെന്നു താങ്കള്‍ കരുതുന്നതെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന താങ്കളുടെ ആദ്യത്തെ ചോദ്യം യഥാര്‍ത്ഥത്തില്‍ എന്താണെന്നും അഥവാ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും സത്യാത്തില്‍ എനിക്ക് മനസ്സിലായിട്ടില്ല.ഒരു പക്ഷെ ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥത്തിലൊക്കെ എന്റെ പോസ്റ്റില്‍ നിന്ന് താങ്കളെന്തെങ്കിലും വായിചെടുത്തോ?.
"""പ്രകൃതി നശിപ്പിക്കപെടുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവണമെന്നൊരു വ്യാവസ്ഥ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയിലുണ്ടെങ്കില്‍,ആ പ്രകൃതിയെ ഒരാള്‍ നശിപ്പിച്ചാലും സമൂഹത്തിലെ എല്ലാവരും കൂടെ ഒന്നിച്ച് നശിപ്പിച്ചാലും ആ കര്‍മ്മങ്ങളുടെ ഫലമായ പ്രകൃതി ദുരന്തങ്ങള്‍ സമൂഹത്തിലെ നിരപരാധികളെയടക്കം എല്ലാവരെയും ബാധിക്കാവുന്നതാണ്......."
ഇവിടെ,പ്രകൃതി നശിപ്പിക്കപെടുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവണമെന്നൊരു വ്യാവസ്ഥ ദൈവത്തിന്റെ സൃഷ്ടി വ്യാവസ്ഥയില്‍ "ഉണ്ടെന്ന്" ഞാന്‍ പറയുന്നില്ല,പകരം "ഉണ്ടെങ്കില്‍" എന്നാണു ഞാന്‍ പറയുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം 'കാട്' വെട്ടിനശിപ്പിക്കുന്നതും 'മണ്ണും മണലും'എടുക്കുന്നത് കൊണ്ട് അത് പോലുള്ള മറ്റു കാര്യങ്ങളും ചെയ്ത് പ്രകൃതിയുടെ സന്തുലിതമായ തകരാറിലാവുന്നത് കൊണ്ടാണെന്ന് ഞാന്‍ കേട്ടിട്ടുള്ളത് സത്യമാണെങ്കില്‍ ആ ""സത്യം""പ്രകൃതിയെ സൃഷ്ടിക്കുമ്പോള്‍ തന്നെ ദൈവം പ്രകൃതിയുടെ സൃഷ്ടിയില്‍ ഒരു വ്യാവസ്ഥയാക്കി(നാശ കാരണമാക്കി ) വെച്ചത് കൊണ്ടാണ്ടെന്നാണ്‌ ഞാന്‍ അവിടെ പറയുന്നത്.അതായത് പ്രകൃതി നശിക്കപെടാന്‍ കാരണമാവുന്ന മേല്‍ പറഞ്ഞ കര്‍മ്മങ്ങള്‍ (കാട്' വെട്ടിനശിപ്പിക്കുത് പോലെയുള്ള ) ഒരാള്‍ ചെയ്താലും എല്ലാവരും കൂടി ഒന്നിച്ച് ചെയ്താലും ദൈവത്തിന്റെ മേല്‍ പറഞ്ഞ പോലുള്ള """സൃഷ്ടി വ്യാവസ്തകള്‍ക്ക് വിരുദ്ധമാവുന്നുണ്ടെങ്കില്‍""" പ്രകൃതി നശിക്കുമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 27 July 2011 15:20

9. Abdul Khader EK has left a new comment on your post "മുടിവാദത്തിന്റെ പരിണാമ വഴികള്‍":

അമീന്‍ യാ റബ്ബ്...

നവാസിന്‍റെ കമന്റുകളുടെ നിലവാരമാണ് ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം.

ഇപ്പോള്‍ ഇതാ സഹോദരന്‍ മുഹമ്മദ്‌ നവസില്‍ നിന്ന് നിലവാരമുള്ള ഒരു കമന്റു വന്നിരിക്കുന്നു,

"അല്‍ഹംദുലില്ലായി റബ്ബില്‍ ആലമീന്‍ "

നമ്മുക്ക് എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം

"ഇഹിദിന സ്വിറാത്തില്‍ മുസ്ഥഖീം " ആമീന്‍ ആമീന്‍ ആമീന്‍

അല്ലാഹു നമ്മെ ഇഹത്തിലും പരത്തിലും വിജയിപ്പിക്കട്ടെ, ആമീന്‍ ആമീന്‍ ആമീന്‍

ഈ റമദാന്‍ കൊണ്ട് വിജയം വരിക്കാന്‍ തൌഫീഖ്‌ നല്‍കട്ടെ, ആമീന്‍ ആമീന്‍ ആമീന്‍



Posted by Abdul Khader EK to കരിനാക്ക് at July 28, 2011 2:02 AM

10. r s kurup has left a new comment on your post "മഴമേഘം.....":

GOOD Though a little too sentimental



Posted by r s kurup to മാണിക്യം at July 27, 2011 3:33 PM

11. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "മൂന്നാമത്തെ രാത്രി":

കഥയും അവതരണവും നല്ലത്. പക്ഷെ, സംഭവങ്ങളില്‍ ഒരു അവിശ്വസനീയത നിഴലിക്കുന്നു. ശരീരങ്ങള്‍ അടുക്കാനുള്ള ആസക്തി ഉള്ളില്‍ ഒളിപ്പിച്ചവര്‍ മൂന്ന് ദിവസം കാത്തുനില്‍ക്കുമോ എന്നൊരു സംശയം!! :-)



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to കുമാര സംഭവങ്ങള്‍ at July 28, 2011 5:02 AM

12. r s kurup has left a new comment on your post "ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍":

Those flowers will forget you sooner than later and they will whither away at their time whether you are there or not;that is the law of nature.There will be fresh flowers may be of plastic or paper
However it gives immense pleasure to write and to read about the lost flowers in a slightly sentimental tone.well wrtten Congrats



Posted by r s kurup to സെന്‍റര്‍കോര്‍ട്ട് at July 27, 2011 4:37 PM

13. Lipi Ranju has left a new comment on your post "റിസര്‍വ്ബാങ്കും ജനങ്ങളും പിന്നെ ഞാനും":

ജാനകി പറഞ്ഞത് ശരിയാ, നിങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ വിചാരിച്ചാല്‍ ലോണ്‍ എടുത്തു പെണ്മക്കളുടെ കല്യാണം നടത്തുന്നത് തടയാം :) എന്ത് പറയുന്നു ... സമ്മതമാണോ !
പിന്നെ പോസ്റ്റ്‌ ഇഷ്ടായിട്ടോ .... (രണ്ടു കൊല്ലം കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു വരണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു... ഈ പോക്കുപോയാല്‍ അതൊക്കെ വെറും ദിവാസ്വപ്നങ്ങള്‍ ആവും ! )



Posted by Lipi Ranju to ഞാന്‍ പുണ്യവാളന്‍ at July 28, 2011 4:47 AM

14. N.J ജോജൂ has left a new comment on your post "സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും":

സാമൂഹിക നീതി
"മാനേജ്മെന്റും സഹപാഠികളും ഒന്നും സമൂഹത്തില്‍ പെടില്ലായിരിക്കും."

സമൂഹമെന്നത് മാനേജുമെന്റും സഹപാഠിയും മാത്രമല്ല എന്ന യാഥാർഥ്യം മനസിലാക്കിയാലേ 50-50യുടെ അനീതി മനസിലാക്കാനാവൂ. സമൂഹം മുഴുവനും വഹിക്കേണ്ട ചുമതല ഏതാണ്ട് 1% ഓ 2% ഓ വരുന്ന മാനേജുമെന്റിലേയ്ക്കും സഹപാഠിയിലേയ്ക്കും ചുരുക്കുന്നു. ഇന്നത്തെ റേഷൻ സമ്പ്രദായവും സൊജന്യങ്ങളും ഇതേ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്ന അപരന്റെ കയ്യിൽ നിന്നും ഇരട്ടി തുക ഈടാക്കിയിട്ടല്ലല്ലോ. 2 രൂപയ്ക്ക് അരി നൽകണ്ടതിന്റെ ബാധ്യത തീർക്കുന്നത് 20 രൂയുടെ അരി 40 രൂ വിറ്റിട്ടല്ലല്ലോ. ഇതെല്ലാം പരിഹരിക്കപ്പെടുന്നത് നികുതിപണം ഉപയോഗിച്ചാണ്. ഈ സൗജന്യങ്ങൾ എത്തിച്ചേരുന്നത് അർഹതപ്പെട്ടവർക്കു തന്നെയാണല്ലോ തത്വത്തിലെങ്കിലും.

സാമൂഹിക നീതിയുടെ ഈ രണ്ടു തത്വങ്ങളും -അർഹതയും സമൂഹത്തിന്റെ ഉത്തരവാദിത്തവും - 50-50 യിൽ ലംഘിക്കപ്പെടുകയോ കുറഞ്ഞ പക്ഷം പരിഗണിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നു.



Posted by N.J ജോജൂ to അനുഭവങ്ങള്‍ പാളിച്ചകള്‍ at July 28, 2011 5:55 AM

15. സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

ഹഹഹഹഹ....അതൊരു വല്ലാത്ത പറ്റായി പോയല്ലോ? "പിന്നെ പതുക്കെ കണ്പോള ഉയര്‍ത്തി എന്നെ ഒന്ന് നോക്കും പെട്ടന്ന് തന്നെ നോട്ടം താഴോട്ടാകും..പഴേ കുമാരസംഭവം സിനിമയില്‍ പരമശിവനെ കാണുമ്പോഴുള്ള സതി ദേവിയുടെ എക്സ്പ്രഷന്‍ ..അതേ നാണം.ശെടാ, ഞങ്ങളില്‍ ആരാ പെണ്ണ്??ഞാന്‍ ഇനി ഇവനെ പെണ്ണുകാണാന്‍ വന്നെ ആണോ?" ഇത് തകര്‍ത്തു! :-) പക്ഷെ, ഒരു സംശയമുള്ളത് മറന്നുവച്ച ഹാന്‍ഡ് ബാഗ് എടുക്കാന്‍ വണ്ടിയില്‍ നിന്ന് എല്ലാരും ഇറങ്ങി പൂമുഖത്ത് വരുമോ? :-) കഥയില്‍ എന്തു ചോദ്യം അല്ലേ? അഭിനന്ദനങ്ങള്‍!! എനിയും എഴുതണം. :-)



Posted by സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു to INTIMATE STRANGER at July 28, 2011 3:42 AM

16. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കിങ്ങിണിക്കുട്ടിയുടെ കാത്തിരിപ്പ്‌ എന്ന കവിത":

നൗഷു
കണ്ണന്‍
ലക്ഷ്മി ലച്ചു
നിശാസുരഭി
മനോജ്‌
എല്ലാവര്‍ക്കും നന്ദി
കണ്ണന്‍ മുതുകുളം ആണല്ലെ ഞാന്‍ ഹരിപ്പാടാണ്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at July 27, 2011 5:15 PM

17. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

Anonymous said...
>>>ആമസോണിലെ ആദിവാസികള്‍.... അവരൊന്നും ഇസ്ലാമിനെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാകില്ല. അവരെ ഒക്കെ നരകത്തിലേക്ക് വിടുന്നതിനു എങ്ങിനെ ഒക്കെ വ്യാഖ്യാനിച്ചാലും എന്തു ന്യായീകരണമാണ് ഉള്ളത്..??<<<<

ഇസ്ലാമിക പ്രബോധനം എത്തിയിട്ടില്ലാത്ത എത്താന്‍ യാതൊരു വഴിയുമില്ലാത്ത ആമസോണ്‍ നദീതീരങ്ങളിലെ ആദിവാസികളെ പോലെയുള്ളവര്‍ "കാഫിര്‍" ആയി മരണപ്പെടുമ്പോള്‍,അവര്‍ക്ക്‌ ശിക്ഷയുണ്ടെങ്കില്‍ അത് അനീതിയാണെന്ന വാദത്തിനെതിരെ ഇസ്ലാമിക ദര്‍ശനത്തിലെ ദാര്‍ശനികമായ മറുപടി വളരെ യുക്തിഭദ്രമാണ്‌.യുക്തിഭദ്രമായത് കൊണ്ട് തന്നെ അത് അനീതിയല്ല.

വലിയൊരു വിഷയമാണിത്,അത് കൊണ്ട് തന്നെ വിശദമായി പറയാന്‍ അവയെ കുറിച്ചൊരു പോസ്റ്റ്‌ തന്നെ എഴുതേണ്ടി വരും.അതിന് വേണ്ടി,'ഇഹ്സാന്‍' 'ഈമാന്‍' 'ഇസ്ലാം','...ഇസ്ലാമും മുസ്ലിമും',...'ഇഹ്സാനും മുഹ്സിനും',....'തൌഹീദും' 'കാഫിറും' പിന്നെ 'അല്ലാഹുവും' ....അങ്ങനെയങ്ങനെ ഒരു പാട് സംജ്ഞകള്‍ വിശകലനം ചെയ്യേണ്ടി വരും.
അതില്‍ "ഇഹ്സാനെ" കേന്ദ്രമാക്കിയാണ്‌ ഇസ്ലാമിക പ്രബോധനം ആമസോണില്‍ ദൈവം എത്തിച്ചില്ല എന്ന കാരണം കൊണ്ട് ദൈവം നീതിമാനല്ല എന്ന ദൈവ നിഷേധത്തെ ഖണ്ഡിക്കുക.
....."നന്മ പ്രവര്‍ത്തിക്കുക" .....എന്ന് ഭാഷാ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുള്ള 'ഇഹ്സാന്‍' എന്ന പദത്തിന് ദാര്‍ശനികമായി വളരെയധികം അര്‍ത്ഥ വ്യാപ്തിയുണ്ട്. പ്രവാചക ശ്രേഷ്ടന്‍ പറയുന്നൂ...
....“നിശ്ചയം അല്ലാഹു 'ഇഹ്സാനെ' എല്ലാത്തിനുമേലും എഴുതിവെച്ചിരിക്കുന്നു” (സഹീഹ് മുസ്ലിം).
എല്ലാത്തിന്റെയും ഉള്ളിലുമുള്ള 'ഇഹ്സാനെ','തൌഹീദിനെ' കര്‍ഷകര്‍ "വിത്ത്‌ മണ്ണിട്ട്‌ മൂടുന്നത് പോലെ"...മണ്ണില്‍ നിന്ന് സൃഷ്ടിക്കപെട്ട മനുഷ്യനും ആ വിത്ത്‌ വളര്‍ത്താതെ മണ്ണിട്ട്‌ മൂടി കാഫിര്‍ ആയാല്‍ അതിനുത്തരവാദി ദൈവമല്ല,അവനവന്‍ തന്നെയാണ്.(വളരെയധികം തെറ്റിദ്ധാരണയുള്ള "കാഫിര്‍" എന്ന പദം വിത്തിനെ മണ്ണിട്ട്‌ മൂടുന്ന കര്‍ഷകരെ ഉദ്ധേഷിച്ചും ഖുര്‍ആനില്‍ പ്രയോഗിക്കുന്നുണ്ട്.എന്ന് വെച്ചാല്‍ ആ പദം കൊണ്ട് വിളിക്കപെടുന്നത് അപമാനകരമാണെങ്കിലും, തെറിയോന്നുമല്ല... )



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 27 July 2011 14:21

18. കുഞ്ഞിപ്പ has left a new comment on your post "കാളിദാസന്മാരുടെ ഇസ്ലാമോഫോബിയയും അവയ്ക്കുള്ള പ്രധിവ...":

Anonymous said...
>>>> ഞാന്‍ വല്ല പുണ്യവും എന്റെ ജീവിതത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ കൂലി പടച്ചോന്‍ എനിക്കു എവിടുന്നു തരും..?<<<<

അവിശ്വാസികള്‍ എന്തെങ്കിലും പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് ഈ ലോകത്തിലെ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി മാത്രമാണല്ലോ അങ്ങനെയല്ലെന്ന അവകാശവാദം അവിശ്വാസിക്കുണ്ടേങ്കില്‍ തന്നെ അതിന് യുക്തിസഹമായ തെളിവ്‌ നല്‍കാന്‍ അവിശ്വാസികള്‍ക്ക്‌ കഴിയില്ല.അതായത്,താന്‍ ഇന്ന പുണ്യ പ്രവര്‍ത്തി ചെയ്യുന്നത് ഈ ലോകത്തിലെ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയല്ല മറിച്ച് ദൈവ പ്രീതിക്ക് വേണ്ടിയാണെന്ന് അവിശ്വാസികള്‍ പോലും പറയുന്നില്ലല്ലോ.അപ്പോള്‍ തീര്‍ച്ചയായും അവര്‍ ചെയ്യുന്ന പുണ്യ പ്രവര്‍ത്തികള്‍ക്ക് അവര്‍ ഉദ്ദേശിച്ച നേട്ടം ഈ ലോകത്ത്,ഈ ലോകത്ത് മാത്രമേ ലഭിക്കുകയുള്ളൂ.എന്തെങ്കിലും ധര്‍മ്മം നല്‍കുന്നത് പ്രശസ്തിക്ക് വേണ്ടിയാണെങ്കില്‍...പത്രത്തില്‍ പടം വരാനാണെങ്കില്‍ അയാള്‍ അവിശ്വാസിയാണെന്ന കാരണം കൊണ്ട് അയാളുടെ പടം പത്രത്തില്‍ പതിയാതിരിക്കില്ല.
ദൈവ പ്രീതിക്കപ്പുറം ഈ ലോത്തിലെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന വിശ്വസിയുടെ വിധിയും ഇത് തന്നെയാണ്.സമൂഹത്തിന് ചില ഗുണമൊക്കെയുള്ളത് കൊണ്ടായിരിക്കാം കപടന്മാരുടെ അത്തരം പ്രവര്‍ത്തികള്‍ വിശുദ്ധ ഖുര്‍ആന്‍ നിരുല്‍സാഹപ്പെടുത്താതിരിക്കുന്നത് അഥവാ അതൊരു പാപമാണെന്ന് പറയാതിരിക്കുന്നത്.



Posted by കുഞ്ഞിപ്പ to കറുത്ത കല്ല്‌ at 27 July 2011 14:01

19. N.J ജോജൂ has left a new comment on your post "സ്വാശ്രയ പ്രശ്നം : മിത്തും യഥാർത്ഥ്യവും":

സ്വാശ്രയത്തിലെ മെറിറ്റ്
ഈ കമന്റ് എൻജിനീയറിംഗിനെ അടിസ്ഥാനമാക്കിയാണ് എഴുതിയിരിക്കുന്നത്.
സർക്കാരിന്റെ എൻട്രൻസ് പരീക്ഷയാണു മാനദൻഢം എന്നു വരികിൽ തന്നെ സർക്കാർ കോളേജിൽ പഠിക്കുവാൻ തക്ക മെറിറ്റില്ലാത്തവരാണല്ലോ സ്വാശ്രയകോളേജുകളിലേയ്ക്ക് എത്തുന്നത്.(ഇത് പൂർണ്ണമായും ശരിയല്ല എന്ന എനിക്കറിയാം, സർക്കാർ ഫ്രീസീറ്റ് വേണ്ട എന്നു വച്ച് മികച്ച കോളേജ് നോക്കി സർക്കാർ/സ്വകാര്യ സ്വാശ്രയങ്ങൾ നോക്കി പോകുന്നവരുണ്ട്, IHRDയുടെ മോഡൽ, ചെങ്ങന്നൂർ, സ്വകാര്യസ്വാശ്രയമായ രാജഗിരി തുടങ്ങിയവയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ അറിയാം.)

സർക്കാർ കോളേജിൽ ഫ്രീയായി പഠിയ്ക്കുവാൻ മെറിറ്റില്ലാത്തവരെ സ്വാശ്രയകോളേജുകൾ ഫ്രീയായി പഠിപ്പിക്കണം എന്നു പറയുന്നതു ബാലിശമാണ്.

സർക്കാരിന്റെ എൻട്രൻസ് പരീക്ഷയോ ഇന്റർ ചർച് കൗൺസിൽ ഇന്ന് അവലംബിക്കുന്ന പ്രവേശന രീതിയോ ഒന്നും മെറിറ്റ് നിർണ്ണയിക്കാൻ പര്യാപ്തമാണ് എന്ന വിശ്വാസവും എനിക്കില്ല. സുതാര്യമായ മറ്റൊരു സംവിധാനം അവലംബിക്കാനാവുമെന്നും കരുതുന്നില്ല. അഭിരുചി എന്നത് പ്രവേശനത്തിന്റെ ഒരു ഘട്ടത്തിൽ പോലും അളക്കപ്പെടുന്നുമില്ല. ബഹുഭൂരിപക്ഷത്തിന്റെയും സ്വപ്നമായ ഐ.ടി ക്ലറിക്കൽ ജോലികൾക്ക് അത്രയൊക്കെ മതി എന്നതു മറ്റൊരു യാഥാർഥ്യം.

സർക്കാരിന്റെ 50-50 പ്രകാരം മെറിറ്റ് സീറ്റിൽ വരുന്ന 1000 നെക്കാൾ മെറിറ്റിൽ ഒട്ടും പിറകിലല്ല 50-50 പ്രകാരം പേയ്മെന്റ് സീറ്റ് എടുക്കേണ്ടിവരുന്ന 1001 മൻ. പക്ഷേ 1000ആമനെ പഠിപ്പിക്കേണ്ട ബാധ്യതകൂടി 1001മനു ചുമക്കേണ്ടീ വരുന്നു; 1000മനു എന്തോ കൂടുതലുണ്ടത്ര.



Posted by N.J ജോജൂ to അനുഭവങ്ങള്‍ പാളിച്ചകള്‍ at July 28, 2011 6:12 AM

20. AMBUJAKSHAN NAIR has left a new comment on your post "കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം":

ശ്രീ. മാര്‍ഗി വിജയകുമാറിന്റെ പൂതനാമോക്ഷത്തില്‍ ലളിത ഞാന്‍ കണ്ടു ആസ്വദിച്ച മറക്കാനാവാത്ത ആ അനുഭവം ,നിഷ്ക്കളങ്കന്‍ എഴുതിയ ആസ്വാദനത്തിലൂടെ വീണ്ടും ആസ്വദിക്കുവാന്‍ സാധിച്ചു.



Posted by AMBUJAKSHAN NAIR to നിഷ്കള‌ങ്കന്‍‍|Nishkkalankan at July 27, 2011 5:36 PM

21. Satheesh Haripad has left a new comment on your post "മതവും മദ്യവും മാധ്യമങ്ങളും, അവ സൃഷ്ടിക്കുന്ന മദവും...":

ഇന്നത്തെക്കാലത്ത് വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ( എന്നാൽ ആർക്കും അതിനത്ര ധൈര്യമില്ലാത്ത) ഒരു വിഷയമാണിത്.

മദ്യം വിഷമാണെങ്കിൽ, മതം കൊടിയ വിഷമാണെന്നാനെന്റെ അഭിപ്രായം. അത് ജനങ്ങൾക്കിടയിൽ അനാവശ്യമായ ആപൽക്കരമായ വേർതിരിവുകൾ സൃഷ്ടിക്കുന്നു. മതലഹളകൾ രാഷ്ട്രീയലഹളകളേക്കാൾ കൂടുതൽ ദുരന്തങ്ങൾ സൃഷ്ടിക്കുന്നതും അതുകൊണ്ടുതന്നെയാണ്‌.

താങ്കൾ പറഞ്ഞ ആ കഥ അബ്ദുൾ കലാമിന്റെ പഴയ ഒരു പ്രസംഗത്തിൽ നിന്നുമാണ്‌. " ഇവിടെ എത്രവേണമെങ്കിലും മുസല്മാൻമാരെയും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സിക്കുകാരേയും കാശ്മീരിയേയും ബംഗാളിയേയുമൊക്കെ കാണാം നമുക്ക്, പക്ഷേ എത്ര ഇന്ത്യാക്കാരെ കാണാൻ പറ്റും നമുക്ക്?"

ഇന്ന് ദൈവങ്ങൾ മതങ്ങളുടെ അടിമകളായിക്കഴിഞ്ഞിരിക്കുന്നു. അതത് മതങ്ങളിലെ പുരോഹിതന്മാരും സാമുദായിക നേതാക്കന്മാരും ആണ്‌ യഥാർത്ഥ ഗുണഭോക്താക്കൾ.
അരാഷ്ട്രീയവും അധാർമികവുമായ ഒരു സാമൂഹികവ്യവസ്ഥയുണ്ടാക്കുന്ന അരക്ഷിതാവസ്ഥയാണ്‌ ആളുകളെ അന്ധമായി ഇത്തരം വിശ്വാസങ്ങളിലേക്കടുപ്പിക്കുന്നതെന്ന് തോന്നുന്നു.
നമ്മുടെ സമൂഹം നന്നാവണമെങ്കിൽ ജാതി-മത ചിന്തകളൊക്കെ വെടിഞ്ഞ് നമ്മൾ തന്നെ ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്ന് എന്നാണാവോ നാമോരോരുത്തരും മനസ്സിലാക്കുന്നത്?


നന്നായി എഴുതി.
ആശംസകളോടെ
satheeshharipad.blogspot.com



Posted by Satheesh Haripad to നീരുറവ തേടി at July 28, 2011 5:23 AM

22. prathap joseph has left a new comment on your post "walk n the park":

great.... nice tone...



Posted by prathap joseph to fade in at 28 July 2011 04:39

23. r s kurup നിങ്ങളുടെ പോസ്റ്റ് "“എസ്. ഐ പരീക്ഷയും - ഗുരുവായൂർ ബോംബും“" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Good



r s kurup , എന്റെ കേരളം ലേക്ക് 2011, ജൂലൈ 27 3:45 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

24. Lipi Ranju നിങ്ങളുടെ പോസ്റ്റ് "ഒരുമ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മരണത്തിലും ഒരുമ! കൊള്ളാം...
പിന്നെ ആശയ ദാരിദ്ര്യം ആണെങ്കില്‍ റഷീദിക്ക പറഞ്ഞപോലെ മറ്റു ബ്ലോഗുകള്‍ വായിച്ചു തല്‍ക്കാലം സമാധാനിക്കൂ ... അല്ലാതെ ലോണെടുക്കാനോന്നും നില്ക്കണ്ടാട്ടോ ... പലിശ നിരക്കൊക്കെ കൂട്ടിയത് അറിഞ്ഞില്ലേ ! :)



Lipi Ranju , ബോൺസായ് ലേക്ക് 2011, ജൂലൈ 28 4:57 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to