1. ജനശക്തി has left a new comment on your post "കര്‍ണാടകത്തില്‍ യെരവര്‍ക്ക് അടിമവേല":

അധികാരം അഴിമതിക്ക് തീറെഴുതിയ ബിജെപി ഭരണത്തില്‍ കര്‍ണ്ണാടകത്തിലെ കുടകില്‍ ആദിവാസികള്‍ക്ക് അടിമ വേലയും അയിത്തവും. സ്വന്തം മണ്ണില്‍ നിന്ന് ജന്മിമാര്‍ ആട്ടിയോടിച്ച കാടിന്റെ മക്കള്‍ ഇടതുപക്ഷ ചെറുത്ത് നില്‍പ്പിന്റെ തണലില്‍ പ്ലാസ്റ്റിക്ക് കൂരകള്‍ തീര്‍ത്ത് ജീവിതം കരുപ്പിടിപ്പിക്കുന്നു. ഒപ്പം കിടപ്പാടത്തിനായി സന്ധിയില്ലാ സമരവും.



Posted by ജനശക്തി to ജാഗ്രത at July 30, 2011 8:44 AM

2. കുമാരന്‍ | kumaran has left a new comment on your post "ചുവന്ന താരം":

:)



Posted by കുമാരന്‍ | kumaran to മിനി ചിത്രശാല 'photos' at July 30, 2011 7:44 AM

3. മണ്‍സൂണ്‍ മധു has left a new comment on your post "ഗസ്റ്റ് ബുക്ക്":

അപ്പു മാഷേ ,
ഞാന്‍ രണ്ടു ബ്ലോഗ്‌ എഴുതുന്നുണ്ട്
http://kelkathashabdham.blogspot.com
http://njanpunyavalan.blogspot.com
അതില്‍ കഴിഞ്ഞ ചില ദിവസങ്ങളായി കേള്കാത്ത ശബ്ദത്തിലെ പോസ്റ്റിലെ ചിത്രങ്ങള്‍ തെളിയുനില്ല പ്രൊഫൈല്‍ ചിത്രം തെളിയുന്നുമുണ്ട് , ഞാന്‍ പുണ്യവാളന്നിലെ പ്രൊഫൈല്‍ ചിത്രം തെളിഞ്ഞില്ല മറ്റെല്ലാം ചിത്രങ്ങളും തെളിഞ്ഞു കാണുകയും ചെയ്തു , അഞ്ചു ഡേ ഞാന്‍ വെയിറ്റ് ചെയ്തു എന്നിട്ട് പുണ്യവാളന്നിലെ പ്രൊഫൈല്‍ ചിത്രം വിണ്ടും ചേര്‍ത്തു പക്ഷെ കേള്‍ക്കാത്ത ശബ്ദത്തിലെ പ്രൊഫൈല്‍ ചിത്രമോഴുക്കെ ഒന്നും തെളിയുന്നില്ല ഞാന്‍ ആ ചിത്രങ്ങളും വീണ്ടും ചേര്‍ക്കണോ അതോ ഇന്നിയും ശരിയാക്കും എന്ന് കരുതി വെയിറ്റ് ചെയ്യണോ 1 വീക്ക്‌ കഴിഞ്ഞു എന്താ മാഷിന്റെ അഭിപ്രായം



Posted by മണ്‍സൂണ്‍ മധു to ആദ്യാക്ഷരി at 30 July 2011 02:12

4. നിഷേധി has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

വളരെ വിജ്ഞാന പ്രദമായ ലേഖനം ... മുഴുവന്‍ വായിച്ചിട്ടില്ല ...വായിക്കും .... താങ്കള്‍ വിട്ടുപോയ ഒരു കൂട്ടര്‍ കൂടി ഉണ്ട് ... വാസ്തു ശാസ്ത്ര വിശാരദ് പേരിന്റെ മുന്‍പില്‍ താങ്ങി കുറെ അവന്മാര്‍ ഇറങ്ങിയിട്ടുണ്ട് .... ഞങ്ങള്‍ ഒക്കെ 5 കൊല്ലം ഉറക്കം ഒഴിഞ്ഞു പഠിച്ച ശേഷം വരച്ചു കൊടുക്കുന്ന വീടിന്റെ തെക്കും വടക്കും ഇടിച്ചു പൊളിച്ചു..... . മാക്രിയുടെയും കോടവയരന്റെയും പ്രതിമയും വെച്ച് വാസ്തു ശാസ്ത്രം പറഞ്ഞു കാശ് വാങ്ങുന്ന ചിലവന്മാര്‍ .ഇപ്പൊ ജോല്സ്യന്മാരും ആ വഴി കൂടി നോക്കുന്നുണ്ട് ..സര്‍ക്കാരിന്റെ കാശ് മുടിപ്പിക്കാന്‍ ആയി "വാസ്തു വിദ്യ കേന്ദ്രവും ".... പണ്ട് ബോബനും മോളിയില്‍ പറഞ്ഞപോലെ ജ്യോതിഷം ശാസ്ത്രമാണ് തെറ്റില്ല .. പക്ഷെ പിഴക്കാം (അവന്റെ ഒക്കെ വയറ്റിപിഴപ്പ് )



Posted by നിഷേധി to അഭിപ്രായങ്ങള്‍ at Fri Jul 29, 02:54:00 PM PDT

5. ജനശക്തി has left a new comment on your post "രാജിക്ക് യെദ്യൂരപ്പ ഉപാധിവച്ചു; പുറത്താക്കുമെന്ന് ...":

മുഖ്യമന്ത്രിയെ മാറ്റി ഖനന അഴിമതിയെത്തുടര്‍ന്നുണ്ടായ നാണക്കേട് മറയ്ക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. പിന്‍ഗാമിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജിവയ്ക്കില്ലെന്ന് യെദ്യൂരപ്പ തുറന്നടിച്ചു. രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് യദ്യൂരപ്പക്ക് ബിജെപി അന്ത്യശാസനം നല്‍കി. ബംഗളൂരുവിലുള്ള കേന്ദ്ര നേതാക്കള്‍ യോഗം ചേര്‍ന്നാണ് അന്ത്യശാസനം നല്‍കാന്‍ തീരുമാനിച്ചത്. താന്‍ പറയുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നും തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കണമെന്നുമാണ് യെദ്യൂരപ്പ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം രാജിക്ക് തയ്യാറായ യെദ്യൂരപ്പ ചെറുത്തുനില്‍ക്കാന്‍ തീരുമാനിച്ചത് ബിജെപിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തി. 31നുശേഷമേ രാജിവയ്ക്കൂ എന്ന് യദ്യൂരപ്പ കഴിഞ്ഞദിവസം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.



Posted by ജനശക്തി to ജാഗ്രത at July 30, 2011 6:53 AM

6. ^^ ^^ വേനൽപക്ഷി ^^ ^^ has left a new comment on your post "പ്രകൃതിയുടെ പ്രണയഭാവങ്ങള്‍":

"വാനമേ നീയറിയുക.......
ഞാന്‍ ആത്മാവില്ലാതെയൊഴുകുന്ന കുമിളകളാണെന്ന്.....
അവന്റെ സ്നേഹം, സൂര്യപ്രകാശത്തിലവളെ വലയം ചെയ്യുന്നതവളറിയുന്നില്ല..." നല്ല വരികൾ.



Posted by ^^ ^^ വേനൽപക്ഷി ^^ ^^ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at July 29, 2011 1:53 PM

7. അനില്‍@ബ്ലോഗ് // anil has left a new comment on your post "പ്രാര്‍ത്ഥനാഗീതം":

നന്നായിട്ടുണ്ട്.



Posted by അനില്‍@ബ്ലോഗ് // anil to കവിയരങ്ങ് at Fri Jul 29, 10:20:00 PM

8. ....Ormakal.... has left a new comment on your post "വേനൽപേച്ച്":

കൊള്ളാം............, 5 വര്ഷത്തിലേക് കടക്കുന്ന ഇട്ടിമാളൂന് പിറനാള് ആശംസകള്........



Posted by ....Ormakal.... to ഇതു ഞാനാ...ഇട്ടിമാളൂ... at Friday, July 29, 2011

9. ജനശക്തി has left a new comment on your post "വനിതാബില്‍ വര്‍ഷകാല സമ്മേളനത്തിലുമില്ല":

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ലോക്സഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയില്‍നിന്ന് വനിതാ സംവരണബില്‍ ഒഴിവാക്കി. രാഷ്ട്രീയപാര്‍ടികള്‍ക്കിടയില്‍ സമവായമാകാത്തതു കൊണ്ടാണ് വനിതാബില്‍ ഇക്കുറി പരിഗണിക്കാത്തതെന്ന് പാര്‍ലമെന്ററി മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു. രാജ്യസഭ നേരത്തെ പാസാക്കിയ ബില്ലാണിത്.



Posted by ജനശക്തി to ജാഗ്രത at July 30, 2011 8:36 AM

10. mayflowers നിങ്ങളുടെ പോസ്റ്റ് "അമ്മ കുട്ടിയെ തൊടരുത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശുപത്രിയില്‍ കയറിപ്പോയാല്‍ ദൈവാധീനം കൊണ്ട് മാത്രം പുറത്ത് കടക്കാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.ഷെരീഫിക്ക പറഞ്ഞ പോലെ കോടിക്കണക്കിനു രൂപ കൊടുത്ത് പഠിച്ചവര്‍ ഇങ്ങിനെയൊക്കെ അത് ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നു.

ആശംസകള്‍.



mayflowers , sheriffkottarakara ലേക്ക് 2011, ജൂലൈ 29 8:17 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

11. kanakkoor has left a new comment on your post " ഞാന്‍ മറന്നു പോയിരുന്നുനിനക്ക് സാമ്പാര്‍ ഇഷ്ടമല്ല...":

interesting poem. അഭിനന്ദനങ്ങള്‍



Posted by kanakkoor to മഴയിലൂടെ at July 29, 2011 8:03 PM

12. Anup Sam Abraham has left a new comment on your post "മിഷന്‍ ബംഗളുരു":

മനു ചേട്ടാ മനോഹരമായിരിക്കുന്നു പോസ്റ്റ്‌. മലയാളം ബ്ലോഗ്ഗുകളുടെ ലോകത്തേക്ക് എന്നെപ്പോലെ ഒത്തിരി പേരെ എത്തിച്ചത് ബ്രിജ്‌വിഹാരം ആണ്. അതിനു ഒത്തിരി ഒത്തിരി നന്ദി.



Posted by Anup Sam Abraham to ::ബ്രിജ്‌ വിഹാരം:: at 30 July 2011 09:46

13. കൊച്ചു കൊച്ചീച്ചി has left a new comment on your post "വെള്ളിക്കായ്‌ത്തോട് ":

അങ്ങനെ ഒന്നു വീശാന്‍ പോലും കൊള്ളാത്ത പ്രവാസിയായി, അല്ലേ?



Posted by കൊച്ചു കൊച്ചീച്ചി to തണല്‍ at 30/7/11 4:25 AM

14. ജനശക്തി has left a new comment on your post "ദേശീയപാതയില്‍ കേരളത്തിലെ ടോള്‍നിരക്ക് ആറിരട്ടി":

വാഹനങ്ങളുടെ ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ദേശീയപാതയിലെ ടോള്‍നിരക്ക് ആറിരട്ടി. കൊച്ചി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ പബ്ലിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ദേശീയപാത 47ല്‍ ഇടപ്പള്ളിമുതല്‍ അരൂര്‍വരെയുള്ള ഭാഗത്താണ് റോഡിന് ടോള്‍പിരിക്കുന്നത്. ഇന്ത്യയിലെ വാഹന-ജനസംഖ്യാനുപാതം 1:24 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 1:6ഉം കൊച്ചിയില്‍ 1:4ഉം ആണ്. രാജ്യത്ത് 24 പേര്‍ക്ക് ഒരു വാഹനം ഉള്ളപ്പോള്‍ കേരളത്തില്‍ ആറുപേരില്‍ ഒരാള്‍ക്കും കൊച്ചിയില്‍ നാലുപേരില്‍ ഒരാള്‍ക്കുവീതവും സ്വന്തമായി വാഹനമുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയാണിത്. ഇതുപ്രകാരം കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ പിരിക്കുന്നതിന്റെ ആറിലൊന്നു ടോള്‍പിരിച്ചാല്‍ മതിയെന്ന് പഠനം വ്യക്തമാക്കുന്നു.



Posted by ജനശക്തി to ജാഗ്രത at July 30, 2011 7:38 AM

15. K. Moh'd Koya | മുഹമ്മദ് കോയ has left a new comment on your post "നോമ്പുകാലത്തെ രാത്രി പടം.":

സൂപ്പര്‍ അവതരണം... ഏറനാടന്‍ തകര്‍ത്തു...



Posted by K. Moh'd Koya | മുഹമ്മദ് കോയ to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at July 30, 2011 1:01 AM

16. Sabu M H has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

ഈ കവിതയ്ക്ക്‌ കവി തന്നെ എഴുതിയ വ്യാഖ്യാനം എവിടെയെങ്കിലും ലഭ്യമാണോ? ചേർത്തു വെച്ച്‌ വായിക്കാനാണ്‌. ഇതു തന്നെയാണ്‌ കവി ഉദ്ദേശിച്ചത്‌ എന്നെങ്ങനെ അറിയും?.
ഈ എഴുതിയ വ്യാഖ്യാനങ്ങളെല്ലാം, പലരും പല പുസ്തങ്ങളിൽ നിന്നെടുത്ത്‌ പല ആശയങ്ങളുമായി ഒത്തു ചേർത്ത്‌ എഴുതിയത്‌ കൊണ്ട്‌ എങ്ങനെ ഇതാണ്‌ കവി എഴുതിയതെന്ന് അനുമാനിക്കാൻ കഴിയും?

ജനകീയ കവിത എന്ന് പറഞ്ഞ്‌ പാടി നടന്ന ഈ കവിത ഇത്ര നാളും ആർക്കും ഒന്നും മനസ്സിലാവാതെ പൊയ ഒന്നായിരുന്നില്ലേ എന്ന കാര്യത്തിൽ ഒരു തമാശയുണ്ട്‌!. അങ്ങനെ പറയുമ്പോൾ, 'വെറും ശബ്ദം കൊണ്ട്‌ ജനപ്രീതി നേടിയ കവിത അല്ലെങ്കിൽ കവി' എന്നു മുമ്പ്‌ ചിലർ പറഞ്ഞതിൽ വാസ്തവമില്ലേ എന്ന് സംശയിക്കേണ്ടി വരുന്നു!. സംസ്കൃതവും, പുരാണവും, വാസ്തു വിദ്യയും എല്ലാം വായിച്ചു മനസ്സിലാക്കിയാൽ മാത്രമെ ഈ കവിത പൂർണ്ണമായും മനസ്സിലാവുകയുള്ളൂ എന്നല്ലേ ഇതു വരെ വായിച്ച കമന്റ്‌ വെച്ച്‌ മനസ്സിലാക്കേണ്ടത്‌?!. എന്നിട്ടും ഈ കവിത ജനകീയമായി എന്നു പറയുന്നതിൽ എന്തോ ഒരു പന്തികേടില്ലേ ? :). കഥ അറിയാതെ ആട്ടം കാണുകയായിരുന്നു എല്ലാവരും?! (അതോ marketing ന്റെ വിജയമോ?)

ശിബി രാജാവിന്റെ കഥ പറയുമ്പോഴും, രണ്ടാമത്തെ വരി
'ജാതകം നോക്കുന്നു ദൈത്യന്യാസനം'
ആ കഥയുമായി ഒത്തുപോകുന്നുണ്ടോ? അതോ അതിനു മറ്റെന്തെങ്കിലും അർത്ഥമുണ്ടോ?

tracking..



Posted by Sabu M H to അപരാജിത at Friday, July 29, 2011 2:08:00 PM PDT

17. സീഡിയൻ. has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

ശങ്ക്രേട്ടാ നന്നായി പറഞ്ഞു.പണ്ട് ട്രാൻസ്പോർട്ട് ജീവനക്കാർ ഇങ്ങനെയായിരുന്നു.അവർ മാറി.എൻ.ജി.ഒ മാരുടെ അഹങ്കാരം ഒരിക്കൽ നാട്ടുകാർ അവസാനിപ്പിക്കുമെന്നു കരുതാം.പ്രധാനപ്പെട്ട പാർട്ടികൾ നിലനിൽക്കുന്നതുതന്നെ എൻ.ജി.ഒ മാരുടെ സപ്പോർട്ടോടെയാണ്‌.



Posted by സീഡിയൻ. to സുഗതന്‍ at July 30, 2011 8:40 AM

18. AUGUSTINE L has left a new comment on your post "പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ":

THIS IS MY FAVORITE SONG.

THANKS

:D



Posted by AUGUSTINE L to ഗാനമലരുകള്‍ at July 30, 2011 7:21 AM

19. നെല്ലിക്ക )0( has left a new comment on your post "തലയെണ്ണി തലയെണ്ണിത്തീരും മുന്‍പ്...":

പോസ്റ്റ്‌ ഇഷ്ടമായി..നന്നായിട്ടുണ്ട്.. നിഷാനയുടെ കമന്റ്സും അസ്സല്‍..



Posted by നെല്ലിക്ക )0( to ! »¦mukthaRionism¦മുഖ്താറിയനിസം¦« at July 29, 2011 8:52 PM

20. കുമാരന്‍ | kumaran has left a new comment on your post "ഒരൊറ്റ നിമിഷം കൊണ്ട്......":

വന നശീകരണം...:(



Posted by കുമാരന്‍ | kumaran to എഴുത്തോല at July 30, 2011 7:42 AM

21. കോമൺ സെൻസ് has left a new comment on your post "ആ ചെമ്പരത്തി മാത്രം വാടാതിരുന്നെങ്കില്‍":

വിട്ടുനിക്കുന്നവർക്കെ വിലയറിയൂ…



Posted by കോമൺ സെൻസ് to സെന്‍റര്‍കോര്‍ട്ട് at July 29, 2011 1:53 PM

22. അനില്‍@ബ്ലോഗ് // anil has left a new comment on your post "കര്‍ക്കടകവാവും കുറെ കഴുതകളും":

സർക്കാർ ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞ വസ്തുതകൾ ഒഴിച്ചാൽ മറ്റുള്ളവയോട് യോജിക്കാനാവില്ല. ഇന്ത്യ ജനാധിപത്യ രാജ്യമാണു, സർക്കാർ ഉദ്യോഗസ്ഥർ അടിമപ്പണി ചെയ്യുന്നവരല്ലാത്തതുകൊണ്ട് സാധാരണ ജനത്തിനെപ്പോലെ അവനും ആഘോഷങ്ങളും ആചാരങ്ങളും ഒക്കെ ഉണ്ടാവും. അവർ കൂടി ഉൾപ്പെടുന്നതാണു ഈ "ജനം എന്ന കഴുതകൾ". എത്ര വലിയ അവധി ദിവസങ്ങളാണെങ്കിലും എല്ലാ എമർജൻസി സരവീസുകളൂം നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്, ചികിത്സ, പോലീസ്, ഫയർ, പബ്ൾൿ ട്രാസ്ൻപോർട്ട് അങ്ങിനെ അങ്ങിനെ. മാഷന്മാരുടെ സ്കൂൾ കലണ്ടർ എടുത്ത് വച്ച് വർഷത്തിൽ ഇത്ര ദിവസമെ പണിയെടുക്കുന്നുള്ളൂ, എന്നിട്ട് 365 ദിവസത്തെ ശമ്പള വാങ്ങി സർക്കാരിനെ മുടിപ്പിക്കുന്നു എന്ന് മുൻ മുഖ്യൻ ശീമാൻ ആന്റണി അവർകൾ പറഞ്ഞത് ഓർമ വരുന്നു. അതിന്റെ മറ്റൊരു വേർഷനാണ് ഇതിന്റെ ആശയവു എന്ന് തോന്നുന്നു.



Posted by അനില്‍@ബ്ലോഗ് // anil to സുഗതന്‍ at July 30, 2011 9:16 AM

23. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

""ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
"

ഛാന്ദോഗ്യം എന്ന ഉപനിഷത്തില്‍ ഒരു കഥ ഉണ്ട്‌
ജാബാല എന്ന ഒരു സ്ത്രീയ്ക്ക്‌ തന്റെ ജീവിതത്തിലെ ഏതോ ഒരു ഘട്ടത്തില്‍ ആരില്‍ നിന്നൊ മകനായി പിറന്ന സത്യകാമന്‍ എന്ന ബാലന്റെ കഥ

ആ ബാലന്‍ വിദ്യാഭ്യാസത്തിനായി ഗുരുവിനടുത്തേക്കു ആദ്യമായി പോകുമ്പോള്‍ അമ്മയോടു ചോദിക്കുന്നു

അമ്മെ എന്റെ ഗോത്രം ഏതാണെന്നു ഗുരു ചോദിക്കുമ്പോള്‍ ഞാന്‍ എന്താണ്‌ പറയേണ്ടത്‌ എന്ന്

(അതായത്‌ അവന്റെ അച്ഛന്‍ ആരാണ്‌ എന്ന്)

അപ്പോള്‍ അമ്മ പറയുന്ന ഉത്തരം

ഞാന്‍ ചെറുപ്പത്തില്‍ പല വീടൂകളില്‍ വേലയ്ക്കായി നിന്നിട്ടുണ്ട്‌. അന്ന് മകനായി ലഭിച്ചതാണ്‌ നിന്നെ. അതുകൊണ്ട്‌ നീ ജാബാലാ സത്യകാമന്‍ ആണ്‌

( ചുരുക്കത്തില്‍ പറഞ്ഞാല്‍ അവള്‍ക്കും അറിയില്ല അവന്റെ അച്ഛന്‍ ആരാണ്‌ എന്ന്)

സത്യകാമന്‍ ഗുരുവിനടുത്തെത്തി

ഓരോരുത്തരോടും ഗോത്രം ചോദിച്ചു ചോദിച്ച്‌ ഇവന്റെ അടൂത്തെത്തിയപ്പോള്‍ അമ്മ പറഞ്ഞ ഉത്തരം ഇവന്‍ പറയുന്നു

ഗുരു ജാതി ഒന്നും ചോദിച്ചില്ല അദ്ദേഹം പറയുന്നു
സത്യം പറയുന്ന നീ ബ്രാഹ്മണന്‍ ആണ്‌ - അതേ ആ ഒരൊറ്റ വ്യവസ്ഥയേ ഉള്ളു - സത്യം. അല്ലാതെ ജന്മമല്ല

അവനെ ശിഷ്യനാക്കുന്നു

ഇതു ഉപനിഷത്‌ കഥ

ഇവിടെ നമ്മുടെ നാട്ടിലോ?

ജാതിചോദിക്കരുത്‌ പറയരുത്‌ പക്ഷെ ഏതു സര്‍ക്കാര്‍ കാര്യത്തിനും മതമേതാ ജാതിയേതാ

ഇക്കഥ എഴുതുമ്പോള്‍ വെട്ടം മാണി പോലും സത്യം എഴുതാന്‍ മടിച്ചു - പുരാണിക്‌ എന്‍സൈക്ലൊപീഡിയയില്‍ - അദ്ദേഹം ജാബാലയ്ക്ക്‌ എവിടെ നിന്നൊ ഒരു കല്ല്യാണവും ഒപ്പിച്ചു കൊടൂത്തു എന്നിട്ടു ഭര്‍ത്താവിനെ കൊന്നു.
എന്തിനാണാവൊ? ആരെ പേടിച്ചാണാവൊ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അപരാജിത at Friday, July 29, 2011 7:52:00 PM PDT

24. ബാബുരാജ് has left a new comment on your post "An awareness initiative- രണ്ടാമത്തെ പോസ്റ്റ് അപ്ഡേ...":

ഈ വഴി വരാൻ വൈകി.
കാര്യങ്ങളോട് തികഞ്ഞ അനുഭാവമുണ്ട്, പക്ഷെ എന്തോ ഒരു ക്ലാരിറ്റി കുറവുള്ളതു പോലെ. അതോ എനിക്ക് തോന്നുന്നതാണോ?
സ്ത്രീ ആരോഗ്യപ്രശ്നങ്ങളിൽ എനിക്ക് കുറയൊക്കെ പങ്ക് നൽകാൻ പറ്റുമെന്നു കരുതുന്നു. (തൊഴിലതാണ്).
ഏതായാലും ഞാനൊപ്പമുണ്ട്.



Posted by ബാബുരാജ് to മാവേലികേരളം(mavelikeralam)2 at July 29, 2011 7:00 PM

25. - സോണി - നിങ്ങളുടെ പോസ്റ്റ് "അമ്മ കുട്ടിയെ തൊടരുത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കറിയുന്ന ഒരു ഹോസ്പിറ്റല്‍ ഉണ്ട്, അവിടെ സാധാരണ പ്രസവം വളരെ അപൂര്‍വമായി മാത്രമേ നടക്കാറുള്ളൂ. ആരോ ഏഴോ മാസമാകുമ്പോള്‍ അമ്മയ്ക്ക് ബി.പി. കൂടുതലെന്നോ കുഞ്ഞിനു വളര്‍ച്ചക്കുറവെന്നോ കാരണം പറഞ്ഞ്, ആഴ്ചതോറും സ്കാനിങ്ങും, മരുന്നുകളും.... ഒടുവില്‍ എങ്ങനെയെങ്കിലും സിസേറിയന്‍ ആക്കും. എന്നിട്ടും ധാരാളംപേര്‍ ഇന്നും അവിടെ പോകുന്നു. എന്റെ ഒരു സുഹൃത്തിന്, കുഞ്ഞിനു വളര്‍ച്ചക്കുറവ് എന്ന് പറഞ്ഞ് മരുന്നുകള്‍ കൊടുത്തുകൊണ്ടിരുന്നു, ഒരുമാസം ആശുപത്രിയില്‍ കിടത്തി. എന്നിട്ട് സിസേറിയനില്‍ കിട്ടിയത് അസാധാരണ വലിപ്പമുള്ള ഒരു കുഞ്ഞ്, അത് മരിച്ചുപോവുകയും ചെയ്തു. പിന്നീട് മറ്റൊരു ഹോസ്പിറ്റലില്‍വച്ച് ഒരുപ്രശ്നവുമില്ലാതെ രണ്ടു കുഞ്ഞുങ്ങള്‍ അവര്‍ക്കുണ്ടായി.

എന്റെ വ്യക്തിപരമായ അനുഭവം പക്ഷേ മറിച്ചാണ്. എട്ടുമാസം തികയുന്നതിനുമുന്‍പേ സാധാരണപ്രസവം അനുവദിക്കുകയും, ഒരാഴ്ച ഇന്ക്യുബേറ്ററില്‍ വച്ചെങ്കിലും കുഞ്ഞിന് ആദ്യദിവസം മുതല്‍ മുലപ്പാല്‍ മാത്രം കൊടുക്കുകയും ചെയ്തു അവര്‍, തിരുവനന്തപുരം എസ്.യു.റ്റി ഹോസ്പിറ്റല്‍.



- സോണി - , sheriffkottarakara ലേക്ക് 2011, ജൂലൈ 29 2:35 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. ശങ്കരനാരായണന്‍ മലപ്പുറം has left a new comment on your post "സസ്‌പെന്‍ഷന്‍":

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി!



Posted by ശങ്കരനാരായണന്‍ മലപ്പുറം to സുഗതന്‍ at July 30, 2011 8:00 AM

27. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പ്രാര്‍ത്ഥനാഗീതകം....":

കാലത്ത്‌ ഈ കവിത ചൊല്ലിയാല്‍ മനസ്സിനൊരു ഉണര്‍വുണ്ടാകും എന്നു തോന്നി
അതു ദാ ഇവിടെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കാവ്യതളിരുകള്‍ at 30 July 2011 07:08

28. ANIL BABU has left a new comment on your post "പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ":

“പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളേ...
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നു വാ പൊന്നഴകേ..“

കൊള്ളാം നല്ലഗാനം.



Posted by ANIL BABU to ഗാനമലരുകള്‍ at July 30, 2011 7:12 AM

29. ശ്രീനാഥന്‍ has left a new comment on your post "ചുവന്ന താരം":

വെള്ളില പൂവല്ലേ ഇത്? നമ്മുടെ പഴ്യ- അമ്മ കറുത്തത്, മോളു വെളുത്തത്, മോൾക്കടെ മോളൊരു സുന്ദരിക്കുട്ടിയായി റ്റീച്ചറുടെ ബ്ലോഗിൽ എത്തിയതല്ലേ?



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at July 30, 2011 4:33 AM

30. ishaqh ഇസ്‌ഹാക് has left a new comment on your post "വെള്ളിക്കായ്‌ത്തോട് ":

എനിക്കിത് ഓര്‍മ്മകള്‍ കൊണ്ടൊരു വീശലായി..!



Posted by ishaqh ഇസ്‌ഹാക് to തണല്‍ at 30/7/11 1:10 AM

31. ജനശക്തി has left a new comment on your post "സ്വകാര്യവല്‍ക്കരണം കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ":

ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന് (കെഎംഎംഎല്‍) ഖനനപാട്ടം ലഭിച്ച സ്ഥലത്തുനിന്ന് കരിമണല്‍ വാരാന്‍ സ്വകാര്യമേഖലയ്ക്കു അനുമതി നല്‍കിയത് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ. ജൂലൈ 11ന് നിയമസഭയില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കരിമണല്‍ ഖനനത്തിന് സ്വകാര്യവൃക്തികള്‍ക്കും അനുമതി നല്‍കാന്‍ തീരുമാനിച്ചത്.



Posted by ജനശക്തി to ജാഗ്രത at July 30, 2011 7:44 AM

32. ജനശക്തി has left a new comment on your post "ഇന്ത്യന്‍ സൈന്യത്തിന് മദ്യം വാങ്ങിയതില്‍ വന്‍ അഴിമ...":

സൈന്യത്തിന് മദ്യം വാങ്ങിയ വകയില്‍ ഇന്ത്യന്‍ പ്രതിരോധവകുപ്പിലെ ഉന്നതര്‍ വന്‍ അഴിമതി നടത്തിയതായി തെളിവ്. ഇന്ത്യന്‍ പ്രതിരോധ വകുപ്പിനെ കൊണ്ട് തങ്ങളുടെ ബ്രാന്‍ഡുകള്‍ കൂടുതലായി വാങ്ങിപ്പിക്കാന്‍ വന്‍തുക കോഴ നല്‍കിയ സ്പിരിറ്റ് കമ്പനിക്ക് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന്‍ (എസ്ഇസി) 1.6 കോടി ഡോളര്‍ (70.52 കോടിയിലധികം രൂപ) പിഴയിട്ടു. ജോണി വാക്കര്‍ വിസ്കി, സ്മിര്‍നോഫ് വോഡ്ക തുടങ്ങിയ മുന്തിയ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ദിയാഷിയോ കമ്പനി ഇന്ത്യ, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഉന്നതര്‍ക്ക് നല്‍കിയ 27 ലക്ഷം ഡോളറില്‍ 17 ലക്ഷവും (ഏഴരക്കോടിയോളം രൂപ) കൈപ്പറ്റിയത് ഇന്ത്യക്കാരാണ്. അനന്തര നടപടികളില്‍നിന്നു രക്ഷപ്പെടാന്‍ കമ്പനി പിഴയടച്ചിട്ടുണ്ട്.



Posted by ജനശക്തി to ജാഗ്രത at July 30, 2011 8:56 AM

33. പാഞ്ചാലി :: Panchali has left a new comment on your post "Burmese Lamps..!":

ന്യൂ യോർക്കിലെ കോണിങ്ങിലുള്ള ഗ്ലാസ്സ് മ്യൂസിയത്തിൽ നിന്ന് കിട്ടിയത്! വിവരങ്ങൾ ഇവിടെ. :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 29, 2011 7:53 PM

34. Babu Kalyanam has left a new comment on your post "സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും":

കൊത്രെയുടെ പോസ്റ്റ്‌ വായിക്കുന്ന പോലെ തോന്നി. :-)



Posted by Babu Kalyanam to INTIMATE STRANGER at July 30, 2011 3:21 AM

35. ജനശക്തി has left a new comment on your post "ഡല്‍ഹിയില്‍ സമരങ്ങള്‍ക്ക് വിലക്ക്; നിരോധനാജ്ഞ":

പാര്‍ലമെന്റ്് സമ്മേളനം ചേരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റിലും പരിസരത്തും സമരങ്ങളും ആള്‍ക്കൂട്ടവും ഡല്‍ഹി പൊലീസ് നിരോധിച്ചു. ആഗസ്ത് 16 മുതല്‍ ജന്ദര്‍മന്തറില്‍ അണ്ണ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചെന്ന പേരിലാണ് നിരോധനം. എന്നാല്‍ , സര്‍ക്കാരിനെതിരെ ഒരുവിധ ജനവികാരപ്രകടനങ്ങളും അനുവദിക്കേണ്ടെന്നാണ് കേന്ദ്രനിലപാട്. ജന്ദര്‍മന്തറിലും പരിസരത്തും 144-ാംവകുപ്പുപ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at July 30, 2011 8:40 AM

36. Anonymous has left a new comment on your post "കുഞ്ഞാടുകള്‍":

Galletto 1260 OBD-II OBD2 CAN USB Interface Diagnostic Tool is really simple to use. Just turn your computer into a car diagnostic method. This vag tacho interface with software program included is all you will need. Works for many of vehicles after 1996. It can read and clear all diagnostic trouble codes. Display all the live information of your car.



Posted by Anonymous to ഇത്തിരിവെട്ടം at 4:17 AM

Reply via email to