1. അപ്പു has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

മലയാളം എഴുതുവാൻ ഏത് രിതിയാണ് അഭിഷേക് ഉപയോഗിച്ചത്?



Posted by അപ്പു to ആദ്യാക്ഷരി at 7 August 2011 07:52

2. mini//മിനി has left a new comment on your post "കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങൾ":

ഞൊടിയിടക്കിടയിൽ രണ്ട് കൈകൊണ്ടും കഴുത്തിലെ മാല ഇരു വശത്തേക്ക് വലിച്ച് പൊട്ടിച്ചത്, അവൻ സ്ഥലംവിട്ടതിന് ശേഷമാണ് ടിച്ചർ അറിഞ്ഞത്. അല്പം പോലും വേദനിക്കാതെ ദേഹത്ത് സ്പർശിക്കാതെ ആറ് പവനോളം വരുന്ന മാല പൊട്ടിച്ച നിമിഷം ഓർക്കുമ്പോൾ ഇന്നും അവർക്ക് ഞെട്ടൽ ഉണ്ടാകുന്നു,
സ്വർണ്ണത്തിന് വില കുതിച്ചുയരുകയാണ്,,, റോക്കറ്റ് പോലെ
കെട്ടുതാലി നഷ്ടപ്പെടുന്ന അനുഭവങ്ങൾ



Posted by mini//മിനി to മിനിലോകം at August 07, 2011 7:56 AM

3. വര്‍ഷിണി has left a new comment on your post "ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .":

എഴുത്തിലും, ചിത്രങ്ങളിലും മനോഹരമായ ഒഴുക്ക്..
ചെറുവാടിയുടെ യാത്രാ വിവരണങ്ങള്‍ ആരേയും അടക്കി ഇരുത്തുന്നില്ലാ ട്ടൊ...മനസ്സു കൊണ്ടെങ്കിലും സഞ്ചരിച്ചു പോവാണ്‍..
സുന്ദര കാഴ്ച്ചകള്‍..സുന്ദര എഴുത്ത്...ആശംസകള്‍.



Posted by വര്‍ഷിണി to സെന്‍റര്‍കോര്‍ട്ട് at August 6, 2011 6:15 PM

4. Shukoor has left a new comment on your post "ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .":

ഇതാ ഇപ്പോഴാണ് ശിരുവാണി പൂര്‍ത്തിയായത്. എന്തൊരു വശ്യമായ വിവരണം. വായിക്കുമ്പോള്‍ വല്ലാത്തൊരു വികാരം.
കൂടെ വന്ന പോലെ.



Posted by Shukoor to സെന്‍റര്‍കോര്‍ട്ട് at August 6, 2011 6:08 PM

5. ജനശക്തി has left a new comment on your post "അമേരിക്കയുടെ വിലയിടിഞ്ഞു":

ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയുടെ വായ്പാക്ഷമത പ്രമുഖ ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ്ആന്‍ഡ് പി) എഎഎ(ട്രിപ്പിള്‍എ)യില്‍നിന്ന് എഎപ്ലസി(ഡബിള്‍ എ പ്ലസ്)ലേക്കു താഴ്ത്തി. 1917ല്‍ അമേരിക്കയ്ക്ക് ട്രിപ്പിള്‍എ റേറ്റിങ് അനുവദിച്ചശേഷം ആദ്യമായാണ് അത് താഴ്ത്തുന്നത്. ലോകത്തെ മൂന്നു പ്രധാന റേറ്റിങ് സ്ഥാപനങ്ങളിലൊന്നായ എസ്ആന്‍ഡ് പിയുടെ നടപടി ധന-വായ്പ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന അമേരിക്കയ്ക്ക് കനത്തപ്രഹരമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഇതു കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.



Posted by ജനശക്തി to ജാഗ്രത at August 7, 2011 9:40 AM

6. കുമാരന്‍ | kumaran has left a new comment on your post "കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങൾ":

സ്വർണ്ണം കണ്ട് പിടിച്ചവനെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ..



Posted by കുമാരന്‍ | kumaran to മിനിലോകം at August 07, 2011 9:55 AM

7. kARNOr(കാര്‍ന്നോര്) has left a new comment on your post "ഈശോയേ നമ:!!!":

ഇത് വായിക്കാൻ വൈകീലോ എന്റെ ശവരിമല മുറുഹാ... ഇതുപോലെ ഒരു കോഴിക്കഥ ഓർമ്മവന്നു. പിന്നെ എഴുതാം :)



Posted by kARNOr(കാര്‍ന്നോര്) to എന്റെ കഥകള്‍ at August 6, 2011 9:29 PM

8. അനില്‍@ബ്ലോഗ് // anil has left a new comment on your post "ചെമ്മരിയാടുകൾ.":

ഇതെന്താ അണ്ണാ , ഇരുട്ടുപോലെ.
:)



Posted by അനില്‍@ബ്ലോഗ് // anil to Chithralekha at August 7, 2011 9:05 AM

9. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .":

കൊതിപ്പിക്കുന്ന യാത്രാ വിവരണം... കൂടെ സഞ്ചരിച്ച പ്രതീതി...മനോഹരമായ ചിത്രങ്ങളും...



Posted by കുഞ്ഞൂസ് (Kunjuss) to സെന്‍റര്‍കോര്‍ട്ട് at August 6, 2011 9:07 PM

10. കുമാരന്‍ | kumaran has left a new comment on your post "ഹൈ സ്കൂൾ ഡെയ്സ്":

jayanEvoor,
Villagemaan/വില്ലേജ്മാന്‍,
വാക്കേറുകള്‍ : എല്ലാവർക്കും നന്ദി.
mini//മിനി : അക്കാലത്ത് പഠിച്ച എല്ലാവർക്കും ഈ ടീച്ചറിനെ അറിയാം. നന്ദി.
ലീല എം ചന്ദ്രന്‍, കൂതറHashimܓ, junaith, paarppidam, റ്റോംസ്‌ || thattakam .com : എല്ലാവർക്കും നന്ദി.
ajith : ഈ കമന്റ് കണ്ട് ഞാനും ചിരിച്ചു. നന്ദി.
ശ്രീനാഥന്‍ : കിംവത്തിന്റെ പല്ല് കലക്കി.
Rakesh KN / Vandipranthan, kARNOr(കാര്‍ന്നോര്), signaturez, അബ്‌കാരി, Naushu, ചെലക്കാണ്ട് പോടാ, Nayam : നന്ദി.
Sands | കരിങ്കല്ല് : കറുപ്പിച്ചിട്ടുണ്ട്, ഞാനിതു വരെ അത് ശ്രദ്ധിച്ചില്ലായിരുന്നു. വളരെ നന്ദി.
പ്രഭ ചമ്പക്കര : നന്ദി.
ചിതൽ : ഒരു എപ്പിഡൊസിനു കൂടി ചാൻസുണ്ടെന്ന് തോന്നുന്നു. നോക്കാം. നന്ദി.
രാജീവ്‌ .എ . കുറുപ്പ് : കമന്റിനും വിളിച്ചു പറഞ്ഞതിനും വളരെ സന്തോഷം.
Rajesh, വശംവദൻ, വിധു ചോപ്ര, Echmukutty, സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു, Lipi Ranju, krish | കൃഷ്, ഇസ്മായില്‍ കുറുമ്പടി (തണല്‍), ഭായി, indu, sivanandg, മുകിൽ, ....Ormakal..., അഞ്ജലി അനില്‍കുമാര്‍, നൂലന്‍ : എല്ലാവർക്കും നന്ദി.
Sneha : അത് ചകരമുട്ടായി ആണ്. നന്ദി.
അളിയന്‍, Kalavallabhan, ശങ്കരനാരായണന്‍ മലപ്പുറം, *സൂര്യകണം.., വാല്യക്കാരന്‍.., കൊച്ചു കൊച്ചീച്ചി, റശീദ് പുന്നശ്ശേരി, ഇ.എ.സജിം തട്ടത്തുമല, വീ കെ, കാഴ്ചകളിലൂടെ, (കൊലുസ്, കുസുമം ആര്‍ പുന്നപ്ര,പ്രയാണ്‍, സുലേഖ, ഹാഷിക്ക്, പ്രദീപ്‌ കുറ്റിയാട്ടൂര്‍, ആളവന്‍താന്‍ : എല്ലാവർക്കും വളരെ നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at August 7, 2011 9:28 AM

11. എന്‍ എം ഹുസൈന്‍ has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

വാസു,
പ്രതികരണത്തിനു നന്ദി.
(1) രണ്ടു ലക്ഷത്തിലേറെ മനുഷ്യരെ ഒരു വര്‍ഷം ജയിലുകളില്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ഭൌതികവാദ സംസ്കാരത്തിന്റെ കൂത്തരങ്ങായ അമേരിക്കയെപ്പറ്റി നിശ്ശബ്ദത പാലിച്ച് ഇറാനില്‍ ഒറ്റപ്പെട്ട പീഡനങ്ങള്‍ നടന്നതിന്റെ വ്യാജ വാര്‍ത്തകള്‍ "നൂറുകണക്കിന്" എന്നാക്കി കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്ന ഒരാള്‍ക്ക് എന്തു 'യുക്തിബോധ'മാണുള്ളത്? എന്തു നീതിബോധമാണുള്ളത്? എന്തു മാനവികതയാണുള്ളത്?
(2) ഒരു വര്‍ഷം ജയിലനകത്തും പുറത്തുമായ എട്ടു ലക്ഷം ജനങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന അമേരിക്കന്‍ സമൂഹമാണ് അതിന്റെ നൂറിലൊന്നു ജനങ്ങളെ ലൈംഗികപീഡനത്തിനു വിധേയമാക്കാത്ത സമൂഹങ്ങളേക്കാള്‍ 'പുരോഗമനപര'വും 'യുക്തിഭദ്ര'വും 'ശാസ്ത്രീയ'വും എന്നു കരുതുന്നവര്‍ക്ക് സുബോധമുണ്ടെന്നു കരുതാമോ? പിന്നെയല്ലേ 'മുന്‍വിധി' !!



Posted by എന്‍ എം ഹുസൈന്‍ to ഡോക്കിന്‍സ് നിരൂപണം at August 7, 2011 7:19 AM

12. ഹാഷിക്ക് has left a new comment on your post "ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .":

സെന്റെര്‍കോര്‍ട്ടില്‍ വന്ന ഏറ്റവും മനോഹരമായ യാത്രാവിവരണം. ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു. സഞ്ചാരികളുടെ അതിപ്രസരം ഇല്ല എന്നുള്ളത് തന്നെയാണ് ശിരുവാണി ഇത്രയും സുന്ദരമായി നിലനില്‍ക്കാന്‍ കാരണം എന്ന് തോന്നുന്നു അല്ലെ? രാവിലെ വാതില്‍ തുറക്കുമ്പോള്‍ പുലി വരാന്തയില്‍ കിടക്കുന്നുണ്ടോ എന്ന് നോക്കണമെന്ന് പറയുന്നിടത്ത് അത് വ്യക്തവുമാണ്. നമ്മുടെ പല വന്യമൃഗ സങ്കേതങ്ങളുടെയും നടുവില്‍ പുലി പോയിട്ട് ഒരു മ്ലാവിനെ പോലും കാണാന്‍ പറ്റിയെന്ന് വരില്ല.

ഇത് വായിച്ചു പലരും ശിരുവാണിക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നു. റെജിക്ക് പണി കൂടുമോ!!!!! ?

(>> ഓടിയ അത്രയും പതുക്കെ പുറകിലോട്ട് വന്നു ഞങ്ങള്‍ തിരിച്ച് കയറി<< ഒരു വ്യക്തതക്കുറവ് ഉണ്ട്)



Posted by ഹാഷിക്ക് to സെന്‍റര്‍കോര്‍ട്ട് at August 6, 2011 8:18 PM

13. കുഞ്ഞൂസ് (Kunjuss) നിങ്ങളുടെ പോസ്റ്റ് "വരിമുറിഞ്ഞുപോയത്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനസ്സിനോട് സംവദിക്കുന്ന കവിത വളരെ ഇഷ്ടായീ ട്ടോ...



കുഞ്ഞൂസ് (Kunjuss) , എന്റെ ലോകം ലേക്ക് 2011, ആഗസ്റ്റ് 7 7:22 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. IRFANUDDIN has left a new comment on your post "Job Time Gabs":

interesting....wish there may not another religion in pipe line as already there are so many to contradict each other.



Posted by IRFANUDDIN to Vanity Moments at August 6, 2011 6:00 PM

15. എന്‍ എം ഹുസൈന്‍ has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

മനോജേ,
താങ്കള്‍ക്കു സ്വന്തമായി എന്തെങ്കിലും വാദങ്ങള്‍ മുന്നോട്ടു വയ്ക്കാനുണ്ടോ? ഇല്ലെങ്കില്‍ ദയവായി ഈ കോപ്പി പേസ്റ്റ് പരിപാടി അവസാനിപ്പിക്കൂ. വെറുതെ എന്നെക്കൊണ്ട് കമന്റ് ഡിലീറ്റു ചെയ്യിക്കരുത്.



Posted by എന്‍ എം ഹുസൈന്‍ to ഡോക്കിന്‍സ് നിരൂപണം at August 7, 2011 8:47 AM

16. കുഞ്ഞൂസ് (Kunjuss) has left a new comment on your post "തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങൾ..!":

ബ്ലോഗില്‍ പുതുമുഖമല്ലേ മനോ, ക്ഷമി... ഞാനൊക്കെ അറിയുന്ന മീറ്റ്‌ മുതലാളിമാര്‍ കൊട്ടോട്ടിയും ജയനുമൊക്കെയാണ്... ആ ശ്രേണിയിലേക്ക് ഒരാള്‍ കൂടിയായപ്പോള്‍ സന്തോഷം തോന്നിയത്, നാട്ടില്‍ വരുമ്പോള്‍ ഒരു മീറ്റ്‌ കൂടാന്‍ എളുപ്പമായല്ലോ എന്നോര്‍ത്താ....



Posted by കുഞ്ഞൂസ് (Kunjuss) to കല്ല്യാണസൗഗന്ധികം at August 7, 2011 9:56 AM

17. കുഞ്ഞൂസ് (Kunjuss) has left a new comment on your post "കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങൾ":

നമ്മുടെ ഈ സ്വര്‍ണഭ്രമം എന്ന്‌ തീരും ടീച്ചറെ... കല്യാണം കഴിഞ്ഞിട്ടു ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ താലിമാല കഴുത്തില്‍ ഇട്ടിട്ടുള്ളത് കൈവിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം...!

വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്‍ക്കട്ടയില്‍ താമസിച്ചിരുന്നപ്പോഴത്തെ ഒരു സംഭവം, ഒരിക്കല്‍ കാളിഘട്ടില്‍ പോയപ്പോള്‍ നേരില്‍ കണ്ടത്, ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ കിടന്ന സ്വര്‍ണ മോതിരത്തിന് വേണ്ടി ആ കുട്ടിയുടെ വിരല്‍ മുറിച്ചെടുത്തത്‌ ഇന്നും മനസ്സില്‍ ഭയം നിറക്കുന്നു.
--



Posted by കുഞ്ഞൂസ് (Kunjuss) to മിനിലോകം at August 07, 2011 9:02 AM

18. എന്‍ എം ഹുസൈന്‍ has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

മനോജ്,
പ്രതികരണത്തിനു നന്ദി.
(1)ഭൌതികവാദ സംസ്കാരം പരമോന്നത വികാസം പ്രാപിച്ച അമേരിക്കയിലെ ജയിലുകളില്‍ ഒരു വര്‍ഷം രണ്ടു ലക്ഷത്തിലേറെ പേരെ(രൂപയെയല്ല, മനുഷ്യരെ) ലൈംഗികമായി പീഡിപ്പിക്കുമ്പോള്‍ ഇറാനില്‍ "രണ്ടും മൂന്നും അഞ്ച് "ആളുകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന HRWറിപ്പോര്‍ട്ട് ഉദ്ധരിക്കാന്‍ താങ്കള്‍ക്കു ലജ്ജയില്ലേ? അല്പമെങ്കിലും?!
(2)ഭൌതികവാദ മുതലാളിത്തത്തെപ്പോലെ ഭൌതികവാദ കമ്യൂണിസ്റ്റുകളും 'സത്യം' എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നില്ല എന്ന കാര്യം മനോജിനറിയുമോ? സോവ്യറ്റ് യൂണിയനും അമേരിക്കയും പറഞ്ഞു പ്രചരിപ്പിച്ച കളവുകള്‍ അറിയാന്‍ സി ഐ എയുടെ unclasssified ഫയലുകള്‍ നോക്കിയാല്‍ മതിയാവും. ഇറാനിലെ തൂതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, യാതൊരു തെളിവും നിരത്താതെയുള്ള വെറും രാഷ്ട്രീയ പ്രസ്താവനകള്‍ ഉദ്ധരിച്ച് ഭൌതികവാദ സംസ്കാരത്തിന്റെ കാട്ടാളത്തങ്ങളെ മറച്ചുപിടിക്കാനുള്ള താങ്കളുടെ വിഫല ശ്രമം ആര്‍ക്കും മനസ്സിലാകും.
(3)മനുഷ്യന്‍ മറ്റൊരു മൃഗം മാത്രമാണെന്നു പഠിപ്പിച്ച ഭൌതികവാദ സംസ്കാരം അത്യുന്നതി പ്രാപിച്ച അമേരിക്കന്‍ ജയിലുകളിലെ വര്‍ഷത്തിലെ രണ്ടു ലക്ഷത്തിലേറെ ലൈംഗിക പീഡനങ്ങള്‍ മറച്ചുവച്ച് സംസ്കാര സമ്പന്നരായ മറ്റു രാജ്യക്കാരെ അവമതിക്കാന്‍ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന കേരള ഡോക്കിന്‍സുമാരെ പിന്തുണക്കാന്‍ താങ്കള്‍ക്കു ലജ്ജയില്ലേ?
(4)'വസ്തുനിഷ്ഠ'വും 'ശാസ്ത്രീയ'വും 'മൂര്‍ത്ത'വുമായ തെളിവില്ലാതെ ഒന്നിലും വിശ്വസിക്കില്ലെന്നു പെരുമ്പറയടിക്കുന്ന യുക്തി-നിരീശ്വരവാദികള്‍ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ പ്രചരിപ്പിച്ച കള്ളവാര്‍ത്തകളും വിഴുങ്ങി ഏമ്പക്കമിട്ട് കേരളം ചുറ്റുന്നത് ആരുടെ കാപട്യമാണു വെളിവാക്കുന്നത്?
(5) സത്യസന്ധതയുടെയും നീതിബോധത്തിന്റെയും തരിമ്പെങ്കിലും യുക്തി-നിരീശ്വരവാദികളില്‍ അവശേഷിച്ചിരുന്നുവെങ്കില്‍ ഭൌതികവാദ സംസ്കാരത്തിന്റെ കൂത്തരങ്ങായ അമേരിക്കയിലെ ഒരു വര്‍ഷത്തെ രണ്ടു ലക്ഷത്തിലേറെ ലൈംഗിക പീഡനങ്ങള്‍ പൂഴ്ത്തിവച്ച് ഇറാനിലെ ഒറ്റപ്പെട്ട പീഡനങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ വെട്ടിവിഴുങ്ങി നാടുനീളെ ഛര്‍ദിക്കുമായിരുന്നോ അവര്‍?



Posted by എന്‍ എം ഹുസൈന്‍ to ഡോക്കിന്‍സ് നിരൂപണം at August 7, 2011 7:18 AM

19. Manoraj has left a new comment on your post "തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങൾ..!":

@കുഞ്ഞൂസ് (Kunjuss): കുഞ്ഞൂസ് ഈ ലോകത്തൊന്നും അല്ലേ! ഹരീഷിനെ കഴിഞ്ഞിട്ടേ മറ്റു മീറ്റുമുതലാളിമാര്‍ ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ ആദ്യ ബ്ലോഗ് മീറ്റ് നടത്തിയത് ഹരീഷ് ആണ്. ഇതൊക്കെ അറിയണ്ടേ:)



Posted by Manoraj to കല്ല്യാണസൗഗന്ധികം at August 7, 2011 9:16 AM

20. കലി (veejyots) has left a new comment on your post "തന്നന്ന താനന്ന തന്നാന...":

"രണ്ട് സുന്ദരികളായ പെണ്‍കുട്ടികളുടെ അച്ഛനെയും അമ്മയേയും വഴിയില്‍ ഉപേക്ഷിക്കുന്നത് തെറ്റല്ലേ അണ്ണാ?"

penmakkalullavar bhagyavanmar...
kidilan post



Posted by കലി (veejyots) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 7, 2011 8:23 AM

21. mayflowers has left a new comment on your post "ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .":

ചെറുവാടി ഇങ്ങിനെ യാത്ര ചെയ്തു കൊണ്ടേ യിരിക്കൂ..ഞങ്ങളെയൊക്കെ കൊതിപ്പിച്ചു കൊണ്ട്..
വിവരണം നിലാവ് പോലെ തെളിമയുള്ളത്.



Posted by mayflowers to സെന്‍റര്‍കോര്‍ട്ട് at August 6, 2011 7:49 PM

22. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

വെള്ളരിപ്രാവ്‌

അദ്വൈതത്തിന്റെ ഉപജ്ഞാതാവ്‌ എന്ന നിലയില്‍ ആണോ ഓരോരുത്തരെയും നോക്കാന്‍ ശ്രമിക്കുന്നത്‌?

ശ്രീ ശങ്കരനായാലും ഗൗഡപാദരായാലും എല്ലാം വേദോപനിഷത്തുകളില്‍ പറഞ്ഞിരിക്കുന്നത്‌ ഒന്നെ ഉള്ളു എന്നാണ്‌ അല്ലാതെ കുരുടന്മാര്‍ ആനയെ കണ്ടതുപോലെ ആകണ്ട എന്ന് അന്നന്നത്തെ അവസ്ഥകള്‍ കണ്ട്‌ വിശദീകരിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.

അങ്ങനെ നോക്കുമ്പോള്‍ ഹൈന്ദവ തത്വശാസ്ത്രം അദ്വൈത അടിസ്ഥാനം എന്നല്ലെ പറയുവാന്‍ പറ്റൂ?

ഇവരെ രണ്ടു പേരെയും അതിന്റെ വ്യാഖ്യാതാക്കള്‍ എന്നും



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അപരാജിത at Saturday, August 6, 2011 7:38:00 PM PDT

23. അപ്പു has left a new comment on your post "പാഠം 12: ഓട്ടോഫോക്കസ്":

ശങ്കർ, ഓട്ടോഫോക്കസ് മോട്ടോർ ക്യാമറബോഡിയിൽ ആയാലും ലെൻസിനുള്ളിൽ ആയാലും ഫോക്കസ് ചെയ്യപ്പെടുന്ന രീതിയിലോ അതിന്റെ വേഗതയിലോ കാര്യമായ വ്യത്യാസമില്ല. 95% സിറ്റുവേഷനുകളിലും മാനുവൽ ഫോക്കസിനേക്കാൾ വളരെ വേഗതയിലും, കാര്യക്ഷമവുമായി ഓട്ടോഫോക്കസ് സംവിധാനം പ്രവർത്തിക്കുകയും ചെയ്യും. എങ്കിലും ഫോക്കസ് മോട്ടോർ ക്യാമറ ബോഡിയിലാണുള്ളതെങ്കിൽ ലെൻസിന്റെ ഉള്ളിൽ ഫോക്കസ് മോട്ടോർ ഇല്ലാത്ത ലെൻസുകളെയും അത്തരം ക്യാമറയിൽ ഉപയോഗിക്കാം എന്ന മെച്ചമുണ്ട്. (പഴയതരം ലെൻസുകളും ഇതിൽ ഉപയോഗിക്കാം എന്നു സാരം). ലെൻസിനുള്ളിൽ മോട്ടോർ ഉള്ള ലെൻസുകൾ ഫോക്കസ് ചെയ്യുമ്പോഴുള്ള ശബ്ദം കുറവാണ് എന്നതും മറ്റൊരു പ്രത്യകത.



Posted by അപ്പു to കാഴ്ച്ചയ്ക്കിപ്പുറം at August 7, 2011 7:50 AM

24. ജനശക്തി has left a new comment on your post "പ്രതിമ: മായാവതി സര്‍ക്കാര്‍ 66 കോടി തുലച്ചു":

പ്രതിമ നിര്‍മാണത്തിന്റെ പേരില്‍ 66.48 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്ക് സിഎജിയുടെ (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) രൂക്ഷ വിമര്‍ശം. ബി ആര്‍ അംബേദ്കറിന്റെയും കാന്‍ഷിറാമിന്റെയും പ്രതിമ സ്ഥാപിക്കാന്‍ മായാവതി 66 കോടി തുലച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍ . പ്രതിമ നിര്‍മിക്കുന്നതിന് ആവശ്യമായ കല്ലുകള്‍ ലഖ്നൗവില്‍നിന്ന് രാജസ്ഥാനിലേക്കും തിരിച്ചും കൊണ്ടുവരുന്നതിന് 15 കോടി രൂപയുടെ അധികബാധ്യത വരുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കരാറുകള്‍ പുതുക്കി നല്‍കിയതുവഴി 22 കോടിയുടെ നഷ്ടമുണ്ടായി.



Posted by ജനശക്തി to ജാഗ്രത at August 7, 2011 9:09 AM

25. അനില്‍@ബ്ലോഗ് // anil has left a new comment on your post "ഏത് സഖാവിന്റെ മണ്ടന് മക്കള്ക്കും ഡോക്ടറാവാം":

പാർട്ടി അങ്ങിനെ ഒരു നിർദ്ദേശം നല്കിയിട്ടുണ്ടോ, വിചാരം?

പേയ്മെന്റ് സീറ്റുകൾക്ക് എതിരാണ് പാർട്ടി നിലപാടെന്നാണ് എന്റെ ധാരണ.



Posted by അനില്‍@ബ്ലോഗ് // anil to വിചാരം at August 6, 2011 8:18 PM

26. ജനശക്തി has left a new comment on your post "യാത്രനിരക്ക് ബസ് ഉടമകള്‍ ആവശ്യപ്പെട്ടതിലും കൂടുതല്...":

ബസ് യാത്രനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുടെ അവകാശവാദം പൊളിയുന്നു. നിരക്ക് വര്‍ധന പ്രഖ്യാപിക്കവെ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള തന്ത്രം മാത്രമാണെന്ന് കണക്ക് വ്യക്തമാക്കുന്നു. ബസ് ഉടമകള്‍ ആവശ്യപ്പെട്ടതിലും ഉയര്‍ന്ന നിരക്ക് വര്‍ധനയാണ് ഞായറാഴ്ച രാത്രിമുതല്‍ നടപ്പാകുന്നത്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്കുമാത്രം മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചതായും കിലോമീറ്റര്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നുമാണ് മന്ത്രി പറഞ്ഞത്. നിലവില്‍ കിലോ മീറ്ററിന് 55 പൈസയാണ് യാത്രനിരക്ക്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി ഊറ്റംകൊള്ളുമ്പോള്‍ പുതുക്കിയ നിരക്കില്‍ 61 പൈസമുതല്‍ ഒരു രൂപവരെയാണ് വിവിധ ഫെയര്‍സ്റ്റേജുകളില്‍ യാത്രക്കാരില്‍നിന്ന് ഈടാക്കുക. ബസ് ഉടമകള്‍ നിലവിലെ കിലോമീറ്റര്‍ നിരക്കായ 55 പൈസ 65 പൈസയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.



Posted by ജനശക്തി to ജാഗ്രത at August 7, 2011 9:33 AM

27. കുമാരന്‍ | kumaran has left a new comment on your post "മൂന്നാമത്തെ രാത്രി":

അഭിപ്രായങ്ങളെഴുതിയ എല്ലാവർക്കും നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at August 7, 2011 9:34 AM

28. ജനശക്തി has left a new comment on your post "ലോട്ടറി കേസില്‍ കുറ്റപത്രം; കെന്നഡി, മാര്‍ട്ടിന്‍ ...":

ലോട്ടറികേസില്‍ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജോണ്‍ കെന്നഡി, സാന്റിയാഗോ മാര്‍ട്ടിന്‍ , ഭൂട്ടാന്‍ലോട്ടറി ഏജന്റുമാര്‍ , ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്റേഴ്സ് ഉടമ എന്നിവരെ പ്രതികളാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.



Posted by ജനശക്തി to ജാഗ്രത at August 7, 2011 9:05 AM

Reply via email to