1. sm sadique has left a new comment on your post "ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... ...":

കലാപം അത് എവിടെ ആണെങ്കിലും മനസ്സിനെ അസ്വസ്ഥപെടുത്തുന്നു. ലണ്ടനിലുണ്ടായ അനിഷ്ട്ടസംഭവങ്ങൾ എത്രയും പെട്ടന്ന് ശാന്തമാകട്ടെ. കലാപം സൃഷ്ട്ടിച്ച സംശയങ്ങൾ ,സങ്ക്ടങ്ങൾ, വെറുപ്പുകൾ എല്ലാം എല്ലാ മനസ്സുകളിൽ നിന്നും നീങ്ങട്ടെ എന്ന് പ്രാർഥിക്കുന്നു.
പ്രാർഥനയോടെ………. സ്നേഹത്തോടെ………….



Posted by sm sadique to ബിലാത്തിപട്ടണം BILATTHIPATTANAM at 14 August 2011 00:43

2. ജനശക്തി has left a new comment on your post "പൗരോഹിത്യം സമ്മാനിച്ചത്‌ തെമ്മാടിക്കുഴി, ഒരു നിഷേധ...":

ചിത്രകാരനായിരുന്ന രാജന്‍ കാക്കനാടന്‍ മരിച്ചതോടെ കാക്കനാടന്‍ സഹോദരന്മാരില്‍ ഇളയവന്റെ സ്ഥാനം തമ്പി കാക്കനാടനായി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്നലെ കൊല്ലം പോളയത്തോട്‌ വൈദ്യുതി ശ്‌മശാനത്തിലെ അഗ്നി ഏറ്റുവാങ്ങിയപ്പോള്‍ ഒരു `നിഷേധി'യുടെ വിടവാങ്ങലിന്‌ കൂടി സാക്ഷ്യംവഹിച്ചു എന്ന തോന്നലായിരിക്കും പലര്‍ക്കും ഉണ്ടാകുക.
സത്യത്തിന്റെ വഴി തേടിപോയ ഒറ്റയാനായിരുന്നു തമ്പി. കൂട്ടം തെറ്റിയ കുഞ്ഞാടായും ദൈവനിഷേധിയായും പലരും വിധിയെഴുതി. സഭയില്‍ നിന്ന്‌ വേര്‍പെട്ടു നടക്കുന്നവര്‍ക്ക്‌ `തെമ്മാടിക്കുഴിയാണല്ലോ' പൗരോഹിത്യം സമ്മാനിക്കുക. തമ്പിക്കും അതുതന്നെയാണ്‌ സമ്മാനിച്ചത്‌.



Posted by ജനശക്തി to ജാഗ്രത at August 14, 2011 11:13 AM

3. ജനശക്തി has left a new comment on your post "കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം: പ്ര...":

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി ദിലീപ് മുമ്പാകെ ചോദ്യംചെയ്തു. പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കാനും വാദത്തിനുമായി കേസ് 18ന് കോടതി വീണ്ടും പരിഗണിക്കും.



Posted by ജനശക്തി to ജാഗ്രത at August 14, 2011 1:03 PM

4. ജനശക്തി has left a new comment on your post "കോടിയേരിക്ക് പിഴവ്പറ്റിയിട്ടില്ല: പിണറായി":

പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഒരു പിശകും പറ്റിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരുകൂട്ടം ദൃശ്യമാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കുമായി ഒന്നിച്ചിരുന്ന് പറയാമെന്നാണ് കോടിയേരി വ്യക്തമാക്കിയത്. കേസിന്റെ കാര്യത്തിലേക്ക് കടന്നപ്പോള്‍ അന്വേഷണ പ്രക്രിയ വിശദീകരിച്ചു. കൂട്ടത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് ഒഴിയുന്നതാണ് നല്ലതെന്ന് ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോയെന്ന കാര്യം ഉമ്മന്‍ചാണ്ടി തീരുമാനിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. രാജിക്കാര്യം കൂട്ടായി ആലോചിക്കേണ്ടതാണ്. ആലോചനക്കുശേഷം അന്ന് വൈകിട്ടുതന്നെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at August 14, 2011 1:08 PM

5. സജി കടവനാട് has left a new comment on your post "മതജീവിതം അരിച്ചിറങ്ങുന്നു...":

ബസ്സിലെ കമന്റു പകർത്തുന്നു, സൃഷ്ടാവിന്റെ കമന്റു മായി സാമ്യമുള്ളതു കൊണ്ട്.

മതങ്ങൾക്കും ആചാരങ്ങൾക്കുമനുസരിച്ച് സമൂഹത്തെ ചിട്ടപ്പെടുത്തിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഒരു മന്ത്രി എന്ന നിലയിൽ ഗണേഷിനില്ലേ? ഇന്ത്യയിലെ മണ്ണടിഞ്ഞ മതങ്ങളും സംസ്കാരങ്ങളുമെല്ലാം തിരികെ വന്നെങ്കിൽ, ഒരു ആയിരത്തഞ്ഞൂറ് പുതിയ മതങ്ങൾ ഉണ്ടായെങ്കിൽ എന്തെല്ലാം പ്രീണനങ്ങൾ ഇനിയും കാണേണ്ടി വരും. ഒരിസ്ലാമിക രാജ്യത്തുനിന്നു പുറപ്പെട്ട ഇസ്ലാമിക രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫ്ലൈറ്റിൽ നോമ്പുസമയത്ത് ഭക്ഷണം കൊറ്റുത്തത് ചിലർക്കിഷ്ടപ്പെട്ടില്ല. ആകാശത്തിനു ഭൂമിയുടെ നിയമങ്ങൾ ബാധകമല്ലെന്ന് ഒരു കക്ഷി തമാശിച്ചെങ്കിലും ആ ഒരു ലോകത്തിൽ ജീവിക്കാനൊരു മോഹം!Edit8/11



Posted by സജി കടവനാട് to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 14, 2011 9:29 AM

6. ശങ്കരനാരായണന്‍ മലപ്പുറം നിങ്ങളുടെ പോസ്റ്റ് "ഉയരവും വലുപ്പവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉയരവും വലുപ്പവും നന്നായി!



ശങ്കരനാരായണന്‍ മലപ്പുറം , ബോൺസായ് ലേക്ക് 2011, ആഗസ്റ്റ് 14 11:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. jayarajmurukkumpuzha has left a new comment on your post "നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. !":

aashamsakal..............



Posted by jayarajmurukkumpuzha to കാര്‍ന്നോര്‍സ് കോര്‍ണര്‍ at August 13, 2011 11:02 PM

8. jayarajmurukkumpuzha has left a new comment on your post "ഒരു പിണക്കത്തിന്റെ കഥ":

vyathyasthamaya pinakkam...... bhavukangal.......



Posted by jayarajmurukkumpuzha to അയനം at August 14, 2011 11:29 AM

9. സീത* has left a new comment on your post "കഥവണ്ടി":

ഹായ്..നല്ല സൈറ്റ്..പറഞ്ഞു തന്നതിനു ഒത്തിരി നന്ദി



Posted by സീത* to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at August 14, 2011 1:54 PM

10. പ്രചാരകന്‍ has left a new comment on your post "നരിക്കോട് മുഹമ്മദ് മുസ്ലിയര്‍ നിര്യാതനായി":

ഷാര്‍ജ:പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ നരിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സംഗമം നാളെ (തിങ്കള്‍) രാത്രി 10 മണിക്ക് അല്‍-മഖര്‍ ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ സുന്നിസെന്‍ററില്‍ വെച്ച് നടത്തപ്പെടുന്നു.അബ്ദുള്‍സമദ് അമാനി പട്ടുവം.സുബൈര്‍ സഅദി,ഹസൈനാര്‍ സഖാഫി ‍എന്നിവര്‍ സംബധിക്കുന്നു.





വിവരങ്ങള്‍ക്ക്:




0559659977,0554776034



Posted by പ്രചാരകന്‍ to വിയോഗം at August 14, 2011 12:11 PM

11. jayarajmurukkumpuzha has left a new comment on your post "സഖാവേ , നീയും വിട്ടു പിരിയുകയോ ??":

yadarthyangal aarum manassilakkunnilla........ aashamsakal........



Posted by jayarajmurukkumpuzha to തോന്ന്യാശ്രമം at Saturday, August 13, 2011

12. Naushu has left a new comment on your post "സ്ഫടിക ഫലങ്ങൾ..!":

nice !



Posted by Naushu to പിക്സെല്‍‌സ്::PIXELS at August 14, 2011 12:40 AM

13. neha has left a new comment on your post "അയനം":

Nice, a different feel.. But what happened to you?



Posted by neha to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at August 13, 2011 10:29 PM

14. പാര്‍ത്ഥന്‍ has left a new comment on your post "ശ്രീനാരായണഗുരുവിന്റെ പ്രസംഗം":

ജാതി ചോദിക്കാനും പറയാനും പാടില്ലെന്നത് ഈഴവനുമാത്രമുള്ളതാണെന്നും ബാക്കി എല്ലാവർക്കും അതാവാം എന്നും മതങ്ങളുടെ സ്വാദ് അനുഭവിക്കുന്നവർക്ക് തോന്നുന്ന കാലമാണ്.

ജീവിക്കുന്ന മനുഷ്യന്റെ ആധികാരിക രേഖയിൽ ഉള്ള ജാതി തേച്ച് മാച്ച് കളയാം എന്ന് അല്പം ബുദ്ധിയുള്ള ഒരാളും പറഞ്ഞിട്ടുണ്ടാവില്ല. മനുഷ്യന്റെ മനസ്സിലെ ജാതിവിവേചനമാണ് മാറേണ്ടത് എന്ന് ഗുരുദേവൻ വളരെ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്.

ജാതി ചോദിച്ചാൽ, റേഷൻ കാർഡിൽ സർക്കാർ അനുവദിച്ചു തന്നിട്ടുള്ള ജാതി ഇല്ല എന്നു പറയാൻ ആർക്കാണ് കഴിയുക.



Posted by പാര്‍ത്ഥന്‍ to vayanayum samskaravum at 13 August 2011 3:19 PM

15. അബി has left a new comment on your post "ജനജീവിതം നക്കിതുടക്കുന്നവര്‍":

ഇപ്പം ജനാധിപത്യത്തിന്റെ മുഖമുദ്ര 'കുറഞ്ഞ സമയം പോക്കറ്റില്‍ കൂടുതല്‍ പണം' എന്നല്ലേ !



Posted by അബി to എസ്‌.എസ്‌.എഫ്‌ ബുള്ളറ്റിന്‍ at August 14, 2011 11:06 AM

16. ജനശക്തി has left a new comment on your post "ദേര്‍ മാസ്റ്റേഴ്‌സ്‌ വോയിസ്‌":

നസറേത്തില്‍ നിന്നും നന്‍മവരുമോ? എന്ന്‌ സംശയിച്ച നഥാനയേലിന്‌ താമസിയാതെ ബോധ്യപ്പെട്ടു. നന്‍മവരുമെന്ന്‌. (യോഹന്നാന്റെ സുവിശേഷം 1.46) എന്നാല്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിലപാടില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിക്ക്‌ അങ്ങനെയൊരു സംശയം തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ സുപ്രിംകോടതിയില്‍ ഡോ വന്ദനാജയിന്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല.



Posted by ജനശക്തി to ജാഗ്രത at August 14, 2011 11:09 AM

17. Naushu has left a new comment on your post "Flower Basket":

good !



Posted by Naushu to ചിത്രണം at August 14, 2011 10:39 AM

18. Naushu has left a new comment on your post "ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... ...":

സുരക്ഷിതനാണ് എന്നറിഞ്ഞതില്‍ സന്തോഷം... :)



Posted by Naushu to ബിലാത്തിപട്ടണം BILATTHIPATTANAM at 14 August 2011 00:57

19. venukdkkt has left a new comment on your post "ഇറാനെക്കുറിച്ച് കള്ളക്കഥകളുടെ തിരയിളക്കം":

ആശയസംവാദമാണ് വേണ്ടത്.അല്ലാതെ വരട്ടുവാദപ്രതിവാദമല്ല സുഹ്റുത്തുക്കളെ.



Posted by venukdkkt to ഡോക്കിന്‍സ് നിരൂപണം at August 14, 2011 10:24 AM

20. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ദേര്‍ മാസ്റ്റേഴ്‌സ്‌ വോയിസ്‌":

`ഹൈലി ഹസാര്‍ഡസ്‌' (അങ്ങേയറ്റം ആപല്‍ക്കരമായത്‌) എന്നാണ്‌ അമേരിക്കന്‍ എന്‍വയണ്‍മെന്റല്‍ ഏജന്‍സി എന്‍ഡോസള്‍ഫാനെ വിശേഷിപ്പിക്കുന്നത്‌. യൂറോപ്യന്‍ യൂണിയനും അത്‌ ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ്‌ ആദ്യം അത്‌ ഉല്‍പാദിപ്പിച്ച അമേരിക്ക തന്നെ താമസിയാതെ നിരോധിച്ചതും കമ്പനി അടച്ചൂപൂട്ടിയതും. ഏപ്രില്‍ മാസത്തില്‍ സമാപിച്ച ജനീവ കണ്‍വെന്‍ഷന്‌ മുമ്പേ തന്നെ എണ്‍പതില്‍പ്പരം രാജ്യങ്ങള്‍ നിരോധന മേര്‍പ്പെടുത്തിയതും കണ്‍വെന്‍ഷനില്‍ ഒറ്റക്കെട്ടായി നിരോധനം ആവശ്യപ്പെട്ടതും വെറുതെയാവില്ലല്ലോ. ഒട്ടും ആപല്‍ക്കാരിയല്ലാത്തതും കാര്‍ഷികമേഖലയ്‌ക്ക്‌ അനുഗ്രഹം ചൊരിയുന്നതുമായ ഒരു `സിദ്ധൗഷധ' ത്തെ ആരാണ്‌ നിരോധിക്കുക?

എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച്‌ വിപണനം നടത്തുന്ന കമ്പനികളുടെ `ബ്രാന്‍ഡ്‌ അംബാസിഡറുടെ റോളാണ്‌ ഒ പി ദുബെയ്‌ക്കുള്ളത്‌. അതേ റോളാണ്‌ ശരത്‌പവാറും കെ വി തോമസും വഹിക്കുന്നത്‌. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക്‌ വേണ്ടിയാണ്‌ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികള്‍ വാദിച്ചത്‌. ഏപ്രില്‍ 29 ന്‌ സമാപിച്ച ജനീവ കണ്‍വെന്‍ഷനില്‍ കൃഷിവകുപ്പ്‌ ഡപ്യൂട്ടി സെക്രട്ടറി വന്ദനാജയിന്‍ ഇന്ത്യയുടെ നിലപാടെന്ന നിലയില്‍ അവതരിപ്പിച്ചത്‌ അവര്‍ എഴുതിക്കൊടുത്ത റിപ്പോര്‍ട്ടുകളായിരുന്നു. അതിന്റെ നേര്‍ പകര്‍പ്പാണ്‌ ഇപ്പോള്‍ സുപ്രിംകോടതിയില്‍ സത്യവാങ്‌മൂലമായി സമര്‍പ്പിച്ചത്‌.

എല്ലാം അവരുടെ യജമാനന്റെ മൊഴി! (Their master?s voice!)



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 14, 2011 11:49 AM

21. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "എങ്ങോട്ടാണ്‌ ഇവര്‍ നാടിനെ നയിക്കുന്നത്‌?":

പ്ലാനിംഗ്‌ ബോര്‍ഡ്‌ കമ്മിഷന്‍ കൈമാറാനുള്ള ബോര്‍ഡ്‌ ആണെന്ന്‌ യു ഡി എഫ്‌ കണ്ടുപിടിച്ചിരിക്കുന്നു. ജുഡീഷ്യല്‍ കമ്മിഷന്‍ ഗവണ്‍മെന്റിന്‌ `റാന്‍' മൂളണമെന്നാണ്‌ ഉമ്മന്‍ചാണ്ടി ശഠിക്കുന്നത്‌! ആസൂത്രണമേഖലയിലും നിയമവാഴ്‌ചയുടെ രംഗത്തും കേരളം എന്നും ഉയര്‍ത്തിപ്പിടിച്ച മാനം മര്യാദകളെയെല്ലാം ബഹുദൂരം പിന്നോട്ട്‌ തള്ളാന്‍ അതിവേഗം പരിശ്രമിക്കുകയാണ്‌ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ്‌. ഇത്തരം കുരുത്തംകെട്ട നടപടികള്‍ ഗവണ്‍മെന്റിന്റെ തനിനിറം വ്യക്തമാക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 14, 2011 11:44 AM

22. MINI.M.B നിങ്ങളുടെ പോസ്റ്റ് "മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലളിതമായ ആഖ്യാനം .സൌഹൃദത്തിന്റെ സുഗന്ധം.



MINI.M.B , തേജസ്‌ ലേക്ക് 2011, ആഗസ്റ്റ് 14 12:12 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

23. jayarajmurukkumpuzha has left a new comment on your post "അയാള്‍ ഞാനാണ്":

valare nannayittundu..... aashamsakal.......



Posted by jayarajmurukkumpuzha to ആല്‍ത്തറ at August 13, 2011 10:53 PM

24. Anonymous has left a new comment on your post "സര്‍ക്കാര്‍ പഠിപ്പിക്കുന്നത് സവര്‍ണ ചരിത്രം!":

"ഇവിടെയുണ്ടായിരുന്ന നാടന്‍ കലകളില്‍ നിന്നു ഉരുത്തിരിഞ്ഞുണ്ടായതാണ് കഥകളി എന്ന കലാരൂപമെങ്കിലും ഇതിന് അദ്ധ്വാനമായോ വിയര്‍പ്പുമായോ യാതൊരു ബന്ധവുമില്ല."

ചുരുങ്ങിയ പക്ഷം അതിന്റെ പരിശീലനത്തിനെങ്കിലും അദ്ധ്വാനമായോ വിയര്‍പ്പുമായോ അല്പം ബന്ന്ധം കാണില്ലേ.

“ചെറുമിയുടെ ഗര്‍ഭപാത്രത്തിന്‍ നിന്നു കുഞ്ഞ് അരിവാളുമായല്ലല്ലോ പുറത്തു വരുന്നത്.“

ഇത് കഥകളിക്കാരനും പൂണൂലിട്ടവനു ബാധകമല്ലേ ചേട്ടാ...

ജന്മിയുടെ കയ്യില്‍നിന്നും കിട്ടിയ ഭൂമി തിരിച്ചു പുതിയ ജന്മിമാരുടെ കയ്യിലെത്തിയതിനേക്കുറിച്ചും, ഭൂരിപക്ഷ(?) പിന്നോക്കക്കരെ ന്യൂനപക്ഷ മുന്നോക്കര്‍ ഇപ്പോലും ഭിരിക്കുന്നതിനേക്കുറിച്ചുമൊക്കെ ചിന്തിക്കേണ്ടതിനും അതിനെതിരെ നീങേണ്ടതിനും പകരം ജാതി വാത ചിന്തകളുമായി നടന്നാല്‍ നിന്നിടത്തു തന്നെ നില്‍ക്കും. ചില പിന്നോക്കക്കാര്‍ രണ്ട് ജില്ല കൊണ്ട് കേരളം മുഴുവന്‍ നേടിയത് കണ്ടു പഠിക്ക്... കൂടെ അവരുടെ ഇടയില്‍ ഇതിലധികം ‘ജാതി’ കളുണ്ടെന്നും മനസ്സിലാക്ക്...
അവര്‍ ഇങ്ങനെ പഴങ്കഥ പറഞ്ഞിരിക്കുകയല്ല.



Posted by Anonymous to സുഗതന്‍ at August 14, 2011 12:01 PM

25. ജനശക്തി has left a new comment on your post "ബ്രഹ്മോസ്‌ മിസൈല്‍ വികസനകേന്ദ്രത്തിന്റെ ലക്ഷ്യം പാ...":

ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ തിലകക്കുറിയാകുമെന്ന്‌ പ്രതീക്ഷിച്ച്‌ പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരത്തെ ബ്രഹ്മോസ്‌ മിസൈല്‍ വികസനകേന്ദ്രം ഇരുട്ടില്‍ തപ്പുന്നു. ലോകത്തെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ള ശബ്‌ദാതിവേഗ ക്രൂസ്‌ മിസൈല്‍ നിര്‍മാണത്തിനായി ആരംഭിച്ച ബ്രഹ്മോസ്‌ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ തകര്‍ച്ചയെ നേരിടുകയാണ്‌.



Posted by ജനശക്തി to ജാഗ്രത at August 14, 2011 2:08 PM

26. സജി കടവനാട് has left a new comment on your post "മതജീവിതം അരിച്ചിറങ്ങുന്നു...":

ദുബയിൽ നിന്നും ഇറാനിലെക്കുള്ള ഇറാൻ നിയന്ത്രണത്തിലുള്ള ഫ്ലൈറ്റിൽ എന്നു കൂട്ടി വായിക്കുക



Posted by സജി കടവനാട് to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 14, 2011 9:30 AM

27. സീത* has left a new comment on your post "ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... ...":

മുരളിയേട്ടൻ സുരക്ഷിതനായിരിക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം...ലണ്ടൻ കത്തിയെരിയുന്നത് വാർത്തകളിൽ കണ്ടിരുന്നു..കാര്യകാരണങ്ങൾ വിശദമായി കിട്ടിയില്ല..ഇപ്പോ അറിഞ്ഞു...അമേരിക്കയ്ക്കൊപ്പം ലാത്തിയും വീശി ലോക രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സൂര്യൻ അസ്തമിക്കാത്ത നാട്ടിന്റെ ദുർഗ്ഗതി ദയനീയം തന്നെ...



Posted by സീത* to ബിലാത്തിപട്ടണം BILATTHIPATTANAM at 14 August 2011 01:24

28. jayarajmurukkumpuzha has left a new comment on your post "കഥയില്ലായ്മയിലൂടെ ചില ബിസ്സിനസ്സ് യാത്രകള്‍":

valare manoharamayi paranju ......... aashamsakal...........



Posted by jayarajmurukkumpuzha to സുമേറിയന്‍ ഡയറി at August 13, 2011 10:58 PM

29. ജനശക്തി has left a new comment on your post "കൂടുകളില്‍ വിളഞ്ഞത് ലക്ഷങ്ങളുടെ കരിമീന്‍":

ആദ്യ വിളവെടുപ്പില്‍തന്നെ "കരിമീന്‍ ചാകര". മണിക്കൂറിനുള്ളില്‍ വിറ്റത് രണ്ടുലക്ഷത്തിന്റെ മത്സ്യം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച രാഷ്ട്രീയ കൃഷി വികാസ് പദ്ധതി പ്രകാരം അഷ്ടമുടി കായലില്‍ ചവറ കുരുശുംമൂട് ഭാഗത്ത് കൂടുകളില്‍നിക്ഷേപിച്ച കരിമീന്‍ കുഞ്ഞുങ്ങളാണ് വളര്‍ച്ചയെത്തിയത്.



Posted by ജനശക്തി to ജാഗ്രത at August 14, 2011 12:57 PM

30. ജനശക്തി has left a new comment on your post "വയനാട്ടില്‍ കോടികള്‍ വിലയുള്ള റവന്യു ഭൂമി സ്വകാര്യ...":

കോടികള്‍ വിലയുള്ളതും വൃക്ഷനിബിഢവുമായ അഞ്ചര ഏക്കര്‍ റവന്യു ഭൂമി വയനാട്‌ ജില്ലാ ഭരണകൂടം മൂന്ന്‌ സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചുനല്‍കി. 1960ലെ കേരള ഭൂപതിവ്‌ നിയമത്തിന്‌ 2005 മെയ്‌ 27 മുതല്‍ നിലവില്‍വന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ ഭേദഗതി മറികടന്നും നിയമോപദേശം തേടാതെയുമാണ്‌ കമ്പോള വില സ്വീകരിച്ച്‌ ഭൂമി വിട്ടുകൊടുത്തത്‌. സെന്റൊന്നിന്‌ 1500 രൂപ പ്രകാരമാണ്‌ മൂന്ന്‌ പേരും കൃഷ്‌ണഗിരി വില്ലേജില്‍ കമ്പോള വില അടച്ചിട്ടുള്ളത്‌. ഇവിടെ ഒരു സെന്റ്‌ ഭൂമിക്ക്‌ അന്‍പതിനായിരത്തിലധികമാണ്‌ ഇപ്പോഴത്തെ വിപണി വിലയെന്ന കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുമില്ല. ഭൂമി പതിച്ചുനല്‍കിയതിനു പിന്നില്‍ ഭരണപക്ഷത്തെ ഉന്നതര്‍ക്കു പങ്കുണ്ടെന്നാണ്‌ സൂചന.



Posted by ജനശക്തി to ജാഗ്രത at August 14, 2011 2:04 PM

31. ജാബിര്‍ മലബാരി has left a new comment on your post "ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്..":

ആശുപത്രിയിലായിരുന്നു വാസം...

ഏല്ലാവർക്കും മിസ് ചെയ്യാൻ ഓരോ കാരണങ്ങളുണ്ടാകും !!!



Posted by ജാബിര്‍ മലബാരി to കല്ല്യാണസൗഗന്ധികം at August 14, 2011 1:34 PM

32. ഹരീഷ് തൊടുപുഴ has left a new comment on your post "ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്..":

..



Posted by ഹരീഷ് തൊടുപുഴ to കല്ല്യാണസൗഗന്ധികം at August 14, 2011 1:05 PM

Reply via email to