ലോകകപ്പിലെ അത്ഭുത നീരാളി ചത്തു

Posted on: 26 Oct 2010


ബെര്‍ലിന്‍: പ്രവചനങ്ങള്‍ കൊണ്ട് വിസ്മയമായി മാറിയ പോള്‍ എന്ന നീരാളി ലോകത്ത്
നിന്നുതന്നെ വിടവാങ്ങി. ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലെ ഫൈനലിസ്റ്റുകളെ അടക്കം
പ്രവചിച്ച് ലോക ശ്രദ്ധ നേടിയ നീരാളി ചത്തതായി ജര്‍മ്മനിയിലെ ഒബര്‍ഹ്യൂസ്
മ്യൂസിയത്തിലെ മാനേജര്‍ സ്‌റ്റെഫാന്‍ പോര്‍വാള്‍ അറിയിച്ചു. ഞായറാഴ്ച്ച
രാത്രിയാണ് പോള്‍ ചത്തതെന്നും സ്വാഭാവിക മരണമാണെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ജര്‍മ്മനിയുടെ ഏഴ് മത്സരങ്ങള്‍
പ്രവചിച്ച് ശ്രദ്ധേയനായ പോളിന് വന്‍ വാര്‍ത്താപ്രാധാന്യമാണ് ലഭിച്ചത്.
ഇരുടീമുകളുടെ കൊടിയിട്ട രണ്ട് ബോക്‌സില്‍ നിന്ന് ഏതില്‍ നിന്ന്
ഭക്ഷണമെടുക്കുന്നുവോ അവര്‍ കളിയില്‍ വിജയിക്കുമെന്നായിരുന്നു പ്രവചനം. ഇതില്‍
ഭൂരിഭാഗവും അങ്ങനെ സംഭവിച്ചതോടെയാണ് പോള്‍ ശ്രദ്ധാകേന്ദ്രമായത്.

നാളെ കേരളത്തില്‍ ഹര്‍ത്താല്‍
------------------------------

-- 
Musthafa K.T. Valakkandi
www.mtechsolution.com

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to