പ്രസന്നന്‍ (നവചിത്ര ഫിലിം സൊസൈറ്റിയെ പ്രതിനിധീകരിക്കുന്ന വിബ്ജിയോര്‍ ഫിലിം കളക്റ്റീവ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം) റെനിയുടെ ഫ്സ്ബുക്ക് പോസ്റ്റിലിട്ട കമന്റ്
https://www.facebook.com/photo.php?fbid=3506362462562&set=a.1178559668947.2026732.1376792041&type=1&ref=notif¬if_t=photo_reply&theater 1. ഡിജിറ്റല്‍ വിപ്ലവം സാധ്യമാക്കിയ ഡോക്യുമെന്ററി-ഷോട്ട്്ഫിലിം ആക്ടിവിസത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും പലതരത്തിലുള്ള പ്രകാശനങ്ങള്‍ക്ക് ജനാധിപത്യപരമായ ഒരു ഇടം ഒരുക്കുക മാത്രമാണ് വിബ്ജിയോറിന്റെ ലക്ഷ്യം. അതുമാത്രമാണ് അതിന്റെ മുഖ്യ ലക്ഷ്യം. അത് മാത്രമാണ് അതിന്റെ രാഷ്ട്രീയവും. 2. വിബ്ജിയോറിനെ മറ്റു ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത് പ്രധാനമായും അത് തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങള്‍കൊണ്ടാണ്. (സ്വത്വാനേഷണങ്ങള്‍, അവകാശങ്ങള്‍, വികസനം, ദേശരാഷ്ട്രം, ലിംഗപദവിയും ലൈംഗികതയും, മൗലികവാദം, സംസ്‌കാരവും മാധ്യമങ്ങളും എന്നിങ്ങനെ ഏഴു തീമുകള്‍, ഓരോ വര്‍ഷവും തീരുമാനിക്കുന്ന 'ഫോക്കസ് ഓഫ് ദി ഇയര്‍') 3. വിബ്ജിയോര്‍ മേളയില്‍ നടക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളുടെ സവിശേഷതയാണ് മറ്റൊന്ന്. (ഊര്‍ജം, ജലം, ഭക്ഷണം എന്നിവയുടെ രാഷ്ട്രീയം മുതല്‍ ഇന്ത്യയിലെ ജനവിരുദ്ധമായ ഒട്ടേറെ പാരിസ്ഥിതിക- വികസന വിഷയങ്ങള്‍ വരെ. ഭരണകൂടങ്ങള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനം മുതല്‍ സ്ത്രീ-ദളിത്, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും നീതിനിഷേധങ്ങളും വരെയുള്ള വിഷയങ്ങള്‍) 4. മറ്റൊന്ന് ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുള്ള പ്രമുഖരായ സംവിധായകരുടെയും ആക്ടിവിസ്റ്റുകളുടെയും പങ്കാളിത്തവും സംവിധായകരും കാണികളും തമ്മിലുള്ള തുറന്ന ആശയവിനിമയങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളാണ്. 5. ഏഴു സ്ഥാപന സംഘടനകളുടെ (Chetana Media Institute, Visual Search, Nottam, GAIA, CenSE, Navachitra Film Society, Moving Republic) കൂട്ടായ്മയായ വിബ്ജിയോര്‍ കളക്ടീവ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ.കളും അല്ലാത്തതുമായ മറ്റു സന്നദ്ധ സംഘടനകളുമായി സഹകരിച്ച്, പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ മുന്‍കൈയ്യിലാണ് ഈ മേള നടക്കുന്നത്. 6. ഫെസ്റ്റിവല്‍ പാസ്, പരസ്യം, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി, ജില്ലാ-കോര്‍പ്പറേഷന്‍ എന്നി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള ചെറിയ തുകകള്‍, ഇന്ത്യയിലെ എന്‍.ജി.ഒ.കളും അല്ലാത്തതുമായ സന്നദ്ധസംഘങ്ങള്‍ നല്‍കുന്ന സഹായം എന്നിവയാണ് വരുമാനമാര്‍ഗങ്ങള്‍. 7. എല്ലാ പ്രധാനചലച്ചിത്രമേളകളിലുമെന്നപോലെ വിബ്ജിയോറിലും സ്വതന്ത്ര ജൂറിയാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. വിഷയം കൈകാര്യം ചെയ്ത രീതിയോ, സിനിമയുടെ നിലവാരമോ നോക്കിയാവാനാണ് ജൂറി സിനിമകള്‍ തിരഞ്ഞെടുക്കുന്നത്, അല്ലാതെ ഡോക്യുമെന്ററി എടുത്തിട്ടുള്ളത് എന്‍.ജി.ഒ.ഫണ്ട് കൊണ്ടാണോ, ഭിക്ഷ തെണ്ടിയാണോ എന്നു നോക്കിയല്ല. 8. ചേതന മീഡിയ ഇസ്റ്റിറ്റിയൂട്ട് ഏഴു സംഘടനകളില്‍ ഒന്നുമാത്രമാണ്. ശരത് ചന്ദ്രന്‍, കെ.പി.ശശി, പി.ബാബുരാജ്, റാസി, മുസ്്തഫ, ഡോ.മുരളീധരന്‍, ഐ.ഷണ്‍മുഖദാസ്, അനിവര്‍ അരവിന്ദ്്, കെ.സി. സന്തോഷ് കുമാര്‍, സീന പനോളി...തുടങ്ങി അടിസ്ഥാന പ്രായോഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഒരുപാടുപ്രവര്‍ത്തകരെപ്പോലെ തുടക്കം മുതലേ വിബ്ജിയോര്‍ സംഘാടനത്തില്‍ മുഖ്യപങ്കുവഹിച്ച ആളാണ് ഫാ.ബെന്നി ബെനഡിക്റ്റും. ബെന്നി ബെനഡിക്ട് വിബ്ജിയോറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ സിനിമയോടുള്ള താല്പര്യവും. വ്യക്തി എന്ന നിലയിലുള്ള ഗുണങ്ങളുമാണ്. കൂറേ കാലം മുന്‍പ് തീവ്ര നക്‌സലിസം പറഞ്ഞു നടന്നിരുന്ന ഒരു പരിചയക്കാരന്‍ കട്ടിലില്‍ കിടന്ന് ഉറങ്ങുമായിരുന്നില്ല. കാരണം സാമ്രാജ്യത്വം ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിനെ കട്ടിലില്‍നിന്ന് താഴെ വലിച്ചിടുന്നതായി അയാള്‍ സ്വ്പ്‌നം കാണാറുണ്ടായിരുന്നുവത്രെ. അതുപോലെ സാമ്രാജ്യത്വത്തെ പേടിക്കാനും, ഫാ.ബെനിയുടെ വിബ്ജിയോര്‍ പ്രവര്‍ത്തനം സാമ്രാജ്യത്വ- കത്തോലിക്കാ സഭയുടെ ഇടപെടലായി കാണാനും സത്യന് അവകാശമുണ്ട്. ഗാന്ധിസം മുതല്‍ മാവോയിസം വരെയുള്ള ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍, മതവിശ്വാസികള്‍ മുതല്‍ യുക്തിവാദികള്‍വരെയുള്ളവര്‍ വിബ്ജിയോര്‍ കൂട്ടായ്മയിലുണ്ട്. എല്ലാ സാമൂഹിക വിഷയങ്ങളിലെല്ലാം ഒരഭിപ്രായമുണ്ടാക്കാന്‍ വിബ്ജിയോര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല. ഒരു ലഘുചിത്രങ്ങളുടെ മേള സംഘടിപ്പിക്കുന്ന സംഘാടക സമിതി മാത്രമാണത്. സിനിമകള്‍ക്കൊപ്പം, വൈവിധ്യങ്ങളായ ആയ ആശയങ്ങള്‍ക്ക് സംവദിക്കാനുള്ള വേദി ഒരുക്കുകമാത്രമേ അതിന്റെ ലക്ഷ്യത്തിലുള്ളു. വ്യത്യസ്ത നിറങ്ങളുണ്ടാകുകയും വൈവിധ്യത്തെ അംഗീകരിക്കുന്നതുമാണ് ഈ മേളയുടെ സ്പിരിറ്റുതന്നെ. ഏകവിശ്വാസത്തിന്റെ കമ്യൂണിസ്റ്റ് ബുള്‍ഡോസറുകള്‍ മാത്രം ഉരുട്ടിപരിചയമുള്ളവര്‍ക്ക് അത് ദഹിക്കാന്‍ കുറച്ചുവിഷമമുണ്ടാകാം. വിബ്ജിയോറില്‍ പ്രവര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റ് മതവിശ്വാസം ഉപേക്ഷിക്കണമെന്ന് ആരും പറയാറില്ല. അതുപോലെ ഒരാള്‍ക്ക് മതവിശ്വാസിയുമാകാം എന്നര്‍ത്ഥം. മൗലികവാദത്തിനോടാണ് ഞങ്ങള്‍ക്ക് എതിര്‍പ്പ്. അത് മതത്തിലായാലും രാഷ്ട്രീയത്തിലായും വലിയ വ്യത്യാസവുമില്ല. വിബ്ജിയോറിനെ എല്ലാവരും അംഗീകരിക്കണമെന്ന് യാതൊരു വാശിയും കാണിക്കേണ്ടതില്ല എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ആരോഗ്യകരമായ വിയോജിപ്പുകള്‍ നല്ലതുതന്നെ. ഹിന്ദുത്വവാദികള്‍ ദേശദ്രോഹകുറ്റം ആരോപിച്ച് വിബ്ജിയോര്‍ മേള തടയാന്‍ ശ്രമം നടത്തിയിട്ടുണ്ട്. അന്നവരെ പൊതുചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണ് ചെയ്തത്. രണ്ട് കൊല്ലം മുന്‍പ് ഒന്നരലക്ഷത്തോളം കടം വന്ന് എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുമ്പോഴാണ് ചില മാവോയിസ്റ്റുകളെന്നറിയപ്പെടുന്നവര്‍ വിബ്ജിയോറിന് രണ്ടുകോടി വിദേശപണം കി്ട്ടുന്നുണ്ട് അതന്വേഷണിക്കണമെന്ന് പോസ്റ്റര്‍ ഒട്ടിച്ചത്. മേളയില്‍ ആണും പെണ്ണും അടുത്തിടപഴകുന്നുവെന്നും, നൃത്തം ചെയ്യുന്നുവെന്നും സി.പി.എം. സദാചാരവാദികളുടെ പ്രതിഷേധവും വെബ്ജിയോര്‍ മേളയ്ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലെ വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ പങ്കാളിത്തത്തില്‍ ചെറിയ പങ്കുവഹിച്ച വ്യക്തി എന്ന നിലയിലും അതിന്റെ മുഖ്യസംഘാടകരെയെല്ലാം അടുത്തറിയുന്നതിനാലും എനിക്കു തോന്നിയ വ്യക്തിപരമായ പ്രതികരണമാണിത്. വെബ്ജിയോറിന്റെ ഔദ്യോഗികപ്രതികരണമായി ഇതിനെ കരുതുകയുമരുത്. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
