Hi All,

കെഡിഇ ലോക്കലൈസേഷന്‍ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ അനീഷ് എ തയ്യാറായിട്ടുണ്ടു്.
കൂടുതല്‍ വോളന്റിയര്‍മാര്‍ വന്നാലെ കാര്യമായി നടക്കൂ. അനീഷ് ഡയസ്പോറ മലയാളം
ലോക്കലൈസേഷന്റെ കമ്മിറ്റ് റൈറ്റ് ഉള്ളയാളാണു്. അനീഷിനെ സഹായിക്കാന്‍ ആരെല്ലാം
വരും എന്നുകൂടി കാക്കുക.

പരിഭാഷയ്ക്കു് ആവശ്യമായ ഗൈഡ്‌ലൈന്‍സ് എസ്എംസി വിക്കിയിലുണ്ടു്. അല്‍പ്പം
പഴയതാണു്. എങ്കിലും യുആര്‍എല്‍ ഇവിടെ:
http://wiki.smc.org.in/Translation_Guidelines

KDE SCയില്‍ kdesdk-lokalize എന്ന ഒരു പാക്കേജ് ഉണ്ടു്. ലോക്കലൈസേഷനു
വേണ്ടിയുള്ള യൂട്ടിലിറ്റിയാണിതു്. ഇതിനൊപ്പം translate-toolkit കൂടി
ആവശ്യമെങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ചില പൈത്തണ്‍ സ്ക്രിപ്റ്റുകളാണു്
(python-lxml ഈ ടൂള്‍കിറ്റിന്റെ ഡിപ്പന്‍ഡന്‍സിയാണു്). പണ്ടു് poedit, kbabel
തുടങ്ങിയവ ഏതെങ്കിലും ഉപയോഗിച്ചിട്ടുള്ളവര്‍ക്കു് lokalize വളരെ
എളുപ്പമായിരിക്കും.

4.6 നമ്മള്‍ വിട്ടുകളഞ്ഞ സ്ഥിതിക്കു് പഴയ പരിഭാഷകളും 4.7ലെ മാറ്റങ്ങളും മെര്‍ജ്
ചെയ്യുന്നതിനു് വേണ്ട നിര്‍ദ്ദേശങ്ങള്‍ ആരെങ്കിലും ഇവിടെ എഴുതിയിടുമോ? എങ്കില്‍
പണി തുടങ്ങാന്‍ സഹായകമായി.

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to