ദേശാഭിമാനി തിരുത്തു് കൊടുത്തിട്ടുണ്ടു്: വാര്‍ത്ത പകര്‍ത്തിയിടുന്നു. ഒരു സബ് എഡിറ്ററുടെ മണ്ടന്‍ പരിഭാഷ ഒന്നാംപുറത്തു് കയറിപ്പോയതു് ന്യൂസ് എഡിറ്ററുടെ പിടിപ്പുകേടുകൊണ്ടാവാം. അതിനു് ഖേദപ്രകടനം നടത്താന്‍ പത്രം തയ്യാറായിട്ടുണ്ടു്. എന്നാല്‍ മറ്റുപത്രങ്ങള്‍ വ്യാകരണപ്പിഴവുകളല്ലാതെ, വാര്‍ത്തയിലെ തെറ്റു് തിരുത്തുന്നതു് ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ഹോട്ട്ഡോഗ് തീറ്റമത്സരത്തില്‍ ലോക റെക്കോഡ് ന്യൂയോര്‍ക്ക്: പത്തു മിനിറ്റിനുള്ളില്‍ 68 ഹോട്ട് ഡോഗ്സ് ഇറച്ചി സോസേജുകള്‍ കഴിച്ച് അമേരിക്കക്കാരന്‍ ലോക റെക്കോഡിട്ടു. അമേരിക്കന്‍ സ്വാതന്ത്യ്രദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ഷിക തീറ്റമത്സരത്തിലാണ് ജോയ് ചെസ്റ്നട്ട് എന്ന ഇരുപത്തഞ്ചുകാരന്‍ സ്വന്തം റെക്കോഡ് തിരുത്തിയത്. ഇരുപതിനായിരം ഡോളര്‍ സമ്മാനത്തുകയുള്ള മത്സരം ന്യൂയോര്‍ക്കിലെ കോണി ദ്വീപിലാണ് നടന്നത്. ചെസ്റ്നട്ടിന്റെ തുടര്‍ച്ചയായ മൂന്നാംവിജയമാണ് ഇത്. കഴിഞ്ഞവര്‍ഷം 66 ഹോട്ട് ഡോഗ്സ് അകത്താക്കിയാണ് കിരീടം ചൂടിയത്. അറുപത്തിനാലര ഹോട്ട് ഡോഗ് ഭക്ഷിച്ച് ജപ്പാന്‍കാരന്‍ ടകേരു രണ്ടാംസ്ഥാനത്തെത്തി. മത്സരം ഇഎസ്പിഎന്‍ ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ചാനലുകള്‍ തത്സമയം സംപ്രേഷണംചെയ്തു. 1916ലാണ് ഈ മത്സരം ആരംഭിച്ചത്. 104 കിലോഗ്രാം ഭാരമുള്ള ചെസ്റ്നട്ട് ലോകത്തെ മറ്റു തീറ്റമത്സരങ്ങളിലെയും വിജയിയാണ്. ഇറച്ചിയോ ഇറച്ചിക്കുഴമ്പോ കൊണ്ട് തയ്യാറാക്കുന്ന മാര്‍ദവമുള്ള സോസേജാണ് ഹോട്ട് ഡോഗ്സ്. സവാളയും മറ്റും ചേര്‍ത്ത് ബണ്ണിനകത്ത് വച്ചും അല്ലാതെയും ഹോട്ട് ഡോഗ്സ് പാകം ചെയ്യും. അമേരിക്കയിലും യൂറോപ്പിലും ഏറെ ജനപ്രീതിയുള്ളതാണ് ഹോട്ട് ഡോഗ്സ്. സോസേജിന്റെ പര്യായമായാണ് ഡോഗ് എന്ന പദം ഉപയോഗിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് സോസേജ് പാകംചെയ്ത് വില്‍ക്കുന്നവര്‍ അതില്‍ പട്ടിയിറച്ചി ചേര്‍ത്തതായുള്ള ആരോപണവും ഹോട്ട് ഡോഗ്സ് എന്ന പേര് വരാന്‍ കാരണമായെന്നു പറയപ്പെടുന്നു. (തിങ്കളാഴ്ച ഒന്നാംപേജില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഗുരുതരമായ പിശക് പറ്റിയിരുന്നു. തെറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു- പത്രാധിപര്‍) --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
