On Fri, Sep 10, 2010 at 6:02 AM, Praseed Pai <[email protected]> wrote:
>
> Hi Sebin ,
>
> >
> >You say, you are interested in localization and then whine when someone uses 
> >vernacular >language? I suppose, Kochi is not the HQ of Britain. So what the 
> >hell, if someone uses >Malayalam?
> >
> I am a software developer and  i was interested in the post from a software 
> compatibility point of view.  i was closely following  the thread and use of 
> malayalam ( with inadvertant use of big fonts - i could not understand that 
> was also part of the problem. That prompted
> me to use the "Shouting" term. ) hampered my comprehension.

ഇംഗ്ലീഷില്‍ അക്ഷരവലിപ്പം 12 ആണെങ്കില്‍ അക്ഷരവലിപ്പം 16 ആണ്
മലയാളത്തിന്റെ സുഗമമായ വായനയ്ക്കു വേണ്ടത് . അത് ഇപ്പോള്‍
/etc/fonts/conf.d/ യിലെ രേഖയായിത്തന്നെ ക്രമീകരിക്കാവുന്നതാണ് . എല്ലാ
പുതിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിതരണങ്ങളിലും ഇതു ttf-malalayama-fonts
പാക്കേജിനോടൊപ്പമുണ്ട് . അതില്ലെങ്കില്‍ ബ്രൌസറില്‍ ഇതു
ക്രമീകരിക്കാവുന്നതാണ് . ഇതു വായന സുഗമമാക്കും . html ആയി  അക്ഷരവലിപ്പം
കൂട്ടുന്നതു്  മെയിലിങ്ങ് ലിസ്റ്റുകളില്‍ വായന ദുഷ്കരമാക്കും

> >Praseed wrote
> >For technical communication , i think English is a better language.

അതു താങ്കളുടെ മാത്രം കാര്യമാണ് .  സ്വാനിഷ്ടങ്ങള്‍ മറ്റുള്ളവരുടെ
മുകളില്‍ അടിച്ചേല്‍പ്പിക്കരുതു പ്രസീദേ .

> >Sebin wrote
> >Its just a perception. You may be comfortable in English. Not me though. So 
> >whenever, I >want to explain a point to my satisfaction, I would use my 
> >mother tongue. It is not my >fault that, somebody living in this part of the 
> >world doesn't know or even doesn't care about >the native dialect.
> >

praseed wrote
> I do agree that to convey deepest feeling , every one ought to use their 
> mother tongue.
>The latter part of the prose shows your "Lingustic" adamancy.

ഇത്തരത്തിലുള്ള ബ്രാന്‍ഡിങ്ങിനെ കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാന്‍
തോന്നുന്നില്ല.  ലോകത്ത് ആറിലൊരാള്‍ ഇന്‍ഡിക് ഭാഷകളാണ് സംസാരിക്കുന്നതു്
. എന്നിട്ടും വെബ്ബില്‍ 90 ശതമാനത്തോളം വിവരങ്ങള്‍ ഇപ്പോഴും ഇംഗ്ലീഷിലാണ്
. ഈ ഭാഷാവിടവ് ഇത് ഒരു വലിയ ഭൂരിപക്ഷത്തെയാണ് ഈ ഡിജിറ്റല്‍
അറിവുകളുപയോഗിക്കുന്നതില്‍ നിന്നും തടയുന്നതു്.  ഭാഷ
കമ്പ്യൂട്ടറിലുപയോഗിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവരും ഭാഷാ
വിക്കിപ്പീടിയ പ്രൊജക്റ്റുകളുമെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറിലും
സ്വതന്ത്രമായ അറിവിലുമൂന്നി  ഈ ഭാഷ മൂലമുള്ള ഡിജിറ്റല്‍ വിടവ്
ഇല്ലാതാക്കുന്നതിലും കൂടുതല്‍ ജനങ്ങള്‍ക്ക് കമ്പ്യൂട്ടിങ്ങ്
പ്രാപ്യമാക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്നവരാണ് .  ഇതില്‍ കാര്യമായ
പങ്കുവഹിക്കേണ്ടവരാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ യൂസര്‍ഗ്രൂപ്പുകള്‍.
യൂസര്‍ ഗ്രൂപ്പുകള്‍ എന്നത് ഒരു പ്രദേശവുമായി ബന്ധപ്പെട്ട സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ അറിവുകൂട്ടായ്മകളാണ് . കൂടുതല്‍ പേരുടെ പങ്കാളിത്തം
ഉറപ്പുവരുത്താനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ടെക്നോളജിയെ കൂടുതല്‍
ജനകീയമാക്കുന്നതിനും ഉള്ള പരിശ്രമങ്ങള്‍ അതിന്റെ ഭാഗമാണ് .
ടെക്നോഎലീറ്റിസ്റ്റ് നിബന്ധനകള്‍ കൂട്ടായ്മയില്‍ നിര്‍ബന്ധിച്ചാല്‍ അതു
കൂടുതല്‍ പേരുടെ പങ്കാളിത്തം തടയുകയേ ഉള്ളൂ. ടക്സ്‌ടൈപ്പും
ടക്സ്‌പൈയിന്റുമൊക്കെ സാസ്കാരികമായി പ്രാദേശികവല്‍ക്കരിച്ച ഇരുമ്പനം
സ്കൂളിലെ  മിടുക്കന്മാരും മിടുക്കികളുമൊക്കെ വരേണ്ട ഗ്രൂപ്പാണിതു് .
അവിടെ സംവേദനത്തിന്റെ ഭാഷ ഇംഗ്ലീഷായേ തീരൂ എന്നൊക്കെ പറയുന്നതരം
ഫാസിസ്റ്റ് പ്രവണതകളെ തുടക്കത്തിലേ ചെറുക്കേണ്ടതുണ്ട്

> My mother tongue is konkani , should i use that for communication here after 
> ?  I am not interested because , to earn a good living , the use of English  
> language for public communication is a must. Once you have mastered english , 
> for most people love for their native language is a facade. ( if we meet in 
> person , we can talk about it )
>

ഒരു ഭാഷയിലേക്ക് എന്‍കോഡ് ചെയ്യപ്പെടുന്ന ഒരാളുടെ ആശയങ്ങള്‍
ഒരുപാടുപേര്‍ക്ക്  ആ ഭാഷയില്‍ നിന്ന് ഡീകോഡ് ചെയ്യാന്‍ സാധിക്കുക
എന്നതാണ് മെയിലിങ്ങ് ലിസ്റ്റ് സംവേദനത്തിന്റെ അടിസ്ഥാന തത്വം .  അതു
സാധ്യമാകുന്നുവെങ്കില്‍ താങ്കള്‍ക്ക് കൊങ്കണിയിലെഴുതാം . അതു
താല്‍പ്പര്യമുള്ള ആളുകളേ ആ ത്രെഡ് പിന്തുടരുകയുള്ളൂ .  ബാക്കിയുള്ളത്
താങ്കളുടെ ഇംഗ്ലീഷ് അതിമൌലികവാദമാണ് (fanaticism)  .


>
> @all
> This was Linux user group once. Now it has become Libre user group. Most 
> probably
> people like Sebin will bring in the usage of Malayalam as the "official 
> language" into this ,using a  post like that of  mine as a pretext. Freedom 
> and the love for their native
> language , there is  a inherent paradox if you look deep. Why shoud we mix 
> both ?
>
> So in future we might come across this
>
>             Let posts be in English. if some one wants to do "private" 
> communication ,
> they have got the freedom to use their mother tongue. In this case , Malayalam
> should be given importance as it is the primary language of most of the 
> people here.
> You can also post in Hindi , Swahili , Oriya and Bengali etc , if you wish.
>

എന്റെ പോയന്റുകള്‍ നേരത്തെ വിശദീകരിച്ചിട്ടുണ്ട് . താങ്കള്‍ പറയുന്നതു്
പൂര്‍ണ്ണമായും എനിക്ക് അസ്വീകാര്യമാണ്


അനിവര്‍ അരവിന്ദ്
മൂവിങ്ങ് റിപ്പബ്ലിക്, ബാംഗ്ലൂര്‍
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to