പ്രവീണ്‍/മഹേഷ്, നിങ്ങളുടെ മറുപടികള്‍ക്ക് വളരെ നന്ദി. ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. ഞാന്‍ ഒരു യൂണികോഡ് വിരോധി അല്ല. (മറുപടി യൂണികോഡില്‍ ആക്കുന്നത് അതുകൊണ്ടാണ്). എന്റെ യഥാര്‍ത്ഥ ആവശ്യം വളരെ വ്യക്തമാക്കാന്‍ വേണ്ടി ഒരല്‍പ്പം ദീര്‍ഘമായ ഒരു പോസ്റ്റ് തന്നെ ഇടുന്നു.
യൂനികോഡിന്റെ സാങ്കേതികതയെപ്പറ്റി പ്രവീണിന് അറിയുന്നത് പോലെ എനിക്ക് അറിയില്ല. (അറിയണമെന്ന് കുറെ ആഗ്രഹമുണ്ട് പക്ഷെ). ഒരു പരസ്യ ഏജന്‍സിയില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത്. വിന്‍ഡോസ് അധിഷ്ഠിത പ്രോഗ്രാമുകളായ ഫോട്ടോഷോപ്പ്, ഇന്‍-ഡിസൈന്‍, ഇല്ലസ്ട്രെടര്‍ തുടങ്ങിയ എഡിറ്റിംഗ് സോഫ്ട്വെയറുകള്‍ ആണ് ഇവിടെയുള്ള ആര്‍ട്ട് ഡയരക്ടര്‍മാര്‍ ഡിസൈന്‍ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഞാന്‍ ഒരു കോപ്പി റൈറ്റര്‍ ആണ്. ജോലിയുടെ ഭാഗം അല്ലെങ്കിലും മലയാളം കീ-ഇന്‍ ചെയ്തു അവര്‍ക്ക് കൊടുക്കുന്നതും ഞാന്‍ തന്നെ ആണ്. അവര്‍ക്ക് ഞാന്‍ കൊടുക്കുന്ന മലയാളം കോപ്പി/ടെക്സ്റ്റ് അവര്‍ ഉപയോഗിക്കുന്ന എഡിറ്റിംഗ് പ്രോഗ്രാമുകളില്‍ പ്രവര്‍ത്തിക്കണം. ഇത് വരെ അഡോബി കോര്‍പ്പരേഷന്‍ തങ്ങളുടെ പ്രോഗ്രാമുകളില്‍ യൂണികോഡ് പിന്തുണക്കുന്നില്ല. അത് കൊണ്ട് ആസ്കി അല്ലാതെ വേറെ ഒരു മാര്‍ഗ്ഗം ഇപ്പോള്‍ എനിക്കില്ല എന്നതാണ് സത്യം. ഓഫീസിലെ എന്റെ കമ്പ്യൂട്ടര്‍ എനിക്ക് വിന്‍ഡോസില്‍ നിന്ന് ഗ്നു/ലിനക്സ് ആക്കി മാറ്റുവാന്‍ അനുമതി ഉണ്ട്. പക്ഷെ ആസ്കി ആണ് ഒരേയൊരു തടസ്സം. ആദ്യത്തെ പോസ്റ്റില്‍ വ്യക്തമാക്കിയത് പോലെ, ജിസ്റ്റ് / തൂലിക പോലുള്ള ഒരു എഡിറ്റര്‍-ഉം ASCII ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കാറില്ല. ചുമ്മാ alt കോഡുകള്‍ നേരിട്ട് കീയിന്‍ ചെയ്താണ് ഞാന്‍ മലയാളം ടൈപ്പ് ചെയ്യുന്നത്. ഉദാഹരണം: ASCII യില്‍ ALT അമര്‍ത്തി പിടിച്ചു കൊണ്ട് 0182 എന്ന് ടൈപ്പ് ചെയ്‌താല്‍ "ന്ന" എന്ന കൂട്ടക്ഷരം കിട്ടും.ALT +0161 എന്ന് ടൈപ്പ് ചെയ്‌താല്‍ "ക്ക" എന്ന കൂട്ടക്ഷരം കിട്ടും. (ക്ഷമിക്കണം, അങ്ങനെയൊക്കെ ആണ് ഇപ്പോഴും ചെയ്യേണ്ടി വരുന്നത്.) അത് പോലെ മിക്കവാറും എല്ലാ മലയാളം അക്ഷരങ്ങളുടെയും ആള്‍ട്ട് കോഡുകളും എനിക്ക് മന:പാഠമാണ്. വേറെ നിവൃത്തി ഇല്ലാത്തതിന്റെ പേരില്‍ എല്ലാം പഠിച്ചു എന്ന് മാത്രം. അതേ പോലെ തന്നെ, ഗ്നു/ലിനക്സ് സിസ്റ്റം-ലും ആള്‍ട്ട് കോഡുകള്‍ പ്രവര്‍ത്തിക്കണം. കാരണം ഞാന്‍ കൊടുക്കുന്ന ടെക്സ്റ്റ് ഫയലുകള്‍ ആര്‍ട്ട് ഡയരക്ടര്‍മാരുടെ പ്രോഗ്രാമുകളിലും പ്രവര്‍ത്തിക്കണം. പ്രവീണിന് ഇതെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കാം. പക്ഷെ പ്രിന്റ്-അധിഷ്ഠിതമായ ജോലികള്‍ ചെയ്യാത്തവര്‍ക്ക് മിക്കവാറും ഈ പ്രശ്നത്തെ പറ്റി കാര്യമായ ഒരു അറിവും ഇല്ല എന്നതാണ് എന്റെ അനുഭവം. ബഹുഭൂരിപക്ഷം പേര്‍ക്ക് വെബ് അധിഷ്ഠിതമായ ജോലികളെ പറ്റി മാത്രമേ കൂടുതല്‍ അറിയൂ. വെബ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് യൂണികോഡ് നല്ല ഒരു പരിഹാരം തന്നെ. പക്ഷെ വിന്ഡോസിലും ഗ്നു/ലിനക്സ് സിസ്റെങ്ങളിലും ഒരുപോലെ പാവം DTP ആവശ്യങ്ങള്‍ക്ക് ഇത് വരെ യൂണികോഡ് ഒരു പരിഹാരവും നല്‍കുന്നില്ല. ഏജന്‍സിയില്‍ ആര്‍ട്ട് വിഭാഗം ആസ്കി ഫോണ്ടുകള്‍ മാത്രം സപ്പോര്‍ട്ട് ചെയ്യുന്ന പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നു എന്നത് മാത്രമല്ല, പല പ്രിന്റിംഗ് പ്രെസ്സുകളിലും പബ്ലിക്കേഷനുകളിലും മറ്റും ഇപ്പോഴും ഉപയോഗിക്കുന്നത് ആസ്കി അധിഷ്ടിതമായ ടയ്പ്പുകള്‍ ആണ്. ബ്രോഷറുകളും ബുക്ക്-ലെട്ടുകളും പുറത്തു പ്രിന്റ് ചെയ്യുമ്പോഴും ഫോണ്ട്-മിസ്സിംഗ് എന്ന ഭയാനകമായ പ്രശ്നം ഏജന്‍സികളെ ബാധിക്കാറുണ്ട്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ആണ് എന്നെ സംബന്ധിച്ചിടത്തോളം ആസ്കി ഒരു ഒഴിയാബാധയായി ഇപ്പോഴും പിന്തുടരാന്‍ കാരണം. എന്റെ ചില പ്രൈവറ്റ് ബ്ലോഗുകളില്‍ യൂണികോഡ് തന്നെയാണ് ഞാന്‍ ഉപയോഗിക്കുന്നത്. > For new text one option to have ASCII text is to convert it back from Unicode using Payyans. Type your text as unicode using any standard input methods available in GNU/Linux and convert it to ASCII. പയ്യന്‍സ് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്, പലര്‍ക്കും അത് പരിചയപ്പെടുത്തിയിട്ടും ഉണ്ട്. പക്ഷെ യൂണികോഡില്‍ നിന്ന് ആസ്കിയിലേക്ക് മാറ്റാന്‍ വേണ്ടി ആണ് പയ്യന്‍സ് കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. > You can use an ibus/scim input method called "raw code" and input 0163 and get this behavior. Thanks alot for this suggestion. I never used SCIM/ibus. I will try this after sending you this post. > If you can use Open Office word processing application for your needs, use Unicode. For your existing documents you can use Payyans to convert them to unicode. Sounds working. But every time converting may be a mess. I prefer the ibus/SCIM input method, as they are more attractive, if it works. ഓഫീസില്‍ എന്റെ കമ്പ്യൂട്ടറില്‍ വിന്ഡോസിന് പകരം ഗ്നു/ലിനക്സ് സിസ്റ്റം, പേജ് മേക്കറിനു പകരം സ്ക്രൈബസ്. അതില്‍ ആസ്കി ഫോണ്ടുകള്‍ പ്രവര്‍ത്തിക്കണം. ഇതാണ് എന്റെ ലക്‌ഷ്യം; പ്രിന്റിങ്ങിനു യൂണികോഡ് സപ്പോര്‍ട്ട് ചെയ്യാത്ത കാലം വരെ. <http://absolutevoid.blogspot.com/2007/12/blog-post.> തോമസ്. On Sat, Aug 28, 2010 at 12:09 PM, Mahesh Aravind <[email protected]>wrote: > Dear Thomas / Praveen, > > First, let me apologize if my mails offended / discouraged anyone. I > gathered > the gist of the mail to be an attempt to input Malayalam to his > wordprocessor, > and NOT a DTP application. > > Praveen, being such an active figure in SMC/L18N, would be an authority > here and > I agree to his points! > > > > ----- Original Message ---- > > > 1) You *CANNOT* encode Malayalam in ASCII: > > > http://en.wikipedia.org/wiki/Character_encoding > > > > That is irrelevant. You can display Malayalam with ASCII encoding if > > you map ASCII table to Malayalam characters and it is very popular. > > Popular, but non-standard? I was distracted by his wordings "to enter > Malyalam > to notepad" or something. You can, but won't it be displayed as mangled > text? > > > > > > 2) ASCII doesn't support anything other than basic Latin: > > > http://en.wikipedia.org/wiki/ASCII > > > > Again irrelevant, because for most people, all the need is to type and > > print Malayalam. It does not matter how it is stored or if they can do > > searching or sorting see http://pravi.livejournal.com/29283.html > > > > I know. But would you encourage it "just to get work done"? > > > > 3) Crude methods like ISCII are _obsolete_: > > > > http://en.wikipedia.org/wiki/Indian_Script_Code_for_Information_Interchange > > > > Again if that all we have for DTP in Malayalam, there is no choice. > > You've given an alternative at the end of your reply, viz, converting > ASCII-encoded malayalam fonts to Unicode? > > > > 4) Unicode rules: http://en.wikipedia.org/wiki/ISO_10646 > > > > Somewhat, the idea is great and there are some flaws in its > > implementation http://www.j4v4m4n.in/2009/11/07/unicode-or-malayalam/ > > Flawed, I agree, but a standard nonetheless? Flaws could be worked around, > I > believe, and people like you are working on it. You opt for INSFOC to > Unicode? > > > > You can't. The glyphs are auto generated in complex scripts like > Malayalam. > > > http://en.wikipedia.org/wiki/Malayalam_script > > > > They are rendered from OpenType font's substitution tables. BTW, it is > > conjunct or ligature not glyphs. Any character represented in picture > > form is a Glyph. A ligature or conjuct is combination of more than one > > character, but they are still glyphs. > > > OK, thanks for clearing that. May bad! > > > > > > > > 1) Windoze uses brain-dead ANSI charset (Windows-1252 for the > uninitiated) > > > http://en.wikipedia.org/wiki/Windows_1252 > > > > And some people just give random rands based on google search and > > wikipedia and give expert opinions on topics which they have no clue > > about. > > I refrain to comment on that! > > > dude, did you understand anything at all about the problem the > > original poster was trying to get help for before pronouncing him > > brain-dead and likes? > > From what I understood, he was trying to input a complex letter using its > number. I suggested he use an input method. Now, I realize he wants to use > the > said font to his DTP application. Wrong assumptions? > > > > > Mahesh, > > > > Try to understand what the problem is and you don't have to be rude in > > your replies. I had to give this kind of a reply only because you > > started it. > > Pardon me if I sounded rude. But then again, my mistake. No offence taken. > > > After writing all of this, I agree with Mahesh that ASCII way of doing > > Malayalam is a cheap trick and we need to move to Unicode. > > > +1 > > > Thomas, > > > > If you can use Open Office word processing application for your needs, > > use Unicode. For your existing documents you can use Payyans to > > convert them to unicode. For new text one option to have ASCII text > > is to convert it back from Unicode using Payyans. Type your text as > > unicode using any standard input methods available in GNU/Linux and > > convert it to ASCII. > > > > http://wiki.smc.org.in/Payyans > > > > +1 > > Best, > Mahesh Aravind > > > > > > > _______________________________________________ > Indian Libre User Group Cochin Mailing List > http://www.ilug-cochin.org/mailing-list/ > http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org > #[email protected] > -- go -> www.debianway.co.cc
_______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
