2010, ആഗസ്റ്റ് 31 12:16 രാവിലെ നു, Thomas Vazhappilly
<[email protected]> എഴുതി:
> പ്രവീണ്‍,
> ആദ്യം എന്റെ പരീക്ഷങ്ങള്‍ നടന്നത് സ്ക്രൈബസില്‍ ആയിരുന്നു. മിക്കവാറും
> കൂട്ടക്ഷരങ്ങള്‍ ഒന്നും അതില്‍ ഡിസ്പ്ളേ പോലും വരുന്നുണ്ടായിരുന്നില്ല
> (കൂട്ടക്ഷരങ്ങള്‍ക്ക് പകരം ചില ജങ്ക് ക്യാരക്ടറുകള്‍ മാത്രം). പക്ഷെ ആള്‍ട്ട്
> കോഡ് ഉള്ള ചില കൂട്ടക്ഷരങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു. (എന്ത് കൊണ്ട് ചില
> കൂട്ടക്ഷരങ്ങള്‍ കാണുന്നു, മറ്റു ചിലവ കാണുന്നില്ല എന്ന് ഞാന്‍ കുറെ
> അത്ഭുതപ്പെട്ടിരുന്നു. എന്റെ ഒറിജിനല്‍ പോസ്റ്റില്‍ ഉള്ള സ്ക്രീന്‍ ഷോട്ട്

തോമസ്,

ഞാനും ദേവനാഗരി പരീക്ഷിച്ചു് നോക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ മാത്രമേ
വന്നിരുന്നുള്ളൂ.

> പരിശോധിച്ചാല്‍ അത് കാണാന്‍ കഴിയും.) അതിനു ശേഷം വൈന്‍ ഇട്ടു അതില്‍ ആസ്കി
> കാര്‍ത്തിക ഫോണ്ട് ഉപയോഗിച്ച് പേജ്മേക്കര്‍ തന്നെ പരീക്ഷിച്ചു നോക്കി. ഫലം നഹി.
> ഉബുണ്ടു സ്റ്റുഡിയോ ആയിരുന്നു ഒപ്പരേട്ടിംഗ് സിസ്റ്റം. ഒരു പക്ഷെ ഡെബിയന്‍ ഫലം
> ചെയ്തേക്കും എന്ന് കരുതി അങ്ങനെ നോക്കി. All in vein. മൂന്ന് നാല് മാസം മുമ്പ്
> Cochin ILUG മീറ്റിംഗ് കഴിഞ്ഞപ്പോള്‍ പലരോടും ഇക്കാര്യം തിരക്കി. സ്കിം ആണ്
> പലരും ഒരു പ്രതിവിധിയായി നിര്‍ദ്ദേശിച്ചത്. പ്രവീണ്‍ ഇപ്പോള്‍ പറഞ്ഞതനുസരിച്ച്
> ഒരു തവണ കൂടി വീണ്ടും സ്കിമ്മും ഐബസും പരീക്ഷിച്ചു. സ്കിമ്മില്‍ റോ കോഡ്
> കൊടുത്തു നോക്കി. നോ യൂസ്.

127 നു് താഴെയുള്ളവ ശരിയാവാന്‍ സാധ്യതയുണ്ടു്.

>> ഇതിനു് യൂണികോഡില്‍ ടൈപ്പ് ചെയ്തു് പയ്യന്‍സ് ഉപയോഗിച്ചു്  ആസ്കിയിലേയ്ക്കു്
>> മാറ്റുന്നതേ നടക്കൂ എന്നു് തോന്നുന്നു. പല എഡിറ്ററുകളും പരിശോധിച്ചെങ്കിലും
>> എല്ലാം യൂണികോഡ് മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ.
> ഞാനും അങ്ങനെ തന്നെ കരുതുന്നു. എന്തെങ്കിലും ഒരു മാര്‍ഗ്ഗം എപ്പോഴെങ്കിലും
> കിട്ടിയാല്‍ അറിയിക്കുക.

സാങ്കേതികമായി ഇതു് ചെയ്യാന്‍ സാധിയ്ക്കുമെങ്കിലും ആസ്കി ഫോണ്ടിനുള്ള
പിന്തുണയാണു് ചേര്‍ക്കുന്നതു് എന്നതിനാല്‍ ആരെങ്കിലും മുന്നോട്ടു് വരുമോ
എന്നറിയില്ല. താത്പര്യമുള്ള ആരെങ്കിലും മുന്നോട്ടു് വന്നാല്‍ സാങ്കേതിക
സഹായങ്ങള്‍ ഞാന്‍ ചെയ്യാം.

ആസ്കി ഫോണ്ടു് യഥാര്‍ത്ഥത്തില്‍ ഒരു പറ്റിപ്പായതിനാലാണു് ഭാഷ
തിരിച്ചറിഞ്ഞു് പ്രവര്‍ത്തിയ്ക്കുന്ന സിസ്റ്റങ്ങളില്‍ ഇവ ശരിയായി
കൈകാര്യം ചെയ്യാന്‍ കഴിയാത്തതു്. മലയാളമായി സ്ക്രീനില്‍ കാണുമെങ്കിലും
കൈകാര്യം ചെയ്യുന്നതു് അവ ലാറ്റിനായിത്തന്നെയായതിനാല്‍ ലാറ്റിന്‍
പിന്തുണയുള്ള മറ്റു് ഫോണ്ടുകള്‍ക്കു് മുന്‍ഗണന കിട്ടുന്നു.

ഈ അറിവു് വച്ചു് വേറൊരു കാര്യം കൂടി ചെയ്തു് നോക്കാമെന്നു് തോന്നുന്നു. ഈ
ഫോണ്ടുകള്‍ക്കു് മറ്റുള്ളവയേക്കാള്‍ മുന്‍ഗണന കൊടുത്തു് നോക്കാം.
ഞാനിതൊന്നു് പരീക്ഷിച്ചു് നോക്കട്ടെ നടക്കുമോന്നു്.

> ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്ര എളുപ്പമാണ് ഗ്നു/ലിനക്സില്‍ ആസ്കി
> ഉപയോഗിക്കുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായി.
> ;-)

ഗ്നു/ലിനക്സിലെപ്പോഴും പുതിയ കാര്യങ്ങള്‍ വരുന്നതു്, അതാവശ്യമുള്ള
ഉപയോക്താക്കള്‍ ആവശ്യം ശക്തമായി ഉന്നയിയ്ക്കുകയും (തോമസ് ഈ ലിസ്റ്റില്‍ ഈ
ആവശ്യം ഉന്നയിച്ചതു് പോലെ), അതേ ആവശ്യമുള്ള പല ഉപയോക്താക്കളും ഒന്നിച്ചോ,
ആവശ്യം മനസിലാക്കിയ മറ്റുള്ളവരോ അതു് പ്രവര്‍ത്തിയില്‍ കൊണ്ടു
വരികയുമാണു് പതിവു്. തോമസിനു് ഇപ്പോഴും ആസ്കി ഉപയോഗിയ്ക്കാന്‍
പറ്റുന്നില്ല എന്നതിനു്, ഇതു് വരെ ശക്തമായി ആരും അതിനു് ശ്രമിച്ചില്ല
എന്നേ അര്‍ത്ഥമുള്ളൂ. ഇതും നമുക്കു് തന്നെ ചെയ്യാവുന്നതാണു്.
താത്പര്യമുള്ളവര്‍ മുന്നോട്ടു് വരിക.

ആരെങ്കിലും ചില സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താല്‍ ചിലര്‍ ഇതു് നടത്താന്‍
മുമ്പോട്ടു് വന്നേയ്ക്കാം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to